കഴിഞ്ഞ ദിവസം അത്യാവശ്യമായി എൻ്റെ അനിയൻ്റെ മകളുടെ വിവാഹത്തിന് എനിക്കു പങ്കെടുക്കണമായിരുന്നു. എൻ്റെ പിതാവിൻ്റെ നേരെ ഇളയ അനിയനായ മുൻഷി കുട്ടിയാപ്പ യുടെ മകനാണുവൻ. ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം തേങ്ങാപട്ടണത്താണെങ്കി ലും, അവൻ കഴിഞ്ഞ 30 വർഷമായി താമസി ക്കുന്നതു ബാലരാമപുരത്താണു. അവൻ്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുന്ന വരൻ്റെ വീടും ബാലരാമപുരത്തു തന്നെ. പെണ്ണെടുക്കു ന്നതും, പെണ്ണിനെ കെട്ടിച്ചുവിടുന്നതും നല്ല കുല ത്തിലും, സംസർഗ്ഗഗുണത്തിലും ഉള്ളവരുടെ കുടുംബങ്ങളിലല്ലെങ്കിൽ ജീവിതം ദുരിതമയമാ യിത്തീരും. വിവാഹ ബന്ധങ്ങൾക്കു സമ്പത്തിന ല്ല പ്രാധാന്യം നൽകേണ്ടത്. സംസ്കാരത്തിനും, ഉയർന്ന വിദ്യാഭ്യാസത്തിനും, അറിവിനുമാണു.
2️⃣ എൻ്റെ വീട്ടിൻ്റെ നടയിൽ നിന്നും തമ്പാനൂർ KSRTC BUS Stand വരെ ഒരു 16k.m ദൂരം ഉണ്ടാവും. തമ്പാനൂർ ബസ്റ്റാൻ്റിൽ നിന്നും ബാലരാമപുരത്തേക്കു വീണ്ടും 15 k.m ദൂരവും ഉണ്ട്. എനിക്കു പെട്ടെന്നു കിട്ടിയതു ഒരു സൂപ്പർ ഫാസ്റ്റ് ബസ്സായിരുന്നു. ഭാര്യയുടെ അമ്മ മരണപ്പെട്ടതു കഴിഞ്ഞ വർഷമാണു. ബാലരാമ പുരം പോകുമ്പോൾ മുസ്ലിം പള്ളിയിൽ കയറി മരണപ്പെട്ടുപോയ അവർക്കും, ആ മണ്ണിൽ അടങ്ങിയിട്ടുള്ള ബന്ധുക്കളായ മറ്റു കബറാളി കൾക്കും സിയാറത്ത് ചെയ്യണമെന്ന് വിവാഹ ക്ഷണം വന്നപ്പോൾ തന്നെ മനസ്സിൽ ഉറപ്പിച്ചതാ ണു. പാളയം മുസ്ലീം ജുമുഅ മസ്ജിദിൽ പോകു മ്പോഴും, ഉമ്മ, വാപ്പ, ജേഷ്ഠൻ, സഹോദരീ ഭർത്താവ്, അമ്മയുടെ ജേഷ്ഠനായ അണ്ണാച്ചി മാമാ, ഉമ്മയുടെവാപ്പ, അങ്ങനെ ആ മണ്ണിൽ അടങ്ങിയിട്ടുള്ള പത്തു പതിനഞ്ചു തലമുറക്കെ ങ്കിലും ഞാൻ സിയാറത്ത് ചെയ്യാറുണ്ട്. എൻ്റെ കുട്ടികളും അവ ഇന്നും പിന്തുടരാറുണ്ടു. കബർ സിയാറത്ത് (ഖബറിടം സന്ദർശിക്കൽ) എന്ന വാക്കിൻ്റെ അർത്ഥം മരണപ്പെട്ട വരെ അടക്കം ചെയ്ത സ്ഥലം സന്ദർശിക്കുക എന്നതാണ്. അവർ നമ്മളെ കാത്തു കബറിനു പുറത്തി റങ്ങി വന്നു അവിടെ നമ്മളെ പ്രതീക്ഷിച്ചു കാത്തിരിക്കും, എന്നൊരു വിശ്വാസം കൂടി ഇതിൻ്റെ പിന്നിൽ ഉണ്ടു. സലാം പറഞ്ഞ ശേഷം ഖുറാനിലെ വളരെ ചെറിയ ഒരു അദ്ധ്യായമായ 'ഫാത്തിഹ' ഓതുക മാത്രമാണു അവിടെ ചെയ്യുക. അല്ലാതെ ബിരിയാണിയും, നെയ്ച്ചോ റും, ഇറച്ചികറിയുമൊക്കെ ഉണ്ടാക്കി ആഘോ ഷമാക്കി മരണപ്പെട്ടു പോയവരുടെ പേരിൽ വലിയ ചിലവുകൾ ചെയ്തു, വൻ തുകകൾ അതിനടിയിലൂടെ 'ആന്തുന്നത്' ഹറാമാണ്. സർവ്വശക്തനിൽ നിന്നും കൊടിയ ശിക്ഷ നാളെ കിട്ടുക തന്നെ ചെയ്യും.
3️⃣ ഇസ്ലാമിക വിശ്വാസ പ്രകാരം കബർ സിയാറ ത്തിനു പല ലക്ഷ്യങ്ങളുണ്ട്: ഖബറിടങ്ങൾ സന്ദർശിക്കുന്നത് മരണത്തെയും മരണാ നന്തര ജീവിതത്തെയും ഓർമ്മിപ്പിക്കുന്നു .ഇത് മനുഷ്യ രെ ദുനിയാവിലെ ജീവിതം നശ്വരമാണെന്ന് മനസ്സിലാക്കാനും പരലോകത്തിന് വേണ്ടിയുള്ള ഒരുക്കം നടത്താനും നമ്മെ പ്രേരിപ്പിക്കും.കബർ സന്ദർശിക്കുന്നവർ, അവിടെ അടക്കം ചെയ്യപ്പെട്ടവർക്ക് വേണ്ടി പാപമോചനത്തിനും ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയപ്പെട്ട വരുടെ ഖബറിടം സന്ദർശിച്ച് മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് ജീവിച്ചിരിക്കുന്നവർ ക്ക് മാനസികമായ ഒരു ആശ്വാസവും സമാധാ നവും നൽകും. ഈ കബർ സിയാറത്തിനു ഇസ്ലാമിൽ വലിയ പ്രാധാന്യമുണ്ട്, അത് മിക്ക വാറും മുസ്ലീങ്ങൾക്കിടയിൽ പതിവാണ്. ഖുറാനിലെ സൂറത്തുൽ മുൽക്ക് എന്ന അദ്ധ്യായത്തിൽ പറയുന്നു :-
"തബാറക്കല്ലദീ ബിയദിഹിൽ മുൽക്ക്,
വഹുവ അലാ കുല്ലി ശൈയിൻ കദീർ,
അല്ലദീ ഹലക്കൽ മൗത്ത വൽഹയാത്ത ലിയബ്‌ലുവകും, അയ്യുകും
അഹ്സനു അമലാ..
വഹുവൽ അസീസുൽ ഗഫൂർ" (സർവ്വാധിപത്യം ആരുടെ കൈയിലാണോ അവൻ അനുഗ്രഹ പൂർണ്ണനാകുന്നു.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളിൽ ആരാണ് ഏറ്റവും നല്ല കർമ്മങ്ങൾ ചെയ്യുന്നത് എന്ന് പരീക്ഷിക്കാൻ വേണ്ടി മരണത്തെയും ജീവിതത്തെയും സൃഷ്‌ടിച്ചവനാകുന്നു ദൈവം. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു)
4️⃣കബർ സിയാറത്തും നടത്തി, അനിയൻ്റെ മകളുടെ വിവാഹത്തിനും പങ്കെടുത്തു ഒരു മണി കഴിഞ്ഞപ്പോൾ മറ്റൊരു സൂപ്പർ ഫാസ്റ്റിൽ തമ്പാനൂർ സ്റ്റാൻഡിലെത്തി. അവിടെ നിന്നും കൊല്ലം സൂപ്പർഫാസ്റ്റിലേക്കു വേഗം കയറി. നന്നായി വിയർത്തിട്ടുണ്ടു ഞാൻ. അതുകൊണ്ട് ഇടതു ഭാഗത്ത് ജനാലക്കു അടുത്തുള്ള സീറ്റാണു തിരഞ്ഞെടുത്തതു. ബസ്സ് ചലിക്കുമ്പോൾ എനിക്കു ശക്തമായ കാറ്റ് കിട്ടുമല്ലോ അതാ യിരുന്നു ചിന്ത. അത്ര മാത്രം ഞാൻ ടയേഡ് ആയിട്ടുണ്ട് . വിയർത്താൽ ചെറു ചൂടുവെള്ള ത്തിൽ കുളിച്ച് ഫ്രഷ് ആവുന്നതു വരെ എനിക്കു അസ്വസ്ഥതയായിരിക്കും. പണ്ടേയു ള്ള സ്വഭാവമാണു. ബസ്സ്ചലിക്കാൻ തുടങ്ങി. പുറത്തേക്കു നോക്കി ഞാനിരുന്നു. വലതു ഭാഗത്തെ ഒഴിഞ്ഞ സീറ്റിൽ എൻ്റെ തുടയെ ഉരസിക്കൊണ്ടു ചക്കപോലെ എന്തോ ഒന്നു വന്നു വീണു. വീണ സാധനത്തിനു ഒരു 'ഉന്തു' വച്ച് കൊടുക്കാനായി ദേഷ്യത്തോടെ വല ത്തോട്ട് മുഖം തിരിച്ചു ഞാൻ നോക്കി. സ്ക്കൈ ബ്ലൂ ജീൻസും , കോളറുള്ള വെള്ള ഫുൾ സ്ലീവ് ഷർട്ടും ധരിച്ച അധികം വണ്ണമില്ലാത്ത വെളുത്തു ചന്തമുള്ള ഒരു പെൺകുട്ടിയാണു. തോലിൻ്റെ വലിയ മൂന്നു ബാഗുകൾ പല ഭാഗത്തായി വയ്ക്കാനുള്ള ശ്രമത്തിലാണവൾ. ഒന്നു മുന്നിൽ താഴെ ഞെരുക്കി വച്ചു. അടുത്ത ഒന്നു വലതു
കൈ ഭാഗത്ത് തോളിൽ തൂക്കിരിക്കുന്നു. മറ്റൊരു ബാഗ് കണ്ടക്ടറിനു നടക്കാനുള്ള വഴിയിൽ വച്ച് കൈപ്പത്തി കൊണ്ട് ബലമായി പിടിച്ചിരിക്കുന്നു. വീട്ടിലുള്ള സകല സാധനങ്ങളും പെറുക്കി ബാഗുകളിലാക്കി വന്നപോലുണ്ടു.
കൈ ഭാഗത്ത് തോളിൽ തൂക്കിരിക്കുന്നു. മറ്റൊരു ബാഗ് കണ്ടക്ടറിനു നടക്കാനുള്ള വഴിയിൽ വച്ച് കൈപ്പത്തി കൊണ്ട് ബലമായി പിടിച്ചിരിക്കുന്നു. വീട്ടിലുള്ള സകല സാധനങ്ങളും പെറുക്കി ബാഗുകളിലാക്കി വന്നപോലുണ്ടു.
എൻ്റെ നോട്ടം കണ്ടപ്പോളവക്കു തന്നെ മനസ്സി ലായിരിക്കണൂ, ഞാൻ ഇറിറ്റേറ്റഡ് ആയിരിക്കു ന്നു വെന്നു.
5️⃣വന്ന ദേഷ്യം മനസ്സിലടക്കി ഞാൻ പറഞ്ഞു 'കഴക്കൂട്ടത്ത് ഞാനിറങ്ങുമെന്നു'. അവളുടനേ മറുപടി പറഞ്ഞു:
'ഞനതിനു മുമ്പേയിറങ്ങുമെന്നു' പറഞ്ഞിട്ടു അവൾ തുടർന്നു.
'രാവിലെ 4 മണിക്കു തുടങ്ങിയ യാത്രയാണു. ഒരു വഴിയായി.'
അവൾക്ക് സംസാരിക്കാൻ മടിയൊന്നുമി ല്ലെന്നു എനിക്കു തോന്നി. ഞാൻ ചോദിച്ചു എവിടെന്നാ?
'കോതമംഗലത്ത് നിന്ന്, ശ്രീകാര്യം ചാവടിമുക്കിൽ ഇറങ്ങും'
ഞാൻ ചോദിച്ചു 'അപ്പോ, അച്ഛനു റബ്ബറായിരിക്കും അല്ലേന്നു.'
അവൾ പറഞ്ഞു 'റബ്ബറും ഉണ്ട്, അച്ഛൻ എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജറാണു. അമ്മ വീട്ടിനു അടുത്ത് തന്നെ എയ്ഡഡ് സ്കൂൾ ഹയർസെക്കൻഡറി അദ്ധ്യാപികയാണു.
അസ്ത്രം വിട്ടതു പോലെ സൂപ്പർഫാസ്റ്റ് പായുകയാണു. പാളയം കഴിഞ്ഞിരിക്കുന്നു.
ഞാനവളോട് ചോദിച്ചു 'എന്തു ചെയ്യുന്നു'
സംസാരിക്കാൻ ഒരാളെ കിട്ടിയ ഉത്സാഹത്തോ ടെ അവൾ പറഞ്ഞു:
CET യിലാണു.
അപ്രതീക്ഷിതമായിരുന്നു എനിക്കാ മറുപടി
ഞാൻ പറഞ്ഞു: 'WOW'
അവൾ തുടർന്നു
'പുറത്തു ഒരു ഹോസ്റ്റലിൽ ആണു സ്റ്റേ'
ഞാൻ ചോദിച്ചു:- 'ഏതു ഇയറാ?'
'സെക്കൻഡ് ഇയർ'
ബ്രാഞ്ച്?
'Industrial Engineering'
6️⃣അവൾ ചോദിച്ചു 'ആ ബ്രാഞ്ച് കേട്ടിട്ടുണ്ടോ'
ഞാൻ പറഞ്ഞു: 'എനിക്കറിയാം ആ ബ്രാഞ്ച് CETയിൽ മത്രമല്ലേയുള്ളൂ'
അവൾ പറഞ്ഞു:"അതേ,CETയിൽ മാത്രമേള്ളൂ ,ആ ബ്രാഞ്ച്, അതു കൊണ്ടാണു ഇത്ര അകലെ പഠിക്കാൻ ഞാൻ എത്തിയതു"
ബസ്സ് കേശവദാസപുരം കഴിഞ്ഞിരിക്കുന്നു. അത്രയും സമയമായിട്ടും ഞാനവളുടെ പേര് ചോദിക്കാൻ മറന്നു പോയതു കൊണ്ടാവണം അവൾ പറഞ്ഞു:എൻ്റെ പേരു "മറിയം" എന്നാണു്. വോട്ടവകാശം കിട്ടിയതേള്ളൂ.
ഞാൻ ചിരിച്ചിട്ട് പറഞ്ഞു: ഖുറാനിൽ ഒരേ ഒരു സ്ത്രീടെ പേരു മാത്രമാണു പല സ്ഥലങ്ങളി ലായി എടുത്ത് എടുത്തു പരാമർശിക്കുന്നതു കന്യാമറിയത്തിൻ്റെ.
അവൾക്കറിയാമെന്നു തലകുലുക്കി.
എന്നിട്ട് : പേരെന്താന്നു ചോദിച്ചു.
നിസാർ അഹമ്മദാണു. പാളയം സ്വദേശിയാണു- ഞാൻ പറഞ്ഞു നിർത്തി.
അവൾ തുടർന്നു.. ശ്രീകാര്യം ചാവടിമുക്കായി ഞാനിവിടെ ഇറങ്ങുന്നു.. എൻ്റെ പൂർണ്ണമായ പേരു മറിയം ജേക്കബ് പടിഞ്ഞാറ്റേതിൽ എവിടേങ്കിലും വച്ച് കാണാം. യാത്ര പറഞ്ഞു അവൾ ഇറങ്ങി പോയി. ഞാൻ മനസ്സിൽ പറഞ്ഞു നല്ല സംസ്കാരമുള്ള പെൺകുട്ടി. ഇത്രയും സംസാരത്തിനിടയിൽ ഒരിക്കൽ പോലും അവൾ ചേട്ടാ, സാറേ, അൺക്വിൾ, അപ്പൂപ്പാ എന്നു ഒരിക്കൽ പോലും സംബോധന ചെയ്തില്ല. അങ്ങനെ വിളിക്കുകയുമരുതു. എഞ്ചിനീയറിംഗിനോ അതിനു ശേഷം സിവിൽ സർവ്വീസ് പരീക്ഷക്കോ പോകേണ്ടി വന്നാൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ്മാരോ, IAS ൽ നിന്നും റിട്ടയർ ചെയ്ത് മൂത്തു നരച്ചവരോ ഒക്കെ ആവും ഇവർക്കൊക്കെ ക്ലാസ് നയിക്കുന്നതും ട്രെയിനിംഗ് നൽകുന്നതും.
7️⃣കഴക്കൂട്ടം എത്തിയപ്പോൾ ഞാനവിടെ യിറങ്ങി, എൻ്റെ വീട്ടിനടുത്തേക്കുള്ള അടുത്ത ബസ്സും കാത്തു നിന്നു. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. ചതയദിനാഘോഷ യാത്രയാണു ബസ്സൊന്നും വരുന്നില്ല.ഞാൻ ഫോണെടുത്തു UBER CAR തിരഞ്ഞു കാറിനു ഓർഡർ നൽകി. നിമിഷങ്ങൾക്കകം ഒരു സ്വിഫ്റ്റ് ഡിസയർ കുണുങ്ങി കുണുങ്ങി വരുന്നു. കൈ കാണിച്ചു പിൻ ഡോർ തുറന്നു, ആ തണുപ്പിലേക്ക് ഞാൻ ചാഞ്ഞിരുന്നു........
പാളയം നിസാർ അഹമ്മദ്
Copyrights © allrights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
TIPS ARE HIGHLY APPRECIATED Pyatm +9194476 88232
⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍
This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.
Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.
Author :
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings +
🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥


~2.jpg)







