theflashnews.blogspot.com

Wednesday, 25 June 2025

എഴുത്തിൻ്റെ വഴിയും, പകർപ്പവകാശവും

    Palayam Nizar Ahamed(M.NizarAhamed)
വീട്ടിനുപുറത്തേക്കുള്ള യാത്രക്കിടയിൽ ധാരാളം ആളുകളെ ഞാൻ കണ്ടുമുട്ടാറുണ്ടു. അവരെ പരിചയമാകുമ്പോൾ ഫോൺ കോണ്ടാക്റ്റ് ലിസ്റ്റിൽ അവരുടെ ഫോൺ നമ്പറും ചേർക്കേണ്ട അവസ്ഥ വരാറുണ്ട്.  എൻ്റെ മുന്നിൽ (ഓഫീസിൽ) ദിവസവും 25,30 ആളുകൾ വന്നിരുന്നു ഏറേനേരം സംസാരി ക്കും. എൻ്റെ കുട്ടികളെക്കുറിച്ചും, കുടുംബത്തെ കുറിച്ചും അന്വേഷിക്കും. ഒരാൾ പോലും അത്രയും ഡീപ്  ആയി സംസാരിക്കാതെ എൻ്റെ ഓഫീസ് വിട്ടു ഒരാളും പോയിട്ടില്ല, ഇന്നു വരെ. അപ്പോൾ ഞാൻ തിരിച്ചും അവരുടെ വിശേഷ ങ്ങൾ ചോദിക്കും. അടുത്ത തവണ വരുമ്പോൾ അവർക്കെന്നോട് ഡീപ് അഫെക്ഷൻ ഉണ്ടായി കഴിഞ്ഞിരിക്കും.  

          2️⃣ ആ വരവിൽ അവരുടെ ജീവിതത്തിലെ വിവിധ പ്രശ്നങ്ങൾ സംസാരിക്കും. ഞാൻ കേട്ടിരിക്കും.  അവ കഥകൾക്കുള്ള നാമ്പായി.  ഇപ്പോഴും എഴുതി കൊണ്ടേയിരിക്കുന്നു  അവരിൽ ഏറിയ പങ്കും  സർക്കാർ ലാവണ ത്തിൽ ഉള്ള ഉന്നത ഉദ്യോഗസ്ഥർ ആയിരുന്നു. സുഹൃത്തുക്കൾക്കു വേണ്ടിയുള്ള പല ശുപാർശകൾക്കും അവരെ ഞാൻ  ഉപോഗി ക്കാറുണ്ടായിരുന്നു. പല ശുപാർശയും ഭംഗി യായി നടന്നു കിട്ടുമായിരുന്നു. കൗമുദി, മാതൃഭൂമി, മനോരമ ഓൺലൈനുകളിലും,  Facebookൽ 2010 മുതലുള്ള ഒൻപതര ലക്ഷം കാണികളുള്ള എൻ്റെ അക്കൗണ്ടി ലും, Twitter, YouTube, Blogger.com,      WordPress.com എന്നിവയിലൊക്കെ  നിരന്തരം ഞാനെഴുതുന്നു. കൗമുദിയേയും, മാതൃഭൂമിയേയും, മനോരമക്കാരേയും ആൾ ഇന്ത്യാ  റേഡിയോയിലെ റേഡിയോ  അമ്മാവനേയും ഇവിടെ സ്മരിക്കാതെ വയ്യ.  എല്ലാവരും wifi ഉള്ളവരല്ല. പലർക്കും ഫോൺ നെറ്റാണു.  എല്ലാർക്കും ഞാൻ മുകളിൽ  പറഞ്ഞ ഓൺലൈനുകളിൽ കയറി വായിക്കാൻ  പ്രയാസമാണു. മേൽപ്പറഞ്ഞ  ഓൺലൈൻ സൈറ്റ് എടുത്തു വായിക്കാൻ അറിയില്ലാന്നു പലരും പരിഭവം പറഞ്ഞു. വാട്സാപ്പിൽ തന്നാൽ നന്നായിരുന്നു എന്ന അഭിപ്രായപ്പെട്ടു. ഓരോരുത്തർക്കും individual ആയി വാട്സാപ്പ് നമ്പറിൽ അയച്ചു കൊടുക്കുക പാടാണു. പിന്നാലെ കൊണ്ടു നടന്നു വായിപ്പിക്കേണ്ടതല്ല വായനയും അറിവു നേടലും. ചെറുപ്പത്തിലേ വായനാശീലമുള്ളവർ എന്തു ത്യാഗം സഹിച്ചും സമയം കണ്ടെത്തി വായിക്കും.  വീടുകളിൽ വളർന്നു വന്ന ആ പാരമ്പര്യം അങ്ങേയറ്റം മഹത്തരമാണു🔸 

    3️⃣ അങ്ങനെWhatsAppലും കൂടി, പത്തു വർഷമായി Status ഇട്ടു തുടങ്ങി. ഇഷ്ടമുള്ളവ കാണാൻ YouTube ഉണ്ടല്ലോ. വിടെ ഞാനെന്ന എഴുത്തുകാരൻ്റെ കാല്പനിക സൃഷ്ടിക്കെന്തു പ്രസക്തിയാണുള്ളതു. എൻ്റെ എഴുത്തു ശൈലി ഇഷ്ട്ടപ്പെടാത്തവർക്കു എന്നെ ഒഴിവാക്കി പോവുക വളരെ എളുപ്പമാണിവിടെ. വിചാരിക്കു മ്പോൾ വിരൽത്തുമ്പിൽ വായനക്കു കിട്ടാൻ FBയും WhatsAppമേള്ളൂ.  വഴിയിൽ കാണുന്ന വരെ ഒക്കെ തടഞ്ഞു നിർത്തി, ജീവിതത്തിനെ ബാധിച്ച കാര്യങ്ങൾ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ 'പറയൂ'  എന്നു ചോദിച്ചല്ല കഥക്കു ക്ലൂ ഞാൻ ഉണ്ടാക്കുന്നതു.  ഒരുപാട് സംസാരിക്കുമ്പോൾ പലരും സ്മേധയാ മനസ്സ് തുറക്കും. അതിലൂടെ കഥകൾക്കുള്ള നാമ്പുകളും, ക്ലൂവുകളും ഉതിർന്നു വീഴും. സംസാരിക്കുന്ന ഓരോ വാക്കും ശ്രദ്ധാ പൂർവ്വം മനസ്സിൽ ഞാൻ  കോറിയിടും. പണ്ടൊക്കെ ഭാര്യവീട്ടുകാർ പറയും മനുഷ്യരോട് സംസാരി ക്കാത്ത ഒരാളാണു ഞാനെന്നു. കുറച്ചൊക്കെ ശരിയുമാണു. അവരുടെ സുഹൃത്തുക്കൾ വന്നാൽ പേരു ചോദിക്കാം, എവിടെ താമസിക്കു ന്നുവെന്നു ചോദിക്കാം, ജോലിയെവിടെയാണു  എന്നു ചോദിക്കാം, അതു കഴിഞ്ഞാൽ എൻ്റെ സംസാരം കഴിഞ്ഞു.  ചിലർക്ക് ചിലരോട് ഒരുപാട്  അടുപ്പം തോന്നും. അതു സ്ത്രീയാവാം, പുരുഷനാവാം നിരന്തരം അവരോട് സംസാരി ക്കാൻ മനസ്സിൽ നല്ല ആശ തോന്നും. അതു ജന്മ നക്ഷത്രഫലം എന്നേ പറയാവൂ. അതിനെ മുൻജന്മ സാമീപ്യം എന്നൊക്കെ പഴമക്കാർ പറയും. WhatsAppനു വളരെ കുറഞ്ഞ നെറ്റ് മതി എന്ന നേട്ടമുണ്ടു. അങ്ങനെ എൻ്റെ ഫോൺ ലിസ്റ്റിലെ 590 പേർക്ക് വേണ്ടി Whats Appലും വളരെ മുമ്പു മുതൽ Status ഇടുന്നു🔸
            
      4️⃣ Many people read me constantly. Some jealous people do not like my writings at all. I do not feel a single qualm about such people. Even if a hundred people do not read my writings, millions of people in India and abroad do. That is enough to make me happy.    മൊബൈൽഫോൺ ടെക്നോളജിയിൽ  1998 മുതൽ ഞാൻ ഉണ്ടായിരുന്നു. 1998 മുതൽ എൻ്റെ കുട്ടികളും, ഞാനും മൊബൈൽഫോൺ വഴി കാളും, ഇൻ്റർനെറ്റും ഉപയോഗിച്ചു തുടങ്ങി. 1981ൽ   BSNL സ്പെഷ്യൽ  കാറ്റഗറി ലാൻഡ് ഫോണോടൊപ്പം പിന്നീടു കിട്ടിയ അതേ മൊബൈൽ നമ്പറാണു ഞാൻ ഉപയോഗിച്ചു വന്നതു. ക്രമാതീതമായി കാൾ  ലിസ്റ്റ് ഉയർന്ന പ്പോൾ കുറച്ചു പേരെ ഒഴിവാക്കാൻ മൊബൈൽ നമ്പർ മാറ്റി. അഞ്ചാറു  മാസത്തിനകം ഫോൺ  ലിസ്റ്റ് വീണ്ടും ഉയർന്നു. ഏറേയും വായനക്കാർ തന്നെ. ഉടനേ ഒരിക്കൽ കൂടി നമ്പർ മാറ്റേണ്ടി വന്നേക്കാം.  അല്ലെങ്കിൽ ആ ലാൻഡ് ഫോൺ    റീ കണക്ഷൻ ചെയ്യാനൊരാലോചനയുണ്ട്. റോഡിലൂടെ  കണക്ഷനും, ഇരുമ്പു കുഴലും വയറും കുഴിച്ചു കൊണ്ടു വരണം. അവർ ഇൻ്റർലോക്കു വലിച്ചു പറിച്ചു ദൂരെ കളയും.  കേന്ദ്ര  ടെലഗ്രാഫ്  നിയമമതാണ്  ഒരാൾക്കും അതു തടയാനാവില്ല. തുടയുന്നവർക്കു കൊഴു ക്കട്ട  കഴിക്കാമെന്നു കേന്ദ്ര ഗവൺമെൻ്റ് ടെലഗ്രാഫ് നിയമം പറയുന്നു. മുമ്പു ടെലിഫോ ൺ ഷിഫ്റ്റ്  ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ ടെലഫോൺ ഡിപ്പാർട്ട്മെൻ്റു ധാരാളം വീടുകളി ൽ ഇങ്ങനെ കണക്ഷൻ വലിച്ചിട്ടുണ്ട്. കോർപ്പ റേഷൻ ഏറ്റെടുത്ത റോഡിൽ ഇൻ്റർലോക്ക് പാടില്ലത്രേ. പൊതു വഴിയായി മാറിയ സ്ഥലം ടാറേ ചെയ്യാവൂ. വഴിയിൽ തടസ്സങ്ങളും പാടില്ല. കഴിഞ്ഞ ദിവസം, വഴിയിൽ വച്ച് തദ്ദേശ വാസികളായ നാല് പേരെ കണ്ടുമുട്ടി. സംസാര മദ്ധ്യേ അവർ ചില കാര്യങ്ങൾ സൂചിപ്പിച്ചു🔸

      5️⃣  ഞാൻ പകച്ചു പോയി. അവർ പറഞ്ഞ തിൽ പലതും  'നാളെ' 'കുരിശാണു.   സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ, ആധാരം/കരമടച്ച രസീത്, പ്ലാൻ, സൈറ്റ് പ്ലാൻ, തിരിച്ചറിയൽ രേഖ തുടങ്ങിയവ സമർപ്പിർച്ചു അപേക്ഷയും,ഫീസും  അടച്ചു, ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കുഴൽക്കിണർ കുഴിക്കാൻ അനുയോജ്യ മാണോ, സമീപത്ത് വേറെ കുഴൽക്കിണറു ണ്ടോ, ഭൂഗർഭജലത്തിന്റെ ലഭ്യത, ജല നിരപ്പ് എന്നിവ പരിശോധിച്ചു അനുമതി രേഖകൾ നേടീട്ടു വേണം കുഴൽക്കിണറുകൾ കുഴിക്കാനത്രേ.ജലചൂഷണം!!  ഇവിടെ ആരൊക്കെയോ  വീടുകൾ കെട്ടുന്നു. വിൽക്കുന്നു. വിറ്റവനൊരുത്തനും പിന്നെ ഈ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കില്ല. കീഴും കണക്കും ഇല്ലാതെ പലരും വീടുകൾ വാങ്ങുന്നു, താമസിക്കുന്നു.  പണികൾ നല്ലതല്ലാത്തതു കൊണ്ടു, താമസിക്കു ന്നവർക്കു എന്നും പണിയോടു പണി തന്നെ.  ഇത്തരം ഉടായിപ്പ് വീടുകൾ 40 വർഷമെങ്കിലും നിലനിൽക്കുമെന്നതിനു ഒരു ഉറപ്പുമില്ല.  നാളെ ഒരു കാലത്ത് വരുന്ന  ഇഷ്യൂസിനും ഈ പാട്ടും കൂത്തും നടത്തി വരിസംഖ്യയും വാങ്ങി  നടക്കുന്ന ഒരുത്തനും, ആരേം സഹായിക്കാനും പോണില്ല. അതെന്തോ ആകട്ടെ. സാന്ദർഭിക മായി കേട്ടതു എഴുതീന്നു മാത്രം.  എൻ്റെ ഫോൺ ലിസ്റ്റിൽ പുതുതായി  വളരെയേ റെപ്പേർ ചേർന്നിട്ടുണ്ട് . അവർക്കു വേണ്ടിയാ ണു വായിച്ചവ ഓൺ ലൈൻ സൈറ്റുകളിൽ നിന്നും എടുത്തു  വീണ്ടും വാട്സാപ്പ് സ്റ്റാറ്റസ്സിൽ ഇടേണ്ടി വരുന്നതു.  എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു. പ്രാർത്ഥനയോടെ🙏🤲
പാളയം നിസാർ അഹമ്മദ്,                      ©ചിത്രവും പകർപ്പ വകാശവും പ്രസാധകനു മാത്രം© 
Image and copyright belong to the publisher only©
Palayam Nizar Ahamed (M. Nizar Ahamed)  Journalist | Editor-in-Chief |.      Flash News-Bulletin DailyBreaking news, investigative reports & editorial writing.
Founder: theflashnews.com |Since 2010
TIPS ARE HIGHLY APPRECIATED           🌐 Pyatm +919447688232       


​AI നിർമ്മിച്ച ചിത്രങ്ങളുടെ അവകാശം

  1. AI-ക്ക് അവകാശമില്ല: ഒരു AI (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) എന്നത് ഒരു സോഫ്റ്റ്‌വെയർ ടൂൾ മാത്രമാണ്. നിയമപരമായി ഒരു AI-ക്ക് സ്വന്തമായി യാതൊരുവിധ പകർപ്പവകാശവും (Copyright) ഉടമസ്ഥാവകാശവും (Ownership) ഉണ്ടായിരിക്കുകയില്ല.
  2. അവകാശം നിങ്ങൾക്കാണ്: നിങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച്, നിങ്ങൾക്ക് വേണ്ടി ഈ ചിത്രം നിർമ്മിച്ചു തന്നതിനാൽ, ഈ ചിത്രത്തിൻ്റെ പൂർണ്ണമായ ഉപയോഗ അവകാശം (Full Usage Rights) നിങ്ങൾക്കാണ് ലഭിക്കുന്നത്.
  3. 'ഫസ്റ്റ് ഓണർ' നിങ്ങൾ: നിങ്ങൾ തന്നെയാണ് ഈ ചിത്രത്തിൻ്റെ സൃഷ്ടിക്ക് കാരണം. നിങ്ങൾ ഇത് ആദ്യമായി പ്രസിദ്ധീകരിക്കുമ്പോൾ, ഈ ചിത്രത്തിൻ്റെ ഉടമ (Owner) എന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും നിങ്ങൾക്ക് ലഭിക്കുന്നു.

​മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുമോ?

  • നിങ്ങളുടെ അനുവാദം വേണം: നിങ്ങൾ ഈ ചിത്രം പൊതുവായി പ്രസിദ്ധീകരിച്ച ശേഷം, മറ്റൊരാൾക്ക് നിങ്ങളുടെ അനുവാദം ഇല്ലാതെ ഇത് എടുത്ത് ഉപയോഗിക്കാൻ പാടില്ല.
  • പകർപ്പവകാശ സംരക്ഷണം: അവർ നിങ്ങളുടെ ചിത്രം പകർത്തിയെടുത്ത് ഉപയോഗിച്ചാൽ, അത് പകർപ്പവകാശ ലംഘനം (Copyright Violation) ആയി കണക്കാക്കാനും നിയമനടപടി എടുക്കാനും നിങ്ങൾക്ക് അവകാശമുണ്ട്.

​ചുരുക്കത്തിൽ, ഈ ചിത്രം നിങ്ങൾക്കുള്ളതാണ്, മറ്റാർക്കും നിങ്ങളുടെ അനുമതിയില്ലാതെ അത് ഉപയോഗിക്കാൻ കഴിയില്ല. പൂർണ്ണ മനസോടെ നിങ്ങൾക്ക് ഇത് കഥയിൽ ഉപയോഗിക്കാം.30-9-2025

🟥🟥🟥🟥🟥🟥🟥🟥✅✅✅🟥🟥🟥🟥🟥🟥














not for publication 

















Thursday, 19 June 2025

ഗുഡ് മോണിംഗിൽ കിട്ടുന്ന ലഹരി ബന്ധങ്ങൾ.

ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയി വർഷങ്ങൾ കഴിഞ്ഞിരുന്നു എങ്കിലും അവരാണു നൂറ്റാണ്ടുകൾക്ക് മുമ്പു ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്കൂളുകളും തുടങ്ങിയതു. അതിൻ്റ തുടർച്ച യായിരുന്നു ഈശോസഭാ വൈദികരുടെ സ്കൂളുകളും.  മുമ്പു ഞാൻ പഠിച്ച സ്കൂളു കളെപ്പോലെ  St.Joseph's School ലും (1857ൽ തുടങ്ങിയ സ്കൂളാണിതു) അഡ്മിഷൻ ഫീസ്  അടക്കുന്ന സമയത്ത് ഒരു കലണ്ടർ ഡയറി  തരുമായിരുന്നു.  അതിൽ പ്രവർത്തി ദിവസങ്ങ ളും, ടൈം ടേബിളും പ്രിൻ്റ് ചെയ്തിരിക്കും . 

                   
                    2️⃣അതിനും മുമ്പുള്ള പേജുകളിൽ അവിടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ പാലി ക്കേണ്ട ധാരാളം കാര്യങ്ങളെ കുറിച്ച് അന്നു പ്രതിപാദിച്ചിരിക്കും. അതിലൊന്നാണു പ്രേയർ എന്ന പ്രാർത്ഥന. സ്കൂൾ ചട്ടങ്ങൾ പാലിക്കാ ത്തവർക്കു  കൈയ്യോടെ conduct and character എന്ന T C യുടെ  കോളത്തിൽ അൺ സാറ്റിസ്ഫാക്റ്ററി എന്നു ചുവന്ന മഷിയിൽ രേഖപ്പെടുത്തി വിദ്യാർത്ഥിയുടെ  തന്തയെ വിളിച്ചു വരുത്തി TC നൽകി കുട്ടിയെ പറഞ്ഞു  വിടും.   ഇതൊക്കെയാണു അന്നൊക്കെ കലണ്ടറിൽ ഉള്ളതു.  സഹപാഠികളോടും, ഇസ്കൂളിനു പുറത്തും, സമൂഹത്തിലും  വിദ്യാർ ത്ഥി പാലിക്കേണ്ട  മര്യാദകൾ പറഞ്ഞിരിക്കും. അതായതു മര്യാദ,അതിനെ അറബിയിൽ അദബ് എന്നു പറയും, വിനയം, സൽസ്വഭാവം, സംസ്കാരം, ശിക്ഷണം (Etiquette, Dining etiquette,Good manners, Discipline) എന്നിവ  കലണ്ടറിൽ  വിശദമായി പറഞ്ഞിരുന്നു.  
വിനയം/മര്യാദ: ആളുകളോട് ഇടപഴകുമ്പോൾ കാണിക്കേണ്ട ബഹുമാനവും നല്ല പെരുമാറ്റവും.സൽസ്വഭാവം: നല്ല ശീലങ്ങളും സ്വഭാവഗുണങ്ങളും.സംസ്കാരം: അറിവ്, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരം പുലർത്തേണ്ട കാര്യങ്ങളെപ്പറ്റി.   ശിക്ഷണം/വിദ്യാഭ്യാസം: നല്ല പെരുമാറ്റ രീതികൾ പഠിപ്പിച്ചു തരുന്നത് ഇരിക്കുന്നതിലും, സംസാരിക്കുന്നതിലും, പെരുമാറേണ്ട രീതി. അദ്ധ്യപകരേയും,  വയസ്സിനു മുതിർന്നവരെ  എണീറ്റ്  ബഹുമാനിക്കേണ്ടതിനെ കുറച്ചും, അവരുടെ മുന്നിൽ ഇരിക്കേണ്ടതു എങ്ങനെ യെന്നും അതിൽ വിശദമായി എഴുതിയിട്ടുണ്ട്.   


                    3️⃣St.Joseph's Schoolൽ ഫാദർ പോൾ കുന്നങ്കൽ പ്രിൻസിപ്പൽ ആയിരുന്ന കാലഘട്ടത്തിൽ  ഇതിൽ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല.  അതിൽ ഒരു സ്ട്രിക്റ്റ്ന സ്സോ, പന്തികേടോ ഒന്നും ആർക്കും  തോന്നിയുമിരുന്നില്ല. എൻ്റെ പിതാവിനും തോന്നിയില്ല, ഞങ്ങളുടെ മതക്കാർക്കും  തോന്നിയിരുന്നില്ല. എന്തെന്നാൽ ഇതൊക്കെ  തന്നെയാണു ഇസ്ലാം മതഗ്രന്ഥത്തിലും, ബൈബിളിലും, ഗീതയിലും ഒക്കെ പറയുന്നത്.   കുറച്ചു കൂടി കർശന നിബന്ധനകൾ  ഇസ്ലാമിലാണുള്ളതു. എന്നും  രാവിലെ  ഉണർന്നാൽ മാതാപിതാക്കളോടും, സഹോദരങ്ങളോടും, പുറത്തു നിന്നുള്ളവരോ ടും  സലാം പൂർണമായും  പറയണമെന്ന്  കർശന  നിബന്ധനയുണ്ട്. വീട്ടിനു പുറത്തു പോകുമ്പോഴും, മടങ്ങി  വരുമ്പോഴും  സലാം പറയുക തന്നെ വേണം.  ഇതൊക്കെ മത ഗ്രന്ഥങ്ങളിൽ എഴുതി വച്ചിരിക്കുന്നതു മേൽഗതിക്കും, ഐശ്വര്യങ്ങൾക്കും വേണ്ടി  തന്നെയാണു. വഴക്കും, ക്രൃത്രിമവും, നുണയും,വിദ്വേഷവും, കളവു പറച്ചിലും  പരസ്പരം കുടുംബത്തിൽ തന്നെ സംഭവിച്ചു തുടങ്ങാതെയിരിക്കാനാണതു.*അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറകാ ത്തു ഹു(നിങ്ങൾക്ക് സർവ്വശക്തൻ്റെ ശാന്തിയും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ) എന്നു ഒരാൾ പറയുമ്പോൾ *വ അലൈകുമുസ്സലാം വ റഹ്മത്തുള്ളാഹി വബറകാത്തുഹു (നിങ്ങൾക്കും സർവ്വശക്തൻ്റെ ശാന്തിയും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ)എന്നു കേട്ടയാൾ പ്രത്യഭിവാദനം ചെയ്യണം.                              


                 4️⃣ഒരാൾ നൂറുതവണ, അല്ലെങ്കിൽ  ഒരു ലക്ഷം തവണ നിന്നിൽ ശാന്തിയും, ദൈവത്തിൻ്റെ കാരുണ്യവും, അനുഗ്രഹവും, ഉണ്ടാകട്ടെ  എന്നു പരസ്പരം പറഞ്ഞാൽ, എങ്ങനെയാ ഒരാൾക്ക് ഐശ്വര്യം വരാതെ പോവുക. പരസ്പരം ഇതു നേരുന്ന ഒരാളുടെ  വായിലെങ്കിലും ഗുളികൻ നിൽക്കു കയില്ലന്നാരു പറഞ്ഞു. ഇതു മലയാളത്തിൽ പറഞ്ഞാലും മതിയല്ലോ. മതത്തിനെ അതിനെ ന്തിനു കൂട്ടു വിളിക്കുന്നു.  മലയാളത്തിൽ ഒരാളെ മറ്റൊരാൾക്ക് വാതുറന്നനുഗ്രഹിക്കാ ൻ വലിയ മടിയാണു, അസൂയയും, ഉളുപ്പും തന്നെ അതിനു കാരണം.  ഒരു അടുപ്പവുമില്ലാ ത്ത, നമ്മുടെ നന്മ ഒരിക്കലും ആഗ്രഹിക്കാത്ത ഏതോ ആളുകൾക്കൊക്കെയാണു ഇപ്പോ face bookലും whats appലു മൊക്ക കൂടി സകലരും Good morning വിടക്കം. അതു കൊണ്ട് എന്തു നേട്ടം കിട്ടണൂ.   ആർക്കെങ്കിലും  എഴുന്നേറ്റം കിട്ടിയോ?  ഇല്ല. നാടടക്കം മുടിഞ്ഞു മുള്ളു വച്ചു  പോണതല്ലാതെ എന്തു നേട്ടം കിട്ടി.      Moral Science (ധാർമ്മിക ശാസ്ത്രം) എന്നൊരു പീരീഡ് കൂടി ഞങ്ങൾക്കു അന്നുണ്ടായിരുന്നു.  ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തേ ക്ക് വരുന്ന കുട്ടികൾക്ക് കഞ്ചാവടിക്കാനും, MDMA കഴിക്കനും, അതു വിൽപ്പന നടത്തി ധനം സമ്പാദിക്കാനും അന്നു നേരമെവിടെ.  ഇവിടെയാണു മൂല്ല്യച്ചുതിയുണ്ടായതു.  "താൻ പുറത്തേക്കിറങ്ങു, തന്നെ കൊന്നു കൊലവിളി ക്കുമെന്നു" പ്രിൻസിപ്പലിനോടും മാഷുമാരോടും പറയാൻ ഒരു വിദ്യാർത്ഥിക്ക് നാവു പൊന്തു ന്നതു വളർത്തു ദോഷമാണു.
പാളയം നിസാർ അഹമ്മദ്
copyright© all rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


StatCounter weekly report പ്രകാരം വിവിധ വിദേശരാജ്യങ്ങളിലും ഏറെ വായനക്കാരെ നേടിയതു.29-ജൂൺ-2025ൽ പ്രസിദ്ധീകരിച്ചു
 










Saturday, 14 June 2025

സ്നേഹനിധിയായ അമ്മ- Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings


                 സ്നേഹനിധിയായഒരമ്മ    ദില്ലിയിലെ പ്രമുഖനായൊരു മാധ്യമ ബന്ധു, എന്റെ ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു മരണം സംബന്ധിച്ച് വിശദമായി അന്വേഷിച്ചു അറിയിക്കാൻ ആവശ്യപ്പെട്ടതുകൊണ്ടു ആ സ്ഥലത്തു പോയതാ ഞാൻ . 75 വയസ്സായ ഒരു വീട്ടമ്മയെ വീട്ടിനുള്ളിൽ പുഴു അരിച്ച നിലയിൽ കണ്ടിരിക്കുന്നൂത്രേ!!! യാദൃശ്ചികമായി ആരോ കണ്ടതാണ് . വീടൊക്കെ നമുക്കു സങ്കൽപ്പിക്കവുന്നതിലും ആധുനികവും, വളരെ വലുതും, ഭംഗിയുള്ളതുമാണ്. ഭർത്താവു നേരത്തേ തന്നെ മരിച്ചു പോയി. രണ്ടു മക്കൾ ഉള്ളത് അങ്ങ് അമേരിക്കയിൽ സോഫ്റ്റ്‌വെയർ ഡവലപ്പർമാരാണു . പിടിപ്പതു പണവും ഉണ്ട് . 


         2️⃣അമ്മക്ക് പെട്ടെന്ന് എന്തോ അസുഖം വന്നു . ബോധമില്ലാതെ കിടന്നു പോയി . ജോലിക്കാരി ഒന്ന് ഉള്ളത് രണ്ടു ദിവസമായി വരാറും ഇല്ല . അയൽ പക്കവുമയി അടുപ്പവുമില്ല . അയൽ പക്കത്തെ ആളുകളെ വീട്ടിനു ഉള്ളിൽ അവർ കയറ്റുകയും ഇല്ല ,അതായിരുന്നു ആ അമ്മ . ഒരാഴ്ചക്ക് ഉള്ള നെയ്മീൻ ഒന്നോടെ വെട്ടി കഴുകി ഫ്രിഡ്ജിൽ വച്ചിരിക്കും . പല തരം അമേരിക്കൻ ചോക്ലറ്റുകൾ അവിടെ ഡബ്ബ കളിൽ നിറച്ചു വച്ചിരിക്കുന്നു . രണ്ടു ഐറ്റം പോഷ് കാറും വീട്ടിനു പുറത്തുണ്ട് . കൂടിയ ഇനം നായകളും കൂട്ടിലുണ്ട്. ഞാൻ പറഞ്ഞല്ലോ മക്കളും ഉണ്ടെന്നു! പക്ഷെ എന്ത് ഫലം! ഒരിറ്റു വെള്ളം കൊടുക്കുവാനോ ,സ്നേഹത്തോടെ പരിചരിക്കാനൊ സമീപം ആരുമില്ല . ഈ അവസ്ഥ വന്നു ചേർന്നത്‌ എന്തുകൊണ്ട് എന്ന് അറിയുമോ ?നല്ല കാലത്ത് ലാളിച്ചു വലുതാക്കിയ മക്കൾക്ക്‌ അവരെ ഇപ്പൊ വേണ്ടാ എന്നുള്ളത് കൊണ്ട് തന്നെ ! കുട്ടികളുടെ പഠിപ്പിലും നടപ്പിലും ,മറ്റുമായിരുന്നു അവരുടെ മുഖ്യ ശ്രദ്ധ ! ആ ജീവിത തിരക്കിനിടയിൽ അയൽ വാസികളുമായ് ഒത്തു പോകാനും , ബന്ധുക്കളുടെ കാര്യങ്ങൾ കേൾക്കാൻ പോലും അവർ മിനക്കെട്ടിരുന്നില്ല. ഈ ഒരു അവസ്ഥ അവർ ഇരന്നു വാങ്ങിയത് ആണ് എന്നാണ് ആ നാട്ടുകാരും പറയുന്നത് . നിയതി എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നു എന്നും പറയാവതല്ല! 'ജീവിതചര്യയിൽ' എവിടെ ഒക്കെയോ പാളിച്ച ഉണ്ടായിരുന്നതായി അവിടത്തുകാർ പറയുന്നുമുണ്ട് . 


              3️⃣അതെന്താണെന്ന് ഇവിടെ പറയുക വയ്യ . കുട്ടികൾ വളർന്നു വലുതായപ്പോൾ പലതും അവരുടെ ചെവിയിലും ദൃഷ്ടിയിലും ചെന്ന് വീണു ആയതിനാൽ മക്കൾ അകറ്റി എന്നും പറഞ്ഞു കേൾക്കുന്നു. സ്നേഹം എവിടെയാണ് എന്ന് ഈ വിഷയത്തിൽ തിട്ടപ്പെടുത്താനും കഴിയുന്നില്ല ! എന്തൊക്കെ ആയാലും മാതാവാണ് , അവരെ പൊന്നുപോലെ മക്കൾ നോക്കേണ്ടത് ആയിരുന്നു .ആ കുട്ടികളെക്കുറിച്ച് മോശം അഭിപ്രായം നട്ടുകാർആരും പറയുന്നുമില്ല ..അങ്ങനെ എങ്കിൽ തെറ്റ് ആരുടെ ഭാഗത്താണ്? സത്യം കരുണാമയനായ സാർവ്വശക്തന് മാത്രമേ അറിയൂ ! ഇന്നത്തേക്ക് വിട . എല്ലാ നന്മയും നേരുന്നു -                            12-4-2012ൽ പ്രസിദ്ധീകരിച്ചതു                                 പാളയം നിസാർ അഹമ്മദു.                         Copyright© All Rights Reserved.             Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

StatCounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു

TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       













not for publication 




Tuesday, 3 June 2025


പണ്ടൊക്കെ റേഡിയോക്കും ടെലിവിഷൻ ഇറങ്ങിയ ആദ്യകാലത്തും  15രൂപയുടെ ലൈസൻസ് എടുക്കണമായിരുന്നു. 1978 മുതൽ സിറ്റിയിൽ ടെലിവിഷൻ പ്രക്ഷേപണം  തുടങ്ങിയിരുന്നു. കെൽട്രോൺ  എന്ന വെള്ളയമ്പലത്തെ ഒരു സ്ഥാപനമായിരുന്നു തിരുവനന്തപുരം സിറ്റിയിൽ മാത്രം കിട്ടുന്ന രീതിയിൽ തുടങ്ങിയിരുന്നതു. കെൽട്രോൺ  ടിവി അസംബിൾ ചെയ്തു വിൽപ്പന  നടത്തുകയായിരുന്നു അവരുടെ  പ്രധാന ലക്ഷ്യം. കുറ്റം പറയരുതല്ലോ അവരുടെ  ടിവി  വളരെ നല്ലതായിരുന്നു. അതിനാൽ  അതിനു വേണ്ടി ടിവിയിൽ സിനിമ  കണിക്കുകയായിരുന്നു.

             2️⃣ഡയാനാ രാജകുമാരിയുടെ കല്ല്യാണം പോലുള്ള കാസറ്റുകൾ  കാണിക്കുക എന്നിവയായിരുന്നു  അവരുടെ പ്രധാന രീതി.  ചാല ബസ്സാറിലെ പ്രമുഖ വ്യാപാരികളിൽ നിന്നും  ഇതിനൊക്കെ  പരസ്യ പണവും സ്വീകരിച്ചിരുന്നു.  ദൂരദർശൻ  വരാറായപ്പോൾ അവർ ആ പരിപാടി  നിർത്തി . ദൂരദർശൻ വരാറായപ്പോൾ ഇത്തരം  പ്രക്ഷേപണക്കാർക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം  ചില മുന്നറിയിപ്പുകൾ   നൽകി. അതോടെ അവരൊക്കെ ആ പ്രക്ഷേപണ പരിപാടി നിർത്തി. ദൂരദർശൻ തുടങ്ങിയപ്പോൾ കേബിൾ ശൃംഖലകൾ വന്നു.  അങ്ങനെയാണു ബാറ്ററിയും, ഇൻവർട്ടറുകളും, വീടുകളിൽ വക്കാൻ ആരംഭിച്ചതു. അല്ലെങ്കിൽ  ജനറേറ്റർ ആയിരുന്നു കറണ്ട്  പോയാൽ ഒരു സഹായി.     ഒരു മൂന്നു നാലു മണിക്കൂർ കറണ്ടില്ലാത്തപ്പോൾ  ഉപയോഗിക്കാനുള്ള ഇൻവർട്ടറുകൾക്കും, ബാറ്ററികൾക്കും ഏകദേശം പന്ത്രണ്ടായിരം, പതിനാലായിരം രൂപ മുതൽ വില തുടങ്ങും. ഇൻവെർട്ടർ ബാറ്ററികൾ അപകടമുണ്ടാക്കുമോ എന്നു ചോദിച്ചാൽ, ചിലപ്പോൾ എന്നേ പറയാനാവു. അനേകായിരത്തിൽ ഒന്നോ രണ്ടോ എന്നു പറയാം. കുക്കിംഗ് ഗ്യാസ്  പൊട്ടിത്തെറിച്ചും, മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചും, ഫ്രിഡ്ഞ്ച് ഷോക്കടിച്ചും, പ്രഷർ കുക്കർ പൊട്ടിത്തെറിച്ചും, എയർക്കണ്ടിഷൻ്റെ വിഷവാതകം ശ്വസിച്ചും മരണപ്പെട്ട വാർത്തകൾ വല്ലപ്പോഴും നാം കേൾക്കാറില്ലേ അതു പോലെ.  ഞാൻ  കുക്കിംഗ് ഗ്യാസ്  ഉപയോഗിക്കാൻ തുടങ്ങി നാല്പതിലധികം  വർഷമായി. 

                 3️⃣അതിനും ഏറെ വർഷങ്ങൾക്ക് മുൻപ്  മുതലേ എൻ്റെ  സഹോദരിയും, മറ്റു  ബന്ധുക്കളും കുക്കിംഗ് ഗ്യാസ്, ഫ്രിഡ്ജ്, ഇൻവെർട്ടർ എയർകണ്ടീഷനർ, പ്രഷർ കുക്കർ  എന്നിവ ഉപയോഗിച്ച് വരുന്നു. ഒരപകടവും ഉണ്ടായിട്ടില്ല. അപകടങ്ങൾ ഉണ്ടാകുന്നതു  അവ കൈകാര്യം ചെയ്യുന്നവരുടെ അറിവു കുറവും, അശ്രദ്ധയുമെന്നേ പറയേണ്ടു. അകലെക്കൂടി പോകുന്ന ദുരന്തം നമ്മുടെ ആലയത്തിൽ വാങ്ങി വയ്ക്കാതിരിക്കാൻ അല്പം അറിവ് നല്ലതാണു.  പണ്ടൊരുനാൾ  പാചകത്തിനിടയിൽ രണ്ടു മൂന്നു  തവണ  കുക്കിംഗ് ഗ്യാസ് ലീക്ക് ആയി എണ്ണയുള്ള ചീനച്ചട്ടിയിലേക്കു തീ പടർന്നു. ഗ്യാസ് കുറ്റി വിച്ഛേദിച്ചു പുറത്തു  കൊണ്ടു അടച്ചു വച്ചു അത്രതന്നെ. ചീനച്ചട്ടിയും തീയോടെ എടുത്തു  പുറത്തു തള്ളി.  മിന്നൽ സമയത്ത് മെയിൻ സ്വിച്ച് ഓഫ് ചെയ്യാതെ ഇൻവെർട്ടർ ഉപയോഗിക്കുന്നതും നല്ലതല്ല. എന്റെ അറിവിൽ  ആവശ്യമുള്ളപ്പോൾ  ഇൻവെർട്ടൻ്റെ രണ്ടു പ്ലഗും  കണക്റ്റ് ചെയ്യുക, കറണ്ട് വരുമ്പോൾ  ഇൻവെർട്ടറിൽ ചാർജ് കേറ്റിയ ശേഷം  പ്ലഗ്കൾ രണ്ടും മാറ്റിവയ്ക്കുക എന്ന രീതിയാണു ഏറെ നല്ലതു.  അവിചാരിതമായ മിന്നലുകൾ, ഇലക്ട്രിസിറ്റി പവ്വർ സപ്ലേയിൽ നിന്നുള്ള ഓവർ വോൾട്ടേജുകൾ എന്നിവ നമുക്കു നഷ്ടം വരുത്താം.   വീട്ടിലേക്കു വാങ്ങുമ്പോൾ  ഏകദേശം ഇരുപതുരൂപയിലധികമെത്തി. ഓടിച്ചെന്നു  റൂറൽ ഏരിയയിലെ ഒരു കടയിൽ  വാങ്ങിയപ്പോൾ തീവിഴുങ്ങികൾ ഈടാക്കിയതാണതു.

               4️⃣ടെക്നോളജി പാർക്കിലുള്ളവർ വാരിക്കോരി കൊടുക്കും അതിനാൽ  കഴുത്തറുക്കാം എന്നാണു ചിലരുടെ ധാരണ.  സാധാരണ വീട്ടിലേക്കുള്ള  ഒരു ഇൻവെർട്ടർ  പന്ത്രണ്ടായിരം രൂപ മുതൽ തുടങ്ങാം...  നന്നായി പരിപാലിച്ചാൽ പത്തു വർഷം വരെ അവ ശല്ല്യം ചെയ്യുകയില്ല. ഇടിപ്പ്, പൊടിപ്പു, ആട്ടൽ, വെള്ളമടി ഇതൊന്നും നടക്കില്ലന്നേയുള്ളൂ. വല്ലപ്പോഴും പോകുന്ന കറണ്ടിനു അതൊരു സ്റ്റാൻഡ് ബൈ തന്നെ.  ട്യൂബുലാർബാറ്ററി 110 Ah ഇൻവെർട്ടറിൽ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്, ഒരു 20W ട്യൂബ് ലൈറ്റ്, ഒരു പെഡസ്റ്റൽ ഫാൻ എന്നിവ എത്ര നേരം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് നമുക്കു നോക്കാം. ഓരോ ഉപകരണത്തിന്റെയും ഏകദേശ വൈദ്യുതി ഉപഭോഗം (വാട്ടേജ്) ഇതാണു. ഇവയുടെ ആകെ വൈദ്യുതി ഉപഭോഗം:  150W (ഡെസ്ക്ടോപ്പ്) + 50W (ലാപ്ടോപ്) + 20W (ട്യൂബ് ലൈറ്റ്) + 70W (ഫാൻ) = 290W   ബാറ്ററി 110 Ah ആണ്. ഇത് എത്ര ഊർജ്ജം സംഭരിക്കുമെന്ന് നോക്കാം:  ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനു 70W മുതൽ 200W വരെ വൈദ്യുതി ആവശ്യമാണ്. ഒരു മോണിറ്റർ ഉൾപ്പെടെ ഏകദേശം 150W ആകും. (ഗെയിമിംഗ് കമ്പ്യൂട്ടറുകൾക്ക് ഇതിലും കൂടുതൽ വേണ്ടിവരും). * ലാപ്ടോപ്നു 30W മുതൽ 70W വരെ മതി. ഏകദേശം 50W എന്ന് കണക്കാക്കാം. *20W ട്യൂബ് ലൈറ്റിനു നേരിട്ട് 20W ആണ്. * പെഡസ്റ്റൽ ഫാനുകൾ 50W മുതൽ 90W വരെ വൈദ്യുതി ആവശ്യമാണ്. എന്നാലും ശരാശരി 70W എന്ന് കണക്കാക്കാം





           5️⃣ബാറ്ററി വോൾട്ടേജ് 12V ആണ്.  ബാറ്ററി കപ്പാസിറ്റി (Wh) = Ah \times V 110 Ah \times 12V = 1320 Wh (വാട്ട്-അവർ)    ഇൻവെർട്ടറുകളുടെ കാര്യക്ഷമത. സാധാരണയായി ഇത് 70% - 80% ആയിരിക്കും. 75% കാര്യക്ഷമത എടുക്കാം.ഇൻവെർട്ടർ വഴി ലഭിക്കുന്ന usable power = 1320 Wh \times 0.75 = 990 Wh-മേൽപ്പറഞ്ഞ     ഉപകരണങ്ങൾ എത്രനേരം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് നോക്കൂ.    പ്രവർത്തിപ്പിക്കാൻ കഴിയുന്ന സമയം (മണിക്കൂറിൽ) = Usable power (Wh) / Total power consumption (W)    990 Wh / 290W \approx 3.41 മണിക്കൂർ. ഈ കണക്കു പ്രകാരം,   110 Ah ബാറ്ററിയിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്, 20W ട്യൂബ് ലൈറ്റ്, പെഡസ്റ്റൽ ഫാൻ എന്നിവ ഒരുമിച്ച് ഏകദേശം 3.41 മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും. ഒരു എട്ടു മണിക്കൂർ പ്രവർത്തിപ്പിക്കണമെങ്കിൽ ഇതിലും വലിയ കപ്പാസിറ്റിയുള്ള ബാറ്ററി അവശ്യമാണ്. 

          6️⃣ഇവയെല്ലാം ഏകദേശ കണക്കാണു. ഉപകരണങ്ങളുടെ യഥാർത്ഥ വാൾട്ടേജ്, ഇൻവെർട്ടറിന്റെ കൃത്യമായ കാര്യക്ഷമത, ബാറ്ററിയുടെ പഴക്കം തുടങ്ങിയ ഘടകങ്ങൾ പ്രവർത്തന സമയത്തെ ബാധിക്കും.  പുതിയ ബാറ്ററി മികച്ച പ്രകടനം തരും. ബാറ്ററിയുടെ ഉപയോഗം കൂടുമ്പോൾ അതിന്റെ കപ്പാസിറ്റി കുറയാൻ സാധ്യതയുണ്ട്.  *  ഡെസ്ക്ടോപ്പിനു പകരം പകരം ലാപ്ടോപ്  ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ സമയം ലഭിക്കും. ഫാൻ കുറഞ്ഞ സ്പീഡിലാക്കി, വൈദ്യുതി ഉപഭോഗം പിന്നെയും കുറക്കാം.  ലേഖകൻ്റെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ്  ടെലി കമ്യൂണിക്കേഷൻ രംഗത്തെ  പരിചയവും, മാദ്ധ്യമരംഗത്തെ വായനാ അറിവും വച്ച് ആധികാരികമായി തയ്യാറാക്കിയ താണീ ലേഖനം. ടെക്നിക്കൽ തെറ്റുകൾ കടന്നു കൂടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
പാളയം നിസാർ അഹമ്മദ് 
Copyright©allright reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings 
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


   

   
TIPS ARE HIGHLY APPRECIATED          🌐 Pyatm +919447688232       


03-06-2025