1️⃣വളരെ മുൻപു ബേബി മാമൻ എന്നും വീട്ടിൽ വരുന്ന കാലം ...... 🚶(എസ്റേററ്റു ബേബി - പ്രഭാ യേശുദാസിന്റെ പിതാവു, വളരെ വലിയ ധനാഢ്യനും ഉന്നത ക്രിസ്ത്യൻ കുടുംബ മഹിമയുമുള്ള ആളും എൻ്റെ പിതാവിൻ്റെ ക്ലാസ് മെറ്റുമായിരുന്നു)📌 സാമ്പത്തിക സാമുദായിക കാരണങ്ങളാൽ പ്രഭയെ ദാസിനു വിവാഹം ചെയ്തു കൊടുക്കാൻ വിമുഖനായിരുന്നു ബേബിമാമൻ🦄ബന്ധുക്കളുടെയും ,സുഹൃത്തുക്കളുടെയും അഭിപ്രായവും, ദാസ്സിന്റെ സ്വഭാവവും ബേബിമാമൻ അന്വേഷിച്ചു നടക്കുന്ന കാലം📌രണ്ടു പ്രമുഖ സിനിമാ നടന്മാർ ഞങ്ങളുടെ ബന്ധുക്കളായതിനാൽ യേശുദാസിനെ കുറിച്ചു അന്വേഷിക്കാൻ ബേബി മാമൻ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു
2️⃣തിക്കുറിശ്ശി സുകുമാരൻ നായരും, ബേബിമാമനും, ചിറയിൻകീഴിലെ നടൻ GK.പിള്ളയും പിൽക്കാലത്ത് പ്രേംനസീർ ആയ അബ്ദുൽ ഖാദറും, പ്രേംനവാസ് ആയി അറിയപ്പെട്ട അബ്ദുൽ വഹാബും, ആക്കോട്ടെ അഡ്വക്കറ്റു ചിറയിൻകീഴ് Y അബ്ദുൽ സലാം,മിയാൻ മുതലാളി, ഖദീജ ടാക്കീസ് ഉടമയും ഒക്കെ ഏതു രഹസ്യങ്ങളും പരസ്പരം കൈമാറുന്ന തരത്തിലുള്ള എൻ്റെ പിതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരുമായിരുന്നു💞 ഇവരൊക്കെ ചിറയിൻകീഴ് റയിൽവേ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും, സ്റ്റേഷൻ മാസ്റ്റർ ക്വാട്ടേഴ്സുകളിലെയും
നിത്യ സന്ദർശകരായിരുന്നു 💞 അക്കാലത്ത് ടിക്കറ്റ്കളും, റിസർവേഷൻ ടിക്കറ്റ്കളും , കുറ്റിവക്കാനാണു ഈ എന്നുമുള്ള അറട്ടയടി സന്ദർശനങ്ങൾ💞 നന്നേ ചെറിയ പ്രായത്തിൽ തന്നെ പിതാവിനു ബ്രിട്ടീഷ് ഗവൺമെന്റ് റയിൽവേയിൽ ജോലികിട്ടി 💕16വയസ്സിൽ. രണ്ടു വർഷത്തെ റെയിൽവേ ട്രെയിനിംഗും, മോഴ്സ് കോഡ് ട്രയിനിംഗും, സിഗ്നലിങ്ങ് ട്രെയിനിംഗും, ഫയർ ആൻ്റ് സേഫ്റ്റി ട്രെയിനിംഗും, പ്രഥമിക മെഡിക്കൽ ശുശ്രൂഷ ട്രെയിനിംങ്ങും കഴിഞ്ഞാണു ജോലിയിൽ പ്രവേശിച്ചതു... വളരെ വർഷങ്ങൾ കഴിഞ്ഞും ഖാദറിനും, വഹാബിനും യാതൊരു ജോലിയും ഇല്ലാതിരുന്നു. തൊഴിലൊന്നും ഇല്ലായിരുന്നു വെങ്കിലും നസീർമാമ ഹബീബമാമിയെ വിവാഹം ചെയ്തു 💕 എൻ്റെ ഉമ്മ യുടെ മൂത്ത ജ്യേഷ്ഠൻ്റെ വിവാഹത്തിന് താലിപൂട്ടുന്ന ചടങ്ങ് ചെയ്തതു പുതുപ്പയ്യൻ്റ ഏകസഹോദരി ആയതുകൊണ്ട് എൻ്റെ ഉമ്മ ആയിരുന്നു 💕 അതിൻ്റെ തൊട്ടു അടുത്ത ദിവസമായിരുന്നു ഹബീബ മാമിയുടെ വിവാഹവും💕അപ്പോൾ താലിപൂട്ടുന്ന വിഷയം വന്നു💕ആ സമയം അബ്ദുൽ ഖാദറിൻ്റെ മുത്ത സഹോദരിയായ സുലേഖ കുഞ്ഞു ഭർത്താവിനെ യുദ്ധസമയം കാണാതെ ആയതിനാൽ ഏഴുവർഷമായി അവർ വിധവയായാണു ചിറയിൻകീഴ് ആകെ അറിയപ്പെട്ടിരുന്നതു💕 പള്ളി ക്കാരും കാരണവന്മാരും ബന്ധുക്കളും കൂടിയാലോചിച്ച് താലി പൂട്ടാൻ ഉമ്മായുടെ പേരു നിർദേശിച്ചു.💕 അങ്ങനെ എൻ്റെ ഉമ്മ യാണു രണ്ടു സഹോദരിമാർക്കും വേണ്ടി മതിനി ആയി താലി പൂട്ടിയത് 💕 പിൽക്കാലത്ത് പ്രസിദ്ധിയൊക്ക വന്നപ്പോൾ ചില ബന്ധുക്കൾക്കു ചൊറിഞ്ഞു തുടങ്ങി എങ്കിലും, സുലേഖകുഞ്ഞു, പ്രേംനസീർ, പ്രേംനവാസ്, ഹബീബമാമി എന്നിവർ അവരുടെ മരണകാലം വരെ ബന്ധസ്വന്തത്തേക്കാൾ ഏറ്റവും വലിയ അടുപ്പമാണു ഞങ്ങളുമായി പുലർത്തിയിരുന്നതു💕 സിനിമകൾ എന്ന ഒരു കാര്യം പോലും സ്വപ്നം കാണാൻ ഇല്ലാതിരുന്ന കാലഘട്ടം. ഇവർ ചെറിയ നാടകങ്ങളിൽ വേഷങ്ങൾ ചെയ്തിരുന്നു. മാമാടെവാപ്പ യും(ആക്കോട് ഷഹുൽ ഹമീദ്) നാടകാഭിനയങ്ങൾക്കു അക്കാലത്ത് പോകുമായിരുന്നു. അദ്ദേഹം പിന്നെയും വിവാഹം ചെയ്തു🧨
3️⃣എൻ്റെ പിതാവിൻ്റെ ഏറ്റവും അടുത്ത സൗഹൃദമായിരുന്നു അദ്ദേഹവും. ആദ്യ വിവാഹബന്ധത്തിൽ ഉള്ളതായിരുന്നു സുലേഖ കുഞ്ഞും, പ്രേംനസീറും, പ്രേംനവാസും🧍തിക്കുറിശ്ശി സുകുമാരൻ നായരുടെ മൂത്ത സഹോദരിയായ ഓമനക്കുഞ്ഞമ്മ അന്നു,തിരുവനന്തപു രം ഡിസ്ട്രിക്ട് കളക്ടറായിരുന്നു. അവരും മിക്ക ദിവസവും എൻെറ അമ്മയെ കാണാൻ വീട്ടിൽ വരുമായിരുന്നു. പ്രേംനസീറിന്റെയും,പ്രേംനവാസിൻ്റെയും മൂത്ത സഹോദരി സുലൈഖ കുഞ്ഞു എൻെറ മാതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരി യായിരുന്നു🧨 ലോക മഹായുദ്ധം നടന്ന കാലഘട്ടത്തിൽ സുലൈഖ കുഞ്ഞിനു ഏറെ ആശ്വാസം നൽകിയിരുന്നതു എൻെറ മാതാവായിരുന്നു🧨 ലോകമഹായുദ്ധം കൊടുംബിരികൊണ്ടിരുന്ന നാളിൽ വളരെക്കാലം അവരുടെ ഭർത്താവിനെ കാണാതെയായി. മരിച്ചുപോയി എന്നാണു പറയപ്പെട്ടതു. ഏഴു വർഷം കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു. അതുവരെ സുലേഖ കുഞ്ഞു ചിറയിൻകീഴ് തന്നെയായിരുന്നു താമസിച്ചിരുന്നതു🧨 അവർക്ക് ആ കാലത്തു സുഹൃത്തും, താങ്ങും തണലുമായി നിന്നതു എൻ്റെ മാതാവായ P . ഹാജറാബീവി ആയിരുന്നു എന്ന സത്യം എൻ്റെ കുടുംബത്തിലെ ഇന്നത്തെ കുട്ടികൾക്ക് അറിയില്ല. സുലേഖ കുഞ്ഞു എൻ്റെ മാതാവിൻ്റെ മരണം വരെ അവർ കത്തെഴുതുമാ യിരുന്നു. സുലേഖകുഞ്ഞിൻ്റെ മകളെ നസീർമാമാടെ മകൻ പിൽക്കാലത്തു വിവാഹം ചെയ്തു.
4️⃣ഗാനമേള പാട്ടുകാർക്കു, പുതിയ സിനിമാപ്പാട്ടു കളുടെ വരികള്‍ തെറ്റു കൂടാതെ പാടിക്കൊടു ക്കുന്നതു മുൻപൊക്കെ ഞാൻ ഹോബിയാ ക്കിയിരുന്നു 📌വീടിനു അല്പം അകലെ വെള്ളയമ്പലത്തെ തരംഗണി സ്റ്റുഡിയോക്കു അടുത്തുള്ള ആൽത്തറ യക്ഷിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ യേശുദാസും- ഗാനമേളാ ട്രൂപ്പും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു📌സ്റ്റേജില്‍ ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായി ഒരു കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം പകര്‍ന്നു കുടിക്കുന്നതു ദാഹത്തോടെ സ്റ്റേജില്‍ നിന്നു പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് 📌 യേശുദാസിനെ കുറിച്ച് കലാനിലയം കൃഷ്ണന്‍ നായരുടെ തനിനിറം പത്രത്തിൽ നല്ല തല്ലാത്ത വാർത്തകൾ നിരന്തരം വരുന്ന സമയമായിരുന്നു അതു📌 അർദ്ധരാത്രികളിൽ ഗാനമേള കേൾക്കാൻ വരുന്ന 'ആഡിയൻസ് ' നിസ്സാര കാര്യങ്ങൾക്കു പൊരിഞ്ഞ അടി നടത്തുന്ന കാലഘട്ടവും കൂടി ആയിരുന്നു അന്നൊക്കെ📌 ആ സ്ഥിതിയിൽ വീട്ടിൽ പറയാതെ ഈ വക പരിപാടിക്ക്പോകുന്നത് പാത്തും പതുങ്ങിയും ആയിരുന്നു📌 പല ഗാനമേളകള്‍ക്കും സ്റ്റേജ്കള്‍ "സഹൃദയര്‍" കൈ വയ്ക്കുമായിരുന്നു 📌
5️⃣കൂവലും നന്നേ കിട്ടും📌എങ്കിലും ആ പാട്ടുകള്‍ വീട്ടില്‍ വന്നു ഞാനും പാടുമായിരുന്നു ... അല്പം ഉറക്കെ തന്നെ📌 അവിടെ ഒരു മാര്‍ക്കറ്റ് അടുത്തുണ്ടു 📌പാളയം കന്നി മാരാ മാര്‍ക്കറ്റ്📌എല്ലാ അലിപിലീസു ജനങ്ങളും അതിലേയാണു കടന്നു പോകുന്നതു. അവർ എൻെറ പാട്ടു നിന്ന് കേള്‍ക്കും📌ചിലര്‍ പ്രോത്സാഹിപ്പിക്കും📌 ഒരു പാടു പേര്‍ പറഞ്ഞു "നിസാര്‍ നന്നായി പാടുമെന്നു "!! 🎅ഞാൻ അതു കേട്ടു തൊള്ള തുറന്നു പാടി📌 ഞാനറിയാതെ എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നിൽ, ഏകാന്തമായ രാവുകളില്‍ 📌വിജനമായ അമ്പല പറമ്പുകളിലെ ആല്‍തറ വട്ടങ്ങളിൽ, എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി📌താടി വളര്‍ത്തി, വെള്ള ഷര്‍ട്ടും, പാന്റ്സും ,ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു💂 ആകെ ഒരു വെള്ള മയം💂 കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു💂പക്ഷെ ....ഞാന്‍ ഒരു കെ .ജെ മാത്രം ആയില്ല ....👶 എന്നെ ആരാധിച്ച പെണ്ണിനെ സ്വന്തമാക്കിയുമില്ല . 👶അതോടെ ആ ഗാനപ്പണിയും ഞാനങ്ങു നിർത്തി💂ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രം ബാക്കിയായി.
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
കഥാകാരനായി കുറച്ചു നാൾ
പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി. ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയി.അഞ്ഞൂറ് റുപ്പിക തന്നു. കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും, കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു.സിനിമാക്കാര്‍ക്ക് നല്ല കോളടിച്ചു. അവർ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലെന്നു സിനിമാ ക്കാരെ ഞാൻ ഓട്ടിച്ചു വിട്ടു🕶️ ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍, ഒരു പെണ്ണും കെട്ടി. പെണ്ണും പിള്ളക്ക് അന്ന് വായനാ ശീലം തീരെ ഇല്ലായിരുന്നു. ഒരു സഹൃദയയും അല്ലായിരുന്നു. ഇന്നിപ്പോൾ രംഗമൊക്കെ മാറി എഴുത്തിനു പിന്നിലെ മുഖ്യ ചാലക ശക്തി ഭാര്യയും മക്കളുമാണേ. ചൂലിന്റെ മൂട്ടിലെ തട്ടു കിട്ടാറേയില്ല. സ്വധികൾ അങ്ങനെയാണു! ഭർത്താവിന്റെ ഇഷ്ടം എന്താണോ അതുതന്നെയാണു ഭാര്യയുടെയും ഇഷ്ടം. കഥ എഴുത്ത് എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്. അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം. ചിന്തിക്കണം, ആലോചിച്ചുകൊണ്ടേ നടക്കണം. വാക്കുകൾ, വാക്യങ്ങളാക്കി മനസ്സിൽ അടുക്കി പെറുക്കി ആദ്യം വയ്ക്കണം. ഒരുപാട് തവണ എഴുതിയും, അഴിച്ചും മനസ്സിൽ ഒരു സ്കെച്ച് ഉണ്ടാക്കി യാലേ കടലാസിൽ അതു പകർന്നു വരൂ. ഒരു പക്ഷേ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം ഒരു കഥ മെനഞ്ഞു വരാൻ.
2️⃣കുഞ്ഞു, തൊട്ടിലില്‍ കിടന്നു കരയുമ്പോള്‍ ആട്ടി കൊടുക്കണം, സ്വയം കട്ടന്‍ ഇട്ടു കുടിക്കണം. എന്നും അർദ്ധ രാത്രി കൊറിക്കാനായി ടബ്ബയിൽ മിക്ച്ച റോ, പഴുത്ത വറ്റലോ കരുതി വയ്ക്കണം. ഇടയ്ക്കിടയ്ക്ക് ഹീറോ പേനയില്‍ മഷി നിറക്കണം. നേരം വെളുക്കാറാകുമ്പോള്‍ കിടന്നുറങ്ങണം. കെട്ടിയ കാലത്ത്, അതു കാരണം പെണ്ണും പിള്ളക്ക് എന്നെ ഒട്ടും പിടുത്തമില്ല. എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും,സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് പെട്ടെന്ന് നിറയും. രണ്ടു പാക്കറ്റ് സിഗരറ്റിനു അക്കാലത്ത് തന്നെ എഴുപതു രൂപയാകും. വീട് നിറച്ചും പുകമയം. ഒരു നാള്‍ മുറി വൃത്തിയാക്കാന്‍ വന്ന അവള്‍, എൻ്റെ കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച് നോക്കി . ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് . തട്ട് കിട്ടിയ പാടെ ഞാന്‍ കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ . കൊച്ചു പുസ്തകം ഇറക്കലാണോ നിങ്ങടെ പണി " അതിവിടെ വേണ്ട. കലഹം മൂത്ത് അടിയും , വക്കാണവും ആയി. അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു. ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത് .നിബന്ധനയും വച്ചു. ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. അല്ലായിരുന്നുവെങ്കില്‍ ഞാനും
ഒരു M T ആയിപ്പോയേനെ .............(empty)
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
ഖദർവാലാ ആയി നടന്ന നാളുകൾ...
🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
ഏറെക്കാലം ഞാന്‍ ഖദര്‍ ധരിച്ചിരുന്നു. ഇല്ലായ്‌മയാലാണതു... ഒന്നു മതി ഒരു വര്‍ഷ ത്തേക്ക്🤾 രാവിലെ കഴുകണം, പശയും നീലവും മുക്കണം. അതിരാവിലെ ഉണര്‍ന്നു വടിപോലെ ഇസ്തിരിക്കിടണ്ണം🤾ആ ഖദറില്‍ കിഴുത്ത വീണു തുടങ്ങിയപ്പോള്‍ ജനം എന്നെ ബഹുമാ നിച്ചു തുടങ്ങി🧍വടിയും കുത്തി നടന്നു നീങ്ങുന്ന മഹാത്മാവിനെ പിടിച്ചു എൻെറ അലമാരയിൽ കൂട്ടി വക്കാനുള്ള വഴി അറിയതെ വന്നപ്പോൾ~ വീടിനുള്ളിൽ നിന്നും പെണ്ണും പിള്ളയുടെ പഞ്ച പാട്ടു കേട്ടു തുടങ്ങി. ഏറേ ഭാര്യാ ബന്ധുക്കൾക്കു ജോലി നേടിക്കൊടുക്കാൻ കഴിഞ്ഞതു മാത്രം മിച്ചമായി🧍 അന്യർക്ക് വാങ്ങി കൊടുക്കാതിരുന്നതു മഹാമണ്ടത്തര വുമായെന്നു പിന്നെ മനസ്സിലാക്കാനായി🧍 ഖദറൊന്നു മാറി വാങ്ങാന്‍ പഴുതില്ലാതെ വന്നപ്പോള്‍ ആ പരിപാടിയും ഞാനങ്ങു നിര്‍ത്തി.മോളും മോനും മറ്റൊന്ന് വാങ്ങി തരുന്നത് വരേക്കു ഞാനും അര വസ്ത്ര ധാരിയായ സാക്ഷാല്‍ മഹാത്മാവായി മാറി🌹എല്ലാർക്കും എല്ലാ നന്മ യും ഉണ്ടാകട്ടേ എന്നു പ്രാർത്ഥന🌹 പാളയം നിസാർ അഹമ്മദ് .
Copyright (c) All Rights Reserved.
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings .
07-2-2011 8.30amനു പ്രസിദ്ധീകരിച്ചതു.
StatCounter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർ ഷിപ്പുള്ളതു⛑️