theflashnews.blogspot.com

Sunday, 22 December 2024

എൻ്റെ ജന്മനാട് എത്ര സുന്ദരം


🌹എന്റെ ജന്മനാട്‌ എത്ര മനോഹരമാണു.....
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ പാളയം ജങ്ഗ്ഷൻ• Photo copyrights© reserved🌹🌹350 വർഷത്തെ എങ്കിലും പഴക്കമുള്ള നിസ്കാര പള്ളി പുതിയതായി കെട്ടുകയും, 1967 ൽ അന്നത്തെ ഇന്ത്യൻ രാഷ്ടപതിയായിരുന്ന ഡോക്ടർ സാക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തതും, എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതും, എൻെറ ഏറ്റവും അടുത്ത ബന്ധുക്കൾ പള്ളി പരിപാലന ഭരണസമിതിയിൽ ഉണ്ടായിരുന്നപ്പോഴാണു.  ഇപ്പോഴും അതേ!!

                      2️⃣🌹കേരളത്തിലെ സ്ത്രീകൾക്കു ആദ്യമായി പള്ളിയിൽ നമസ്കാരത്തിനു 1967 മുതൽ അനു വാദം നൽകിയതു  വിശാല ചിന്താഗതി പുല ർത്തി വന്ന അന്നത്തെ ഭരണസമിതി തന്നെ💧 മലയാള ഭാഷ സംസാരിക്കുന്ന തലസ്ഥാനത്തെ ഹൃദയഭാഗമായ പാളയത്തെ ഈ ജുമുഅ മസ്ജിദിൽ   30 വർഷക്കാലം   വെള്ളിയാഴ്ച ഖുതുബ പ്രസംഗം  തമിഴ് ഭാഷയിലാണു  നടത്തിയിരുന്നതു.....💧ഞങ്ങളുടെ കുടുംബം തമിഴ് സംസാരിക്കുന്ന മുസ്ലിംസ് ആയിരുന്നതിനാൽ   തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നും  അബുൾ ഹസൻ അലി എന്ന   ഒരു ഇമാമിനെ ഇവിടെ കൊണ്ടു വന്നു  20 വർഷക്കാലം ഇമാമായി നിലനിർത്താൻ ഞങ്ങളുടെ കുടുംബത്തിനു  കഴിഞ്ഞിരുന്നു💧
കാലാകാലമായി ഇമാം ആയിരുന്നവരിൽ ആർക്കും, പാളയം മുസ്ലീം ജുമാമസ്ജിദ് പള്ളിയുമായി ബന്ധപ്പെട്ട  നിർമാണ പ്രവർത്തനങ്ങളിലോ, ഭരണ നിർവ്വഹണ കാര്യത്തിലോ, റോൾ ഒന്നുമില്ല..🩸ഈ മുസ്ലിം പള്ളിക്കു മുന്നിലായി  എൻ്റെ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി 1955 കളിൽ സ്ഥാപിച്ച പ്രസിദ്ധമായ ഒരു ഹോട്ടൽ ഉണ്ടായിരുന്നു~Taj Hotel 🩸തലസ്ഥാനത്തു അന്നു വളരെയധികം പ്രസിദ്ധവും, പ്രമുഖവുമായിരുന്നു ഈ താജ് ഹോട്ടൽ🩸 1959ൽ അപ്പൂപ്പൻ മരണപ്പെട്ട ശേഷം മൂത്ത മകനായ സൈനുല്ലാബ്ദീൻ ആ ഹോട്ടൽ തുടർന്ന് നടത്തി വന്നു🩸ഗുസ്തിയിൽ അക്കാലത്തെ വലിയ ചാമ്പ്യനായിരുന്നു സൈനുല്ലാബ്ദ്ദീൻ🕺സൈക്കിളുകൾ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന അക്കാലത്ത്, പാളയം ജംഗ്ഷനിൽ സൈനുല്ലാബ്ദീനു ഒരു സൈക്കിൾ റിപ്പയർ ഷോപ്പും നടത്തിയിരുന്നു 
 
          3️⃣MLAമാരെ ചാക്കിലാക്കി പല മന്ത്രിസഭകളെ മറിച്ചിടാനും, നില നിർത്താനും, സ്വധീനമുണ്ടായിരുന്നവരായിരുന്നു ആ ഹോട്ടലിൻെറ ഉടമയായിരുന്ന താജ് അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി💧"താജ് മുതലാളി" എന്നാണു തലസ്ഥാന നഗരിയിലെ ജനങ്ങൾ എൻ്റെ മാതാവിന്റെ പിതാവിനെ വിളിക്കുക💧താജ് മുതലാളിയുടെ മകൾ എന്നു കേട്ടാൽ പാളയത്തെയും സമീപ പ്രദേശങ്ങളിലേയും ഒരാളും എൻെറ മാതാവിൻെറ മുന്നിൽ പഞ്ചപുഞ്ചമടക്കി ബഹുമാനത്തോടെയല്ലാതെ നിൽക്കുകയില്ല💧 മേയർ ആയിരുന്ന പാളയം ബേക്കറും, ഇപ്പോഴത്തെ  കൗൺസിലർ ആയിഷ ബേക്കറുമൊക്കെ ഏറ്റവും അടുത്ത സ്വന്തക്കാർ ആയിരുന്നുവെങ്കിലും എൻെറ മാതാവിന്റെ അടുത്തെത്തുമ്പോൾ 'ചാച്ചീമ്മാ' എന്നാണു അവരൊക്കെ എൻെറ മാതാവിനെ വിളിക്കുക💧"ചാച്ചീമ്മാ" എന്നാൽ തമിഴിൽ ചെറിയമ്മ എന്നാണർത്ഥം💧 ഞാൻ നേരത്തെ പറഞ്ഞുവല്ലോ, വളരെ നൂറ്റാണ്ടുകളായി തിരുവനന്തപുരം പട്ടണത്തിൻെറ ഹൃദയ ഭാഗത്താണു ഞങ്ങൾ താമസിക്കുന്നതെങ്കിലും  തമിഴ് ഭാഷ സംസാരിക്കുന്നവരാണു ഞങ്ങൾ അടുത്ത ബന്ധുക്കളെല്ലാം💧

                  🩸 പളയം ജുമാ മസ്ജിദ്  നിർമ്മാണത്തിൽ ഹസ്സൻ മരയ്ക്കാറോടൊപ്പം (സ്റ്റാച്യു ജംഗ്ഷനിലെ മരയ്ക്കാർ മോട്ടഴ്സിൻെറ ആദ്യകാല ഉടമ) അപ്പൂപ്പൻ താജ് പീർ മുഹമ്മദ് ഗസ്സാലിയുമാണു മുന്നിൽ നിന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നതു🩸
 

      4️⃣1959ൽ എൻ്റെ അമ്മയുടെ അച്ഛൻ മരിക്കുന്നതു വരെ അദ്ദേഹത്തെ എതിർത്തു സംസാരിക്കാൻ, ഒരു വാക്കുരിയാടാൻ, ആർക്കും ധൈര്യമുണ്ടായിരുന്നില്ല~ മുതിരുമായിരുന്നില്ല~ഒരു രംഗത്തും🩸 എന്തെന്നാൽ കവടിയാർ കൊട്ടാരത്തിലെ മുൻ മഹാരാജക്കന്മാരുടെ  അംഗരക്ഷകരായിരുന്നു (ADC) Aide-de-Camp ഞങ്ങളുടെ കുടുംബത്തിൽ നിന്നുമുള്ളവർ🩸പാളയത്തെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവന്നവരിൽ കുട്ടിയാമു സാഹിബ്, ഡോക്ടർ ആദംഖാൻ ഉൾപ്പടെ  നിരവധി ആളുകളുണ്ട് 🏌️ പേരുകൾ  വിട്ടുപോയെങ്കിൽ സദയം അറിയിച്ചാൽ ഇവിടെ  എഴുതാം🩸💧ആ കാലഘട്ടത്തിൽ സൂപ്പർസ്റ്റാർ ആയിരുന്ന  സിനിമാതാരത്തെ ഒരു നോക്കു കാണാനും,  സിനിമയിൽ ഒരു Chance നേടാനുമായി പിൽക്കാലത്ത് സൂപ്പർതാരങ്ങൾ ആയ എത്രയോ നടന്മാർ മണിക്കൂറുകൾ  ആ ഹോട്ടൽ  ഉടമയുടെ  ഹോട്ടലിലും., വീട്ടുപടിക്കലും കാത്തു, കാത്തു നിന്നിട്ടുണ്ടു......  ഒരു ശുപാർശക്കായി.........അന്നത്തെ സൂപ്പർസ്റ്റാറിനെ ഒരു  നോക്കു കാണാനായി...... അവരൊന്നും..........ഈ വഴിത്താര മറന്നു പോകാൻ ഇടയില്ല🩸അതു ഒരു കാലഘട്ടം🚇 പ്രകാശ പൂരിതമായ ഒരു കാലഘട്ടം!!!       ✒️പാളയം നിസാർ അഹമ്മദ്                          Copy ©rights all rights reserved📍      2011ൽ പാളയം പള്ളിയുടെ ജംഗ്ഷനിൽ നിന്ന് ഞാൻ ഈ ചിത്രം എടുത്തു ഈ ആർട്ടിക്കിൾ എഴുതി  2011ൽ പ്രസിദ്ധീ കരിച്ചു ⭕                                                           Google StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് ⭕

 


N,R, A, M seen 24-12-24
.








Wednesday, 18 December 2024

സ്മാർട്ട് ഫോണിലെ ബാറ്ററി പ്രശ്നം. എല്ലാ ബ്രാൻഡ് ഫോണിനും ബാധകം.

Motorola Fusion plus 64 Mega  pixel ultra wide


ഒരു സ്‌മാർട്ട്‌ഫോൺ ഉപയോക്താവ്  ഫോൺ ചാർജ്ചെയ്യുമ്പോൾ ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുന്നതു നല്ലതാണു, എന്നാൽ അതു ശ്രദ്ധിക്കാതിരുന്നാൽ വാസ്തവത്തിൽ അത് നിങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനെയും, ഫോണിൻ്റ പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ഫോൺ കഴിയുന്നത്ര കാലം നിലനിൽക്കുന്നു വെന്ന് ഉറപ്പാക്കുന്നതിനും ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ശരിയായ ബാറ്ററി പരിപാലനം അവശ്യമാണു. 

     2️⃣ഈ ലേഖനത്തിൽ, ഒരു സ്മാർട്ട്ഫോൺ ചാർജ് ചെയ്യുമ്പോൾ ആരും ശ്രദ്ധിക്കാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട് 🧚 ഈ ശീലങ്ങൾ മാറ്റുന്നതിലൂടെ, നിങ്ങൾക്ക് ചാർജിംഗ് വേഗത മെച്ചപ്പെടുത്താനും ബാറ്ററി ആയുസ്സ് വർദ്ധിപ്പിക്കാനും നിങ്ങളുടെ ഫോണിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും കഴിയും.  നിങ്ങളുടെ ഫോണിൻ്റെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നാണ് ബാറ്ററി എന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ശ്രദ്ധയോടെയും ശ്രദ്ധയോടെയും പെരുമാറണം .  നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ബാറ്ററി കഴിയുന്നത്ര കാലം നിലനിൽക്കുകയും കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിർഭാഗ്യവശാൽ, പലർക്കും അവരുടെ സ്മാർട്ട്‌ഫോൺ ബാറ്ററിയുടെ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങളുണ്ട്, ഇത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ ലേഖനത്തിൽ, നിങ്ങളുടെ സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യുമ്പോൾ നിങ്ങൾ ഒഴിവാക്കേണ്ട മൂന്ന് ശീലങ്ങളെക്കുറിച്ചും ഈ ശീലങ്ങൾ നിങ്ങളുടെ ഉപകരണത്തെ എങ്ങനെ ബാധിക്കുമെന്നു നിങ്ങൾക്കു അറിയാമോ .സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കിടയിലെ ഏറ്റവും സാധാരണമായ ഒരു ശീലമാണ് കേസ് ഓണാക്കി ചാർജ് ചെയ്യുന്നത്. ഇത് ഞാൻ ശുപാർശ ചെയ്യുന്നില്ല, ഇതു രണ്ടു പ്രധാന പ്രശ്നങ്ങൾക്ക് കാരണമാകും. ബാറ്ററി ഓവർഹീറ്റിംഗ്, കണക്റ്റർ പൊട്ടൽ. മോശമായി രൂപകൽപ്പന ചെയ്ത കേസ് കാരണം ചാർജിംഗ് കണക്റ്റർ തകരാം. കേബിളിന് ഒരു മോശം ഓപ്പണിംഗ് ഉണ്ടായിരിക്കാം, ഇത് മോശമായി യോജിക്കുന്നു. കാലക്രമേണ, ഇത് കണക്റ്റർ തകരാൻ ഇടയാക്കും.

          3️⃣ ചില സന്ദർഭങ്ങളിൽ, ചാർജ് ചെയ്യുമ്പോൾ ഫോണും, ചാർജറും വളരെ ചൂടായേക്കാം. ഇത് ചാർജിംഗ് വേഗത കുറയ്ക്കുകയും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും ചെയ്യും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ, നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ കവർ നീക്കം ചെയ്യാൻ ആധികാരികമായ ദീർഘകാല  എക്സ്പീരിയൻസിൻ്റെ വെളിച്ചത്തിൽ ഞാൻ ശുപാർശ ചെയ്യുന്നു.
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ 40W അല്ലെങ്കിൽ വേഗതയേറിയ ചാർജറാണ് ഒരു ഫോണിന്റെ കൂടെ ലഭിക്കുന്നതെങ്കിൽ അത് എല്ലാ ദിവസവും ഉപയോഗിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ഈ ശീലം  ഉപയോഗത്തിൻ്റെ ആദ്യ വർഷത്തിൽ തന്നെ നിങ്ങളുടെ ബാറ്ററിയെ ഗണ്യമായി നശിപ്പിച്ചേക്കാം . ഇത് ഒഴിവാക്കാൻ, ഒറ്റ രാത്രികൊണ്ട് റീചാർജുകൾക്കായി നിങ്ങൾ ഉപയോഗിക്കുന്ന  വേഗത കുറഞ്ഞ ചാർജർ ആണു  ഏറ്റവും നല്ലതു. വേഗത്തിലുള്ള ചാർജ് ആവശ്യമുള്ളപ്പോൾ മാത്രം  ഫാസ്റ്റ് ചാർജർ ഉപയോഗിച്ചോള്ളൂ.  എല്ലാ ദിവസവും വളരെ വേഗത്തിലുള്ള ചാർജ്ജിംഗ് ഉപയോഗിക്കുന്നത് നിങ്ങളുടെ ബാറ്ററിയെ സമ്മർദ്ദത്തിലാക്കുകയും ബാറ്ററി വേഗത്തിൽ ഡീഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യും.

                  4️⃣ആവശ്യപ്പെടുന്ന    ഫീച്ചറുകളുടെ നിരയിലേക്ക് താരതമ്യേന ഇപ്പോഴുള്ള പുതുമുഖം 'ഫാസ്റ്റ് ചാർജിംഗ്' ആണ്. നമ്മുടെ തിരക്കേറിയ ദൈനംദിന ജീവിതത്തിൽ നാം കണ്ടെത്തുന്ന തിരക്കേറിയ  സമയങ്ങളിൽ പെട്ടെന്ന് ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജ് നല്ലതു തന്നെ. കമ്പനികൾ തരുന്ന പ്രധാന ആകർഷണവും ഇതുതന്നെ. ഫോണോ, ബാറ്ററിയോ വേഗം പോയാൽ അടുത്ത സെറ്റ് വാങ്ങാൻ നാം പോകും.  ആർക്കും ഈ വിഷയത്തിൽ പണത്തിന്റെ പഞ്ഞം വരില്ല 😋
സ്‌മാർട്ട്‌ഫോൺ ബാറ്ററിക്ക് ഹാനികരമായേ ക്കാവുന്ന മറ്റൊരു ശീലം, ചാർജ് ചെയ്യുന്നതിന് മുമ്പ് ബാറ്ററി 5 ശതമാനത്തിൽ താഴെയായി വറ്റിക്കുക എന്നതാണ്. ഈ ശീലം എല്ലാറ്റിലും മോശമാണ്. 10-15% മുതൽ സെൽ താഴുമ്പോൾ ബാറ്ററിയിൽ ഇത് വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. നിങ്ങൾ ദിവസവും ഈ ശീലം ആവർത്തിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാറ്ററിയുടെ ഡീഗ്രേഡേഷൻ       സാധാരണയേക്കാൾ വളരെ കൂടുതലായിരിക്കും. ഇതൊഴിവാക്കാൻ, ബാറ്ററി 15-20% ആയിരിക്കു മ്പോഴും, ചാർജ് വളരെ കുറയാതെയും നിങ്ങളുടെ ഫോൺ ചാർജ് ചെയ്യുന്നതാണ് നല്ലത്. ഇടയ്ക്കിടെ ഇത് ചെയ്യുന്നത് ശരിയാണെങ്കിലും, എല്ലാ ദിവസവും ഈ ശീലം ആവർത്തിക്കുന്നത് ശുപാർശ ചെയ്യുന്നില്ല. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ബാറ്ററി കഴിയുന്നിടത്തോളം നീണ്ടു നിൽക്കുന്നതും കാര്യക്ഷമമായി പ്രവർത്തിക്കുന്നത് തുടരുന്നതും ഉറപ്പാക്കാൻ ഇവ പ്രധാനമാണ്. ഈ ലേഖനത്തിൽ ചർച്ച ചെയ്ത മൂന്ന് ശീലങ്ങൾ ഒഴിവാക്കുന്നതിലൂടെ, നിങ്ങളുടെ ഫോണിൻ്റെ ചാർജിംഗ് മെച്ചപ്പെടുത്താനും ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഭാവിയിലെ പ്രശ്നങ്ങൾ തടയാനും കഴിയും. ഓർക്കുക, നിങ്ങളുടെ ഫോണിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ബാറ്ററി.

                                    5️⃣ഏത് ചാർജിംഗ് രീതിയാണ് നല്ലത്? 🎈 നിങ്ങളുടെ സ്മാർട്ട്ഫോൺ ചാർജ് ചെയ്യാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഫുൾ ചാർജിംഗ് സൈക്കിളും (0-100%) രാത്രി ചാർജിംഗും ഒഴിവാ ക്കുക എന്നതാണു. പകരം, ഭാഗിക ചാർജുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ പതിവായി ടോപ്പ് അപ്പ് ചെയ്യുക . 80-90% ചാർജ്ജിൽ അവസാനി പ്പിക്കുന്നതാണു   ബാറ്ററിക്ക്  ഫുൾ ചാർജ് ചെയ്യു ന്നതിനേക്കാൾ നല്ലത്☑️എൻ്റെ ഫോൺ എത്ര ശതമാനത്തിലാണ് ഞാൻ ചാർജ് ചെയ്യേണ്ടത്?🎈 ഒട്ടുമിക്ക സ്മാർട്ട്‌ഫോണുകളിലും ലിഥിയം-അയൺ ബാറ്ററിയാണു, അത് പതിവായി ചാർജ് ചെയ്യുമ്പോൾ കൂടുതൽ കാലം ആയുസ്സുണ്ട്. പഴയ ഫോണുകളിൽ ഉപയോഗിക്കുന്ന നിക്കൽ ബാറ്ററികളിൽ നിന്ന് വ്യത്യസ്തമായി, ലിഥിയം-അയൺ ബാറ്ററികൾ 50 ശതമാനത്തിന് മുകളിൽ  ചാർജിൽ സൂക്ഷിക്കുന്നതു നല്ലതാണു .   മാസത്തി ലൊരിക്കൽ ഫോൺ ബാറ്ററി ചാർജ് പൂർണമായും തീർക്കണോ? 🎈 ബാറ്ററി തീരെ കുറഞ്ഞു പ്രവർ ത്തിക്കാൻ കാത്തിരിക്കരുതു. രാത്രി തന്നെ ചാർജ് ആക്കുക. മാസത്തിലൊരിക്കൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു•ഒരു നാൾ കംപ്ലീറ്റ് ചാർജ് തീർന്നു, ഫുൾ ചാർജ്ജ് ചെയ്യുന്നതു ബാറ്ററികൾക്കു നല്ലതാണു🦒എന്നാലും ഒരു ബാറ്ററിക്കു മൂന്നു നാല് വർഷം വരേക്കു മാത്രമേ ആയുസ്സും നിലനില്പുമുള്ളൂ ✒️ ഞാനുപയോഗിക്കുന്ന മോട്ടറോള ഫ്രൂഷൻ പ്ലസ് 64മെഗാ പിക്സൽ വൈഡ് ഫോണാണു ഡിസ്പ്ലേ ചെയ്തിരിക്കുന്നത്ഒ🕺റിജിനൽ ബാറ്ററി 2200 രുപ  വിലവരും🕺Apple Iphone ഒറിജിനൽ ബാറ്ററിക്കും 8500രൂപ വിലവരും🕺എല്ലാ ഫോണിനും ബാറ്ററി ശ്രദ്ധ മുകളിൽ പറഞ്ഞ രീതിയാണു അഭികാമ്യം•   
പാളയം നിസാർ അഹമ്മദ് • Copy rights © all rights reserved• GOOGLE StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയത് ✅







Tuesday, 19 November 2024

ദശാസന്ധിയും, ജീവിത പ്രതിസന്ധികളും കടന്നു പോകും🌹

കഴിഞ്ഞ ദിവസം ഗവൺമെന്റു സെക്രട്ടറിയേ റ്റിനുമുന്നിലെ എൻ്റെ ബാങ്ക് വരെ പോണമായിരുന്നു സെക്രട്ടറിയേറ്റല്ലേ സദാ സമരവും, കൊല വിളിയുമാണെപ്പോഴും ജനിച്ചു വളർന്ന് ഇത്രയും കാലം ജീവിച്ച സ്ഥലമാണെന്നൊക്കെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല സ്വന്തം വാഹനത്തിൽ ആ പരിസരപ്രദേശത്തു ചെന്നെത്താൻ കഴിയില്ല വാഹനം പാർക്കു ചെയ്യാൻ ഒരു രക്ഷയുമില്ല🚶 

         2️⃣ആരെങ്കിലും കൊണ്ടു വന്നു ഇടിച്ചിട്ടു പോകും🏃 അല്ലെങ്കിൽ സമരക്കാർ കല്ലെറിഞ്ഞു ചില്ലു പൊട്ടിക്കും🏃 അല്ലെങ്കിൽ സമരക്കാരോടുള്ള ദേഷ്യം തീർക്കാൻ നമ്മുടെ വാഹനങ്ങളെ പൊലീസ് ലാത്തി കൊണ്ടടിച്ചു പൊട്ടിക്കും🏃 എന്നും ഞാനിതൊക്കെ സമരലഹളക്കിടയിൽ അടുത്ത് നിന്നു കണ്ടു കൊണ്ടിരിക്കുന്നതല്ലേ വീട്ടിൽ നിന്നുമിറങ്ങി ബസ്സ്റ്റാൻഡിൽ പോയി കാത്തു.🏌️ കിട്ടിയതു ഇലക്ട്രിക് ബസ് സെക്രട്ടറിയേറ്റിനു മുന്നിലെ ബസ്റ്റോപ്പിലെത്തിച്ചേരാൻ രണ്ട് മണിക്കൂർ എടുത്തു സമരങ്ങൾ തുടങ്ങാനുള്ള സമയം ആകുന്നതേള്ളൂ🏌️ പത്രമാദ്ധ്യമക്കാരുടെ വലിയൊരു സംഘം വന്നു നില്പുണ്ട്🧎 എനിക്കു സെക്രട്ടറിയേറ്റിനു മുന്നിലെ ബസ്റ്റോപ്പിൽ  തന്നെ ഇറങ്ങാനായി🧑‍🦯ദിവാൻ തഞ്ചാവൂർ സർ ടി. മാധവറാവുവിൻ്റെ വലിയ ഒരു പ്രതിമയുണ്ടവിടെ🚶ആ സ്ഥലത്തിനു സ്റ്റാച്യൂ എന്ന വിളിപ്പേരു വന്നതു അങ്ങനെയാണു🚶ആ പ്രതിമക്കു കീഴേയോ അതിന്റെ പടവു കളിലോ, സെക്രട്ടറിയേറ്റിലെ കമ്പിവേലി മതിൽ കെട്ടിൻ്റെ പടവുകളിലോ എൻ്റെ യൗവ്വന കാലത്തെ സായാന്തനങ്ങൾ സുഹൃത്തക്കളുമായി ഞാൻ രാത്രി ഒൻപത് മണിവരെയൊക്കെ ചിലവഴിച്ചിട്ടുണ്ടെന്നും⛹️സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയി  മട്ടൺ കട്‌ലറ്റും, മസാലദോശയം, കോഫിയും കഴിച്ചാണു ഞങ്ങളൊക്കെ  പിരിയുക🧑‍🦼നടൻ മോഹൻലാലും, മേനകസുരേഷും, പ്രിയദർശ നും സിനിമ രംഗത്തു എത്തിയപ്പോൾ, കോഫി ഹൗസിനും വാടകകേസ്സും  പ്രശ്നങ്ങളും വന്നു ആ ബിൽഡിംഗ് തന്നെ പൊളിച്ചു മാറ്റപ്പെട്ടു 🧑‍🦼   
             
              3️⃣ഇലക്ട്രിക് ബസ്സ് ഒരു അനുഭവമാണു🧜സൗണ്ടില്ല, യാത്രക്കാരനെ കുലുക്കി കുടയില്ല, ഉയരത്തി ൽ പൊക്കി ചാടിപ്പിക്കില്ല, സിറ്റിയിലോട്ടു അവ വളരെ പതുക്കെ മാത്രമേ സഞ്ചരിക്കൂ എന്ന ഒരു ദോഷമുണ്ടതിനു🧑‍🦼 സ്റ്റാച്ച്യൂ വരെ എത്താൻ ബസ് രണ്ട് മണിക്കൂറെടുത്തിരിക്കുന്നു🧑‍🦼 നല്ല തിരക്കുണ്ട് ബാങ്കിൽ🧎എൻ്റെ ടേണിനായി കാത്തിരുന്നു ഞാൻ🧑‍🦼ബാങ്കിന്റെ തിരക്കി ലേക്ക്  വന്ന ഒരാൾ ചിരിച്ചു കൊണ്ടു എൻ്റെ സമീപത്തേക്ക് വന്നു🧑‍🦼 ഞാൻ മുഖമുയർത്തി നോക്കി🧑‍🦼കുരുവിള സാറാണു🧑‍🦯 സെക്രട്ടറി യേറ്റിൽ  ലാ ഡിപ്പാർട്ട്മെൻ്റിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. അതു നല്ല പദവിയാണു• റിട്ടയർചെയ്തു  പന്ത്രണ്ട് വർഷം വരും 🧯പാളയം ബേക്കറി ജംഗ്ഷനിലാണു താമസം🧑‍🦽ഞാനദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ട്ടുണ്ട് 🚶രണ്ടു മക്കളുണ്ട് 🚶മകളും ഭർത്താവും അയർലൻണ്ടിലാണു🚶മകൻ ഡൽഹിയിൽ കേന്ദ്ര ഇന്റലിജൻസിൽ ഉയർന്ന ഉദ്യോഗസ്ഥ നാണു🚶അയർലൻഡിലെ മകളുടെ കുട്ടിക ൾക്കു സദാ അസുഖങ്ങൾ വരുന്നതു കൊണ്ടു അതിനുള്ള അഞ്ചാറ് ഐറ്റം ഹോമിയോപ്പതി മരുന്നുകളുടെ വിവരങ്ങൾ കിട്ടുന്നതിനും വാങ്ങി അയച്ചു കൊടുക്കുന്നതിനുമാണു അദ്ദേഹം എന്നെ സമീപിച്ചിരുന്നതു🚶അതു വളരെ വലിയ സൗഹൃദമായി മാറി 🚶ബാങ്കിലെ എൻ്റെ അവശ്യം കഴിഞ്ഞു ഞാനിറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം അടുത്തേക്ക് ഓടി വന്നു ചോദിച്ചു പൈൽസിന് (അർശസ്സ്) ഹോമിയോപ്പതിയിൽ നല്ല മരുന്നുണ്ടാ വുമോ, ഹോമിയോപ്പതി ചികിത്സമതിയാവുമോന്നും ചോദിച്ചു🏌️ആർക്കാണെന്നു ഞാൻ ചോദിച്ചു🚶

                                         4️⃣അദ്ദേഹത്തിൻ്റെ മിസ്സിസിനാണെന്നു മറുപടി 🚶 ബ്ലഡ് വരുമോന്നു ചോദിച്ചു ഞാൻ 🏌️അതിനും അതേ എന്നായി മറുപടി ⛹️ അതിനുള്ള കാര്യ ങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടു ഞാൻ സ്റ്റാച്ച്യൂവിലെ ബസ്റ്റോപ്പിൽ ഓടിവന്നതും ഒരു കഴക്കൂട്ടം ബസ് എനിക്കു കിട്ടി⛹️ കഴക്കുട്ടത്തിറങ്ങി അടുത്ത ബസ്സിനായി ഞാൻ കാത്തു നിന്നു ⛹️ അസുഖം മാറിയ സമയമായതിനാൽ  ഞാൻ നന്നായി ക്ഷീണച്ചു⛹️ നന്നായി വിയർ ത്തു ശരീരമാകെ ഉപ്പുരസംപോലെ⛹️ പിന്നെ എനിക്കു വിമ്മിഷ്ടമാണു, വിയർത്തു അധികം ശീലമില്ല🧎അഥവാ വിയർത്താൽ ഹീറ്ററിട്ടു ചെറുചൂടു വെള്ളത്തിൽ കുളിച്ചു ഫ്രഷാവാതെ മനസ്സമാധാനം വരില്ലെനിക്കു🧎വീട്ടിലേക്കു അല്പദൂരമേള്ളൂ ആട്ടോയിൽ പോകാം🧎പക്ഷേ അടുത്തുള്ള ടെക്നോളജി പാർക്കിലെ ജോലിക്കാരെ പിഴി ഞ്ഞു പിഴിഞ്ഞ് സകലവനേയും പിഴിയുന്നവ രാണു പരിസരത്തെ കടക്കാരും, ആട്ടോകളും🧎 അതുകൊണ്ടു ബസ്സിനായി ഞാൻ കാത്തു ⛹️ ബസ് വരുന്നതു വരെ അല്പം ഇരുന്നാൽ കൊള്ളാമെന്ന് ആശ തോന്നി അതിനായി ചുറ്റും പരതി⛹️വലിയ ഒരു വൃക്ഷത്തിന്റെ സമീപമാണു ഞാൻ നിൽക്കു ന്നതു⛹️വക്ഷത്തിനു ചുറ്റും ആളുകൾക്കിരിക്കാനായി സിമ്മൻ്റിട്ടു പടവു തീർത്തിരിക്കുന്നു⛹️അതിൽ സ്ത്രീകളും പുരുഷന്മാരും ബസ് കാത്തിരിക്കുന്നു⛹️ അല്പം അകലെ ബീച്ച്കുട കുത്തി നിർത്തി ഒരു തടിച്ച സ്ത്രി തകൃതിയായി ലോട്ടറി കച്ചവടം നടത്തു ന്നു⛹️മറ്റൊരു ഭാഗത്തു നിറയെ പലതരം കട കളാണു⛹️   

                5️⃣പല കടകൾക്കും വൃത്തി കുറവ് എൻ്റെ മനസ്സിൽ തോന്നി🧑‍🦯 ആ കടകളിൽ ഏതിലെ ങ്കിലും കയറി ചായയോ, വടയോ, ഐസ്ക്രീമോ കഴിച്ചു ക്ഷീണം മാറ്റാൻ എനിക്കാ വുകയില്ല🚶എന്നെ സംബന്ധിച്ച് ആ കടകൾ വൃത്തിയില്ലാ ത്തവ തന്നെ റോഡിന്റെ മറുവശ ത്ത് വിവിധ തരത്തിലുളള നല്ല കടകളിരിക്കുന്നു🧑‍🦯അല്പം കഴിഞ്ഞപ്പോൾ വൃക്ഷത്തിന്റെ പടവു കളിൽ ഒരു ഇരിപ്പിടം ഒഴിഞ്ഞു🏃 ഞാനതിൽ ചെന്നി രുന്നു 🏃 അടുത്തിരുന്ന ആൾ എന്നെ നോക്കി പരിചയമുള്ള പോലെ നന്നായി ചിരിച്ചു🏃ഞാനും ചിരിച്ചു🤾ഒരു 60വയസ്സു കാണാം അയ്യാൾക്കു🚶 ഷേവ് ചെയ്തു പത്തു ദിവസ മെങ്കിലും ആയ വെളുത്ത കുറ്റി താടിയും തല മുടിയും നീലം മുക്കാത്ത ചുളിഞ്ഞ് അല്പം മുഷിഞ്ഞ വെള്ളമുണ്ടും ഷർട്ടുമാണു വേഷം🚶  മുണ്ട് മടുത്തു കെട്ടിയാണു ഇരിക്കുന്നതു🚶 ഇടക്കിടെ അയ്യാൾ ഒരു പേപ്പർ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എടുത്തു എന്തോ എഴുതി തിരിച്ചു വക്കുന്നു🚶കീബോർഡ് മാത്ര മുള്ള പഴയ ചെറിയ നോക്കിയാ ഫോൺ എടുത്തു ആരെയോ വിളിക്കുന്നു🚶പിന്നെ ഫോൺ പോക്കറ്റിലിടുന്നു🚶തിരിച്ചു അയ്യാൾ ക്കും ഫോൺ വരുന്നുണ്ടു🚶 എനിക്കു  കൗതുക മായി ഞാനയ്യാളെ തന്നെ നോക്കിയിരുന്നു🚶ഞാനയ്യാളെ ശ്രദ്ധിക്കയാണെന്നു അയ്യാൾക്കും മനസ്സിലായി🚶അയ്യാൾ എൻ്റെ മുഖത്തു നോക്കി വീണ്ടും ചിരിച്ചു🚶എന്നിട്ട് ചോദിച്ചു എനിക്കു എന്തു ജോലിയാണെന്നു, അതു ഞാൻ പറഞ്ഞപ്പോൾ അടുത്ത ചോദ്യം പേരെന്താണെന്നായി🤸ഞാനതും പറഞ്ഞു 🚶      
               6️⃣ഞാൻ അയ്യാളോട് തിരിച്ചു ചോദിച്ചു 'എത്ര വയസ്സായെന്നു?...'🤸അയ്യാൾ  പതുക്കെ പറഞ്ഞു തുടങ്ങി.........."എനിക്കു  എഴുപതു വയസ്സായി സാറേ🚶38വർഷമായി വളയം പിടിക്കലായിരുന്നു സാറേ ജോലി🚶ഇപ്പോൾ മൂന്നാം കാലില്ലാതെ ബസ്സിലൊന്നും കേറാൻ  പറ്റില്ല 🚶 കാലിനും അസഹ്യമായ വേദനയും വിറയലുമാണു🚶ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു നേരെ മുന്നിലാണു താമസിക്കുന്നതു🚶 സിനിമാ നടനായിരുന്ന G.K പിള്ള എൻ്റെ മാമനാണു🚶എനിക്കു മക്കൾ രണ്ടാണു🚶മകളും മകനും🚶മകളെ കെട്ടിച്ചു🚶മരുമകനു സൗദി അറേബ്യയിൽ അറബിയുടെ ഡ്രൈവറാ ണു🚶ഇളയതു മകനാണു🚶ഇരുപത്തിയെട്ടു വയസ്സായി അവൻ ഖത്തറിലാണു അവനും അവിടെ അറബിയുടെ ഡ്രൈവർ ജോലി തന്നെ 🚶അവനു വേണ്ടി വിവാഹാലോചനകൾ തിരക്കി നടക്കുന്നു🚶ജോലിക്കൊന്നും ഈ പ്രായത്തിൽ പോകരുതെന്ന് ഭാര്യയും മക്കളും വിലക്കും🚶സാമ്പത്തിക സ്ഥിതി നല്ലതു തന്നെ 🏌️എങ്കിലും രാവിലെ ഞാൻ ഇവിടെ വന്നിരിക്കും🏌️തിരക്കു ള്ള  റൂട്ടിലേക്കുള്ള KSRTC ബസ്സ്കൾ ഇവിടെ വന്നു നിൽക്കുമ്പോൾ, അകലെ കിടക്കുന്ന ട്രക്കുകളെ ഞാൻ വിളിച്ചു പറയും🏌️അവർ ഉടൻ ഇവിടെ വന്നു ആളെടു ക്കും🏌️ഒരു വണ്ടിക്കു അൻപതു രൂപ വച്ച് അവർ എനിക്കു തരും---അയ്യാൾ പറഞ്ഞു നിർത്തി🏌️എന്നിട്ട്  പയ്യെ എണീറ്റ് നിന്നു മുണ്ട് കുടഞ്ഞുടുത്തു മടുത്തു കെട്ടി 🏌️അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് 🏌️അയ്യാൾ ഇരുന്നതിനു പിന്നിലായി ഇരുമ്പി ലുള്ള വാക്കിംഗ് സ്റ്റിക് കിടക്കുന്നു🏌️നീളൻ കുടയുടെ കാലിനെപ്പോലെ ഒന്ന്🏌️

                                 7️⃣കടകളിൽ വാക്കിംഗ് സ്റ്റിക് തൂക്കിയിട്ടിരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു🏌️എന്നാൽ ഇന്നു വരെ ഒരു വാക്കിംഗ് സ്റ്റിക് കൈ കൊണ്ട് തൊട്ടിട്ടേയില്ല🏌️ അയ്യാളുടെ വാക്കിംഗ് സ്റ്റിക് പതുക്കെ ഞാൻ കൈയ്യിലെടുത്ത് നിലത്തൂന്നിയിട്ടു എണീറ്റ് നിന്നു🏌️എൻ്റെ വയസ്സിൻ്റെ അവസാന നാളുകളിൽ ഒരുനാൾ എനിക്കും ഇതാവശ്യമായി വരുമെന്ന  ചിന്ത എൻ്റെ മനസ്സിലൂടെ കടന്നു പോയി 🌹 ജഗദീശ്വ രാധീനം കൊണ്ടു, അതി ദുഷ്കരമായ അനേകം ജീവിത പ്രതിസന്ധികളെ  പുല്ലു പോലെ കടന്നു പോയിട്ടുണ്ടു ഞാൻ 🌹എൻ്റെ മകനു കട്ടിയുള്ള വലിയ വണ്ണമുള്ള പേര കമ്പു കൈയ്യിൽ കൊടുത്തിട്ടു "ഊം... എണീറ്റ് നടക്കു" എന്നു പറഞ്ഞു വീണ്ടും, വീണ്ടും പിച്ച  വച്ചു നടന്നു തുടങ്ങിയ കാലവും, ഇനിയുള്ള  എന്റെ ശിഷ്ട കാലവും ഞാനോർത്തു കൊണ്ടു എനിക്കുള്ള ബസ് വരുന്നതും നോക്കി അവിടെ നിന്നു🔴പാളയം നിസാർ അഹമ്മദ്      Copyrights©allrights reserved Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു. 

 R -A seen 20,21Nov2024
.
.


 








സൗഹൃദത്തിന്റെ മകളുടെ വിവാഹം

.
.



.

Friday, 8 November 2024

ഈ അസുഖകാലവും കടന്നു പോകും!

ഇപ്പോൾ വരുന്ന അസുഖങ്ങൾ ചത്ത കോവിഡ് വൈറസ്സുകളെ പല രീതിയിൽ സംസ്കരിച്ചെ ടുത്തു പല തവണയായി കുത്തിവച്ചതിനാൽ വരുന്നവയാണെന്നൊക്കെയാ വിദഗ്ദ്ധരും, പത്ര, ടിവി മാദ്ധ്യമങ്ങളും പറയുന്നതു. ഡാൻസ് കളിച്ചും ചാടിത്തുള്ളിയും നടക്കുന്നവർ നെഞ്ച ത്ത് കൈവച്ചു കൊണ്ടു കുഴഞ്ഞു പെട്ടെന്നു വീഴുന്നു🧯സ്വദേശത്തു നിന്നും വിദേശത്തു നിന്നും കിട്ടുന്ന പതിനായിരക്കണക്കിന് വാർത്തകൾ ഇഞ്ചിഞ്ചായി പരതുമ്പോൾ, അതി ലൊക്കെ ശരിയുണ്ടെന്നു വിശ്വസിച്ചുപോകും🦜  അല്പനാൾ മുൻപ് അടുത്ത ബന്ധത്തിലെ ഒരു മരണാടിയന്തിരത്തിൽ പങ്കെടുത്തു 'മൂന്നാം ഫാത്തിഹ' എന്നാണു ഇതിനെ പറയുക.ആ വീട്ടിലെ സകലവനും ജല ദോഷം, തുമ്മൽ, ചീറ്റൽ, പനി, വിറയൽ. അതൊക്കെ നിസ്സാര മായി കരുതി മടങ്ങി വീട്ടിൽ വന്നപ്പോൾ എന്നെ യും, മകനെയും അവ ഒട്ടി. സിറ്റിയിലാണെങ്കിൽ വീട്ടിൽ കൊണ്ട് കാണിക്കാൻ സ്വാതന്ത്ര്യമുള്ള പരിചയമുള്ള ഡോക്ടർമാർ ഒരുപാടുണ്ട്. ഇവിടെ അങ്ങനെയല്ല അവസ്ഥ🐦

                         2️⃣ഒന്നര മാസം മുൻപ് കോവിഡി നെക്കാൾ ഭീകരമായി പനി ആഞ്ഞടിച്ചു.   ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറായിരുന്ന കുടുംബപരമായി വർഷങ്ങളായി അറിയുന്ന ഡോക്ടർമാരെ ഓൺലൈനിൽ നേരിട്ടു ബന്ധപ്പെട്ടു. ശക്തമായ ആൻ്റിബയോട്ടിക്കും മറ്റു മരുന്നിനും എഴുതി വാട്സ്ആപ്പിൽ കിട്ടി.  ലാബ് ടെസ്റ്റ് Blood, urine, Dengue, H1N1 അതും വാട്സ് ആപ്പിൽ ഡോക്ടറിനു കൈയ്യോടെ അയച്ചു കൊടുത്തു. ഒരസുഖവുമില്ല.വൈറൽ പനിയല്ലാതെ മറ്റൊരസുഖവുമില്ല. ഒരാഴ്ച വിശ്രമം മതി. 20ദിവസം ഒടുക്കത്തെ ക്ഷീണവും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും🧯 ഓ. ആർ. എസ് ലായനിയും, വെള്ളവും ധാരാളം കുടിച്ചു റെസ്റ്റ് എടുക്കാൻ ഡോക്ടറിന്റെ നിർദ്ദേശം  കിട്ടി.  കോവിഡ് വന്നു പോയ സകലർക്കും എന്തസുഖം വന്നാലും ചുമയും, കഫ ക്കെട്ടും കൂടെ കാണപ്പെടുന്നുണ്ടിപ്പോൾ. കുത്തി വയ്പ് എടുത്ത ചിലർക്കുമതേ🧯 അതു ഒന്നു രണ്ട് മാസം നീണ്ടുനിൽക്കും🧯 വിശദമായി പറഞ്ഞുതരുന്ന  കുടുംബാംഗങ്ങളെപ്പോലെ ഓൺലൈനിൽ ബന്ധപ്പെടാവുന്നവരാണു സിറ്റിക്കുള്ളിലെ അടുത്ത് പരിചയമുള്ള ഭിഷഗ്വരന്മാർ🧯 വീട്ടിൽ പോയി കാണുമ്പോൾ ധാരാളം പേഷ്യന്റ്സ് കാത്തിരിക്കുന്നുവെങ്കിൽ അവരെ മറി കടന്നു പോയി ഡോക്ടറെ കാണുന്നത് മാന്യതയല്ല🧯 ഡോക്ടറിനും, നമുക്കും 🧯 വീട്ടിൽ പോയി കണ്ടാൽ കൺസ ൾട്ടിംഗ് ഫീ 150രുപയിൽ കഴിയും🧯ഒരു മര്യാദ പോലെ ചില ഭിഷഗ്വരർ വേണ്ട നിസാർജീന്നു പറയും🧯

                 3️⃣ നഗരത്തിലേക്കുളള കഠിനമായ തിക്കു,തിരക്കു, രണ്ട് മണിക്കൂറത്തെ വാഹന ഡ്രൈവിംഗും വേണം🧯കാത്തിരിപ്പ് മനസ്സ് മടുപ്പിക്കുന്നു🧯ഇവിടുത്തെ ജീവിതവും ഇപ്പോ ൾ അതെ🧯ഓൺ ലൈനിൽ വിളിച്ചു നേരിട്ടു സംസാരിക്കുമ്പോൾ സകല വിവരങ്ങളും ഡോക്ടർ തരും🧯പ്രസ്ക്രിപ്ഷനും, ല്ബ്രട്ടറി ടെസ്റ്റിനള്ളതും തരും🧯 ഇവ സൗജന്യമായി ലഭിക്കുന്നതായി ആരും ധരിക്കരുതു🧯നമ്മളെ വർഷങ്ങളായി അടുത്തറിയുന്ന ഭിഷഗ്വരർ ആവുമ്പോൾ നമ്മുടെ അഭിമാനത്തിനു കോട്ടം വരാത്ത കൺസൾ ട്ടേഷൻ ഫീ സംഭാഷണം അവസാനിച്ച ഉടനേ ഗുഗിൾ പേ ചെയ്തു കൊടു ക്കും🧯അതൊരു 300രൂപയോ 500രൂപയോ അയക്കും🧯അതു നമ്മുടെ മര്യാദ🧯അടുത്ത അസുഖം വരുമ്പോൾ ഡോക്ടർമാർ നമ്മുടെ ഫോൺകോൾ കിറുകൃത്യമായി ആദ്യമെടുത്തു വേണ്ട സഹായം ചെയ്യുന്നു🧯ഇവിടെ അടുത്ത് രണ്ട്, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളുണ്ടു (CHC)🧯എനിക്കവിടെ വായനക്കാരും, ആതുരശു ശ്രൂഷകരുമായ വനിതാ സൗഹൃദ ങ്ങളുണ്ടു🧯വളരെ അടുത്തറിയുന്നവർ🧯അവ രിൽ ആരെയെങ്കിലും സുഖമില്ലെന്നു ഫോൺ ചെയ്തു പറയുകയേ വേണ്ടൂ🧯കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുന്നതും, ഡോക്ടറിന്റെ മുന്നിൽ വേഗം എത്തിക്കുന്നതും, ലാബ് ടെസ്റ്റി നും, ഇ.സി.ജി ക്കുവരെ ബഹുമാനത്തോടെ കുടെ നിൽക്കും🧯അവരുടെയൊക്കെ അത്ര യും കളങ്കമറ്റ സ്നേഹം കാണുമ്പോൾ അടുത്ത അസുഖ സമയത്ത് അവരെ ബുദ്ധിമുട്ടിക്കുന്ന തിൽ നിന്നു നമ്മെ നമ്മുടെ മനസ്സ് വിലക്കും. കാര്യം വെറും സിമ്പിൾ.
പാളയം നിസാർഅഹമ്മദ് 
copyright© all rights reserved.  
StatCounter  Analytic Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വയനക്കാരെ നേടിയത് .




R-A seen 13-15 ശനി nov2024








  ഇരതേടും കഴുകനു അതി
 ക്രുരമാണു മനസ്സെങ്കിലും,  
 ചിലനേരം ദൈവേച്ഛ ചിലരിൽ
 കാരുണ്യം കൊണ്ട് നിറക്കുമേ.



Monday, 9 September 2024

കണ്ണനെ പ്രീയം 🔴🔴🔴Robotic animals

 
തേനൂറുമാ നിമിഷമോർത്താൽ,                        മിഴി നനയുന്നതെപ്പൊഴും,                      ദിഗന്തങ്ങൾ ഭേദിച്ചെൻമനം,                അണയുന്നൂ നിൻ ചാരേ!!                         
             മനമതിൽ നിറയെനിൽക്കും,                             ഹൂറിതന്നുള്ളവും,                                                   ചീട്ടു കൊട്ടാരമായ്  തകർന്നീടാൻ,                    ഇടവേളയൊരെണ്ണം മതി!!                      നിൻ മിഴികളിൻ  ധ്രുതചലനങ്ങളിലാണ്ടു    ഞാൻ,  
കവിളിണകളിലെ ശോണിമയിൽ ഉമ്മവച്ചുറങ്ങി ഞാൻ,                                              തളിർലതയായ് മാറുമാ-              ചെഞ്ചുണ്ടിൻ മുത്തെടുത്തമൃതാക്കുമാ-        നിമിഷങ്ങളോർത്തു വ്യഥപൂണ്ടിരിക്കുന്നു ഞാൻ!
എൻ പ്രിയമേ! നിങ്ങൾ തൻ മൊഴികളിൽ      തേനൂറുന്ന തേതെന്നു ചൊല്ലിടട്ടെ,                    മൊഴികളിൽ പ്രിയതരം                                കണ്ണനെന്നതാമെന്ന് മൊഴിയുന്നു            ഞാനാ കർണ്ണങ്ങളിൽ,                                          ആ നിലക്കെന്നിലെ മാറ്റങ്ങൾ കാണുവാൻ,  ഈ ശിഷ്ടായുസ്സു പൂർണ്ണമായാ                      കാൽക്കൽ വക്കാം• 
പാളയം നിസാർ അഹമ്മദ്      Copyrights©allrights reserved




📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛📛

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
         പ്രഭാതത്തിൽ ഇവ മാത്രമേ കഴിക്കാവൂ 
           ആരോഗ്യദായകം.. പ്രകൃതിയിലേക്കുള്ള       മടക്കം


⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️






PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും,അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️

                           Robotic  animals 


Thursday, 13 June 2024

ഐ.എ.എസ്. വിജയഗാഥ💝


ഉയരം കയറുക, ദൂരേക്ക് കയറുക;  നിങ്ങളുടെ ലക്ഷ്യം ആകാശമാണ്, നിങ്ങളുടെ ലക്ഷ്യം നക്ഷത്രമാണ്.  ലോകത്തെ മാറ്റാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.  യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസാക്കുക എന്നത് എല്ലാവർക്കും ഒരു കപ്പ് ചായയല്ല.  ചില ഉദ്യോഗാർത്ഥികൾ രണ്ടോ മൂന്നോ ശ്രമങ്ങൾക്കു ശേഷവും പരീക്ഷ വിജയിക്കാൻ പാടുപെടുമ്പോൾ, മറ്റുള്ളവർ തുടർന്നുള്ള സെലക്ഷൻ റൗണ്ടുകളിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നു.  രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ചുരുക്കം ചില ഉദ്യോഗാർത്ഥികളിൽ ഐഎഎസ് ഓഫീസർ സ്മിത സബർവാളും ഉൾപ്പെടുന്നു.  ഐഎഎസ് ഓഫീസർ സ്മിത സബർവാളിൻ്റെ പ്രചോദന കഥ കേൾക്കൂ 💡

        2️⃣1977 ജൂൺ 19 ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ച സ്മിത സബർവാൾ കരസേനാ ഉദ്യോഗസ്ഥൻ കേണൽ പ്രണബ് ദാസിൻ്റെയും പുരബി ദാസിൻ്റെയും മകളാണ്.  വളരെ ചെറുപ്പത്തിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട 23 വയസ്സുള്ള, സ്മിത സബർവാൾ UPSC പരീക്ഷ പാസായി, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ IAS ഓഫീസർമാരിൽ ഒരാളായി. സ്മിത സബർവാൾ തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് സെക്കന്തരാബാദിലെ (തെലങ്കാന) സെൻ്റ് ആൻസ് ഹൈസ്കൂളിലാണ്.അവളുടെ കോളേജ് ജീവിതത്തെക്കുറിച്ച് പറയുമ്പോൾ, ഹൈദരാബാദിലെ ബേഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ന്യൂനപക്ഷ സ്ഥാപനമായ സെൻ്റ് ഫ്രാൻസിസ് കോളേജ് ഫോർ വിമനിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി.  ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ) പരീക്ഷയിൽ അഖിലേന്ത്യ ടോപ്പറായിരുന്നു അവർ എന്നത് ശ്രദ്ധിക്കേണ്ടതാണ്.ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സബർവാൾ "ജനങ്ങളുടെ ഓഫീസർ" എന്നാണ് പരക്കെ അറിയപ്പെടുന്നത്.  വാറങ്കൽ, വിശാഖപട്ടണം, കരിംനഗർ, ചിറ്റൂർ എന്നിവയുൾപ്പെടെ തെലങ്കാനയിലെ വിവിധ സ്ഥലങ്ങളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

                         3️⃣ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓഫീസർ കൂടിയാണ് അവർ. 2001 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് (ഐഎഎസ്) സ്മിത സബർവാൾ.  സബർവാൾ 2000-ൽ യുപിഎസ്‌സി പരീക്ഷ പാസായി, മികച്ച ഓൾ ഇന്ത്യ റാങ്ക് (എഐആർ) 4 നേടി. 2024 ജനുവരിയിൽ, തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥയും, സെക്രട്ടറിയുമായ സ്മിത സബർവാൾ ടിഎസ് ഫിനാൻസ് കോർപ്പറേഷൻ്റെ മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു.  X-ൽ (Twitter) ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് അവർ എഴുതി, "നിങ്ങളുടെ ഹൃദയം ഉൾക്കൊള്ളുമ്പോൾ എല്ലാം പ്രസക്തമാകും. ഇന്ന് ഞാൻ ടിഎസ് ഫിനാൻസ് കമ്മീഷൻ മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു.ThanQ for Electronic Reading🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶

ഇടതുഭാഗത്തു എൻെറ മൂത്ത സഹോദരി ആയിഷാ നസീം, കൈകോർത്തു പിടിച്ചു നിൽക്കുന്നതു പ്രേംനസീർമാമയുടെ മൂത്ത മകളായ ലൈല മതിനി, തൊട്ടരികിൽ ഹബീബ മാമിയുടെ (wife of Prem Nazir) ഏറ്റവും ഇളയ അനിയത്തി നസീമാമാമി...ചെറിയകുട്ടികൾ:-
എൻ്റെ മുറപ്പെണ്ണു സീനത്തു, നിസാർ അഹമ്മദ് എന്ന ഞാൻ, അബ്ദുൽ  നാസർ (Cousin) etc 
🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶

 കുഞ്ഞുങ്ങൾ  ഭൂലോകത്തു ജനിച്ചു വീണാൽ പോര ചില കുഞ്ഞുങ്ങൾക്കു ഉയിരു വീഴണമെങ്കിൽ  ഡോക്ടർ ഒരു പാട്പെടണം  20-1-2025
 കറങ്ങുന്ന അതാഭുത കരവിരുത് 
 വെള്ള നിറച്ച് ബക്കറ്റ് പൊങ്ങത്തതെന്തു
 100വർഷം പഴക്കമുള്ള ചൈനയുടെ മുട്ട
നാഗന് ബന്ഗയി രാത്ഹാനി20-1-2025 തിങ്കൾ





🚩 കമലാസുരയ്യ എന്ന മാധവിക്കുട്ടിയേയും അവിടെ ഖബറടക്കിയിട്ടുണ്ടു 🚩


♥️കമലാസുരയ്യ എന്ന മാധവിക്കുട്ടിയേയും അവിടെ ഖബറടക്കിയിട്ടുണ്ടു🌺 ഒരു നാൾ നമുക്കും  അവിടെ  പോകാം !!! ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും ഈ  സ്ഥലം മുൻപ് കണ്ടിട്ടുണ്ടോ ? ഇത് എന്റെ  മാതാവിനെയും, പിതാവിനെയും ,അമ്മാവനെയും, അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും, ഒരു 10  തലമുറയെ എങ്കിലും ഖബറടക്കിയ തിരുവനന്തപുരം പാളയം ജുമാമസ്ജിദിലെ ഇത്തിരി പോന്ന ഖബർ സ്ഥലമാണ്‌ 🌴 ബന്ധുജനങ്ങൾക്ക്‌ സിയാറത്തു അർപി ക്കാനായി വെള്ളിയാഴ്ച  ദ്വായുമായി  മാതാ പിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ 🌴കൂട്ടത്തിൽ ഞാനും ഉണ്ട് 🌴   

         2️⃣ സർവ്വശക്തന്റെ മുന്നിൽ അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്നു പേടിച്ചു നേർമ്മയോടെ  ജീവിച്ചിരുന്നവരാണു എന്റെ  മാതാപിതാക്കൾ 🌴അപ്പോൾ ആ സർവ്വ ശക്തൻ, അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും അവരെയും കാക്കുക തന്നെ ചെയ്യും🌴എന്നെയും അതെ!💐ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാപിതാക്കൾ അവന്റെ സംരക്ഷകർ തന്നെ 💐 അതിന്റെ കുറവ് അനുഭവപ്പെടുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നന്നായി വിഷമിക്കും, സ്വയം നിശബ്ദരായിരുന്നു തേങ്ങും 💐അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും💐അപ്പോൾ ഇതും പറയാതെ വയ്യ!!!💐ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ 💐 ഞാനും ഒരു നാൾ ഇവിടെ വരും 💐അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ 💐ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് 💐എന്റെ  ഉപ്പാപ്പമാർക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വർഷം കൂടി തരേണ്ടതാണ്💐ഞാൻ മരണപ്പെട്ടു പോയിട്ടില്ല 💐എന്റെ  യൗവ്വനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തു സംസാരിച്ചിട്ടുണ്ട് 💐പല കാര്യങ്ങൾക്കും  മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈ മുതലായിരുന്നു💐 എന്തും അവർ അംഗീകരിച്ചിരുന്നു  💐എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു💐

        3️⃣പഠിക്കാനും മറ്റു കാര്യങ്ങൾക്കും അതി സമർത്ഥനായിരുന്നതിനാൽ എന്ത് കാര്യങ്ങൾക്കും അവർ എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...🎖️എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി, ക്ഷണപ്രസാദി എന്ന നിലയിൽ എന്റെ എല്ലാ ദുശ്ശീലങ്ങളും അവർ പൊറുത്തിരുന്നു 🎖️ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ 🎖️തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് 🎖️എന്തെന്നാൽ ...✨അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു 🎄അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു 🎄 മാതാപിതാക്കളോട് ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു ..🎄ഇന്ന്  അവർ ആ ഖബർസ്ഥാനിൽ ഉറങ്ങുന്നു .....🎄അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു ..... തുടിക്കുന്നു 🎄ഇപ്പോൾ അവർ എവിടെ ആവും🎄അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടിക്കുന്നു🎄 അങ്ങോട്ടു ഞാനും വിളിക്കപ്പെട്ടാൽ  അവരുടെ ചാരത്തു എനിക്കും ചെല്ലാനാവും🧚 അതുതന്നെയാണ്  സാമൂഹ മാദ്ധ്യമങ്ങളോടുള്ള മടുപ്പിന് ഒരു വിഷയം🎄ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  എനിക്കു വന്നു🎄കുറച്ചു പേരുടെ പേരു എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കും. ഇവിടെ ഈ സ്ഥലവും പോരാതെ വരും🎄സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും♂️ അവർക്കും നന്ദി🎄 സഹോദരനായി കാണുന്നുണ്ടല്ലോ🧚 പെരുത്ത് സന്തോഷം🧚

                4️⃣ ഇൻ  ബോക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു🧚 പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി🧚 മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ല🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ്🧚 തിരക്കല്ല🧚 സാമ്പത്തികവുമല്ല🧚 എന്നെക്കുറിച്ച് അന്വേഷിക്കുവാൻ ബന്ധുജനങ്ങളേക്കാൾ, ധാരാളം സുഹൃത്തുക്കൾ ഉണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉണ്ടായിരുന്നു📿 പത്രക്കാരും..🧚എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവരാണ് അന്വേഷണവുമായി ഓടി എത്തിയവർ..!🧚ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു🧚 ഇന്നത്തേക്ക് വിട 🧚 എല്ലാ നന്മയും നേരുന്നു🧚                                               🚩ചിത്രം:-പാളയം മുസ്ലിം ജുമാമസ്ജിദ് ഖബർ സ്ഥനാണിത്. ഖബറാളികൾക്കു സലാം വീടുന്നു  പാളയം നിസാർ അഹമ്മദ്‌ .                    Copyright All Rights Reserved.                                September  2012 -ൽ പ്രസിദ്ധീകരിച്ചതു.                Stat counter weeklyAnalystic report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള ബ്ലോഗ്.




 
🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸
14വർഷമായുള്ള ആത്മബന്ധം എന്റെ വായനക്കാരനും, ഏറ്റവും അടുത്ത സൗഹൃദവുമായ സഹദ് സിറാജ്, ഹജ്ജ് ലീവ് കഴിഞ്ഞു ഖത്തറിലേക്ക് മടക്കം. ഇതു തന്നെ ഓരോ ഗൾഫുകാരൻ്റെ യും ഹൃദയം പൊട്ടുന്ന നിമിഷം
🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸
എന്റെ അടുത്ത സുഹൃത്തും, പതിന്നാലു വർഷമായി എന്റെ എഴുത്തുകളെ ഒന്നു പോലും വിടാതെ വിലയിരുത്തുന്ന B.Tch Engineer (സൗദി അറേബ്യ) കവിയും, പൊതുപ്രവർത്തകനുമായ വാപ്പു, കോഴിക്കോട്.

🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎


🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼


Monday, 13 May 2024

{2} 🩺🔬interesting posts

Useful tips 

🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤🦤Some can laugh, some can cry

🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩
The ancient Tibetan technique that improves memory, clarity, and blood flow to the brain, reducing sclerosis symptoms

🏓🏓🏓  🏓🏓🏓🏓🏓🏓🏓🏓🏓🏓🏓🦞🦞     
                             Ear functions 
🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓🐓
child world. Childrens please don't immitate this is a dangerous activity 

🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢🦢
🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠

🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠🦠

🔴🔴🔴🔴🔴🌺🌺🌺🌺🔴🔴🔴🔴🔴🔴🔴🔴
In Venezuela, a beautiful rainbow-colored sunlight and an arch in a circle appeared in the sky today.

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 artificial flower making 
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴


🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
👏The AutoChanger Record Player was the first to release the model in 1920, with a series of phonograph records. There was one in my house too 21-5-2024
💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
  Enlarged :: Rivers in the noodles we eat every day, amoeba, and beasteters
💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
     Hand  Acupressure points

💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
You can see your toes where your grandfathers came from
💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧💧
💤💤💤💤💤💤💤💤💤💤💤💤💤💤💤💤💤
Did you see a big eagle coming to prey on the child for food?
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
An eagle can lift up to 8 times its own body weight
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
        If you want to watch your breath

🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 Reduces pain by compressing the foot
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

          How a sewing machine works

🛑🛑🛑🛑🛑🛑🛑🛑🛑🛑🐘🐘🐘🐘🐘🛑



🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩🦩
            various  types of Old mobile phones 
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
 22-12-2024Experts have found that bee venom is excellent for reducing breast cancer.  22-12-2024
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛The robot also came down to wire the house
🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀🪀
     Breathing Sound
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

                 🙏Palayam Nizar Ahamed.                        copyright© all rights reserved**According to StateCounter Weekly Analytics report, there are many readers in various foreign countries.

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦   NBPicture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordPress and other social media's.  **  ALL COPY RIGHTS BELONGS TO THEIR RESPECTIVE OWNERS .                                🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🦜🕊️🦤🐓🦢🦆🦩🦚🦀🦑🦀

Saturday, 13 April 2024

"മരണമെത്തുന്ന നേരത്തു നിന്നെ ഞാൻ, മണത്തു കണ്ടു പിടിക്കുമതോർമ്മ വേണം"


 2005-ൽ, യുഎസിലെ ഒരു നഴ്സിംഗ് ഹോമിനു ഒരു സുന്ദരി പൂച്ചക്കുട്ടിയെ വളർത്താൻ കിട്ടി🧚ആറു മാസം പ്രായമുള്ള ആ പൂച്ചക്കുട്ടിക്കു അവർ 'പുസി 'എന്നു പേരിട്ടു🧚താമസിയാതെ ജീവനക്കാർ അസാധാരണമായ എന്തോ ഒരു പ്രത്യേകത ആ പൂച്ചയിൽ ശ്രദ്ധിച്ചു🧚 പുസി പൂച്ച പലപ്പോഴും തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടി രുന്നു🧚 ചില നേരം അത് നഴ്സിംഗ് ഹോമിൽ അഡ്മിറ്റാവുന്ന താമസക്കാരിൽ ആരുടെയെ ങ്കിലും ഒരാളുടെ അടുത്ത് പോയി കിടക്കും🧚 

         2️⃣വിചിത്രമെന്നു പറയട്ടെ, ആ പുസി പൂച്ചപോയിക്കിടക്കുന്ന ആ രോഗി  ഏതാനും മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയാണു ചെയ്യുക🧚ആദ്യമൊക്കെ ആ നഴ്സിംഗ് ഹോമിലെ ജീവനക്കാർക്ക് ഇതിൽ, അസ്വാഭാ വികതയൊന്നും  തോന്നിയില്ല🧚പക്ഷേ ഇങ്ങനെ ഇതു   അനേക തവണ ആവർ ത്തിച്ചതിനു ശേഷമാണു ജീവനക്കാർക്ക് ഉറപ്പായും മനസ്സിലായി തുടങ്ങിയതു, ഒരാൾ മരിക്കാൻ പോകുന്നത് എപ്പോഴാണെന്നു ഈ പൂച്ചയ്ക്ക് മുൻകൂട്ടി അറിയാമെന്നു🧑‍🦼പുസി പൂച്ചയെ ഏതെങ്കിലും ഒരു അന്തേവാസിയുടെ കൂടെ കണ്ടാൽ ജീവനക്കാർ ഉടനേ ആ നഴ്സിംഗ് ഹോമിൽ തങ്ങുന്നവരുടെ കുടുംബത്തെ  കാര്യങ്ങൾ അറിയിക്കാൻ തുടങ്ങി🧜മരിക്കാൻ പോകുന്ന ആളുടെ കോശങ്ങളിൽ നിന്ന്  പൂച്ചയ്ക്ക് ചില ഗന്ധങ്ങൾ മണത്തറിയാൻ കഴിയുമെന്ന് പലരും വിശ്വസിച്ഛു🧜അതുകൊണ്ടാണ്  ഈ പൂച്ച മരണമടയാൻ സാദ്ധ്യതയുള്ള ആളിന്റെ അടുത്തു പോയി കിടന്നു ആശ്വസിപ്പിക്കാൻ  ശ്രമം നടത്തുന്നതെന്നു മനസ്സിലാക്കാൻ സാധിച്ചു 🧑‍🦼ഒരു അന്തേവാസി ഉടൻ  മരിക്കാൻ പോകുകയാണെന്ന് ജീവനക്കാർ കരുതിവച്ചിരുന്നു.  എന്നാൽ പുസി പൂച്ച  പോയി കിടന്നതു, ആരോഗ്യമുള്ള  മറ്റൊരാളുടെ അടു ത്താണു🧑‍🦼പൂച്ച പോയിക്കിടന്ന ആ ആരോഗ്യ മുള്ള ആൾ തന്നെ ആദ്യം മരണപ്പെട്ടു🧎 

             3️⃣പുസി പൂച്ച അടുത്തു ചെന്നു കിടന്ന നൂറു മരണമെങ്കിലും ആ പൂച്ചയുടെ  ജീവിത കാലത്തു സംഭവിച്ചു🧎ആ പൂച്ച 2022 വരെ ജീവിച്ചിരുന്നു🧑‍🦼ഗുണ പാഠം :  വഴിയേപോണ പൂച്ചകളും, പെണ്ണും വീട്ടിൽ കേറി വന്നാൽ ഒരു ശ്രദ്ധയൊക്കെ വക്കണതു നല്ലതാ😛    🔴പാളയംനിസാർ അഹമ്മദ്🔴 
Statecounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു.
 🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
           



                 24-12-2024  Wednesday 
FULL VIDEO OF THE CRASH 🔥New footages appeared on social media a passenger has an injury to her leg with holes noticeable in the side of cabin.The plane tried to land in Grozny twice, but was not allowed to because of the UAV attack.

            24 -12-2024 
അസർബൈജാനിലെ വിമാനാപകടത്തിന് തൊട്ടുമുമ്പ് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായി കണ്ട ആൾ മുഖത്തുണ്ടായ പരുക്കുകളോടെ രക്ഷപ്പെട്ടതായി വാർത്ത വന്നു The man who was seen praying to Allah just before the plane crash in Azerbaijan is among the few survivors.
⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽⛽










Monday, 25 March 2024

"ഞാൻ ഒരു പ്രധാന സ്ഥാനത്ത് ആയിരിക്കുമ്പോൾ, അവർ എന്നെ എപ്പോഴും അഭിനന്ദിച്ചു,


പ്രശസ്ത നടൻ അർനോൾഡ് ഷ്വാസ്‌നെഗർ തൻ്റെ പ്രശസ്തമായ വെങ്കല പ്രതിമയ്‌ക്ക് കീഴിൽ തെരുവിൽ ഉറങ്ങുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, "കാലം എങ്ങനെ മാറി" എന്ന് സങ്കടത്തോടെ എഴുതി.അദ്ദേഹം ഈ വാചകം എഴുതാൻ കാരണം അദ്ദേഹത്തിന് പ്രായമായതുകൊണ്ടല്ല, കാലിഫോർണിയ ഗവർണറായിരിക്കുമ്പോൾ അദ്ദേഹം തൻ്റെ പ്രതിമയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. 

                                        
 2️⃣ ഹോട്ടൽ ജീവനക്കാർ അർനോൾഡിനോട് പറഞ്ഞു, "എപ്പോൾ വേണമെങ്കിലും താങ്കൾക്ക് വരാം, ഞങ്ങൾ താങ്കൾക്കായി ഒരു മുറി റിസർവ് ചെയ്തിരിക്കും."അർനോൾഡ്    ഷ്വാസ്‌നെഗർ ഗവർണർ സ്ഥാനം ഒഴിഞ്ഞ് ഒരു നാൾ ആ ഹോട്ടലിലേക്ക് പോയപ്പോൾ, അവർക്ക് വലിയ ഡിമാൻഡുള്ളതിനാൽ മുറിക്കു അതിനുള്ള പണം നൽകണമെന്ന് വാദിച്ച് ആ ഹോട്ടൽ ഭരണകൂടം അദ്ദേഹത്തിന് മുറി നൽകാൻ വിസമ്മതിച്ചു.   അർനോൾഡ് ഷ്വാസ്‌നെഗർ ഒരു സ്ലീപ്പിംഗ് ബാഗ് കൊണ്ടുവന്ന് പ്രതിമയുടെ ചുവട്ടിൽ  ഇട്ടു കിടന്നു കൊണ്ട് താൻ എന്താണ് അറിയിക്കാൻ ആഗ്രഹി ക്കുന്നതെന്ന് വിശദീകരിച്ചു: "ഞാൻ ഒരു പ്രധാന സ്ഥാനത്ത് ആയിരിക്കുമ്പോൾ, അവർ എന്നെ എപ്പോഴും അഭിനന്ദിച്ചു, എനിക്ക് ആ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ, അവർ എന്നെ മറന്നു, അവരുടെ വാക്ക് അവർ പാലിച്ചില്ല.  നിങ്ങളുടെ സ്ഥാനത്തെയോ നിങ്ങളുടെ പക്കലുള്ള പണത്തെയോ നിങ്ങളുടെ ശക്തിയെയോ നിങ്ങളുടെ ബുദ്ധിയെയോ വിശ്വസിക്കരുത്, അത് നിലനിൽക്കില്ല.ആളുകളുടെ ദൃഷ്ടിയിൽ നിങ്ങൾ "പ്രധാനി" ആയിരിക്കുമ്പോൾ, എല്ലാവരും നിങ്ങളുടെ "സുഹൃത്തുക്കൾ" ആണെന്ന്  അഭിനയിച്ചു കാണിക്കും. എന്നാൽ  നിങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്ന ആളല്ല എന്നാകുന്ന സമയം, നിങ്ങൾക്കുള്ള സ്ഥാനം അവരുടെ ചവറ്റു കുട്ടയിൽ ആണു. അർനോൾഡ് ഉപദേശിക്കുന്നു "ഒന്നും ശാശ്വതമായി നിലനിൽക്കില്ല" നിസാർഅഹമ്മദ്🎈GOOGLE ൻെറ Stat Counter Analytic weekly report പ്രകാരം ധാരാളം വായനക്കാരുള്ളതു🍒


എങ്ങനെ യാണു ഒരു എയർകണ്ടീഷൻ  പ്രവർത്തിക്കുന്ന തു 

കാഴ്ച 

തയ്യൽ മെഷീനുള്ളിൽ

 pulse oximeter