theflashnews.blogspot.com

Tuesday, 27 May 2025

ആട്, മാഞ്ചിയം തേക്കു പണം ഇൻവെസ്റ്റ്മെന്റ്

 മുകളിൽ സൂചിപ്പിച്ച പോലെ വളരെ വർഷങ്ങ ളുടെ പിന്നിലേക്കു ചിന്തകൾ പോകുന്നു . കേരള കൗമുദിയൊഴിച്ച് മറ്റു പത്രങ്ങൾ തിരുവനന്ത പുരത്തല്ല അന്നു  പ്രിന്റ് ചെയ്യുന്നതു.  ഏറ്റവും കൂടുതൽ  പ്രചാരത്തിൽ  നിൽക്കുന്നതും, സത്യ സന്ധമായ വാർത്തകൾ വരുന്നതും,  തലസ്ഥാ നവാസികളിൽ കൂടുതൽ പേർ വരുത്തുന്നതും കേരളകൗമുദിയാണു. പരസ്യവും, പരസ്യ ചാർജു വളരെ കുറവാണു.

           2️⃣വാർത്തകൾ വേഗം വായിച്ചറിഞ്ഞിട്ടു  പത്രം  വീട്ടിലെ മറ്റംഗങ്ങൾക്കു വായനക്കായി കൊടുത്തിട്ട്,  നമ്മുടെ ജോലികൾ നോക്കി പോകാനും കേരളകൗമുദിയായിരുന്നു മെച്ചം.   അച്ചും (font) കണ്ണുവേദനിക്കാതെയുള്ള വായനക്കു കേരളകൗമുദി നല്ലതായിരുന്നു.  മറ്റു പത്രങ്ങൾ മറ്റു ജില്ലകളിൽ നിന്ന് ഇവിടെ എത്തുമ്പോൾ ഒരു നേരമാവും.  ഒടുക്കത്തെ പരസ്യങ്ങളും അതിലുണ്ടാവും. ഏജന്റുമാർ കയറ്റിവിടുന്ന നോട്ടീസ്സ് പരസ്യങ്ങളും ആ പത്രങ്ങൾക്കുള്ളിൽ ധാരാളമുണ്ടായിരുന്നു.  ഇത്തരം പത്രങ്ങളാണു  ആട്, മാഞ്ചിയം, തേക്കിൽ പണം ഇൻവെസ്റ്റ്മെന്റ്  ചെയ്യാൻ  ഒരോ ജനത്തിനേയും പ്രേരിപ്പിച്ചതു. വായന ക്കാരെ വഴിതെറ്റിച്ചു ബ്ലേഡ്കാരെ പനപോലെ വളർത്തി ജനങ്ങളെ കബളിപ്പിച്ചതിൽ പ്രധാന പങ്കുകാർ. ഇത്തരം പത്രങ്ങൾ ഇതിലൂടെ സ്വന്തം പള്ളയും വീർപ്പിച്ചു. അവരൊക്കെ തലസ്ഥാനത്തും അങ്ങനെ പ്രസ്സും കോപ്പും ആരംഭിച്ചു.  ഈ പത്രങ്ങളിൽ, ഇന്നും ഫ്രണ്ട് പേജിൽ ഒരു ഫുൾ പേജ് പരസ്യം കണ്ടാൽ ഓർക്കുക, നിങ്ങളെ  കുഴിയിലാക്കാൻ അടുത്ത ഉടായിപ്പുമായി പത്രക്കാരൻ ഇറങ്ങിക്കഴിഞ്ഞു വെന്നു. ഉടനുടൻ വാർത്തകൾ തരുന്ന ധാരാളം ഓൺലൈൻ മാധ്യമങ്ങൾ ഫോണിന്റെ വിരൽ തുമ്പിലുണ്ടു. നമുക്കു പറയാനും, അറിയാനും, എഴുതാനും, നമുക്കു തനിയെ പ്രക്ഷേപണം ചെയ്യാനും, അവ ആയിരക്കണക്കിന്  ജനങ്ങ ളിൽ വായനക്കു എത്തിക്കാനും  കഴിയുന്ന സാമൂഹ്യ മാദ്ധ്യമങ്ങൾ നമുക്കോരോരുത്തർക്കു മുണ്ടു. Blogger, YouTube, Twitter, Face book, wordPress മുതലായ പല പേരുകളിൽ  പണം കിട്ടാൻ  വഴിയൊരുക്കുന്ന ധാരാളം മാദ്ധ്യമങ്ങൾ നമുക്കിന്നുണ്ട്.      

         3️⃣ ഇലക്ട്രോണിക് സമൂഹ മാദ്ധ്യമങ്ങൾ  ഇല്ലാതിരുന്ന കാലത്ത്, ഞാനിടഞ്ഞിട്ടുള്ള ചില സന്ദർഭങ്ങളിൽ ഒന്ന് എൻ്റെ ഓർമ്മയിൽ വരുന്നു.  കരുണാകരൻ  മുഖ്യമന്ത്രിയായിരുന്ന കാലം.  പടിക്കൽ എന്നൊരു ആശ്രിത വത്സലൻ പെലീസ് ചീഫായി ഭരിക്കുന്ന കാലം. നിരന്തരം എൻ്റെ  ചിത്രങ്ങളും, പരസ്യങ്ങളും എല്ലാ  പത്രങ്ങളും പ്രസിദ്ധീകരിച്ചു വരുന്ന കാലം.  വഴുതക്കാട്ടെ ശ്രവ്യ അഡ്വർട്ടൈ സ്മെൻ്റ് എന്ന പ്രമുഖ പരസ്യകമ്പനിയായിരുന്നു പ്രമുഖ പത്രങ്ങളിൽ അന്നു എനിക്കു വേണ്ടി പരസ്യം നൽകിയിരുന്നതു. പരസ്യം കൊടുക്കുന്ന എല്ലാ പത്രങ്ങളുടെയും കോപ്പികൾ എനിക്കു  വീട്ടിൽ സൗജന്യമായി തപാലിൽ കിട്ടുമായിരുന്നു. അങ്ങനെ മറ്റു പത്രങ്ങളും ഞാൻ  വായിച്ചിരുന്നു. പണം നിക്ഷേപിച്ചാൽ 5000 രൂപക്കു 500രൂപ വച്ചു പ്രതിമാസം  ആദായം കിട്ടുമെന്ന ഫ്രണ്ട് പേജ്  വലിയ പരസ്യങ്ങൾ എല്ലാ ദിവസവും  വരുന്നതു കാണാം.  ആശ്രിതവത്സലനായ ആ പൊലീസ് ഉദ്യോഗസ്ഥൻ ഒരു ധനകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്ന ചിത്രവും വാർത്തയും എൻ്റെ  ശ്രദ്ധയിലും  വന്നു. പഴവങ്ങാടി മഹാ ഗണപതിക്കോവിലിൻ്റെ അരികിലാണാ സ്ഥാപനം. ആ ഭാഗത്തുള്ള ധാരാളം പേരെ എനിക്കറിയാം. പലവഴിക്കും ഞാൻ  അന്വേഷിച്ചപ്പോൾ, ആ സ്ഥാപനം, ഉദ്ഘാടനം ചെയ്തവൻ്റേതാണെന്നും, ബിനാമി പേരിൽ അയ്യാളുടെ അളിയൻ നടത്തുകയാണെന്നും, വിശ്വാസയോഗ്യമായ സ്ഥാപനമാണെന്നും ബോദ്ധ്യമായി.  ഒരാൾ നിക്ഷേപിക്കുന്ന പണം ആടിലോ, തേക്കിലോ ഈ സ്ഥപന ഉടമകൾ മുടക്കും. അതിലൂടെ വർദ്ധിക്കുന്ന പണം നിക്ഷേപകനു തരും. സ്ഥാപനത്തിൽ ചെന്നു എല്ലാ മാസവും വാങ്ങണം. പാസ് ബുക്ക്, ബോണ്ടു,  പണം നിക്ഷേപിച്ച രേഖ ഒക്കെ തരും.  
      
                             4️⃣ഇതിൽ പരം ഖുഷിക്കും, വിശ്വാസ്യതക്കും വേറെ കാരണം വേണോ. ഞാൻ ഭാര്യയുമായി ദിവസങ്ങൾ കൂടി ആലോ ചിച്ചു.  5000ഇട്ടാൽ 500മാസം കിട്ടും. പതിനാ യിരം നിക്ഷേപിച്ചാൽ1000 പ്രതിമാസം കിട്ടും.  ഇരുപതിനായിരം നിക്ഷേപിച്ചാൽ പ്രതിമാസം രണ്ടായിരം രൂപ വച്ച് കിട്ടും. അന്നു  ഒരു പവനു 4000 രൂപ വിലയുള്ള കാലം. ഭാര്യ പറഞ്ഞു പതിനായിരം, പതിനായിരം വീതം രണ്ടു പേർക്കും പ്രത്യേകം പ്രത്യേകം  നിക്ഷേപിക്കാം.   നമുക്കതു ഒരു എക്സ്ട്രാ വരുമാനമായല്ലൊ.  പഴവങ്ങാടി മഹാ ഗണപതി കോവിലിനു മുന്നിലേക്കു ഞങ്ങൾ പോയി.  ഓർമ്മ വച്ച കാലം മുതൽ അറിയുന്ന അമ്പലം. പാങ്ങോട് മിലിട്ടറി ബാരക്സിൻ്റെ വകയാണതു.  മദ്രാസ്  റെജിമെൻ്റാണു അവിടെ ആരാധനകൾ നടത്തുന്നതു.   പ്രാർത്ഥനകളും, ആശകളും നിറവേറ്റുന്ന വിഘ്നേശ്വരനാണു അവിടുള്ള തെന്നാണു ചെറുപ്രായത്തിലേ കേട്ടിട്ടുള്ളതു. തേങ്ങയുടക്കലും, വിഗ്രഹങ്ങളെ ആരാധി ക്കലും ഇസ്ലാമിൽ നിഷിദ്ധമാണ്🧑‍🦼 ആരെങ്കിലും ചെന്നു പള്ളിയിൽ പറഞ്ഞാൽ അഞ്ചംഗ കമ്മിറ്റിയെ അവർ രഹസ്യമായി അന്വേഷണ ത്തിനു നിയമിക്കും.  കൈയ്യോടെ ഊരു വിലക്കി ഇസ്ലാമിൽ നിന്നു പുറത്താക്കും. പെണ്ണെടു ത്തവർ, വിവാഹം  കഴിപ്പിച്ചുവിട്ട പെൺമക്ക ളുടെ കുടുബത്തിലെ പള്ളികൾ, അങ്ങനെ സകലരുടേയും പള്ളികളിൽ അറിയിച്ച് സമുദാ യത്തിൽ ഭ്രഷ്ട് കല്പിച്ച് ഒട്ടിച്ചു വിടും. മരണം, കല്ല്യാണം, അന്ത്യനാളു കളിലൊന്നും ഒരാളും സഹകരിക്കുകയില്ല. മറ്റേതു സമുദായത്തേ ക്കാളും അതീവ തീവ്രമാണു ഇസ്ലാം നിയമം. ആദ്യം മര്യാദക്കു പറയും, സംസാരിക്കും, കേൾക്കാതെ വന്നാൽ 'ആ കൈവെട്ട്,  അദ്ധ്യാ പകൻ്റെ അവസ്ഥയിലേക്കാവും ഒരാളുടെ കുടുംബത്ത തള്ളിയിടുക.  

            5️⃣പഴവങ്ങാടി ഗണപതി അമ്പലത്തിനു സൈഡിലുള്ള ആ സ്ഥപനത്തിൽ ഞാനും ഭാര്യയും ചെന്നു. വലിയൊരു പുരുഷാര മുണ്ടവിടെ പണം നിക്ഷേപിക്കാൻ.  ഞങ്ങളും കാത്തിരുന്നു . കുടിക്കാൻ സർബത്തുമായി ജോലിക്കാരെത്തി.  എൻ്റെയും  ഭാര്യയുടേയും അപേക്ഷകൾ ഫിൽ ചെയ്തു വാങ്ങി.  പാസ് ബുക്ക് , ചെക് ബുക്ക്,  പണം നിക്ഷേപിച്ചതി നുള്ള രേഖകൾ, ബോണ്ടുകൾ ഒക്കെ മേനിയുള്ള ഗംഭീരമൊരു  ബാഗിലാക്കി തന്നു.  ഒരു മാസം കഴിഞ്ഞു ആദായ പണം വാങ്ങാൻ പാസ്ബുക്ക്മായി വരേണ്ട  ദിവസം കുറിച്ചു തന്നു.  സന്തോഷത്തോടെ ഞങ്ങൾ മടങ്ങി.  സന്തോഷം നിറഞ്ഞു കവിഞ്ഞതിനാൽ ചാല ബസ്സാറിലെ ആസാദ് ഹോട്ടലിൽ കയറി ബിരിയാണിയും, ഫ്രൂട്ട്സ് സാലഡും കഴിച്ചാണു വീട്ടിലേക്കു മടങ്ങിയതു.  പറഞ്ഞ ദിവസം പാസ്ബുക്കുമായി സ്ഥാപനത്തിൽ ചെന്നു. എനിക്കും 1000കിട്ടി, ഭാര്യക്കും കിട്ടി 1000... അന്നും ആഹ്ളദം കരകവിഞ്ഞതിനാൽ ചാല ബസാറിലെ ഹോട്ടൽ ആസാദിൽ കയറി ഞങ്ങൾ ബിരിയാണി തട്ടിവിട്ടു.  അതങ്ങനെ രണ്ടു, മൂന്നു മാസം കൃത്യമായി നടന്നു.നാലാം മാസം  ആദായപ്പണം കിട്ടാൻ സമയമാകുന്ന തേയുള്ളൂ.  ഞാൻ എൻ്റെ ജോലിയുമായി കറങ്ങുന്നതിനിടെ  പൊലീസ് വിജിലൻസ് സെല്ലിൽ ചെന്നു.  ആ ഓഫീസിൽ ഞാനൊരു പരിചയക്കാരനെ യാദൃച്ഛികമായി കണ്ടുമുട്ടി.     DIG (Deputy  Inspector General of Police)യുടെ കാര്യങ്ങൾ നോക്കുന്ന ഒരു  എസ്.ഐ യ്യാണയ്യാൾ. ഞാൻ പണം നിക്ഷേപിച്ച ആ  സ്ഥപനത്തെ കുറിച്ചു യാദൃശ്ചികമായി  സംസാരിച്ചു.  ആ പരിചയക്കാരൻ ആ സ്ഥപനത്തെ കുറിച്ച് എന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണു പറഞ്ഞു തന്നതു. 

              6️⃣ ഞാൻ ആ ഓഫീസിൽ നിന്നും വേഗം വീട്ടിലേക്ക് മടങ്ങി.  ഭാര്യയോട് വേഗം കൂടെ വരാൻ പറഞ്ഞു.  കുട്ടികൾ  രണ്ടും സ്കൂളുകളി ലല്ലേ പിള്ളേർ വന്നിട്ടു പോകാമെന്നായി ഭാര്യ.  അതൊന്നും സാരമില്ല, നിക്ഷേപ സ്ഥാപനത്തിൽ നിന്നും ലഭിച്ച രേഖകളും എടുത്തു കൂടെ വേഗമിറങ്ങിക്കോ അല്ലെങ്കിൽ നമ്മുടെ  പൈസ നഷ്ടപ്പെടുമെന്നു ഞാനാക്രോശിച്ചു. പഴവങ്ങാടിയിലെ ആ നിക്ഷേപ സ്ഥാപനത്തിലേക്ക് ഞങ്ങൾ പാഞ്ഞു 🚶അവിടെ പണം നിക്ഷേപിക്കാനുള്ള ജനങ്ങളുടെ തിരക്കോടു തിരക്കു തന്നെ. ആളുകളെ വകഞ്ഞു മാറ്റി ക്യാബിനിൽ മാനേജറെന്നോ, ഉടമസ്ഥനെന്നോ തോന്നിപ്പി ക്കുന്ന ഒരെമ്പോക്കിയുടെ അടുത്തേക്ക്  ഞങ്ങൾ ചെന്നു  പാസ്ബുക്കും രേഖകളും നീട്ടി നിക്ഷേപം  തിരികെ ചോദിച്ചു.  അതു പറ്റില്ലെ ന്നായി അയ്യാൾ.  ഒരു വർഷം കഴിഞ്ഞാലേ പണം പിൻവലിക്കാൻ പാടുള്ളു. അതാണു  ആ സ്ഥാപനത്തിന്റെ നിയമമത്രേ.  ഞങ്ങൾ ഒപ്പിട്ടു കൊടുത്ത രേഖകളിൽ അതുണ്ടത്രേ. അതു ന്യായം. ഞാനും സമ്മതിച്ചു. പക്ഷേ എനിക്കി പ്പോൾ പണം അത്യാവശ്യമാണ്. ഇപ്പോ തന്നെ പണം മടക്കി കിട്ടണം.   ഞാൻ സ്വരം കുറേശ്ശെ ഉയർത്താൻ തുടങ്ങി.  "നീ  ഒരു ന്യായവും പറയണ്ട,  പണം ഇപ്പോ മടക്കി തരുന്നോ ഇല്ലയോ എന്നായി ഞാൻ."   "ഇല്ലെങ്കിൽ  നീ എന്നെ എന്തു ചെയ്യു മെന്നായി അയ്യാൾ". അത്രയും  നേരം നിൽക്കുകയായിരുന്ന ഞാനും  ഭാര്യയും അയ്യാളുടെ മുന്നിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഞാൻ പറഞ്ഞു: നിന്നെ ഞാൻ ഒന്നും ചെയ്യുകയില്ല, പക്ഷേ ഞങ്ങളുടെ പണം കിട്ടാതെ ഈ സ്ഥാപനം നിനക്കു അടക്കാനും കഴിയില്ല.  നിനക്കു  ഇവിടെ നിന്നും പുറത്തു പോകാനും കഴിയുകയില്ല.  
  
                                           7️⃣ പുറത്തു മെയിൻ റോഡിലൂടെ പോകുന്ന ജനങ്ങൾ, അമ്പല ത്തിൽ  ആരാധനക്കുവന്നവർ ഒക്കെ എൻ്റെ  ഒച്ച കേട്ട്  സ്ഥാപനത്തിന്റെ  മുന്നിൽ വന്നു കൂട്ടം കൂടുകയാണു. അതെനിക്കു  മനസ്സിലായി.   കൂട്ടം കൂടുതലായാൽ പെലീസെത്തും.  ന്യായം പൊലീസ് വേണം നിശ്ചയിക്കാൻ  അതു കഴിഞ്ഞാൽ കോടതി. പണം നിക്ഷേപിക്കാൻ വന്നവരും സ്ഥാപന ത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണു. ഞാൻ പണത്തിന്റെ എൻ്റെ അത്യാവശ്യവും, അയ്യാൾ പണം തരാതിരി ക്കാനുള്ള കാരണവും വാദിക്കുകയാണു• സമയം അഞ്ചര മണിയിലേക്കടുക്കുന്നു.  എന്നെയും ഭാര്യയേയും  അവിടെ നിന്നും ഇറക്കിവിട്ടാലേ ആ സ്ഥാപനം അടക്കാൻ കഴിയൂ.  രണ്ടര മണിക്കൂ റിലേറെയായി വാഗ്വാദം നടക്കുകയാണു. ഒടുവിൽ അവർ പരസ്പരം കൂടിയാലോചിച്ചു. നാളെ വന്നാൽ ക്യാഷ് തരാമെന്നായി.  അതു സൂത്രമാണെന്നു എനിക്കു മനസ്സിലായി.  അതു പറ്റില്ലെന്ന്  ഞാൻ തീർത്തു പറഞ്ഞു. തന്ന ആദായപ്പണം പിടിച്ചിട്ടു ബാക്കി തരാമെന്നായി  അടുത്ത ഓഫർ.  പൊലീസ്  വന്നാലും അതന്നെ പറയുമെന്ന് എനിക്കറിയാം.  ന്യായം അതാണു.   അല്പനേരം കൂടി ഞാൻ തർക്കിച്ചു നിന്നു നോക്കി.   മനസ്സ്  പറഞ്ഞു, കിട്ടണതു ഇപ്പോ വാങ്ങി സ്ഥലം കാലി യാക്കണതാ ബുദ്ധീന്നു.   അത്രക്കും ജനം സ്ഥാപനത്തിനു മുന്നിൽ കൂടിയിട്ടുണ്ടു.  റോഡും ബ്ലോക്കായി.  ചില കടും പിടുത്തങ്ങൾ ചില സന്ദർഭത്തിനു യോജിച്ചതല്ല.  ചില നേരം അതു വിപരീത ഫലങ്ങളിലാവും നമ്മെ കൊണ്ട് ചെന്നെത്തിക്കുക.  ആദായമായി തന്ന പണം കിഴിച്ചിട്ട്,  ബാക്കി പണം അവർ എണ്ണിത്തിരിച്ചു തന്നു.  

                       8️⃣ഞാൻ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ച പണം ഒരു വർഷം അവിടെ  കിടന്നി രുന്നു വെങ്കിൽ  തിരിച്ചു കൊണ്ടു പോകാൻ ഒന്നുമേ കാണുകയില്ലായിരുന്നു.  ചില നേരം നമുക്കു തോന്നുന്ന മണ്ടു ബുദ്ധി അപരിഹാ ര്യമായ വലിയ നഷ്ടങ്ങൾ ഉണ്ടാക്കും.  രണ്ടു ദിവസം കഴിഞ്ഞപ്പോൾ കേരളകൗമുദി പത്ര ത്തിന്റെ  അവസാന പേജിലെ അപ്രധാന സ്ഥലത്ത്  ഒരു ചെറിയ വാർത്ത കണ്ടു. സതേൺ ഇൻവെസ്റ്റ്മെന്റ് ആൻഡ് ചിട്ടി ഫണ്ട് ഉടമകൾ സ്ഥാപനവും പൂട്ടി മുങ്ങിയെന്നു. ഞാനാ വാർത്ത അനേക വട്ടം ഉച്ചത്തിൽ വായിച്ചു പൊട്ടിച്ചിരിച്ചു.  അതെ,  ഇതു നിസാർ അഹമ്മദാണു, എന്നെ കാലത്തിനു ചതിക്കാൻ കഴിയില്ല.  *"അൽഹംദു ലില്ലാഹ്" എന്ന അറബി പദത്തിനർത്ഥം സർവ്വശക്തനു സ്തുതി എന്നാണു*  ഞാനോർത്തു അല്പം കൂടി വർഷങ്ങൾക്കു മുമ്പായിരുന്നുവെങ്കിൽ ഇതിലും വലിയ 'അലമ്പ്' ഞാനാസ്ഥാപനത്തിൽ കാട്ടിയേനേ. എന്തെന്നാൽ  അന്നു ഞങ്ങളുടെ വിളിക്കു കാതോർത്തു എപ്പോഴും ഓടി എത്തുന്ന ഒരു തായ്മാമൻ ഞങ്ങൾക്കുണ്ടാ യിരുന്നു -സൈനുല്ലാബ്ദീൻ ഗസ്സാലി - എന്നു എന്തിനും പോന്ന ഒരാൾ.  
പാളയം നിസാർ അഹമ്മദ്,
Copyright© all rights reserved,
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


Stat counter weekly analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ  ഏറെ വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED            🌐 Pyatm +919447688232      
 







not for publication 







Monday, 26 May 2025

എല്ലാവർക്കും സ്നേഹനിധിയായ എൻ്റെ അമ്മ

                          About My Own Mother,                                      Beloved Late P. Hajira Beevi                                     റംസാന്റെ പുലർകാല രശ്മിക്കു പൊന്നിന്റെ തിളക്കം. വൃതം അനുഷ്ടിച്ച സഹോ ദരങ്ങളുടെ മനസ്സും,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതം . നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പിന്നിൽ നിന്ന് കുഞ്ഞേന്നു വിളി.  തിരിഞ്ഞു നോക്കി.  രണ്ടു സ്ത്രീകളാണ് വിളി ക്കുന്നത്‌. എവിടെയോ കണ്ടു മറന്നപോലെ. രണ്ടാളും വെളുവെളുക്കെ ചിരിച്ചു അടുത്തു വന്നു പരിചയപ്പെടുത്തി. അംബികയും,വസന്ത യും.  രണ്ടാളും കേരള യൂണിവെഴ്സിറ്റി ഓഫീസ്സി ലെ.  ജൂനിയർ സൂപ്രണ്ടാത്രേ. എനിക്കു ഒരു പിടിയും കിട്ടിയില്ല. ഒർക്കാനായി അവരുമായി അടുത്ത കാലത്ത്‌ കണ്ട ഒരു പരിചയവും എനി; ക്കില്ല. പീഡനക്കേസ്സിൽ പെടുത്താനാണോ പിടിച്ചു നിർത്തിയതെന്നു പേടി തോന്നി. അതാ ണു ഇന്നത്തെ കാലം.

                           2️⃣ അപ്പോഴേക്കും ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങൾ. ഹോ !എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി . ഇപ്പോ കക്ഷികളെ പുടികിട്ടി . അന്നിവർക്ക് പത്തി രുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ്‍ പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാൽ ഞാൻ എങ്ങനെ അറിയാനാണു. എന്റെ ഉമ്മായെ കുറിച്ച് വാതോരാതെ സംസാരിക്കുക യാണവർ. ഉമ്മാക്ക് കാഞ്ജീപുരത്തിൻ്റെയും , ചിന്നാള പട്ടിന്റേയും, അക്കാലത്തെ അമേരി ക്കൻ ജോർജെറ്റിൻ്റെയും നൂറുകണക്കിന് സാരി കൾ ഉണ്ടായിരുന്നു. പ്രേംനസീർമാമാടെ മദ്രാ സ്സിലെ വീട്ടിൽ പത്തു ദിവസം താമസിക്കാൻ പോയപ്പോൾ നസീർമാമയും, ഹബീബാമാമിയും ഞങ്ങളുടെ കൂടെ അന്നത്തെ മൂർമാർക്കറ്റിൽ വൈകിട്ട് മുതൽ രാത്രി വൈകിയും  അവിടെ സ്റ്റാളുകൾ നോക്കി ചുറ്റി തിരിഞ്ഞിരുന്നു ഞങ്ങൾക്കായി സാധനങ്ങൾ  വാങ്ങിത്തരാൻ. അങ്ങനെ വാങ്ങിയ ഏറ്റവും ലേറ്റസ്റ്റ് ആയവയും അവ യിൽ ഉണ്ടായിരുന്നു.  അന്നു  ബാലാജിയു ടെ (മോഹൻലാലിന്റെ ഭാര്യാ പിതാവ്) ഫിയറ്റ് കാറിലായിരുന്നു  ഷൂട്ടിംഗ് ലൊക്കേഷനുകൾ കാണാനായി ഞങ്ങൾ പോയതൊക്കെ💠ആ സമയങ്ങളിൽ പുറത്തിറങ്ങുന്ന തമിഴ് സിനിമ കളുടെ പേരുള്ള വളരെയധികം വോയിൽ സാരികൾ ഉമ്മാക്ക് ഉണ്ടായിരുന്നു. അവക്കൊ ക്കെ നല്ല പിച്ചിപ്പൂവിൻ്റെ മണമായിരുന്നു.  അന്ന വും, വസ്ത്രവും പണവുമൊക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവ ർ അതൊക്കെ കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ട്..
 
                   3️⃣ സൗദിയിൽ യാചന നിരോധിച്ചതു  പത്രത്തിൽ കണ്ടപ്പോൾ ഉമ്മായെയാണ് എനക്ക് ഒർമ്മവന്നത്. നോമ്പ് കാലം തുടങ്ങിയാൽ  അകലെ ഉള്ള ഒരു പുണ്യ ഖബറുസ്ഥാൻ പള്ളി യിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനാ യി നാട്ടിലേക്ക് ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടുണ്ടായിരുന്നു. മരക്കാത്തികൾ എന്നാണ വരെ എല്ലാവരും പറയുക. പുതിയ ഒറ്റരൂപ തുട്ടു ധാരാളം കൂട്ടിയിട്ടു അവർക്ക് വാരിക്കോരി കൊടുക്കുവാൻ ഉമ്മാക്ക് വലിയ ഉത്സാഹമാ യിരുന്നു.വൈകിട്ട് ആവുമ്പോഴേക്കും ആ പണം കഴിയും.  അടുത്ത ദിവസം വരാൻ പറഞ്ഞാൽ, തെറിയും, പിരാക്കും പിറുപിറുക്കും. അതാണീ മരക്കാത്തികൾ! സ്മഗ്ലിങ്ങ് ചെയ്തും, ദർഗ്ഗ പണം പങ്കിട്ടെടുത്തും, ദർഗ്ഗയെ ദുരുപയോഗം ചെയ്തു, ഇവരൊക്കെ സമ്പന്നരായി. പണ്ടത്തെ ക്കാലത്ത് അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു.  ഒരു നിവർത്തിയുമില്ലാത്ത പാവത്തുങ്ങൾ.തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും,  വിശപ്പിനു അന്നവും, ഉടുക്കാൻ വസ്ത്രവും,  കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി..പാട്ടും പാടി അവരൊക്കെ നിൽക്കും.  ആത്മാർഥമായി തന്നെ വീട്ടുപണിയും എടുക്കും. ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്ക് പുതുവസ്ത്ര മെടുക്കുമ്പോൾ അവർക്കും എടുത്തു കൊടു ത്താൽ മതി. ഇപ്പോ അങ്ങനെയാണോ വീട്ടു പണിക്ക് വരുന്നവർക്ക് 10000 രൂപയും, ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം.  നമുക്കു ഭാഗ്യം കത്തി നിൽക്കുകയാണെങ്കിൽ പീഡനക്കേസ്സിൽ ഗൃഹനാഥനോ, മക്കളോ പെട്ടും പോയേക്കാം. അത് അന്തക്കാലം• ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം•  

                4️⃣ നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനേ അറിയൂ. ഏതു നിമിഷവും മരിച്ചെന്നിരിക്കും. രണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടെന്നു എനിക്കു അറിയാൻ കഴിയുന്നില്ല. എന്റെ മാതാവും പിതാവും, സഹോദരനും, അളിയനും, അമ്മാവനും, ഉപ്പുപ്പമാരുടെ ഒരുപാട് മുൻ തല മുറകളും  മരണപ്പെട്ടുപോയി. അവരെയൊക്കെ ഖബർ അടക്കിയിട്ടുള്ളതും പാളയം മുസ്ലീം ജുമാമസ്ജിദിലെ ഇത്തിരിപ്പോന്ന കബർ സ്ഥലത്തു തന്നെ. അവർക്കൊന്നും സർവ്വശക്ത നായ തമ്പുരാൻ ഒരുപാടു ആയുസ്സ് നീട്ടിക്കൊടു ത്തിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല• സ്വർഗ്ഗം അതാണു അതാണു നാം ചെയ്യുന്ന നല്ല കർമ്മത്തിനു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം❤️എൻ്റെ  ഉമ്മ  മരണപ്പെട്ട ദിവസം  അവരെക്കാണാൻ പാളയ ത്തെ  ബന്ധുക്കളും , പരിചയക്കാരും,  പാളയം കന്നിമാറാ മാർക്കറ്റിലെ പണ്ടു അവരുടെ  ആശ്രിതരായിരുന്ന ധാരാളം  ആളുകളെയും കൊണ്ടു മരണ വീട് തിങ്ങി നിറഞ്ഞിരുന്നു.  റോഡരികിൽ പാർക്ക് ചെയ്യാനുള്ള സ്ഥലം കിട്ടാതെ കാറുകളുടെ  നീണ്ട നിര തന്നെ വീട്ടിനു മുന്നിൽ തിങ്ങി നിറഞ്ഞിരുന്നു 💦1969കളിൽ താജ്മഹൽ പോയപ്പോൾ വാപ്പ എടുത്ത എൻ്റെ ഉമ്മാടെ ചിത്രം. പിന്നിൽ ആഗ്രയിലെ താജ്മഹൽ❤️ 
പാളയംനിസാർ അഹമ്മദു, 
 2011 ഫെബ്രുവരി 10നു പ്രസിദ്ധീകരിച്ചതു•     പകർപ്പവകാശം പ്രസാധകനും മാത്രം
 Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

.                     Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു.
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       













                  

not for publication 

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

Wednesday, 7 May 2025

ക്ഷമ പറഞ്ഞാൽ തീരില്ല ചിലതെല്ലാം

ഏറെ അടുപ്പമുള്ളവർ എന്നോട് പറയാറുണ്ട്, ഞാനെഴുതിയ 1000 ലധികം എഴുത്തുകൾ പ്രബലമായ സന്ദേശങ്ങൾ തരുന്നവയാണെന്നു⛹️ വായിച്ചു  കഴിഞ്ഞും  മനസ്സിലെന്നും വല്ലാത്ത ദു:ഖമായി നിൽക്കുന്ന  ബഷീർ സ്റ്റൈൽ എഴുത്തുകളാണിവയെന്നു ഒരു പാടുപേർ പറയുന്നു 🧎അടുത്ത പരിചയക്കാരും, പ്രസാധകരുമായ പ്രബല നോവലിസ്റ്റ്കൾ എൻ്റെ രചനകളെ പുസ്തകമായി പ്രസിദ്ധീക രിക്കാമെന്നു വളരെയധികം നിർബന്ധിക്കു ന്നുണ്ടു🧎 

                        2️⃣പലകാര്യങ്ങളെ കുറിച്ചും, വായനക്കാർക്കു പ്രയോജനം കിട്ടുന്നവ  ആധി കാരികമായി  വിവരിക്കുമ്പോൾ, മറ്റുള്ളവർക്ക്  അതൊരു അനുഭവ പാഠമായി ത്തീരുന്നു വെന്നാണു, പലരും  മെയിലിലൂടെയും, വാട്സാ പ്പിലൂടെയും എന്നെ അറിയിക്കുന്നതു 🧎അതി നൊത്തിരി നന്ദി പറയാൻ ഈ പ്ലാറ്റ്ഫോം ഞാൻ ഉപയോഗിക്കുന്നു🧎 എല്ലാം കരുണാമയനായ സർവ്വശക്തൻ്റെ കാരുണ്യം എന്നേ പറയാൻ കഴിയൂ🧎 കഴിഞ്ഞ   മാസം അവസാനം എൻ്റെ ATM കാർഡിന്റെ കാലാവധി കഴിഞ്ഞു🧎രണ്ടു മാസം മുമ്പു മുതൽ  ആ നാഷണലൈസ്ഡ് ബാങ്കിൽ നിന്നും പുതിയ ATM കാർഡ് അയച്ചി ട്ടുണ്ടെന്നു ഫോണിൽ മെസ്സേജ് വരുമായിരുന്നു🧎അനവധി മെസ്സേജ്കൾ വന്നു ശല്യമായപ്പോ ബാങ്കിന്റെ ഫോണിലേക്ക് ഞാൻ വിളിച്ചു ചോദിച്ചു 🧎 കാർഡ് എന്തു കൊണ്ടാണ് ഇവിടെ ഇതുവരേയും എത്താത്തതെന്നു🧎 ഫോണെ ടുത്ത ആൺ സ്വരം പറഞ്ഞു "ഞങ്ങളല്ല സാറേ ATM നേരിട്ട് അയക്കുന്നതു"🧎 ഞങ്ങളുടെ ഹെഡ് ഓഫീസ്  ATM വിതരണം ചെയ്യാൻ ഒരു ഏജൻസിയെ ഏല്പിക്കുകയാ ചെയ്യുക, കാത്തിരിക്കാൻ അയ്യാൾ പറഞ്ഞൊഴിഞ്ഞു 🧎ഞാൻ വീട്ടിൻ്റെ പുറത്തേക്ക്  ഇറങ്ങാതെ കുറേ നാൾ കാത്തിരുന്നു 🧎പിന്നെ ആ കാര്യം  മനസ്സിൽ നിന്നേ മാഞ്ഞുപോയി🧎 ഞാൻ മറന്നു 🧎പത്ത് മുപ്പത് വർഷമായി സെക്രട്ടറി യേറ്റിനു സമീപമുള്ള ബാങ്കിലാണു എൻ്റെ അക്കൗണ്ട് 🧎 അതൊരു വലിയ അക്കൗ ണ്ടാണു🧎 ഭാര്യക്കും, മകനും, മകൾക്കുമൊ ക്കെയുള്ളതും  ആ മെയിൻ ബ്രാഞ്ചിലാണു🧎  വേറെ ബാങ്ക് ലോക്കറുമുണ്ടു⛹️

      3️⃣പതിനഞ്ച്  വർഷമായി ബാങ്ക് ലോക്കറിനു 2800 രൂപ വാടകയും അടക്കുന്നു ⛹️ ഡിജിറ്റൽ   അറസ്റ്റ്കളുടെയും, പറ്റിപ്പുകളുടെയും   യുഗത്തിൽ  ഏതു കാര്യത്തിനും  ഒരു വലിയ അക്കൗണ്ടു കൈ കാര്യം ചെയ്യാൻ ഞാൻ മടിച്ചിരിക്കുമ്പോഴാണു  വിശ്വസനീയമായ  പ്രചാരണം ഈ റൂറൽ ഏരിയായിൽ പ്രചരിക്കു ന്നതു കേട്ടതു🧎 എൻ്റെ വീട്ടിനടുത്തുള്ള  വയസ്സായ സ്ത്രീ വന്നു എൻ്റെ  ഭാര്യയോടു പറഞ്ഞു നമ്മുടെ പ്രധാനമന്ത്രി  ഈ  ബാങ്കിൽ അക്കൗണ്ട്  തുറക്കുന്ന എല്ലാവർക്കും ആദ്യം അക്കൗണ്ടിലേക്ക് 15000രൂപയും, പിന്നീട് ആവശ്യമുള്ളവർക്കു 15ലക്ഷം രൂപ ലോണും നൽകുമത്രേ🧎 അടുത്ത ദിവസം  ചന്തവിളയി ലെ വക്രാങ്കി കേന്ദ്രത്തിൽ ഒരു അക്കൗണ്ട്  തുടങ്ങാൻ അവർ  പോവുകയാണെന്നും, ആധാറുമായി  കൂടെ വന്നാൽ ഇവിടെ  ബാങ്ക്
 അക്കൗണ്ട് തുറക്കാമെന്നും പറഞ്ഞു🧑‍🦼 അങ്ങനെ  അടുത്ത  ദിവസം അവർ എൻ്റെ ഭാര്യയേയും കൂട്ടി മേലേ ചന്തവിളയിലെ ആ ATM വക്രാങ്കി കേന്ദ്രത്തിലേക്കു  പോയി🧎 അഞ്ചാറു മണിക്കൂർ കഴിഞ്ഞാണു ഭാര്യയും ആ വയസ്സായ സ്ത്രീയും മടങ്ങി വന്നതു🧎 അക്കൗണ്ട് തുറക്കാൻ  വളരെ വലിയ നീണ്ട ക്യൂ ആയിരുന്നത്രേ🧎ആ ബാങ്ക്കാർ പ്രചരിപ്പിച്ചതു സത്യം തന്നെയാണെന്നാണു അവിടെ  കൂടിയ ജനങ്ങൾ ഒക്കെ  പറയുന്നതെന്നും,  ഓരോ ആളിൽ നിന്നും 100രൂപ വച്ചു  ഇടാക്കുകയും ചെയ്തത്രേ🧎 

                           4️⃣നാളെത്തന്നെ ഞാനും പോയി അക്കൗണ്ട് തുറക്കാൻ അവർ പ്രോത്സാഹിപ്പിച്ചു🧎 ഇവിടെ താമസത്തിനു വന്ന ആദ്യ കാല മായതിനാൽ അടുത്തുളള ഏതെങ്കിലും ബാങ്കിൽ ചെറിയ അക്കൗണ്ട് തുടങ്ങണമെന്നു മനസ്സിൽ ആലോചിച്ചിരുന്ന സമയമായിരുന്നു അതു🧎 ഞാനും അടുത്ത ദിവസം ആ  ATM വക്രാംഗീ കേന്ദ്രത്തിൽ പോയി🧎 മുടിഞ്ഞ തിരക്കാണു🧑‍🦼നീണ്ട ക്യൂ.... അങ്ങനെ ആ വക്രാംഗീ കേന്ദ്രത്തിലെ സ്റ്റാഫുകൾ എന്നിൽ നിന്നും  നൂറുരൂപ ഈടാക്കി എനിക്ക പരിചിത മായ ഒരു  ബാങ്കിലെ അപരിചിതനായ ഒരു അക്കൗണ്ട് ഉടമയാക്കി🧎പ്രചരിപ്പിച്ച പോലെ ആർക്കും പത്തു നയാപൈസ ആ ബാങ്ക് വഴി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും തന്നില്ല എന്ന താണു പിൽക്കാല സത്യം 🧎 മാസങ്ങൾ കഴിഞ്ഞു ഒരു നാൾ മേലേ ചന്തവിളയിലെ ഈ വക്രാംഗീ കേന്ദ്രത്തിൽ ഞാൻ കേറി ചെന്നു രണ്ടു  സ്റ്റാഫ്കൾ ഉണ്ടവിടെ🧎അവിടിരുന്ന സ്റ്റാഫുകളോട് വിശദമായി  സംസാരിച്ചു🧎 ഞാനും, ഭാര്യയും അടച്ച നൂറുരൂപകൾ മടക്കിത്തരണം  അല്ലെങ്കിൽ ബാങ്ക് രേഖകൾ  തരണമെന്നു ശഠിച്ചു🧎എന്നിട്ടേ ഈ വക്രാംഗി കേന്ദ്രം അടക്കാൻ നിങ്ങളെ ഞാൻ അനുവദിക്കൂന്നു ഞാൻ ദേഷ്യപ്പെട്ടു🌴എന്നിട്ടേ ഈ സ്ഥാപനം വിട്ടു ഞാൻ പുറത്തു പോകൂ എന്നായി ഞാൻ🌴ഒരു പൂച്ചക്കുട്ടീനെ തൂക്കി കളയുന്ന ലാഘവത്തോടെ എന്നെ തള്ളി ഉന്തി പുറത്ത് കളയാനാവില്ല? തർക്കം വരുമ്പോൾ പൊലീസ്  വരും🌴 എനിക്കു  പറയാനുള്ളത് ഞാൻ പറയും🌴 അവർക്ക് പറയാനുള്ളത് അവരും 🌴15000 രൂപയുടെ പറ്റിപ്പും പുറത്തു വരും🌴 സ്റ്റാഫുകൾ രണ്ടും ബേജാറിലായി🌴

                   5️⃣കുറേ നേരം കഴിഞ്ഞപ്പോൾ മുറിയിലെ വലിയ  കൂന പാക്കറ്റുകൾക്കിടയിൽ നിന്നും ചികഞ്ഞു ATM കാർഡ്കൾ അടങ്ങിയ രണ്ടു പാക്കറ്റുകൾ എനിക്കു എടുത്തു തന്നു~ഒന്നു എൻ്റേയും മറ്റൊന്ന് ഭാര്യയുടെയും പേരിലുള്ളവയായിരുന്നു അവ🧎 ഏറെക്കാലം ഞങ്ങൾക്ക് ആ ബാങ്ക് അക്കൗണ്ട് കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല പിന്നെ  ആളുകൾക്കു  കോവിഡ് വന്നു 🧑‍🦼 എല്ലാവരും  എല്ലാം മറന്നു🧑‍🦯  നാഷണലൈസ്ഡ് ബാങ്കൊ ക്കെ തന്നെയാണതു🧑‍🦯 ദൂരെ ശാന്തിഗിരി  ആശ്രമത്തി നടുത്താണെന്നു പിന്നെയാണറി ഞ്ഞതു 🧎പിന്നീട് ഗൂഗിൾ പേയും, പേറ്റീഎം, ഫോൺ പേയും ഒക്കെ വ്യാപകമായപ്പോൾ  എനിക്കും ഭാര്യക്കും ഈ ചെറിയ സേവിങ്സ് അക്കൗണ്ട് വളരെയധികം സൗകര്യപ്രദമായി മാറി🧎ഒരു പക്ഷേ എഴുത്തിൽ കൂടി  കിട്ടുന്ന ധനവും അവിടെ മാറ്റിയിടാം എന്നും കരുതി ⛹️   ഈ ഇടക്ക് മകളുടെ പ്രായമുള്ള ബാങ്ക് മാനേജർ (ബ്രാഞ്ച് ഹെഡ്)  വീട്ടിൽ വന്നു  പരിചയപ്പെട്ടപ്പോൾ  ഞങ്ങൾക്കു രണ്ടു പേർക്കും ആ ബാങ്കിനെക്കുറിച്ച് സന്തോഷ വുമായി🧎 അങ്ങനെ ഇരിക്കെയാണു പുതിയ ATMകാർഡ്  രെജിസ്റ്റേഡ് പോസ്റ്റായി  പത്ത് ദിവസം  മുമ്പു ബാങ്ക് വീട്ടിലേക്ക്  അയച്ചതു🧑‍🦯  ഞങ്ങൾ ആ കാർഡ് വരുന്നതും കാത്തിരുന്നു 🧎 എൻ്റെ  അടുത്തുള്ള    ബ്രാഞ്ച് പോസ്റ്റ് ഓഫീസ് കൃത്യ സമയത്ത് തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാറില്ല എന്നു ചില അനുഭവ ങ്ങൾ മുമ്പു ഉണ്ടായിരുന്നു🧑‍🦯 അങ്ങനെ  പല റിവ്യൂവും ഞാൻ കണ്ടു⛹️ 

                    6️⃣എന്നിട്ടും കാത്തിരുന്നു🧑‍🦯 ഒരാഴ്ച കഴിഞ്ഞിട്ടും കിട്ടാതെ ആയപ്പോൾ എനിക്കീ പോസ്റ്റ്  ഓഫീസിൻ്റെ  ഉത്തരവാദിത്വം ഇല്ലായ്മ ബോദ്ധ്യം വന്നു 🧑‍🦯 എൻ്റെ ജോലി സംബന്ധമായി എനിക്കു പോസ്റ്റൽ ഡിപ്പാർട്ട്മെ ൻ്റിൽ നിന്നും ധാരാളം സൗജന്യങ്ങൾ ലഭ്യമായി രുന്നു 🧑‍🦯 അതിൽ ഒന്നു വാർത്താ പത്രങ്ങൾ സൗജന്യമായി  തപാലിൽ  അയക്കാൻ  എല്ലാ ക്കൊല്ലവും പ്രത്യേക  അനുമതി Senior  Superintendent of Post Office ൽ നിന്നും  എനിക്ക്  ലഭിക്കും⛹️ ഒരു  ജീവനക്കാരനെ സസ്പെൻഡ് ചെയ്യാനും, ഡിസ്മിസ് ചെയ്യാനും  പോസ്റ്റ്  ഓഫീസ്  സെർച്ച്  ചെയ്യാനും പദവിയു ള്ള തപാൽ  വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നാണു ഞാൻ  മുകളിൽ  പറഞ്ഞ ഉദ്യോഗസ്ഥ ൻ്റെ പ്രധാന ഓഫീസ് പാളയത്താണു🌴 ഞാൻ ആ ഉദ്യോഗസ്ഥനെ  വിവരമറിയിച്ചു🧑‍🦯 ഏഴു ദിവസം ആയിട്ടും ഒരു രെജിസ്റ്റേഡ് ലെറ്ററും കൈയ്യിൽ വച്ചു പോസ്റ്റൽ ഓഫീസിൽ ചടഞ്ഞു കൂടിയിരിക്കുന്ന വീരന്മാരെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ📍 തപാൽ ബ്രാഞ്ച് ഓഫീസ് ആദായത്തിനു ഏറ്റെടുത്തു നടത്തുമ്പോൾ. നല്ല സൂഷ്മതവേണം📍ഉച്ചക്കു 12.50pmനാണു  ഞാൻ എൻ്റെ  പരാതി ഉന്നത ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽ കൊണ്ടു വന്നതു🧑‍🦯 1.05 pm ആയപ്പോഴേക്കും ഞങ്ങൾക്കുള്ള തപാൽ ഉരുപ്പടികളുമായി  ബ്രാഞ്ച് തപാൽ  ഓഫീസിൽ നിന്നും പോസ്റ്റ്മാൻ  എൻ്റെ വീട്ടിന്റെ പടിക്കൽ പാഞ്ഞോടി എത്തി🧑‍🦯

                    7️⃣ ക്ഷമ പറഞ്ഞു ⛹️30ആം തിയതി പോസ്റ്റ്  ഓഫീസിൽ  എത്തിയ കത്ത് 7ആം തിയതി വരെ കൈയ്യിൽ  വച്ചിരുന്നു ⛹️ഈ സംഭവം  നടന്ന ദിവസം തിരിച്ചയക്കാൻ അയ്യാൾ വച്ചിരുന്നതായിരുന്നത്രേ⛹️ എങ്കിൽ  അയ്യാളുടെ ചീട്ടു ഉറപ്പായും  കീറിപ്പോയേനേ ⛹️ഒരു  ജോലിക്കു ചേരാനുള്ള ഉത്തരവോ, പരീക്ഷകൾക്കുള്ള ഹാൾടിക്കറ്റോ ആയിരുന്നു  ഒരാഴ്ച  ഇങ്ങനെ തപാൽക്കാരൻ കൈയ്യിൽ വച്ചു കൊണ്ടിരുന്നതെങ്കിൽ ഉദ്യോഗാർത്ഥി കളുടെ ഒക്കെ ഗതി എന്തായേനെ എന്നു ആലോചിക്കാവുന്നതേയുള്ളൂ🧑‍🦯 കൊട്ടു  കൊടുക്കേണ്ട സ്ഥലത്ത്  ശക്തമായി തന്നെ  കൊടുക്കണം⛹️ഒരോ കത്തിനും വലിയ പ്രാധാന്യം നൽകി വിതരണം ചെയ്യുന്നവരെയേ  ബ്രാഞ്ച്  പോസ്റ്റ് ഓഫീസ് സ്വയം കണ്ടെത്തി അവിടിരിക്കാൻ അനുമതി നൽകാവൂ... എന്നതാണു പ്രധാന ഗുണപാഠം 🧑‍🦼
Palayam Nizar Ahmed©                                  copyright© all rights reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author
 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings .   


     Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             

🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧















 Not for publishing and reading


കൊടിയ മദ്ധ്യാഹ്ന വെയിലത്തു



പണിയെടുക്കുന്ന അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരുമായ ഒരു ജനത ഇന്നും ഭാരതത്തിൽ ഉണ്ടു. അവർക്ക്  തണലത്ത് നിന്ന് പണിയെടുക്കാൻ ഇന്നും ഒരു സൗകര്യവുമില്ല🙏 പത്രങ്ങൾക്കിതു വാർത്തയല്ല പരസ്യ ചിന്ത മാത്രം . ചൂടോടെ കിട്ടുന്ന വാർത്തയാണിന്നു പ്രധാനമെന്നു ഓർക്കുക 🌀 വാർത്തകൾ നാളെ  രാവിലെ വായിച്ചിട്ട് എന്തു കാര്യം🌀  പഴഞ്ചനായ ആ വർത്തകൾ ആർക്കു വേണം🌀 ഞാൻ വരുത്തുന്ന രണ്ടു വാർത്താ ദിനപ്പത്രം  നിർത്തിയാൽ ഒരു മാസം എൻ്റെ കൈയ്യിൽ സേവ് ചെയ്യപ്പെടുക ₹285+₹285=₹570/- അഞ്ഞൂറ്റി എഴുപതു രൂപയാണു.... അതു ഓർക്കുക.



            not for reading or publication 
പാളം മാറ്റുക 
        മുട്ടു വേദന 12-5-2025
b

Friday, 2 May 2025

Police - Case - Judge - Justice - Advocacy - IAS - IPS... whatever it may mean, whoever leads the administration, they must value humanity



Police - Case - Judge - Justice - Advocacy - IAS - IPS... whatever it may mean, whoever leads the administration, they must value humanity. 
Whether it's an IAS officer, an IPS officer, an engineer, a doctor, a lawyer, or anyone holding a high position, that individual deserves respect for the education they have attained. That's how one should speak in public. Belittling high-ranking officials in public is the culture of those who engage in "other kinds of work." Those who achieve progress through sleepless nights of study should not have their accomplishments undermined by rulers for the sake of someone who spent their time in fifth grade and wrestling. If that happens, it will discourage our future generations who are eagerly pursuing education. There's a famous saying in Tamil: "Previous debt, future debt, debt with interest." Anyone who acts in a way that causes indescribable mental anguish to a person will have their descendants suffer for generations, perhaps with a child born blind, lame, or mute. That's the end of everyone's arrogance. My father also went through a similar situation.

Panampilly Govinda Menon, N. Sreekantan Nair, Parayil Shamsuddin, T.A. Majeed MLA, my very close relative PAP Muhammad Kannu MLA who won from Shankhumukham in Thiruvananthapuram (from the League), Thikkurissy Sukumaran Nair, Jose Prakash, Abdul Khader (Prem Nazir), and Abdul Wahab (Prem Nawaz) were all close relatives or close friends. P.K. Vasudevan Nair, the former Chief Minister, was a Member of Parliament at that time. My father was staying with him in Delhi. During that period, my father faced an unexpected issue from the Railways – a suspension. It was a problem that could have been easily resolved. We tried to resolve this issue quickly through the Railway Board Chairman, trusting the assurance of a prominent political leader (an MP) and Prem Nazir Mama. My father initially intended to meet Panampilly Govinda Menon, the then Union Railway Minister, whom he knew. However, Prem Nazir Mama was closer to and a very close friend of an MP from another party. Following Nazir Mama's advice that this person would take care of everything, we changed our approach.

At that time, Malayali political leaders and MPs from Kerala did not have much standing or value in New Delhi, in many Central Government offices. We realized this precisely when we received a registered post at home stating, "You are dismissed from the service." The only option left for my father was to approach the High Court with this letter. We went to Vanchiyoor and entrusted the case to Subramanian Potti, a brilliant and prominent lawyer. A year later, the High Court's order came. A bench headed by the strict High Court Justice Gopalan Nambiar quashed (destroyed) the Railway's order and mandated his respectful reinstatement. Would the Railway let it go? Months later, the Railway filed another case with the Division Bench to review the order. By then, Subramanian Potti had become the Advocate General of Kerala. My father went to see him. The Advocate General of Kerala assured my father that there was no legal impediment for him to argue a case against the Central Government, and that he himself could handle the case.

Days passed. One day, my father received information from Delhi that Subramanian Potti was going to be appointed as a High Court Judge by the President of India. Before taking his oath as a High Court Justice, Subramanian Potti Sir kept his word to us. He argued the case, and we won again. The same order was issued once more. Subramanian Potti then took office as a High Court Judge. However... there will always be people around us who are determined to harm someone. The Railway took the case to the Full Bench of the High Court. The Full Bench is a court consisting of the Chief Justice of the Kerala High Court and two other justices. The Railway approached the court again, demanding clarity in the law if my father was to be reinstated in the Railways.

It was the intervention of the political MP, who was a sincere friend of Prem Nazir Mama and had interfered from the beginning, that provoked the Railway so much. We then found another lawyer and entrusted the case to him. Despite the Central Government repeatedly postponing and then rejecting his appointment as a judge, the very prominent and famous S. Easwara Iyer appeared in court for us.

Days later, the High Court heard the case. A very strong verdict was delivered. The Railway should not engage in any more evasive talk. The court ordered the Railway to immediately reinstate Mr. Muhammad Khan and report the reinstatement order to the High Court.

For nine years of being jobless and suffering, all the Railway gave my father was a few coins called "SUBSISTENCE ALLOWANCE." We no longer had the assets to pursue another case for the nine years' worth of back pay. Without understanding the situation, many people stabbed us in the back. By then, my mother's only brother, my uncle, who was fifty-eight or sixty years old, started going to the hospital daily with various illnesses. It was my mother's elder brother's wife and eldest son who benefited from this and pulled the strings from the forefront to create discord among the siblings, as all the relatives later came and told us. That's fate. All these are lessons I've learned from my experiences at this age. I know how far to go if a problem arises. Therefore, I will not go and stand subserviently for anyone's recommendation. I will only do what I can do directly. I will not pay attention to any Shubhan who says "I might mention it" in my absence. I pray that all good things happen to everyone with goodness in their hearts. Praying for a good heart. Don't harm anyone. Don't break promises... the compassionate Almighty will take care of the rest.                                                                  Palayam Nizar Ahmed©                                  copyright© all rights reserved                        Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.

Author:Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


    Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.                                      TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       

 
             










🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧