ശൈശവത്തിൽ ഇടവ എന്ന സ്ഥലത്തു കുറച്ചു കാലം താമസിക്കാനുള്ള യോഗമുണ്ടായിരുന്നു.ഇടവ മുസ്ലിം ഹൈസ്കൂൾ വീടിൻ്റെ വലത് ഭാഗത്ത് എതിരെ ഒരു പത്തു വീടുകൾക്ക് അകലെ ആയിരുന്നു.എൻ്റെ സഹോദരനും, സഹോദരിയും അല്പ കാലം പഠിച്ചതു ആ സ്കൂളിൽ ആയിരുന്നു. ഞാൻ 1,2, ക്ളാസ്സുകൾ പഠിച്ചതു വീടിനു ഇടതു ഭാഗത്തേക്ക് അല്പം ദൂരം നടന്നാൽ ഒരു റെയിൽവേ ലവൽ ക്രോസ് ഉണ്ട്. അതു കഴിഞ്ഞ് വീണ്ടും കുറേ ദൂരം കൂടി നടന്നു വേണം എൻ്റെ പ്രൈമറി സ്കൂളിൽ പോകുവാൻ. ഞങ്ങൾ താമസിച്ചിരുന്നതു സിംഗപ്പൂരിൽ ജോലിയായി പോയ ഒരു സ്രാങ്കിൻ്റെ വക വലിയൊരു വീട്ടീൽ വാടകക്കു ആയിരുന്നു.
2️⃣ റെയിൽവേയാണു അതിന് വാടക നൽകുക. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ക്വാർട്ടേഴ്സ് എന്നാണതു അറിയപ്പെടുക. ആദ്യകാലത്തു ഇടവ റെയിൽവേ സ്റ്റേഷനു ക്വാർട്ടേഴ്സ് ഇല്ലായിരുന്നു. റെയിൽവേ സ്റ്റേഷനു സമീപം തന്നെ താമസിക്കണം എന്ന നിബന്ധനയുണ്ടു. മിക്കവാറും എല്ലാ സ്റ്റേഷനിലും ഫസ്റ്റ് ക്ലാസ് വെയിറ്റിംഗ് റൂമിനെക്കാൾ ഭംഗിയായി ടൈൽസ് പാകിയ മനോഹരമായ ക്വാർട്ടേഴ്സ് ആണു അന്നു ഞങ്ങൾക്കു കിട്ടുക... അന്നത്തെ ആധുനിക മട്ടുപ്പാവ് വീട്. ടെറസ് വീട് എന്നണു അതിനെ ഇന്നു പറയുക. പിന്നെ പിതാവ് ട്രാൻസ്ഫർ ആയപ്പോൾ പിൽക്കാലത്ത് സിനിമാ നടനും, സംവിധായകനുമൊക്കെ ആയ ബാലചന്ദ്രമേനോൻ്റെ പിതാവാണു അവിടെ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആയി ചാർജ് എടുക്കാൻ വന്നതു. ഇടവയിലും പരിസരത്തും മുസ്ലിം സ്രാങ്കുമാരായിരുന്നു (ബോട്ട് ഓടിക്കുന്ന ഡ്രൈവർ) ഏറ്റവും കൂടുതൽ താമസിച്ചിരുന്നതു. അവരൊക്കെ അന്നു സാമ്പത്തികമായി നല്ല നിലകളിൽ ആയിരുന്നു. എങ്കിലും കുടുംബ പരമായ മഹിമ പറഞ്ഞു സ്രാങ്കന്മാരുടെ കുടുംബങ്ങളുമായി ഞങ്ങളുടെ ഇടയിലെ മുസ്ലിം കുടുംബങ്ങൾ വിവാഹ ബന്ധത്തിൽ ഏർപ്പെടുകയില്ല🚴കുടുംബമഹിമ പറഞ്ഞു ഊറ്റം കൊണ്ടിട്ടു യാതൊരു കാര്യവും ഇക്കാലത്തില്ല🚴 ഇപ്പോ ജാതിയും, മതവും വിട്ടു വിവാഹം നടത്തി ശ്രദ്ധ നേടിയും, ഹൈക്കോടതി കേസ്സും, പൊലീസ് കേസ്സും, പത്രവാർത്തയാക്കിയും, ലോക ശ്രദ്ധ നേടുന്നതാണല്ലോ സ്റ്റൈൽ🚴 സ്നേഹിച്ചു, പ്രേമിച്ചു പരിവട്ടമാക്കി പരസ്പരം അഭിനയിച്ചു തള്ളി ,"നെപ്പോളിയൻ ബോണപ്പാട്" മാരാവാനാണു സകല കുടുംബങ്ങൾക്കും താല്പര്യം 🚴 ചുളുവിൽ യുദ്ധം ജയിച്ച വീരസ്യവും, വിവാഹ പ്രസിദ്ധിയും കിട്ടും 🚴
3️⃣ ഇക്കാലത്തും കുടുംബ മഹിമയിൽ പല തരത്തിലുള്ള വേർതിരിവും, പുശ്ചവും വിവാഹ സമയത്ത് നില നിൽക്കുന്നു. ഡ്രൈവർമാർ, ഇറച്ചിവെട്ടുകാർ, മത്സ്യവില്പനക്കാർ, കുടനന്നാക്കു- ന്നവർ, മുടികളയുന്ന ഒസ്സാമാർ, മുതലായവരെ വിവാഹ പന്തലിൽ ക്ഷണിച്ചതായി കണ്ടാൽ അന്തസ്സും, കുടംബമഹിമയുമുള്ളവർ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകുന്ന സമ്പ്രദായം 1975വരെ കേരളത്തിൽ രൂക്ഷമായി നിലനിന്നിരുന്നു. വരൻ്റെ വീട്ടുകാർക്കു മുന്തിയ പരിഗണന ആദ്യം കിട്ടിയില്ലെങ്കിലും അടിനടക്കും🚴 എല്ലാ സംസ്ഥാന ങ്ങളിലും അതു ഇന്നും തുടരുന്നു 🚴 തിരുവനന്ത പുരം ജില്ലയിലെ പൂന്തുറ, ബീമാപള്ളി, മാണിക്ക വിളാകം, ബംഗ്ലദേശ്, വലിയതുറ, പെരുമാതുറ, പുതുക്കുറിച്ചി, മണവാളക്കുറിച്ചി മുതലായ സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളേയും , ആൺകുട്ടികളേയും വിവാഹ ബന്ധങ്ങൾക്കു എടക്കുകയോ, കൊടുക്കുകയോ ചെയ്യുകയില്ല. വാ മൊഴി പറഞ്ഞു കേട്ടിട്ടുള്ളതു 'തൊറ' സംസ്കാരം എന്നതിനാലാണെന്നാണു പറയുക. യാഥാർത്ഥ്യവും അതാണു. സംസാരത്തിലും, പ്രവർത്തികളിലും, പൊരുമാറ്റത്തിലും ഒട്ടും സംസ്കാരം കാണുകയേയില്ല. ജനിക്കുന്ന കുട്ടികളെപ്പോലും സംസ്കാരത്തോടെയും, സംസർഗ ഗുണത്തിലും വളർത്താൻ ആ ഭാര്യാഭർത്താക്കന്മാർക്കു ആവുകയും ഇല്ലത്രേ. മറ്റു മതത്തിൽ നിന്നു കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് വന്നവരെ മൂന്നു തലമുറ കഴിയുന്നതുവരെ "തൊള്ളക്കാതന്മാർ" എന്നു പറഞ്ഞു കുടുബപരമായ വിവാഹ-മരണ-മംഗള ചടങ്ങുകളിൽ നിന്നു ഇന്നും അകറ്റി നിർത്തുന്നു. അക്കാലത്ത് പർദ്ദ, മഫ്ത ധരിച്ച ഒരൊറ്റ മുസ്ലിം സ്ത്രീകളെപ്പോലും തിരുവനന്തപുരം, കൊല്ലം, എറണാകുളം, കന്യാകുമാരി,തിരുന്നെൽവേലി വരെ മുതലായ ജില്ലകളിൽ കാണാനാകുമായിരുന്നില്ല.
4️⃣കൂട്ടത്തിൽ പറയട്ടെ പാറയിൽ ഷംസുദ്ദീൻ, T A മജീദ് M L A, വക്കം പുരുഷോത്തമൻ, വക്കംമൗലവിയുടെ കുടുംബത്തിലെ ഡോക്ടർ. മുഹമ്മദ് എന്നിവരുടെ കുടുംബവുമായി ഞങ്ങൾ അവിടെ താമസിച്ചിരുന്ന അഞ്ചു വർഷക്കാ ലത്തെ നാളുകളിലും പിൽക്കാലത്തും വളരെ അടുത്ത സൗഹൃദം ഉണ്ടായിരുന്നു. പിൽക്കാലത്ത് Dr. മുഹമ്മദിന്റെ അവശ്യ പ്രകാരം എൻ്റെ ജേഷ്ഠൻ അദ്ദേഹത്തിൻ്റെ മകളെ വിവാഹം ചെയ്യുകയുണ്ടായി .എന്നാൽ അഞ്ചാറു വർഷത്തെ ദാമ്പത്യത്തിനിടക്കു അവർ തമ്മിലുണ്ടായ അസ്വാരസ്യം വിവാഹ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി. ആ പെൺകുട്ടിക്കു വിവാഹത്തിനു മുൻപ് തന്നെ ഉണ്ടായിരുന്ന ചില രഹസ്യ സൗഹൃദങ്ങൾ വിവാഹ ശേഷവും തുടർന്നു വന്നതു അംഗീകരിച്ചു കൊടുക്കാൻ ജേഷ്ഠൻ തയ്യാ റവാതെ വന്നപ്പോൾ ആ ബന്ധം അകന്നു. എന്നാൽ ജേഷ്ഠന്റെ മരണകാലം വരെ ആബന്ധം വേർപെടു ത്തപ്പെട്ടിരുന്നില്ല എന്നതു എടുത്തു പറയേണ്ടതാണു. കുടുംബ ങ്ങൾ തമ്മിലുള്ള സൗഹൃദവും അതു പോലെ തുടർന്നു. ജേഷ്ഠഭാര്യയെ ഞാൻ മതിനി എന്നായിരുന്നു വിളിച്ചിരുന്നത്. അവർക്കെന്നെ ഇഷ്ടവും, സഹോദര തുല്ല്യം ജീവനുമായിരുന്നു എന്നതും ഇവിടെ എടുത്തു പറയേണ്ട ഒരു വസ്തു തയാണു❤️🩹 NB: ഈ വിവരണം കേരളത്തിലെ അന്നത്തെ ബാല്യ കാലമാണു🌟കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്ന പദവിയിലെ എൻ്റെ പിതാവിന്റെ ആർഭാടകരമായ നിരവധി അധികാരങ്ങളുള്ള യൂണിഫോം ഔദ്യോഗിക കാലഘട്ടവുമാണു, സത്യ സന്ധമായി കുറിക്കുന്നതു. കാലംമാറി.എല്ലാവർക്കും ജ്ഞാനം വന്നു. അങ്ങനെ എഴുത്തിനെ കണ്ടാൽ മതിയാകും❣️ പാളയം നിസാർഅഹമ്മദ്
പകർപ്പവകാശം പ്രസാധകനും മാത്രം©
No comments:
Post a Comment