കുറച്ചു നാൾ മുൻപ് രാത്രി രണ്ട് മണിയോടെ എൻ്റെ സുഹൃത്തിന്റെ പിതാവിനു നെഞ്ചി ലൊരു ഭാരം തോന്നുകയും, ശരീരമാകെ വിയർക്കുകയും,കഴുത്തിന് മുകളിലേക്ക് ഇരു ചെവികൾ വരെ മസിൽ പിടിക്കുന്ന പോലെ അനുഭവപ്പെടുകയും, ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തു🧑🦯 ഉടനെ, ഇവിടെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി ഇസിജി എടുത്തു.
2️⃣ വേരിയേഷൻ ഉള്ളതിനാൽ, രോഗിയെ ഉടനെ ഐ സി യു സൗകര്യമുള്ള ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നു നിർദ്ദേശിച്ചു. അങ്ങനെ പ്രശസ്ത സ്വകാര്യ ഹോസ്പിറ്റ ലിലേക്ക് വേഗം കൊണ്ടു പോയി. ഉടനെ കാഷ്യുവാലിറ്റിയിൽ കയറ്റി. രണ്ട് മണിക്കൂർ കഴിഞ്ഞു എമർജൻസി ചാർജ് എന്നു പറഞ്ഞ് 13500 രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടു. പണം പെട്ടെന്നു ശേഖരിച്ചു കൗണ്ടറിൽ കെട്ടി. കൂടെ പോയവർ വെളിയിൽ കാത്ത് നിന്നു. ICU വിലേക്ക് പേഷ്യന്റിനെ മാറ്റുകയാണ്, അതിനു ഒരു ദിവസത്തേക്ക് എട്ടായിരം രൂപവച്ച് ആകും മറ്റു കാര്യങ്ങൾ ഡോക്ടർ വന്നതിന് ശേഷം പറയാമെന്നു പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു ആഞ്ചി യോ ഗ്രാം ചെയ്യണമെന്ന് പറഞ്ഞു.ആഞ്ചിയോ ഗ്രാമിന് 9000 ആകുമെന്നും പറഞ്ഞു. ബ്ലോക്കു ണ്ടാകാനാണ് സാദ്ധ്യതയു ണ്ടെന്നും, അങ്ങനെ യാണെങ്കിൽ അപ്പോൾ തന്നെ ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്നും ആഞ്ചിയോ പ്ലാസ്റ്റിക്കു ഒരു ബ്ലോക്കാണെങ്കിൽ ഒന്നര ലക്ഷം വീതം ആകുമെന്നും പറഞ്ഞു. അപ്പോഴാണ് അനുജൻ ടെസ്റ്റ് റിപ്പോർട്ട് ശ്രദ്ധിച്ചത് അതിൽ ക്രിയാറ്റിൻ18 ന് മേലെ ആയിരുന്നു, നോർമലിലും വളരെ കൂടുതൽ. അവന്റെ ഭാര്യയുടെ അച്ഛൻ ക്രിയാറ്റിൻ കൂടിയ സമയത്ത് ആഞ്ചിയോപ്ലാസ്റ്റ് ചെയ്തതും , ശ്വാസം മുട്ടൽ കൂടി മരണപെട്ടതും അവൻ പറഞ്ഞു. അതൊന്നും പ്രശ്നമല്ല എന്ന് ആശുപത്രി അധികൃതർ മറുപടി പറഞ്ഞു.ഒന്നര ലക്ഷം എങ്ങനെ എങ്കിലും ഉണ്ടാക്കാം,
3️⃣ അതിനേക്കാളുപരി അച്ഛന്റെ ജീവൻ പ്രധാനമായത് കൊണ്ടു ഞങ്ങൾ എന്ത് വേണമെന്നാലോചിച്ചു വിഷമിച്ചു നിൽക്കുമ്പോഴാണ് ഈയടുത്ത കാലത്ത് ഒരു സൂഹൃത്തിന്റെ അമ്മക്ക് ഇത് പോലെ ഒരു പ്രശ്നമുണ്ടായതും ജില്ലാ ആശുപത്രിയിൽ വെച്ച് ആഞ്ചിയോപ്ലാസ്റ്റി ചെയ്തതും ഓർമ്മ വന്നത്, ഉടൻ ആ സുഹൃത്തിനെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞു, ഒന്നും നോക്കണ്ട വേഗം ജില്ലാ ആശുപത്രിയിലേക്ക് വിട്ടോന്ന് ഉപദേശിച്ചു. ഇതിനടക്ക് ഈ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ സ്റ്റാഫ് പല പ്രാവശ്യം പല വിധത്തിൽ നമ്മളുമായി ബന്ധപെട്ട്, പണം ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ ഒന്നര ലക്ഷം പിന്നെ ഒന്നേകാൽ ലക്ഷമായി അവസാനം ഒരു ലക്ഷത്തിനു ഓപ്പറേഷൻചെയ്ത് തരാമെന്നു പറഞ്ഞു. നമ്മൾ ഇവിടെ നിന്ന് ഡിസ്ചാർജ് ചെയ്യുകയാണെന്നു ഒറ്റപിടിയിൽ നിന്നു . അതിനടക്ക് ജില്ലാ പഞ്ചായത്ത് മെമ്പറെ വിളിച്ച് ജില്ലാ ആശുപത്രിയിൽ ഐ സി യു ഒഴിവുണ്ടോ എന്നൊന്നന്വേഷിക്കാൻ സഹോദരൻ അവരോട് പറഞ്ഞതനുസരിച്ച് അവർ വിളിച്ചപ്പോൾ ഐ സി യുവിൽ ഒഴിവുണ്ടെന്നറിയിച്ചു. അപ്പോഴേ ക്കും അത് വരെയുള്ള ബില്ല് 10,0 00 രൂപയായി. രാവിലെ മൂന്നിന് അഡ്മിറ്റാക്കി വൈകുന്നേരം മൂന്നാകുമ്പോഴേക്ക് ബില്ല് 24000 ത്തിനടുത്തായി. അവിടത്തെ ICU ആംബുലൻസിൽ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് ആമ്പുലൻസിനു വാടക 2000 വേറെ ഈടാക്കി..
4️⃣ജനറൽ ഹോസ്പിറ്റലിലെ കാർഡിക് വിഭാഗം ഡോക്ടർ അച്ഛനെ പരിശോധിച്ചു. ടെസ്റ്റ് ചെയ്ത റിസൽട്ട് കണ്ടപ്പോൾ തന്നെ ഡോക്ടർ പറഞ്ഞു ക്രിയാറ്റിൻ കൂടുതലാണ്.. ഈ അവസ്ഥയിൽ ആഞ്ചിയോ ഗ്രാം ചെയ്താൽ ശ്വാസതടസ്സം കൂടുമെന്നും, ഒരു ദിവസത്തേക്ക് മരുന്നിനെഴുതി നാളെ രാവിലെ രക്തം ടെസ്റ്റ് ചെയ്ത് ക്രിയാറ്റിൻ കുറഞ്ഞെങ്കിൽ നാളെ ആഞ്ചിയോഗ്രാം ചെയ്യാമെന്നും ആശ്വസിപ്പിച്ചു. അതിനിടയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡില്ലാത്ത അച്ഛന് കാർഡുണ്ടാക്കാനുള്ള ഹെൽപ്പും ആശുപത്രി അധികൃതർ ചെയ്തു തന്നു. പിറ്റേന്ന് രക്തം ടെസ്റ്റു ചെയ്തപ്പോളും ക്രിയാറ്റിൻ കുറഞ്ഞില്ല. രണ്ടാഴ്ചത്തേക്ക് മരുന്നെഴുതി തന്നു. രണ്ടാഴ്ച മരുന്നു കഴിച്ച് രക്തം ടെസ്റ്റ് ചെയ്തു വരാൻ പറഞ്ഞതിനാൽ അവിടെ നിന്ന് പിറ്റേ ദിവസം തന്നെ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങി. പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർ എത്രയും വേഗം ഒന്നര ലക്ഷം രൂപ കെട്ടി ആഞ്ചിയോ പ്ലാസ്റ്റി ചെയ്യണമെന്ന് പറഞ്ഞപ്പോൾ, ജില്ല ആശുപത്രിയിലെ ഡോക്ടർ പറഞ്ഞതു രണ്ടാഴ്ചത്തെ ഗ്യാപ്പ്. രണ്ടാഴ്ച കഴിഞ്ഞ് അച്ഛനെ ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. ECG,TMT, ECO test, blood ടെസ്റ്റ് എന്നിവ ചെയ്തു. ക്രിയാറ്റിൻ കുറഞ്ഞതിനാൽ പിറ്റേ ദിവസം അച്ഛനെ ആഞ്ചിയോ ഗ്രാം ചെയ്തു, ബ്ലോക്കില്ല ,മസിലിന്റെ പ്രശ്നമാണ്, മരുന്ന് കഴിച്ചാൽ മതി എന്നു പറഞ്ഞു അന്നു തന്നെ ഡിസ്ചാർജ്ജാക്കി വീട്ടിലെത്തി.
5️⃣സൂപ്പർ സ്പെഷാലിറ്റി ആശുപതിയിൽ നിന്ന്ഒന്നര ലക്ഷം പറഞ്ഞ ചികിത്സ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ ഒരു ചിലവുമില്ലാതെ നടന്നു. നല്ല ചികിത്സ, രോഗിക്കും കൂടെ നിൽക്കുന്ന ആൾക്കും ഉച്ച ഭക്ഷണം Dyfi ക്കാരുടെ വക, വൈകുന്നേരത്തെ ചപ്പാത്തിയും കറിയും ലീഗ്കാരുടെ വകയും.സന്തോഷം കൊണ്ട് ജില്ല ഡോക്ടറെ കണ്ട് ഒരു ഗിഫ്റ്റ് സ്വീകരിക്കണമെന്ന് പറഞ്ഞ ഞങ്ങളോട് എനിക്കുള്ള ശമ്പളം ഗവൺമെന്റ് തരുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ സാന്ത്വനപ്പിച്ചു. ഇപ്പോൾ അച്ഛൻ സുഖമായിരിക്കുന്നു ' ഇത് വായിച്ച് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ പരമാവധി ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആതുര ശുശ്രൂഷാ രംഗത്തെ 'പരിപാടികൾ' തിരിച്ചറിയാൻ ശ്രദ്ധിക്കൂ
13-1-25 R,M,N,A
Courtesy:pradeepanmankutty