♥️കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട് നമുക്കും ഒരു നാൾ അവിടെ പോകാം !!!🎀 ഹാ. ഹാ ...ഈ ചിത്രം അറിയുമോ?🌴നിങ്ങൾ ആരെങ്കിലും മുൻപു ഈ സ്ഥലം കണ്ടിട്ടുണ്ടോ?🌴 ഇത് എന്റെ മാതാവിനെയും,പിതാവിനെയും, അമ്മാവനെയും, അളിയനെയും, എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും, ഒരു 10 തലമുറയെ എങ്കിലും ഖബർ അടക്കിയ തിരുവനന്തപുരം പാളയം ജുമാമസ്ജിദ് പള്ളിയിലെ ഇത്തിരി പോന്ന സ്ഥലമാണ്🌴
2️⃣ബന്ധു ജനങ്ങൾക്ക് സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ് അവിടെ കൂടി നിൽക്കുന്നവർ🌴കൂട്ടത്തിൽ ഞാനും ഉണ്ടു🌴 സർവ്വശക്തനു മുന്നിൽ അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്നു പേടിച്ചു നേർമ്മയോടെ ജീവിച്ചിരുന്നവരാണു എന്റെ മാതാപിതാക്കൾ 🌴അപ്പോൾ ആ സർവ്വ ശക്തൻ, അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും അവരെ കാക്കുക തന്നെ ചെയ്യും🌴 എന്നെയും അതെ!💐 ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ 💐 അതിന്റെ കുറവ് അനുഭവപ്പെടുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നന്നായി വിഷമിക്കും, സ്വയം നിശബ്ദരായിരുന്നു തേങ്ങും 💐അവരെ ഓർത്ത് ഏകാന്ത രാത്രികളിൽ കേഴും💐അപ്പോൾ ഇതും പറയാതെ വയ്യ!!!💐 ഇവിടത്തെ ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ 💐 ഞാനും ഒരു നാൾ ഇവിടെ വരും 💐അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ 💐ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് 💐എന്റെ ഉപ്പാപ്പമാർക്ക് കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ സർവ്വശക്തൻ ഒരു 40 വർഷം കൂടി തരേണ്ടതാണ്💐ഞാൻ മരണപ്പെട്ടു പോയിട്ടില്ല 💐എന്റെ യൗവ്വനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തു സംസാരിച്ചിട്ടുണ്ട് 💐പല കാര്യങ്ങൾക്കും മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈ മുതൽ ആയിരുന്നു💐 എന്തും അവർ അംഗീകരിച്ചിരുന്നു💐
3️⃣എന്റെ വാക്കുകൾക്കു നല്ല വില വീട്ടിൽനിന്നും എല്ലാ ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു💐പഠിക്കാനും മറ്റു കാര്യങ്ങൾക്കും വളരെ സമർത്ഥൻ ആയിരുന്നതിനാൽ എന്ത് കാര്യങ്ങൾക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...🎖️എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശീലങ്ങളും പൊറുത്തിരുന്നു 🎖️ഇന്ന് അവയോർത്തു ഞാൻ വേദനിക്കുന്നുണ്ട് 🎖️തീവ്രമായ ദുഖം അനുഭവിക്കുന്നുണ്ട് 🎖️എന്തെന്നാൽ 🌴അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു🌴അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു 🌴മാതാപിതാക്കളോട് ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും എനിക്കു സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു 🌴ഇന്ന് അവർ ആ ഖബർസ്ഥാനിൽ ഉറങ്ങുന്നു ..🌴അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു ..... തുടിക്കുന്നു 🎄ഇപ്പോൾ അവർ എവിടെ ആവും🎄അങ്ങോട്ട് ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടി കൊട്ടുന്നു🎄 അങ്ങോട്ടു ഞാനും വിളിക്കപ്പെട്ടാൽ അവരുടെ ചാരത്തു എനിക്കും ചെല്ലാനാവും🧚 അതുതന്നെയാണ് ഫേസ് ബുക്കിനോട് മടുപ്പിന് ഒരു വിഷയം🎄ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം എനിക്കു വന്നു🎄കുറച്ചു പേരുടെ പേരു എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കും. ഇവിടെ ഈ സ്ഥലവും പോരാതെ വരും🎄 ഏവർക്കും നന്ദി🎄പെരുത്ത് സന്തോഷം🧚
4️⃣ഇൻ ബോക്സ്, മെസ്സേജുകളെ കൊണ്ട് നിറഞ്ഞു🧚 പ്രവഹിച്ചു എന്ന വാക്കാണ് ശരി🧚 മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ല🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ🧚കാരണം പലതാണ്🧚 തിരക്കല്ല🧚 സാമ്പത്തികവും,രോഗവും അല്ല🧚 എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ, ധാരാളം സുഹൃത്തു ക്കൾ ഉണ്ട് ..🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ❣ കാരണം പലതാണ് ❣തിരക്കല്ല ❣ എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധു ജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു❣ എന്റെ കുറെ "അലിപിലീസു " അളിഞ്ഞ എഴുത്തുകൾ വായിച്ചു എന്നെ ഏറേ ഇഷ്ടപ്പെട്ട മലബാറുകാർ ഒന്നും രണ്ടുമല്ല , നൂറുകണക്കിനാണു🙏എൻെറ അസാന്നിധ്യം പെട്ടെന്നു തിരിച്ചറിഞ്ഞു, എൻെറ "ബഷീറിയൻ സ്റ്റെൽ" എഴുത്തു ശൈലിയിൽ ആകൃഷ്ടയായി സകലതും ഇട്ടെറിഞ്ഞു , സ്നേഹവും, പ്രണയ വുമായി ഓടി എത്തി മനസ്സിൽ ധൃഢതയും, ഹൃദയത്തിൽ തലോടലുമായി, സമാധാനവും, ശാന്തതയും പകർന്നു ജീവിക്കാൻ കരുത്തേ കിയ സ്ത്രീ ബന്ധത്തിനു മുന്നിലും ശിരസ്സ് നമിക്കുന്നു🙏🏅അതാണു വായനയുടേയും ~എഴുത്തിൻേറയും മാസ്മരികത❣
മലയാള ഭാഷാ സാഹിത്യത്തിൻെറ മഹിമ അതാണു❣🏓യൂട്യൂബിൽ മിയാകിച്ചനും, ലക്ഷ്മി കിച്ചനും, സീരിയൽ നടികളുടെ, പൃഷ്ടവും കുടുംബ- ബന്ധങ്ങളിലെ വഴിവിട്ടവയും കേട്ടു "വാ "പൊളിച്ചു നടക്കുന്നവർ, ഒരാളുടെ "രചനാ വൈഭവത്തിനെ" കുറിച്ച് എങ്ങിനെ മനസ്സിലാക്കാൻ❣ഇത്തരം ആളുകളുടെ ലോകം അത്രയും ശുഷ്കമാണു💝
5️⃣💝എല്ലാവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു💖 ഇന്നത്തേ ക്ക് വിട💖 എല്ലാ നന്മയും നേരുന്നു 💗 എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ അപ്പ്‌ഡേ റ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണ വുമായി ഓടി എത്തിയത്..!🧚ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🧚 എല്ലാ നന്മയും നേരുന്നു 🚩ചിത്രം:- പാളയം മുസ്ലിം ജുമാമസ്ജിദ് ഖബർ സ്ഥനാണിത്.... വെള്ളിയാഴ്ച ഖബറാളികൾക്കു സലാം വീടുന്നു 🚩പാളയം നിസാർ അഹമ്മദ്
Copyright All Rights Reserved. September 2013 -ൽ പ്രസിദ്ധീകരിച്ചതു. Analytics weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറേ വായനക്കാരുള്ളതു
(1) Shobhana Padinjhattil K :- Basheer style! 4 January at 17:18
(2)-Bappu Thenhippalam:- നിസാര്‍ജി , അങ്ങ് സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം . അങ്ങയുടെ ഉപ്പാക്കും ഉമ്മാക്കും മറ്റു ബന്ധു മിത്രാധികള്‍ക്കും അള്ളാഹു അറിഞ്ഞോ അറിയാതെയോ അവരില്‍ വന്നു പോയ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും സ്വര്‍ഗ്ഗം കൊണ്ടാനുഗ്രഹിക്കുകയും ചെയ്യട്ടെ . ആമീന്‍ . അങ്ങയ്ക്ക് എല്ലാവിധ നന്മകളും നേരുന്നതോടൊപ്പം അല്ലാഹു ആരോഗ്യവും , ദീര്‍ഘായുസ്സും പ്രധാനം ചെയ്യട്ടെ എന്നു അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു
5 January at 08:28 ·
(3). Bava C Marakkara:- ഞാന്‍ മറ്റൊരു സഹൃത്തിന്‍റെ പ്രൊഫൈലില്‍ കൂടി യാണ് അങ്ങയെ കണ്ടെത്തിയത് എഴുത്ത് നന്നായിരിക്കുന്നു ,റബ്ബ് സുബുഹാനഹൂ ഒത്തഹാല ,അങ്ങയുടെ മാതാപിതാക്കള്‍ക്ക് സര്‍വ്വ തെറ്റും പൊറുത്ത് അവരെയും നമ്മളെ എല്ലാവരെയും സ്വര്‍ഗത്തിന്‍റെ അഹ് ല് കാരില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി റബ്ബിനോട് ദുഹാ ചെയ്യുന്നു
9 January at 01:20 ·
(4). N Sanil Kumar:- ആയുരാരോഗ്യ സൌഖ്യം നേരുന്നു ...സ്നേഹത്തോടെ ...
9 January at 03:23 ·
(5).Harees Sainulabdeen S:- അസ്സലാമു അലൈക്കും സാഹിബെ, ആദ്യം തന്നെ അങ്ങയുടെയും, കുടുംബത്തിന്റെയും ആയുരാരോഗ്യ സുഖത്തിനായി കരുണാമയനായ പടച്ച ഇലാഹിനോട് താണ് കേണു അപേക്ഷിച്ചുകൊള്ളുന്നു. ആമീന്‍. സാഹിബ് മുകളില്‍ കുറിച്ചിട്ടിരിക്കുന്ന പല വരികളും വായിച്ചു അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി. ...See More
16 January at 12:38




No comments:
Post a Comment