theflashnews.blogspot.com

Monday, 25 March 2024

"ഞാൻ ഒരു പ്രധാന സ്ഥാനത്ത് ആയിരിക്കുമ്പോൾ, അവർ എന്നെ എപ്പോഴും അഭിനന്ദിച്ചു,


പ്രശസ്ത നടൻ അർനോൾഡ് ഷ്വാസ്‌നെഗർ തൻ്റെ പ്രശസ്തമായ വെങ്കല പ്രതിമയ്‌ക്ക് കീഴിൽ തെരുവിൽ ഉറങ്ങുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, "കാലം എങ്ങനെ മാറി" എന്ന് സങ്കടത്തോടെ എഴുതി.അദ്ദേഹം ഈ വാചകം എഴുതാൻ കാരണം അദ്ദേഹത്തിന് പ്രായമായതുകൊണ്ടല്ല, കാലിഫോർണിയ ഗവർണറായിരിക്കുമ്പോൾ അദ്ദേഹം തൻ്റെ പ്രതിമയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. 

                                        
 2️⃣ ഹോട്ടൽ ജീവനക്കാർ അർനോൾഡിനോട് പറഞ്ഞു, "എപ്പോൾ വേണമെങ്കിലും താങ്കൾക്ക് വരാം, ഞങ്ങൾ താങ്കൾക്കായി ഒരു മുറി റിസർവ് ചെയ്തിരിക്കും."അർനോൾഡ്    ഷ്വാസ്‌നെഗർ ഗവർണർ സ്ഥാനം ഒഴിഞ്ഞ് ഒരു നാൾ ആ ഹോട്ടലിലേക്ക് പോയപ്പോൾ, അവർക്ക് വലിയ ഡിമാൻഡുള്ളതിനാൽ മുറിക്കു അതിനുള്ള പണം നൽകണമെന്ന് വാദിച്ച് ആ ഹോട്ടൽ ഭരണകൂടം അദ്ദേഹത്തിന് മുറി നൽകാൻ വിസമ്മതിച്ചു.   അർനോൾഡ് ഷ്വാസ്‌നെഗർ ഒരു സ്ലീപ്പിംഗ് ബാഗ് കൊണ്ടുവന്ന് പ്രതിമയുടെ ചുവട്ടിൽ  ഇട്ടു കിടന്നു കൊണ്ട് താൻ എന്താണ് അറിയിക്കാൻ ആഗ്രഹി ക്കുന്നതെന്ന് വിശദീകരിച്ചു: "ഞാൻ ഒരു പ്രധാന സ്ഥാനത്ത് ആയിരിക്കുമ്പോൾ, അവർ എന്നെ എപ്പോഴും അഭിനന്ദിച്ചു, എനിക്ക് ആ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ, അവർ എന്നെ മറന്നു, അവരുടെ വാക്ക് അവർ പാലിച്ചില്ല.  നിങ്ങളുടെ സ്ഥാനത്തെയോ നിങ്ങളുടെ പക്കലുള്ള പണത്തെയോ നിങ്ങളുടെ ശക്തിയെയോ നിങ്ങളുടെ ബുദ്ധിയെയോ വിശ്വസിക്കരുത്, അത് നിലനിൽക്കില്ല.ആളുകളുടെ ദൃഷ്ടിയിൽ നിങ്ങൾ "പ്രധാനി" ആയിരിക്കുമ്പോൾ, എല്ലാവരും നിങ്ങളുടെ "സുഹൃത്തുക്കൾ" ആണെന്ന്  അഭിനയിച്ചു കാണിക്കും. എന്നാൽ  നിങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്ന ആളല്ല എന്നാകുന്ന സമയം, നിങ്ങൾക്കുള്ള സ്ഥാനം അവരുടെ ചവറ്റു കുട്ടയിൽ ആണു. അർനോൾഡ് ഉപദേശിക്കുന്നു "ഒന്നും ശാശ്വതമായി നിലനിൽക്കില്ല" നിസാർഅഹമ്മദ്🎈GOOGLE ൻെറ Stat Counter Analytic weekly report പ്രകാരം ധാരാളം വായനക്കാരുള്ളതു🍒


എങ്ങനെ യാണു ഒരു എയർകണ്ടീഷൻ  പ്രവർത്തിക്കുന്ന തു 

കാഴ്ച 

തയ്യൽ മെഷീനുള്ളിൽ

 pulse oximeter 


Saturday, 16 March 2024

🔥നേരായ മാർഗ്ഗത്തിൽ കൈവശമുള്ള ധനമേ ഒരു തലമുറ കടന്നു പോകൂ🔥



തലസ്ഥാനത്തു നിന്നും ഒറ്റ ചാട്ടംചാടിയാൽ  തമിഴ്നാട് അതിർത്തിയായി. 35കിലോ മീറ്റർ.  കഴിഞ്ഞ ദിവസം FB നോക്കിയിരിക്കുമ്പോൾ  നാവിൻ തുമ്പിൽ തേൻ കിനിയുന്ന ഒരു ചിത്രം കണ്ണിൽ വന്നു🧑‍🦽ബാല്യ കാലത്തെ ഓർമ്മകളും. പണ്ടൊക്കെ മിഡ്-സമ്മർ-വെക്കേഷൻ സമയത്തു എൻ്റെ പിതാവിന്റെ തറവാടായ പട്ടണം ബംഗ്ലാവിൽ കുട്ടികളായ ഞങ്ങളെ കൊണ്ടു നിർത്തുമായിരുന്നു🧑‍🦽

       2️⃣ഉപ്പുപ്പാ (വാപ്പാടെ വാപ്പ) വലിയ ധനാഢ്യ നായിരുന്നു. അടുത്തുള്ള പള്ളിയിലെ മഗരിബിനുള്ള ബാങ്ക് വിളി കേട്ടാൽ  ഉപ്പുപ്പാ ഞങ്ങളെ  സ്നേഹപൂര്‍വ്വം നിസ്കാരത്തിനു നിര്‍ബന്ധിതരാക്കും 🧑‍🦽 മിക്കപ്പോഴും ഞങ്ങളുടെ  ഇമാം  ആവുക ഉപ്പുപ്പയാണു🧑‍🦽എൻ്റെ ഉപ്പുപ്പാ മാലിക് ഇബിനു  ബിന്‍ ദിനാര്‍ പരമ്പരയില്‍ പെട്ടതിനാൽ ആ തലയെടുപ്പും ശാലീനതയും, എക്കാലത്തെയും വലിയ ദാന ധര്‍മ്മിഷ്ട്നും,വളരെ സൗമ്യനുമായ  മനുക്ഷ്യനുമായിരുന്നു🧑‍🦽സകലരും ബഹുമാനിച്ചിരുന്നു.കൃത്യമായി റൂഹു പോകുന്ന സമയം വരെ ഖുറാന്‍  ആയത്തുകള്‍  നെഞ്ചില്‍ വിരല്‍ കൊണ്ട്  എഴുതി 1966ൽ ആയിരുന്നു അദ്ദേഹം മരണപ്പെട്ടതു🧑‍🦽പണ്ടത്തെ യാപ്പാണം പുകയിലയുടെയും, സുപ്പാരി വാസന പ്പാക്കുകളുടേയും, നോട്ടു ബുക്കുകളുടേയും, കേരള-തമിഴ്നാട് മൊത്തവിതരണ ബിസിനസ് ശൃംഘലയായിരുന്നു ഉപ്പുപ്പാക്കു🧑‍🦽E.K.P എന്ന പേരിൽ കളീക്കാവിളയിൽ നിന്നും, കേരളത്തിലും, തമിഴ്നാട്ടിലും, സിലോണിലും പുകഴ്പെറ്റ സ്ഥാപനമായിരുന്നു അന്നതു.
  പട്ടണം ബംഗ്ലാവിൻ്റെ പിന്നിലായി എല്ലാത്തരം ഫലങ്ങളും ലഭ്യമാകുന്ന ഏക്കറുകണക്കിനു  കൃഷിതേട്ടം കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്നു🧑‍🦽ധാരാളം ജോലിക്കാർ അവിടെ പണിയെടുത്തിരുന്നു🧑‍🦽 കൂടുതലും പനകയറ്റത്തിനുള്ള നാടാർ സമുദായക്കാരാണു ആശ്രിതരായി കൂടെ  ഉണ്ടായിരുന്നതു🧑‍🦽

         3️⃣അടക്കായും,തേങ്ങയും, കൈതയും, താഴമ്പൂവും, പഴുത്ത സീതപ്പഴവും (ആത്തിച്ചക്ക), കാറ്റത്ത് മെല്ലെ ആടുന്ന ആകാശത്തോളം ഉയർന്നു നിൽക്കുന്ന കരിമ്പനകളിൽ നിന്നുള്ള പനനൊങ്കും  സുലഭമായിരുന്നു🧑‍🦽മാദക മോഹിനി കളായ യക്ഷികളുടെ ആവാസസ്ഥലമാണു കരിമ്പനകൾ എന്നാണു സങ്കല്പം🧑‍🦽 അകലെ നിന്നും കാറ്റിൽ താഴമ്പൂവിൻ്റെ മണം പരക്കുമ്പോൾ കുട്ടികളായ ഞങ്ങൾ യക്ഷിയെ  കാണാനും, തൊടാനും സംസാരിക്കാനുമായി കരിമ്പനകളുടെ മണ്ടകളും നോക്കി  വരമ്പിലൂടെ നടക്കും🧑‍🦽 ഖുറാൻ ആയത്തുകളും, ദിക്റുകളും അറിയുന്ന ഹൃദയശുദ്ധിയു  ള്ളവൻ്റെ മുന്നിൽ നിന്നും യക്ഷിയും, മാടനും, ഭൂത പ്രേതാതികളും പേ,പിശാചുക്കളും ജീവനും കൊണ്ടു ഓടുമെന്നു ഉപ്പുപ്പാ ആധികാരികമായി ഞങ്ങളോടു പറയുമായിരുന്നു🧑‍🦽ഞങ്ങളെ കാണുന്ന പണിക്കാർ, വിശേഷങ്ങൾ അറിയാൻ അടുത്തേക്ക് ഓടിവരും🧑‍🦽  അവരൊക്കെ താണു വീണു ബഹുമാനത്തടെ  കൂനിക്കൂടി നിൽക്കുന്നതു കാണുമ്പോൾ ഞങ്ങൾക്ക് ചിരിക്കാനാണു തോന്നുക🧑‍🦽അവർ പനങ്ങ ചുട്ടു കൊണ്ട് തരും🧑‍🦽 നൊങ്കും🧑‍🦽ആ ഹൃദ്യമായ രുചി മരണത്തിൽപ്പോലും നാവിൻതുമ്പിൽ നിന്നും വിട്ട് പോകുകയുമില്ല🧑‍🦽യൗവ്വനത്തിൽ    പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള കിഴക്കേകോട്ടയുടെ ഇടതു ഭാഗത്തെ രണ്ടു മൂന്നു കടകളിൽ പനനൊങ്കുകുലകൾ കൂട്ടിയിട്ടിരിക്കുന്നു🧑‍🦽 കടകളിൽ നല്ല തിരക്കാണു🧑‍🦽

4️⃣എത്തി നോക്കി🧑‍🦽 നൊങ്കു സർബത്ത് വില്പനയാണു🧑‍🦽അതിലൊരു കടയുടമ മുസൽമാനാണു🧑‍🦽നല്ല പരിചയമുണ്ട്🧑‍🦽 ഒരു ഗ്ളാസ് നൊങ്കു സർബത്ത് വാങ്ങികുടിച്ചു🧑‍🦽 രണ്ടു നൊങ്കു (6കണ്ണുകൾ) വലിയ ഗ്ളാസ്സിൽ മധുരവും ഇട്ടു സ്പൂണുമായി തരും🧑‍🦽  മുറ്റിയതല്ല, ഇളം പരുവം നൊങ്കാണു🧑‍🦽 വയറ് നിറയാനും, ദാഹം തീരാനും, ക്ഷീണം മാറാനും, വിറ്റാമിനുകളുടെ കലവറയായിരുന്നു നൊങ്കു സർബത്തു🧑‍🦽 വൃത്തിയും വെടിപ്പും ഉണ്ടാവും🧑‍🦽 തുശ്ചമായ തുകയേയുള്ളൂ🧑‍🦽 ഈസ്റ്റ് ഫോർട്ട് , ചാലബസ്സാർ, പഴവങ്ങാടി , പത്മനാഭസ്വാമി ക്ഷേത്രം എല്ലാം കൂടി ചേർന്ന തിരക്കാർന്ന സ്ഥലമാണിവിടം🧑‍🦽പാളയത്തെ വീട്ടിൽ നിന്നും  മൂന്നു കിലോമീറ്റർ പോലും ദൂരമില്ല🧑‍🦽 കോളേജ് കഴിഞ്ഞു വന്നാൽ  കുളിച്ചു ഫ്രഷ് ആയി അഞ്ചു മണിക്കു വാനോക്കി പതിയെ നടന്നാൽ തന്നെ ഗവണ്മെന്റ് യൂണിവേഴ്സിറ്റി കോളേജ്-സെക്രട്ടറിയറ്റു-പുത്തൻചന്ത-ഓവർബ്രിഡ്ജ്- പഴവങ്ങാടി എത്താൻ നിസ്സാര സമയം മതി🧑‍🦽  സന്ധ്യയായാൽ പത്മനാഭസ്വാമി ക്ഷേത്രം ഭാഗത്തു ഇഷ്ടംപോലെ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ വാങ്ങൻ കിട്ടും🧑‍🦽 അവയും വാങ്ങി നൊങ്കു സർബത്തും മോന്തി സുഹൃത്തുക്കളെ കിട്ടിയാൽ അവരുമായി സൊറപറഞ്ഞു വീട്ടിലേക്ക് ഒറ്റപോക്കാണു-- വായനക്കുള്ള ധൃതിയുമായി🧑‍🦽 അതിനിടയിൽ തലസ്ഥാനത്തിൻ്റെ ഇരുളും-മറവും-മോശം സ്ഥലങ്ങളും ഞാൻ കടന്നു പോകും🧑‍🦽 

      5️⃣വിശപ്പിനായി ഒരു കൂസലുമില്ലാതെ ശരീരം വിലക്കു ന്നവരേയും, പിടിച്ചു പറിക്കായി കാത്തു നിൽക്കുന്ന ഗുണ്ടകളേയും, മയക്കു മരുന്നു നിർബാധം വിൽക്കുന്നവരേയും ചോര ത്തിളപ്പിൻ്റെ ആ സമയം നേർക്ക് നേർ കണ്ടിട്ടുണ്ട് 🏇ആ അസമയത്ത് ഒരാളും തടഞ്ഞു നിർത്തിയ ഒരു അനുഭവം പോലും ഉണ്ടായിട്ടില്ല🧑‍🦽 "ഇന്ന ആളിന്റെ"  ശേഷകാരൻ എന്നു മനസ്സിലാക്കിയാൽ  ജീവനും കൊണ്ടു ഓടുന്ന ഗുണ്ടകളും, പൊലീസ്കാരുമായിരുന്നു അന്നു  തലസ്ഥാനത്തെ സകലഭാഗത്തും അന്നുണ്ടായിരുന്നതു🧑‍🦽ആ തിളങ്ങിയ കാലഘട്ടം എനിക്കു സമ്മാനിച്ചു കാവലായി നിന്ന എൻ്റെ റബ്ബിനെ ഞാൻ കോടാനു കോടി തവണ സ്തുതിക്കുന്നു 🤲  ഇവിടെ ഇന്നു എല്ലാം അന്യം നിന്നിരിക്കുന്നു🧑‍🦽 നൊങ്കു പോയിട്ട് തൊണ്ടെങ്കിലും കാണാൻ തപസ്സിരിക്കണം🧑‍🦽
പാളയം നിസാർ അഹമ്മദ് 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings .
Author:
   
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.


StatCounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള 
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
 
   

Friday, 15 March 2024

ബാനു🔴വല്ലതും വാരി ഞണ്ണുമ്പോൾ ഓർക്കണം


2010-ൽ, സാം എന്ന പത്തൊൻപതുകാരനായ ഓസ്‌ട്രേലിയക്കാരൻ തൻ്റെ സുഹൃത്തു ക്കളോടൊപ്പം ഒരു സായാഹ്നത്തിൽ വീട്ടിനു പിന്നിലെ പൂന്തോട്ടത്തിൽ മദ്യപിക്കുന്ന നേരം ഒരു സ്ലഗ് (ഒച്ചു പോലെ ഒരു ജീവി) അവരുടെ ശ്രദ്ധയിൽപ്പെട്ടു🤳ചെറുപ്പവും ഊമയും അൽപ്പം മദ്യപാനിയും ആയതിനാൽ, അവരിൽ ഒരാൾ ധൈര്യമായി, സാമിനോട് ആ സ്ലഗ്നെ എടുത്തു വിഴുങ്ങാൻ പറഞ്ഞു, ലഹരിയിൽ സാം അതു പോലെ ചെയ്തു🤳കുറച്ച് സമയത്തിന് ശേഷം സാം, ശരീര വേദനകളെയു കുറിച്ച് പരാതിപ്പെടാൻ തുടങ്ങി, അവൻ്റെ വിഡ്ഢിത്തം മാതാപിതാക്കളെ അറിയിക്കുകയും അവർ അത് സാരമില്ലെന്നു പറഞ്ഞ്  സമാധാനിപ്പിച്ചു💥

         അൻജിയോ സ്ട്രോൺജിലസ് എന്ന പരാന്നഭോജിയായ എലി ശ്വാസകോശപ്പുഴു രോഗമാണ് സ്ലഗിന് ഉണ്ടായിരുന്നത് 🪂 രോഗം ബാധിച്ച എലിയുടെ മലത്തിൽ നിന്നുമാണീ സ്ലഗ്ഗിനു അതു പകർന്നു കിട്ടിയതു🪂 സ്ലഗ്ഗിൽ നിന്നും അതു സാമിലേക്കും പകർന്നു💥 പരാന്നഭോജി അതിൻ്റെ ഹോസ്റ്റിൻ്റെ സിസ്റ്റത്തിലൂടെ പ്രവർത്തിക്കുകയും തലച്ചോറിലേക്കു നീങ്ങി  ഒരു വീക്കം ഉണ്ടാവുകയും 400 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കോമയിലേക്ക് സാമിനെ  കൊണ്ടു പോയി🪂കോമയിൽ നിന്നും അവൻ ഉണർന്നപ്പോൾ, പൂർണ്ണമായും തളർന്നുപോയി, ശരീര പ്രവർത്തനത്തിനായി മുഴുവൻ സമയവും പരിചരണത്തിനെ അയ്യാൾക്കു  ആശ്രയിക്കേണ്ടി വന്നു🪂 ഒടുവിൽ സാം തൻ്റെ ദയനീയ അവസ്ഥയ്ക്ക് കീഴടങ്ങി, 2018-ൽ അന്തരിച്ചു. ഗുണപാഠം🌍വല്ലതും വാരി ഞണ്ണുമ്പോൾ വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ  വെട്ടിനുറുക്കി പൊരിച്ചു, കറിവെച്ച് കൊണ്ടു വരുന്നതിനെ യാതൊരു കാരണത്താലും ഭക്ഷണമാക്കരുതു.

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

STA Aboobaker & Sons എന്ന ചാലയിലെ പ്രമുഖവും പ്രശസ്തവുമായ Tobacco And General Merchantഹോൾസെയിൽ വ്യാപാരി🔹 ST എന്ന്   തലസ്ഥാനത്ത് എല്ലാ വർക്കും അറിയുന്ന  വ്യാപാര പ്രമുഖനായ തേങ്ങപട്ടണത്തുകാരൻ🌹എൻ്റെ ഉപ്പാടെ മൂന്നാമത്തെ അനിയൻ🌹എൻ്റെ സ്വന്തം കുട്ടിയാപ്പ🌹 എൻ്റെ വാപ്പയുടെ അനിയത്തിയുടെ ഭർത്താവും, മുസ്ലിം ലീഗിലെ ഉന്നതപദവി വഹിച്ച S.തസ്തക്കീർമാമയും, കുട്ടിയാപ്പയുടെ പേരായ അബൂബക്കറും ചേർന്നാണു ഈ സ്ഥപനം തുടങ്ങിയതു. അതാണു ഈ S.T.A...... Aboobaker & Sons

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ട്രെയിനിനെ കുറിച്ചും,റെയിൽവേയെ കുറിച്ചും ഒരു ബോധവുമില്ലാത്തവരാണിങ്ങനെ കാട്ടുക. പിടി കൂടി അറസ്റ്റ് ചെയ്യും, കേസ്സും എടുക്കും- റെയിൽവേ പാളം  മുറിച്ച് കടന്നതിനും, വേഗതയേറിയ തീവണ്ടിയെ തടസ്സപ്പെടുത്താൻ ശ്രമിച്ച തിനും. മജിസ്ട്രേറ്റും, കോടതിയും പോലീസും അവിടെത്തന്നെയുണ്ടു.... ഓർമ്മയിൽവക്കുക.


♦️♦️♦️♦️♦️♦️♦️♦️♦️♦️😃😃♦️♦️♦️♦️♦️
 22-മാർച്ച് 2024...   .4.30pm


♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
       04-April-2024 Thu.04.35 pm ശക്തമായ മഴ
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

h




Saturday, 9 March 2024

പെൺകുട്ടികൾ കണ്ണടവക്കുന്നതു വിവാഹ കമ്പോളത്തിൽ മഹാ ന്യൂനതയാത്രേ🤳



ഇന്നലെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഒരു സുഹൃത്തിനോടൊപ്പം പോയി🧑‍🦯ആശാൻ നല്ലൊരു പ്രാസംഗികനാണ് 🚶 ഞാനാണു അദ്ധ്യക്ഷൻ🧑‍🦯 കേൾവിക്കാരായി നിറയെ പെണ്‍കുട്ടികൾ ഭൂരിഭാഗത്തിനും കണ്ണടയുണ്ടു. ചിലർക്ക് അത് നന്നേ ഇണങ്ങുന്നു🧑‍🦽മുഖത്ത് അതിന്റെ ഗർവ്വും,ഗാംഭീര്യവും ഉണ്ട് 🚶എന്തിനാ  കണ്ണട ധരിച്ചിരിക്കുന്നതു എന്ന് ചോദിച്ചാൽ തല വേദനക്കാണെന്ന  നുണയാണു മറുപടി തരിക. 

2️⃣ പെൺകുട്ടികൾ കണ്ണടവക്കുന്നതു മഹാന്യൂനതയായാണു വിവാഹ കമ്പോളത്തിൽ പെൺകുട്ടികളെ അന്നും ഇന്നും മാറ്റി നിർത്തുക🧑‍🦯കണ്ണടവയ്ക്കാത്ത ലക്ഷക്കണക്കിന് പെൺകുട്ടികൾ കമ്പോളത്തിൽ ഉള്ളപ്പോൾ , ന്യൂനതകൾ ഉള്ളവളെ എന്തിനു കെട്ടണം എന്നാണു പലരുടെയും ചിന്ത🧑‍🦯  അതു മറികടക്കാനാണു പെൺകുട്ടികൾ ഇങ്ങനെ പൊളി പറയുന്നതു🧑‍🦯  തലവേദനക്കായി ഒരു കണ്ണടയില്ല എന്നു കണ്ണട വച്ചിട്ടുള്ള സകല മനുഷ്യർക്കും അറിയാം👩‍🚒  കാഴ്ചക്കുറവു വരുബോൾ കണ്ണു ചുഴിച്ചു, ചുഴിച്ചു നോക്കേണ്ടി വരുന്നു, അപ്പോൾ തലവേദന വരും🧑‍🦯അല്ലേൽ ഫാഷൻ ഭ്രമം🧑‍🦯ഇപ്പൊ പഴയ പഴഞ്ചൻ 1969ടൈപ്പ് കണ്ണട ഫ്രേം വേണമെങ്കിൽ 2000 റുപ്പികക്കു മുകളിലോട്ട് കൊടുക്കണം🚶ഗ്ലാസ്സിനു പണം വേറെയും🧑‍🦯ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും 🚶തുക്കട ഫ്രേമിനാണ്റുപ്പിക 2000🕺കണ്ണാടി കച്ചവടം കള്ള കച്ചോടമാ ! മനുക്ഷ്യന്റെ കണ്ണു വച്ചാകളി 🧑‍🦯അതൊന്നു ഫീസ്സായീന്നു നിരൂപിക്ക🚶 അതോടെ തീർന്നു നമ്മുടെ അഹങ്കാരം! പിന്നെ തിമിരം (കാറ്ററാക്ട്ടു ) വന്നിട്ടു ഒരു കണ്ണു ഫീസ്സയോ ഓടി ചെന്നു ലാപ്രോസ്കോപ്പി ചെയ്താൽ റുപ്പിക 35000 ഡിം 🚶 ഒന്നോർക്കണേ....മറ്റേ കണ്ണും അടിച്ചു പോവാറായി എന്ന സത്യം🚶അപ്പൊ രൂഫാ ഒരുലക്ഷം കീറിക്കിട്ടും 🚶 മിടുക്കുള്ള ഭിഷഗ്വരൻ അല്ലെങ്കിൽ രണ്ടു കണ്ണും കുരുടായി വീട്ടിലേക്കു  മടങ്ങാൻ ആവും വിധി👮 രണ്ടു ദശകങ്ങൾക്കു മുൻപ്, ഓപ്പറേഷൻ ചെയ്ത കണ്ണുകളിൽ ഫംഗസ് ബാധയുണ്ടായി ആയിരക്കണക്കിനാളുകൾക്കു  കാഴ്ച പോയ സംഭവം ഉണ്ടായിട്ടുണ്ടേ👩‍🏫 

3️⃣വളരെ മുൻപ് തിരുവനന്തപുരം സിറ്റിയിൽ ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ 🧑‍🦯 ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു അര കിലോമീറ്റർ അപ്പുറത്ത് ഒരു സർക്കാർ കണ്ണാസ്പത്രിയുണ്ട്🧑‍🦯അതാണ്‌ അന്നത്തെ ഏക ടെസ്റ്റിംഗ്-കണ്ണു ചികിത്സകേന്ദ്രം🧑‍🦯രാവിലെ എട്ടുമണിക്ക് മുൻപ് ചെന്ന് ഒ.പി റ്റിക്കറ്റും എടുത്തു ഒരു ഭാഗത്തു കുത്തിയിരിക്കണം🧑‍🦯അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും 🧑‍🦯ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ ഇരിക്കണം 🧑‍🦯എന്നാലേ ഡോക്ടറിൻ്റെ മുൻപിലോട്ടു വിടൂ 🧑‍🦯അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞരംമ്പുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ🧑‍🦯പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും 🧑‍🦯അവിടെ കണ്ണിനകത്തോട്ടു ടോർച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട് 🧑‍🦯അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ പവ്വറും ചെക്കു ചെയ്യൂ 🧑‍🦯അപ്പോഴേക്കും ഉച്ചയൂണിനു സമയം കഴിഞ്ഞിരിക്കും ....🧑‍🦯അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും,ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്നു🧑‍🦯കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞു ,പോയ പവ്വറു തിരിച്ചു കിട്ടുമെന്ന് ആരും കരുതേണ്ട🧑‍🦯പോയത് പോയത് തന്നെ 🧑‍🦯ഉള്ളത് കൂടെ പോവാണ്ടിരിക്കാൻ പടച്ചോനോട് ചോദിക്കണതാ നല്ലത്🧑‍🦯പിന്നെ ഒരു ഗുണം ഉണ്ട് ..🧑‍🦯കേട്ടോ.. ...ഷോർട്ട് സൈറ്റ്കാരനു വെള്ളെഴുത്ത് കണ്ണട ഒരിക്കലും വയ്ക്കേണ്ടി വരില്ല കേട്ടൊ🧑‍🦯

4️⃣പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാൻ കഴിയാതെ വരുമ്പോ വയ്ക്കണ ആ കെളവൻ കണ്ണട ഇല്ലേ, ങാ ...!  ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ്  'കെളവൻ കണ്ണട ' പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു്  'പുളിച്ചം കണ്ണട മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും🧑‍🦯പുത്തൻ പണക്കാരനും , വിദ്യാഭ്യാസവും,സംസ്കാരവും ഇല്ലാത്തവനാണ് അതു രാത്രീലും ധരിക്കുക ,പകലു ധരിക്കണതു ദോഷൈക ദൃക്കുകളും കുരങ്ങന്മമാരും ആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു🥊നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ ഞാൻ 💃 അന്നെനിക്ക് പന്ത്രണ്ട് വയസ്സുണ്ടാവും 🕺എന്റെ പ്രദേശത്തും ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു💃സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും, അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു🧑‍🦯കണ്ണിനു കാഴ്ച ഇല്ലാതെ കണ്ണാടി വച്ചിരിക്കുന്നവൻ എന്നു കരുതീട്ടാണോ, അതോ ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ അന്വേഷിച്ചിട്ടില്ല 🧑‍🦯അക്കാലത്തു കണ്ണാശുപത്രീലു ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും എന്നെ ഹോസ്പിറ്റൽ കാര്യങ്ങളിൽ നന്നേ സഹായിച്ചിരുന്നു💃

5️⃣ആ സമയത്തെ സിനിമ താര രാജാവിന്റെ പെൺകുട്ടികളിൽ രണ്ടു പേർക്കു അയ്യാൾ ഓടി ചാടി നടന്നു കാര്യങ്ങൾ ചെയ്തു തന്നിരുന്നു🧑‍🦯കുടുംബത്തിലെ പ്രഥമ കുട്ടി കണ്ണടക്കാരനായതു കൊണ്ടു നസീർമാമാടെ മൂത്ത രണ്ടു പെൺ മക്കളേയും, എൻ്റെ മൂത്ത സഹോദരിയേയും ഗവ :കണ്ണാസ്പത്രിയിൽ കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചെയ്യിപ്പിച്ചതിന്റെ ക്രെഡിറ്റും എനിക്കുള്ളതാ! പാളയം കന്നിമാറാ മാർക്കറ്റ് വഴി നടന്നു, ഗ്യാസ് ഹൗസ്(ഇന്നത്തെ AKG സെൻ്റർ) ജംഗ്ഷൻ, ഞാൻ പഠിച്ച St.Joseph's High School നും General Hospital Junction നു മുന്നിലുടെ യാണു ഞങ്ങൾ നാലു പേരും റോഡിലൂടെ കാൽനടയായി അന്നു നടന്നു പോയതു💃  ഒ പി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ "പ്രേംനസീർ" എന്ന പേരു ഓ.പി ടിക്കറ്റിൽ കണ്ട റിഫ്രാക്ഷനിസ്റ്റിനു ഒരു സംശയം........ സിനിമാ താരം പ്രേംനസീർസാറിന്റെ മക്കളല്ലേ ഇവർ എന്നു അയ്യാൾ എന്നോട് പതിയെ ചോദിച്ചു 💃 ഒന്നു എൻ്റെ മൂത്ത സഹോദരിയും, മറ്റേ രണ്ടു പെൺകുട്ടികൾ എൻ്റെ മാമാടെ മക്കളുമാണെന്നു  ഞാൻ അവർ കേൾക്കേ  അത് സ്ഥിരീകരിച്ചു💃  അയ്യാൾ ഉടനെ ഡോക്ടർമാരോട് ഒക്കെ ചെന്നു പറഞ്ഞു, ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം കൊണ്ടു  ചെയ്തു തന്നു💃ഒന്നു രണ്ടു വർഷം കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി 🥊എപ്പോഴോ ഗൾഫീന്നു മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും അനവധി, അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! 🙏                                              പാളയം നിസാർ അഹമ്മദു .                   Copyright All Rights Reserved,                        you Published on 07-05-2014
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

Analytics weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരെ നേടിയത് 

കണ്ണട ഉണ്ടാക്കുന്ന വിധം


വീട് മഴ ജൂണിലെ