theflashnews.blogspot.com

Tuesday, 30 December 2014

"അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു"

                     

♥️കമലാസുരയ്യ എന്ന മാധവിക്കുട്ടിയും അവിടെയുണ്ട്  നമുക്കും ഒരു നാൾ അവിടെ  പോകാം !!!🎀 ഹാ. ഹാ ...ഈ ചിത്രം അറിയുമോ?🌴നിങ്ങൾ ആരെങ്കിലും മുൻപു ഈ  സ്ഥലം കണ്ടിട്ടുണ്ടോ?🌴 ഇത് എന്റെ മാതാവിനെയും,പിതാവിനെയും, അമ്മാവനെയും, അളിയനെയും, എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും, ഒരു 10 തലമുറയെ എങ്കിലും ഖബർ അടക്കിയ തിരുവനന്തപുരം പാളയം ജുമാമസ്ജിദ് പള്ളിയിലെ  ഇത്തിരി പോന്ന സ്ഥലമാണ്‌🌴       

                 2️⃣ബന്ധു ജനങ്ങൾക്ക്‌  സിയാറത്തു അർപിക്കാനായി വെള്ളിയാഴ്ച ദുവായുമായി  മാതാപിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ🌴കൂട്ടത്തിൽ ഞാനും ഉണ്ടു🌴 സർവ്വശക്തനു മുന്നിൽ അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്നു പേടിച്ചു നേർമ്മയോടെ  ജീവിച്ചിരുന്നവരാണു എന്റെ  മാതാപിതാക്കൾ 🌴അപ്പോൾ ആ സർവ്വ ശക്തൻ, അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും അവരെ കാക്കുക തന്നെ ചെയ്യും🌴 എന്നെയും അതെ!💐 ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാ പിതാക്കൾ അവന്റെ സംരക്ഷകർ തന്നെ 💐 അതിന്റെ കുറവ് അനുഭവപ്പെടുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നന്നായി വിഷമിക്കും, സ്വയം നിശബ്ദരായിരുന്നു തേങ്ങും 💐അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും💐അപ്പോൾ ഇതും പറയാതെ വയ്യ!!!💐 ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ 💐 ഞാനും ഒരു നാൾ ഇവിടെ വരും 💐അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ 💐ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് 💐എന്റെ  ഉപ്പാപ്പമാർക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വർഷം കൂടി തരേണ്ടതാണ്💐ഞാൻ മരണപ്പെട്ടു പോയിട്ടില്ല 💐എന്റെ  യൗവ്വനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തു സംസാരിച്ചിട്ടുണ്ട് 💐പല കാര്യങ്ങൾക്കും   മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈ മുതൽ ആയിരുന്നു💐 എന്തും അവർ അംഗീകരിച്ചിരുന്നു💐
                 
                   3️⃣എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും എല്ലാ ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു💐പഠിക്കാനും മറ്റു കാര്യങ്ങൾക്കും വളരെ സമർത്ഥൻ ആയിരുന്നതിനാൽ എന്ത് കാര്യങ്ങൾക്കും എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...🎖️എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി ,ക്ഷണപ്രസാദി എന്ന നിലയിൽ അവർ എന്റെ എല്ലാ ദുശ്ശീലങ്ങളും പൊറുത്തിരുന്നു 🎖️ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ 🎖️തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് 🎖️എന്തെന്നാൽ 🌴അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു🌴അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു 🌴മാതാപിതാക്കളോട് ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും എനിക്കു സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു 🌴ഇന്ന്  അവർ ആ ഖബർസ്ഥാനിൽ ഉറങ്ങുന്നു ..🌴അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു ..... തുടിക്കുന്നു 🎄ഇപ്പോൾ അവർ എവിടെ ആവും🎄അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടി കൊട്ടുന്നു🎄 അങ്ങോട്ടു ഞാനും വിളിക്കപ്പെട്ടാൽ  അവരുടെ ചാരത്തു എനിക്കും ചെല്ലാനാവും🧚 അതുതന്നെയാണ്  ഫേസ് ബുക്കിനോട്  മടുപ്പിന് ഒരു വിഷയം🎄ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  എനിക്കു വന്നു🎄കുറച്ചു പേരുടെ പേരു എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കും. ഇവിടെ ഈ സ്ഥലവും പോരാതെ വരും🎄 ഏവർക്കും നന്ദി🎄പെരുത്ത് സന്തോഷം🧚   

        4️⃣ഇൻ  ബോക്സ്,  മെസ്സേജുകളെ  കൊണ്ട് നിറഞ്ഞു🧚 പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി🧚 മനസ്സ് അസ്വസ്ഥം ആയിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ല🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ🧚കാരണം പലതാണ്🧚 തിരക്കല്ല🧚 സാമ്പത്തികവും,രോഗവും അല്ല🧚 എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധുജനങ്ങളേക്കാൾ,  ധാരാളം സുഹൃത്തു ക്കൾ ഉണ്ട് ..🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ❣ കാരണം പലതാണ് ❣തിരക്കല്ല ❣ എന്നെക്കുറിച്ച് അന്വേഷിക്കുവാനും ബന്ധു ജനങ്ങളേക്കാൾ ,ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു❣ എന്റെ കുറെ "അലിപിലീസു " അളിഞ്ഞ എഴുത്തുകൾ വായിച്ചു എന്നെ ഏറേ ഇഷ്ടപ്പെട്ട മലബാറുകാർ ഒന്നും രണ്ടുമല്ല , നൂറുകണക്കിനാണു🙏എൻെറ അസാന്നിധ്യം പെട്ടെന്നു തിരിച്ചറിഞ്ഞു, എൻെറ "ബഷീറിയൻ സ്റ്റെൽ" എഴുത്തു ശൈലിയിൽ ആകൃഷ്ടയായി സകലതും ഇട്ടെറിഞ്ഞു , സ്നേഹവും, പ്രണയ വുമായി ഓടി എത്തി മനസ്സിൽ ധൃഢതയും, ഹൃദയത്തിൽ തലോടലുമായി, സമാധാനവും, ശാന്തതയും പകർന്നു ജീവിക്കാൻ കരുത്തേ കിയ സ്ത്രീ ബന്ധത്തിനു മുന്നിലും ശിരസ്സ് നമിക്കുന്നു🙏🏅അതാണു വായനയുടേയും ~എഴുത്തിൻേറയും മാസ്മരികത❣
 മലയാള ഭാഷാ സാഹിത്യത്തിൻെറ മഹിമ അതാണു❣🏓യൂട്യൂബിൽ മിയാകിച്ചനും, ലക്ഷ്മി കിച്ചനും, സീരിയൽ നടികളുടെ, പൃഷ്ടവും കുടുംബ- ബന്ധങ്ങളിലെ വഴിവിട്ടവയും കേട്ടു "വാ "പൊളിച്ചു നടക്കുന്നവർ, ഒരാളുടെ "രചനാ വൈഭവത്തിനെ" കുറിച്ച് എങ്ങിനെ മനസ്സിലാക്കാൻ❣ഇത്തരം ആളുകളുടെ ലോകം അത്രയും ശുഷ്കമാണു💝


           5️⃣💝എല്ലാവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു💖 ഇന്നത്തേ ക്ക് വിട💖 എല്ലാ നന്മയും നേരുന്നു 💗    എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേ റ്റുകൾ വായിക്കുന്നവർ ആണ് അന്വേഷണ വുമായി ഓടി എത്തിയത്..!🧚ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🧚 എല്ലാ നന്മയും നേരുന്നു 🚩ചിത്രം:-  പാളയം മുസ്ലിം ജുമാമസ്ജിദ് ഖബർ സ്ഥനാണിത്.... വെള്ളിയാഴ്ച ഖബറാളികൾക്കു സലാം വീടുന്നു 🚩പാളയം നിസാർ അഹമ്മദ്‌ 
Copyright All Rights Reserved. September  2013 -ൽ പ്രസിദ്ധീകരിച്ചതു.  Analytics weekly report പ്രകാരം   വിവിധ രാജ്യങ്ങളിൽ ഏറേ വായനക്കാരുള്ളതു

(1) Shobhana Padinjhattil K :- Basheer style!      4 January at 17:18 

(2)-Bappu Thenhippalam:-  നിസാര്‍ജി , അങ്ങ് സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം . അങ്ങയുടെ ഉപ്പാക്കും ഉമ്മാക്കും മറ്റു ബന്ധു മിത്രാധികള്‍ക്കും അള്ളാഹു അറിഞ്ഞോ അറിയാതെയോ അവരില്‍ വന്നു പോയ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും സ്വര്‍ഗ്ഗം കൊണ്ടാനുഗ്രഹിക്കുകയും ചെയ്യട്ടെ . ആമീന്‍ . അങ്ങയ്ക്ക് എല്ലാവിധ നന്മകളും നേരുന്നതോടൊപ്പം അല്ലാഹു ആരോഗ്യവും , ദീര്‍ഘായുസ്സും പ്രധാനം ചെയ്യട്ടെ എന്നു അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു 
5 January at 08:28 ·

(3). Bava C Marakkara:- ഞാന്‍ മറ്റൊരു സഹൃത്തിന്‍റെ പ്രൊഫൈലില്‍ കൂടി യാണ് അങ്ങയെ കണ്ടെത്തിയത് എഴുത്ത് നന്നായിരിക്കുന്നു ,റബ്ബ് സുബുഹാനഹൂ ഒത്തഹാല ,അങ്ങയുടെ മാതാപിതാക്കള്‍ക്ക് സര്‍വ്വ തെറ്റും പൊറുത്ത് അവരെയും നമ്മളെ എല്ലാവരെയും സ്വര്‍ഗത്തിന്‍റെ അഹ് ല് കാരില്‍ ഉള്‍പ്പെടുത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി റബ്ബിനോട് ദുഹാ ചെയ്യുന്നു    
9 January at 01:20 ·

(4). N Sanil Kumar:- ആയുരാരോഗ്യ സൌഖ്യം നേരുന്നു ...സ്നേഹത്തോടെ ...
9 January at 03:23 ·

 (5).Harees Sainulabdeen S:- അസ്സലാമു അലൈക്കും സാഹിബെ, ആദ്യം തന്നെ അങ്ങയുടെയും, കുടുംബത്തിന്റെയും ആയുരാരോഗ്യ സുഖത്തിനായി കരുണാമയനായ പടച്ച ഇലാഹിനോട് താണ് കേണു അപേക്ഷിച്ചുകൊള്ളുന്നു. ആമീന്‍. സാഹിബ്‌ മുകളില്‍ കുറിച്ചിട്ടിരിക്കുന്ന പല വരികളും വായിച്ചു അറിയാതെ കണ്ണുകള്‍ നിറഞ്ഞു പോയി. ...See More
16 January at 12:38






Thursday, 25 December 2014

INSIDE CONCORD FLIGHT---------------(A SUPERSONIC AIR CRAFT)



  ഇൻസൈഡ് കോൺകോർഡ്    ഫ്ലൈറ്റ്---- (ഒരു സൂപ്പർസോണിക് എയർ ക്രാഫ്റ്റ്)

"CONCORD" -ശബ്ദത്തിന്റെ ഇരട്ടി വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർസോണിക് എയർലൈനർ ഒരു സിവിലിയൻ  ടർബോജെറ്റ്-പവർഡ് സൂപ്പർസോണിക് പാസഞ്ചർ എയർലൈനർ അല്ലെങ്കിൽ സൂപ്പർസോണിക് ട്രാൻസ്പോർട്ട്  വിമാനമാണ് ശബ്ദവേഗതയേക്കാൾ കൂടുതൽ വേഗതയിൽ യാത്രക്കാരെ എത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
വാണിജ്യ സേവനത്തിൽ പ്രവേശിച്ച രണ്ട് വിമാനങ്ങളിൽ ഒന്നാണിത്.  ആംഗ്ലോ-ഫ്രഞ്ച് ഉടമ്പടി പ്രകാരം എയറോസ്പേഷ്യലും ബ്രിട്ടീഷ് എയർക്രാഫ്റ്റ് കോർപ്പറേഷനും (ബിഎസി) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് കോൺകോർഡ്.  92 മുതൽ 128 വരെ യാത്രക്കാർക്ക് ഇരിക്കാവുന്ന മാക് 2.04 ആണ് ഇതിന്റെ പരമാവധി വേഗത.  1969-ൽ ആദ്യമായി പറന്നുയർന്ന കോൺകോർഡ് 1976-ൽ സർവീസിൽ പ്രവേശിക്കുകയും 27 വർഷത്തേക്ക് വാണിജ്യ വിമാനങ്ങൾ തുടരുകയും ചെയ്തു.
സാധാരണ ദൈനംദിന സംസാരത്തിൽ, ശബ്ദത്തിന്റെ വേഗത വായുവിലെ ശബ്ദ തരംഗങ്ങളുടെ വേഗതയെ സൂചിപ്പിക്കുന്നു.  എന്നിരുന്നാലും, ശബ്ദത്തിന്റെ വേഗത ഓരോ പദാർത്ഥത്തിലും വ്യത്യാസപ്പെടുന്നു.  വായുവിൽ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ ശബ്ദം ദ്രാവകങ്ങളിലും സുഷിരങ്ങളില്ലാത്ത ഖരവസ്തുക്കളിലും സഞ്ചരിക്കുന്നു.  ഇത് വെള്ളത്തിൽ സഞ്ചരിക്കുന്നതിന്റെ 4.3 മടങ്ങ് വേഗത്തിലും (1,484 മീ/സെ), ഇരുമ്പിൽ (5,120 മീ/സെ) 20 ഡിഗ്രി സെൽഷ്യസിൽ 15 മടങ്ങ് വേഗതയിലും സഞ്ചരിക്കുന്നു.  ഖരവസ്തുക്കളിലെ ശബ്ദ തരംഗങ്ങൾ കംപ്രഷൻ തരംഗങ്ങൾ (വാതകങ്ങളിലും ദ്രാവകങ്ങളിലും ഉള്ളതുപോലെ) ചേർന്നതാണ്, എന്നാൽ ഖരവസ്തുക്കളിൽ മാത്രം സംഭവിക്കുന്ന ഷിയർ വേവ് എന്ന മറ്റൊരു തരം ശബ്ദ തരംഗവുമുണ്ട്.  ഭൂകമ്പശാസ്ത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നതുപോലെ ഖരവസ്തുക്കളിലെ ഈ വ്യത്യസ്ത തരം തരംഗങ്ങൾ സാധാരണയായി വ്യത്യസ്ത വേഗതയിലാണ് സഞ്ചരിക്കുന്നത്.  ഖരവസ്തുക്കളിൽ കംപ്രഷൻ ശബ്ദ തരംഗത്തിന്റെ വേഗത നിർണ്ണയിക്കുന്നത് മീഡിയത്തിന്റെ കംപ്രസിബിലിറ്റി, ഷിയർ മോഡുലസ്, സാന്ദ്രത എന്നിവയാണ്.  കത്രിക തരംഗങ്ങളുടെ വേഗത നിർണ്ണയിക്കുന്നത് ഖര വസ്തുക്കളുടെ ഷിയർ മോഡുലസും സാന്ദ്രതയും മാത്രമാണ്.
മറ്റ് ലക്ഷ്യസ്ഥാനങ്ങളിൽ, കോൺകോർഡ് ലണ്ടൻ ഹീത്രൂ, പാരീസ്-ചാൾസ് ഡി ഗല്ലെ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്ക് JFK, വാഷിംഗ്ടൺ ഡുള്ളസ്, ബാർബഡോസ് എന്നിവിടങ്ങളിൽ നിന്ന് സാധാരണ അറ്റ്ലാന്റിക് വിമാനങ്ങൾ പറത്തി;  മറ്റ് വിമാനങ്ങളുടെ പകുതിയിൽ താഴെ സമയത്തിനുള്ളിൽ ഇത് ഈ റൂട്ടുകളിൽ പറന്നു.  20 വിമാനങ്ങൾ മാത്രം നിർമ്മിച്ചപ്പോൾ, കോൺകോർഡിന്റെ വികസനം ഗണ്യമായ സാമ്പത്തിക നഷ്ടമായിരുന്നു;  എയർ ഫ്രാൻസിനും ബ്രിട്ടീഷ് എയർവേയ്‌സിനും അവ വാങ്ങുന്നതിന് ഗണ്യമായ സർക്കാർ സബ്‌സിഡികൾ ലഭിച്ചു.  2000-ൽ ഉണ്ടായ ഒരേയൊരു ക്രാഷ്, 2001-ലെ 9/11 ഭീകരാക്രമണം,  എയറോപാറ്റെയ്ൽ  , BAC എന്നിവയുടെ പിൻഗാമി സ്ഥാപനമായ Airbus-ന്റെ മെയിന്റനൻസ് സപ്പോർട്ട് നിർത്തലാക്കാനുള്ള തീരുമാനത്തിന് ശേഷം, വ്യോമയാന വ്യവസായത്തിലെ പൊതുവായ മാന്ദ്യം കാരണം കോൺകോർഡ് 2003-ൽ വിരമിച്ചു.
ഫ്രാൻസിലും യുണൈറ്റഡ് കിംഗ്ഡത്തിലുമായി ആകെ 20 വിമാനങ്ങൾ നിർമ്മിച്ചു;  ഇതിൽ ആറെണ്ണം പ്രോട്ടോടൈപ്പുകളും വികസന വിമാനങ്ങളുമായിരുന്നു.  ഏഴ് വീതം എയർ ഫ്രാൻസിനും ബ്രിട്ടീഷ് എയർവേയ്‌സിനും എത്തിച്ചു.  കോൺകോർഡിന്റെ പേര് യുണൈറ്റഡ് കിംഗ്ഡവും ഫ്രാൻസും തമ്മിലുള്ള വികസന കരാറിനെ പ്രതിഫലിപ്പിക്കുന്നു.  യുകെയിൽ, ഏതെങ്കിലും അല്ലെങ്കിൽ എല്ലാ തരത്തിലുമുള്ള - അസാധാരണമായി ഒരു വിമാനത്തിന് - ഒരു ലേഖനവുമില്ലാതെ ലളിതമായി "കോൺകോർഡ്" എന്ന് അറിയപ്പെടുന്നു.  വിമാനത്തെ ഒരു ഏവിയേഷൻ ഐക്കണും എഞ്ചിനീയറിംഗ് വിസ്മയവുമായി പലരും കണക്കാക്കുന്നു.[6]
1962-ൽ ബ്രിട്ടീഷ്-ഫ്രഞ്ച് സംയുക്ത സംരംഭമായി വികസിപ്പിക്കാൻ തുടങ്ങിയ ദിവസം മുതൽ ലോകത്തിലെ ഏക സൂപ്പർസോണിക് പാസഞ്ചർ ജെറ്റായ കോൺകോർഡിനെ ദൗർഭാഗ്യം ബാധിച്ചു. എന്നാൽ ഇന്നലെ വരെ ആധുനിക വ്യോമയാന നിലവാരമനുസരിച്ച് അതിന്റെ റെക്കോർഡ് പ്രാകൃതമായിരുന്നു: സുരക്ഷ.  .

പാരീസിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ചാർട്ടറായ എയർ ഫ്രാൻസ് ഫ്ലൈറ്റ് 4590 ന്റെ മാരകമായ തകർച്ച, 30 വർഷത്തിലേറെ നീണ്ട പറക്കലിന് ശേഷമുള്ള കോൺകോർഡിന്റെ ആദ്യത്തേതാണ്, ഏത് തരത്തിലുള്ള വാണിജ്യ വിമാനങ്ങൾക്കും അസാധാരണമാംവിധം നീളം കൂടിയതാണ്.

1970-കളുടെ അവസാനത്തിൽ എയർ ഫ്രാൻസും ബ്രിട്ടീഷ് എയർവേയ്‌സും പാരീസിനും ലണ്ടനും ന്യൂയോർക്കിനുമിടയിൽ ഷെഡ്യൂൾ ചെയ്‌ത സർവീസ് ആരംഭിച്ചതുമുതൽ, വ്യത്യസ്‌ത സൂചി-മൂക്കുള്ള കോൺകോർഡ് അതിന്റെ സ്വീപ്-ബാക്ക് ഡെൽറ്റ വിംഗുമായി നാല് ദശലക്ഷത്തിലധികം യാത്രക്കാരെ വഹിച്ചു.  ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് $11,000 വരെ നൽകുന്ന ബിസിനസ്സ്, വിനോദം, കായികം, ഫാഷൻ തുടങ്ങിയ ലോകങ്ങളിൽ നിന്നുള്ള സെലിബ്രിറ്റി പേരുകൾ അതിന്റെ മാനിഫെസ്റ്റുകളിൽ പതിവായി അടങ്ങിയിരിക്കുന്നു.
എന്നാൽ 1960-കളിൽ ഭാവിയുടെ വിമാനമായി വാഴ്ത്തപ്പെട്ട കോൺകോർഡ് ഒരു ഹൈടെക് അനാഥമായി മാറിയിരിക്കുന്നു.  വിമാനക്കമ്പനികൾ വാങ്ങാൻ വിസമ്മതിച്ചതിനാൽ 20 എണ്ണം മാത്രമാണ് നിർമ്മിച്ചത്.  ഇന്നത്തെ നിലവാരമനുസരിച്ച്, ഇത് വളരെ ശബ്ദമുള്ളതും അതിന്റെ എഞ്ചിൻ എക്‌സ്‌ഹോസ്റ്റ് വളരെ വൃത്തികെട്ടതുമാണ്, അതിനാലാണ് വിരലിലെണ്ണാവുന്ന വിമാനത്താവളങ്ങളിലേക്കൊഴികെ മറ്റെല്ലായിടത്തേക്കും സ്ഥിരമായി പറക്കുന്നത് തടഞ്ഞിരിക്കുന്നത്.
.കോൺകോർഡ് ഉയർന്ന അറ്റകുറ്റപ്പണികൾക്ക് പേരുകേട്ടതാണ്, ചില സമയങ്ങളിൽ അത് ഒരു എഞ്ചിനീയറിംഗ് പേടിസ്വപ്നമായിരുന്നു, വാതക ചോർച്ചയുള്ള പറക്കുന്ന ഹമ്മർ പോലെ അത് ഇന്ധനം വലിച്ചെടുക്കും, അതിന്റെ കോക്ക്പിറ്റ് എല്ലാത്തരം മുട്ടുകളും ഡയലുകളും കൊണ്ട് സങ്കീർണ്ണമായിരുന്നു, വിമാനത്തിന്റെ പുറം ചൂടാകും.  വായു ഘർഷണം കാരണം, റേഡിയേഷൻ ആശങ്കകൾ ഉണ്ടായിരുന്നു, കാരണം അത് വളരെ ഉയരത്തിൽ പറന്നു, ഏറ്റവും മോശമായത്, 2000 ജൂലൈ 25 ന് ഒരു കോൺകോർഡ് ജെറ്റ് ഭയാനകമായ ഒരു തകർച്ചയ്ക്ക് വിധേയമായി, അവിടെ 113 പേർ മരിച്ചു, 109 പേർ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു.  CONCORD-ന്റെ അവസാന സൂപ്പർസോണിക് ഫ്ലൈറ്റ് പതിനൊന്ന് വർഷം മുമ്പ്  അതായത് 2013 ഒക്ടോബർ 23-നാണ്

INSIDE CONCORD    FLIGHT----- (A SUPERSONIC AIR CRAFT)

"CONCORD" -THE SUPERSONIC AIRLINER able cruise  at twice the speed of sound is a civilian  turbojet-powered supersonic passenger airliner or supersonic transport  aircraft designed to transport passengers at speeds greater than the speed of sound .
 It is one of only two air crafts  to have entered commercial service. Concorde was jointly developed and produced by Aérospatiale and the British Aircraft Corporation (BAC) under an Anglo-French treaty. It featured a maximum speed of Mach 2.04 with seating for 92 to 128 passengers. First flown in 1969, Concorde entered service in 1976 and continued commercial flights for 27 years.
In common everyday speech, speed of sound refers to the speed of sound waves in air. However, the speed of sound varies from substance to substance. Sound travels faster in liquids and non-porous solids than it does in air. It travels about 4.3 times as fast in water (1,484 m/s), and nearly 15 times as fast in iron (5,120 m/s), as in air at 20 degrees Celsius. Sound waves in solids are composed of compression waves (just as in gases and liquids), but there is also a different type of sound wave called a shear wave, which occurs only in solids. These different types of waves in solids usually travel at different speeds, as exhibited in seismology. The speed of a compression sound wave in solids is determined by the medium's compressibility, shear modulus and density. The speed of shear waves is determined only by the solid material's shear modulus and density.
Among other destinations, Concorde flew regular transatlantic flights from London Heathrow and Paris-Charles de Gaulle Airport to New York JFK, Washington Dulles and Barbados; it flew these routes in less than half the time of other airliners. With only 20 aircraft built, the development of Concorde was a substantial economic loss; Air France and British Airways also received considerable government subsidies to purchase them. Concorde was retired in 2003 due to a general downturn in the aviation industry after the type's only crash in 2000, the 9/11 terrorist attacks in 2001, and a decision by Airbus, the successor firm of  aeropataile  and BAC, to discontinue maintenance support.
A total of 20 aircraft were built in France and the United Kingdom; six of these were prototypes and development aircraft. Seven each were delivered to Air France and British Airways. Concorde's name reflects the development agreement between the United Kingdom and France. In the UK, any or all of the type—unusually for an aircraft—are known simply as "Concorde", without an article. The aircraft is regarded by many people as an aviation icon and an engineering marvel.[6]
Bad luck has plagued the Concorde, the world's only supersonic passenger jet, from the day it began development as a British-French joint venture in 1962. But until yesterday there was one area where its record, by modern aviation standards, was pristine: safety.

The fatal crash of Air France Flight 4590, a charter from Paris to New York, was the first of a Concorde after more than 30 years of flying, an unusually long stretch for any type of commercial aircraft.

Since Air France and British Airways began scheduled service between Paris or London and New York in the late 1970's, the distinctive needle-nosed Concorde with its swept-back delta wing has carried more than four million passengers. Its manifests regularly contain celebrity names from the worlds of business, entertainment, sports and fashion who pay as much as $11,000 for a round-trip ticket.
But the Concorde, hailed as the plane of the future in the 1960's, has become a high-tech  orphan. Only 20 were built because airlines refused to buy them. By today's standards, it is too noisy and its engine exhaust too dirty, which is why it is barred from flying regularly to all but a handful of airports.
.The Concorde was notoriously high maintenance, at times it was an engineering nightmare, it sucked down fuel like a flying Hummer with a gas leak would, its cockpit was complicated with knobs and dials of every kind, the outside of the plane would get hot because of air friction, there were radiation concerns because it flew so high and, worst of all, a Concorde jet suffered a horrific crash on July 25, 2000, where 113 people died, 109 being inside the aircraft. The last supersonic flight of the CONCORD was eleven years ago  that's 23 rd october 2013


















*Copyrights(c) All rights reserved . This images or matters may not be reproduced,downloded or used in any manner whatsoever without a prior written permission from the copyright holder.   Any reproduction or usage without a written permission is a violation of copyright.)
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

 Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"








PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️
         


             














Wednesday, 24 December 2014

എൻ്റെ ജന്മനാട് എത്ര സുന്ദരം- Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings


🌹എന്റെ ജന്മനാട്‌ എത്ര മനോഹരമാണു.....
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ പാളയം ജങ്ഗ്ഷൻ• Photo copyrights©reserved🌹
                    350 വർഷത്തെ എങ്കിലും പഴക്കമുള്ള നിസ്കാര പള്ളി പുതിയതായി കെട്ടുകയും, 1967 ൽ അന്നത്തെ ഇന്ത്യൻ രാഷ്ടപതിയായിരുന്ന ഡോക്ടർ സാക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തതും, എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതും, എൻെറ ഏറ്റവും അടുത്ത ബന്ധുക്കൾ പള്ളി പരിപാലന ഭരണസമിതിയിൽ ഉണ്ടായിരുന്നപ്പോഴാണു.  ഇപ്പോഴും അതേ!!

2️⃣ 🌹കേരളത്തിലെ സ്ത്രീകൾക്കു ആദ്യമായി പള്ളിയിൽ നമസ്കാരത്തിനു 1967 മുതൽ അനു വാദം നൽകിയതു  വിശാല ചിന്താഗതി പുല       ർത്തി വന്ന അന്നത്തെ ഭരണസമിതി തന്നെ🌹💧 മലയാള ഭാഷ സംസാരിക്കുന്ന തലസ്ഥാനത്തെ ഹൃദയഭാഗമായ പാളയത്തെ ഈ ജുമുഅ മസ്ജിദിൽ   30 വർഷക്കാലം   വെള്ളിയാഴ്ച ഖുതുബ പ്രസംഗം  തമിഴ് ഭാഷയിലാണു  നടത്തിയിരുന്നതു.....💧ഞങ്ങളുടെ കുടുംബം തമിഴ് സംസാരിക്കുന്ന മുസ്ലിംസ് ആയിരുന്നതിനാൽ   തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നും  അബുൾ ഹസൻ അലി എന്ന   ഒരു ഇമാമിനെ ഇവിടെ കൊണ്ടു വന്നു  20 വർഷക്കാലം ഇമാമായി നിലനിർത്താൻ ഞങ്ങളുടെ കുടുംബത്തിനു  കഴിഞ്ഞിരുന്നു💧

                                👌കാലാകാലമായി ഇമാം ആയിരുന്നവരിൽ ആർക്കും, പാളയം മുസ്ലീം ജുമാമസ്ജിദ് പള്ളിയുമായി ബന്ധപ്പെട്ട  നിർമാണ പ്രവർത്തനങ്ങളിലോ, ഭരണ നിർവ്വഹണ കാര്യത്തിലോ, റോൾ ഒന്നുമില്ല..👌
                     🩸ഈ മുസ്ലിം പള്ളിക്കു മുന്നിലായി  എൻ്റെ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി 1955 കളിൽ സ്ഥാപിച്ച പ്രസിദ്ധമായ ഒരു ഹോട്ടൽ ഉണ്ടായിരുന്നു~Taj Hotel 🩸തലസ്ഥാനത്തു അന്നു വളരെയധികം പ്രസിദ്ധവും, പ്രമുഖവുമായിരുന്നു ഈ താജ് ഹോട്ടൽ🩸 1959ൽ അപ്പൂപ്പൻ മരണപ്പെട്ട ശേഷം മൂത്ത മകനായ സൈനുല്ലാബ്ദീൻ ആ ഹോട്ടൽ തുടർന്ന് നടത്തി വന്നു🩸ഗുസ്തിയിൽ അക്കാലത്തെ വലിയ ചാമ്പ്യനായിരുന്നു സൈനുല്ലാബ്ദ്ദീൻ🏌️ 

       സൈക്കിളുകൾ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന അക്കാലത്ത്, പാളയം ജംഗ്ഷനിൽ സൈനുല്ലാബ്ദീനു ഒരു സൈക്കിൾ റിപ്പയർ ഷോപ്പും നടത്തിയിരുന്നു 
 
          3️⃣MLAമാരെ ചാക്കിലാക്കി പല മന്ത്രിസഭകളെ മറിച്ചിടാനും, നില നിർത്താനും, സ്വധീനമുണ്ടായിരുന്നവരായിരുന്നു ആ ഹോട്ടലിൻെറ ഉടമയായിരുന്ന താജ് അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി💧"താജ് മുതലാളി" എന്നാണു തലസ്ഥാന നഗരിയിലെ ജനങ്ങൾ എൻ്റെ മാതാവിന്റെ പിതാവിനെ വിളിക്കുക💧താജ് മുതലാളിയുടെ മകൾ എന്നു കേട്ടാൽ പാളയത്തെയും സമീപ പ്രദേശങ്ങളിലേയും ഒരാളും എൻെറ മാതാവിൻെറ മുന്നിൽ പഞ്ചപുഞ്ചമടക്കി ബഹുമാനത്തോടെയല്ലാതെ നിൽക്കുകയില്ല💧 മേയർ ആയിരുന്ന പാളയം ബേക്കറും, ഇപ്പോഴത്തെ  കൗൺസിലർ ആയിഷ ബേക്കറുമൊക്കെ ഏറ്റവും അടുത്ത സ്വന്തക്കാർ ആയിരുന്നുവെങ്കിലും എൻെറ മാതാവിന്റെ അടുത്തെത്തുമ്പോൾ 'ചാച്ചീമ്മാ' എന്നാണു അവരൊക്കെ എൻെറ മാതാവിനെ വിളിക്കുക💧"ചാച്ചീമ്മാ" എന്നാൽ തമിഴിൽ ചെറിയമ്മ എന്നാണർത്ഥം💧 ഞാൻ നേരത്തെ പറഞ്ഞുവല്ലോ, വളരെ നൂറ്റാണ്ടുകളായി തിരുവനന്തപുരം പട്ടണത്തിൻെറ ഹൃദയ ഭാഗത്താണു ഞങ്ങൾ താമസിക്കുന്നതെങ്കിലും  തമിഴ് ഭാഷ സംസാരിക്കുന്നവരാണു ഞങ്ങൾ അടുത്ത ബന്ധുക്കളെല്ലാം💧

                  🩸 പളയം ജുമാ മസ്ജിദ്  നിർമ്മാണത്തിൽ ഹസ്സൻ മരയ്ക്കാറോടൊപ്പം (സ്റ്റാച്യു ജംഗ്ഷനിലെ മരയ്ക്കാർ മോട്ടഴ്സിൻെറ ആദ്യകാല ഉടമ) അപ്പൂപ്പൻ താജ് പീർ മുഹമ്മദ് ഗസ്സാലിയുമാണു മുന്നിൽ നിന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നതു🩸

                  4️⃣1959ൽ എൻ്റെ അമ്മയുടെ അച്ഛൻ മരിക്കുന്നതു വരെ അദ്ദേഹത്തെ എതിർത്തു സംസാരിക്കാൻ, ഒരു വാക്കുരിയാടാൻ, ആർക്കും ധൈര്യമുണ്ടായിരുന്നില്ല~ മുതിരുമായിരുന്നില്ല~ഒരു രംഗത്തും🩸 എന്തെന്നാൽ കവടിയാർ കൊട്ടാരത്തിലെ മുൻ മഹാരാജക്കന്മാരുടെ  അംഗരക്ഷകരായിരുന്നു (ADC) Aide-de-Camp ഞങ്ങളുടെ കുടുംബത്തിൽ നിന്നുമുള്ളവർ✴️പാളയത്തെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവന്നവരിൽ കുട്ടിയാമു സാഹിബ്, ഡോക്ടർ ആദംഖാൻ ഉൾപ്പടെ  നിരവധി ആളുകളുണ്ട് 🏌️ പേരുകൾ  വിട്ടുപോയെങ്കിൽ സദയം അറിയിച്ചാൽ ഇവിടെ തുടർന്നു എഴുതാം🩸💧ആ കാലഘട്ടത്തിൽ സൂപ്പർസ്റ്റാർ ആയിരുന്ന  സിനിമാതാരത്തെ ഒരു നോക്കു കാണാനും,  സിനിമയിൽ ഒരു Chance നേടാനുമായി പിൽക്കാലത്ത് സൂപ്പർതാരങ്ങൾ ആയ എത്രയോ നടന്മാർ മണിക്കൂറുകൾ  ആ ഹോട്ടൽ  ഉടമയുടെ  ഹോട്ടലിലും., വീട്ടുപടിക്കലും കാത്തു, കാത്തു നിന്നിട്ടുണ്ടു......  ഒരു ശുപാർശക്കായി.........അന്നത്തെ സൂപ്പർസ്റ്റാറിനെ ഒരു  നോക്കു കാണാനായി...... അവരൊന്നും..........ഈ വഴിത്താര മറന്നു പോകാൻ ഇടയില്ല🩸അതു ഒരു കാലഘട്ടം🚇 പ്രകാശ പൂരിതമായ ഒരു കാലഘട്ടം!!!🛑 ആർട്ടിക്കിൾ 2011ൽ ഞാൻ ഫോട്ടോ എടുത്തു പ്രസിദ്ധീകരിച്ചതു ✒️
പാളയം നിസാർ അഹമ്മദ്💧 
Copy rights © alrights reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

StatCounter Weekly Analytics Report 
പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു💧
 







                                                                                  



Monday, 22 December 2014

മരണം അവരവർ ചെയ്യുന്ന പ്രവർത്തിക്കുള്ള ശിക്ഷയല്ല

 പതിവിലും നേരത്തെ ട്രെയിൻ അങ്ങാടിപ്പുറം സ്റ്റേഷനിൽ കിതച്ചു നിൽക്കുബോൾ ജനുവരിയുടെ തണുപ്പ് നെഞ്ചിൽ അനുഭവപ്പെട്ട ഞാനും നന്നായി ചുമച്ചു🧢ഏ.സികൂപ്പയിലെ തണുപ്പേറ്റു തലക്കു നല്ല ഭാരം🧢ഏഴു മണിയേ ആയിട്ടുള്ളൂ🧢 സൂര്യൻെറ രശ്മികൾക്കു നല്ല തീവ്രത🥿 അൽപ ദൂരത്തിനപ്പുറം സ്റ്റേഷൻവിട്ടു പോകുന്ന ട്രയിനിൻെറ ബോഗിയും റെയിൽ പാളവും കാണാനാവാതെ മൂടൽ മഞ്ഞു നിറഞ്ഞു നിൽക്കുന്നു🥬 സ്റ്റേഷൻെറ പരിസരം കാടിൻെറ പ്രതീതി🥬 റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നു🥿ഞാനടക്കം പത്തു പേർ വരും ഇവിടെ ഇറങ്ങിയവർ🖊️

              2️⃣പലരും എന്നെ ശ്രദ്ധിക്കുന്നപോലെ🖊️ സ്റ്റേഷൻ സൂപ്രണ്ടിൽ നിന്നു കീ വാങ്ങി വെയിറ്റിങ് റൂം തുറന്നു പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു പുറത്തു വന്നു🖊️മാസ്റ്റർ കാത്തു നിൽപുണ്ടു കീ മടക്കി വാങ്ങാൻ🖊️തിരക്കില്ലെങ്കിൽ ഒരു ചായകുടിക്കാമോ എന്നു ഞാൻ ചോദിച്ചു🖊️8മണിക്കുള്ള ഷൊർണൂർ വണ്ടി വിട്ടിട്ടു കൂടെ വരാമെന്നായി സ്റ്റേഷൻ സൂപ്രണ്ട് 🖊️എന്നോടുള്ള അയ്യാളുടെ പെരുമാറ്റത്തിലെ ആദരവ് എനിക്കു മനസ്സിലായി🖊️എൻെറ തൂവെള്ള ഷർട്ടും, പാൻറ് സും, ഷൂവും കണ്ടു  ഞാൻ അയ്യാൾക്കും മേലെയുള്ള ഏതോ ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥനാണെന്നു ആ ആൾ തെറ്റിദ്ധരിച്ചിരിക്കുന്നപോലെ തോന്നി 🖊️ചില സ്ഥലങ്ങളിലെങ്കിലും ഇങ്ങനെയാണെൻെറ അനുഭവം🖊️💘മന:ശക്തി കൊണ്ടു പരമനസ്സുകളെ മുന്നേ അറിയാൻ കഴിയുക, വരാൻ പോകുന്ന വിപത്തുകളെ മുന്നമേ അറിയാനും, പറയാനും കഴിയുക എന്നതൊക്കെ സാധാരണ ജീവിതം നയിക്കുന്ന 
എന്നെപ്പോലെയുള്ള സാധാരണ മനുഷ്യർക്കും കഴിഞ്ഞാൽ, അതു വലിയൊരു ദൈവാനുഗ്രഹവും കഴിവും തന്നെയാണു💘    

        3️⃣ഇപ്പഴത്തെ പിള്ളേർ ഇതിനെ "മെൻറലിസം, ടെലിപ്പതി, ഹിപ്നോട്ടിസം, മെസ്മരിസം"എന്നൊക്കെ അതിനെ വിളിക്കും 🖍️മനസ്സിൽ നേർമ്മയും, ഈശ്വര ചിന്തയും, ചൈതന്യവും, നൈർമ്മല്ല്യവും ഉണ്ടെങ്കിൽ ഇവയൊക്കെ താനേ വന്നു ചേരും 💓
സ്റ്റേഷൻ സൂപ്രണ്ടിനെ  ഒഴിവാക്കി ഞാൻ സ്റ്റേഷനു പുറത്തേക്കു നടന്നു🌺പറഞ്ഞ പോലെ അബ്ദുൾ റഹുമാൻ 
സ്റ്റേഷനു പുറത്തു കാറുമായി കാത്തു നിൽക്കുന്നു🖌️മുൻപു സോണി ഫോണുകളുടെ വിതരണക്കാരനായിരുന്നു അയ്യാൾ🖌️ എൻെറ മൊബൈൽ ഫോൺ സർവ്വീസ് സ്റ്റേഷനിൽ വന്നുള്ള ഗാഢ ബന്ധമാണതു🤸ഇപ്പോൾ പിതാവും, മാതാവും പത്തിൽ പഠിക്കുന്ന മകനുമായാണു പാണ്ടിക്കാട് താമസം...🖌️ ഭാര്യ കലഹിച്ചു പൊറുതി മതിയാക്കി പോയി🖌️അവൾ അയൽപക്കത്തെ ഒരുത്തൻെറ കൂടെ ചിങ്കിയും പമ്പരവുമായി ഓടിപ്പോയതാത്രേ🖌️ആ നാശം പിടിച്ചവൾ പോയതു നല്ലതെന്നാ പ്രഭാത ഭക്ഷണ വേളയിൽ അവൻെറ ഉമ്മ എന്നോടു പറഞ്ഞതു🖌️പ്രഭാതഭക്ഷണ ശേഷം  പത്തിനു മുൻപു പെരുന്തൽമണ്ണ എത്തിക്കാമെന്നാണു റഹ്മാൻ ഏറ്റിരിക്കുന്നതു🖊️പെരുന്തൽമണ്ണയും, വണ്ടൂരും, പാണ്ടിക്കാടും, മഞ്ചേരിയും ഏറെ സുഹൃത്തുക്കളുണ്ടെനിക്കു-നല്ല വ്യക്തി ബന്ധങ്ങളും🧨
                 
                   4️⃣തിരുവനന്തപുരം അനലിസ്റ്റിക്കൽ ലാബിൽ ചീഫ്‌ അനലിസ്റ്റ് ആയിരുന്ന മഞ്ചേരിക്കാരി നജ്മ അടുത്ത ബന്ധുവാണു🖊️എൻെറ വിവാഹ സമയത്തു ക്യാമറ കൊണ്ടു വന്നു ഏറെ ചിത്രങ്ങളെടുത്തതു ഇലട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന  അവളും ഭർത്താവുമായിരുന്നു🖌️ ഫ്ളാഷ് വർക്കു ചെയ്തില്ല എന്നു നടിച്ചു എൻെറ വിവാഹ ഫോട്ടോകളൊക്കെ രണ്ടാളും ചേർന്നു അന്നു മുക്കി🖌️ ഭാവിയിൽ പ്രശ്നങ്ങൾ വരാതിരിക്കാൻ ഭാര്യ വീട്ടുകാരുമായി ചേർന്നു അന്നവർ നടത്തിയ നാടകമാണെന്നു പലരും 
പിന്നീട്  പറഞ്ഞു ഞാനറിഞ്ഞു 🖊️ എൻെറ ഹൃദയത്തെ വളരെയധികം വേദനിപ്പിച്ച സംഭവമായിരുന്നൂ അതു🥺മന:പ്പൂർവ്വം ഒരാളെ വേദനിപ്പിക്കാൻ ചെയ്യുന്ന പ്രവർത്തികൾക്കു സർവ്വശക്തൻ കൈയ്യോടെ ശിക്ഷ നൽകുമെന്നു പറയുന്നതു ശരിയാണു🥺അൽപ ദിവസങ്ങൾ കഴിഞ്ഞു കേട്ടു.. ബൈക്ക് ആക്സിഡന്റിൽ അയ്യാൾ മരിച്ചു വെന്നു🖊️മരണം ഒരു ശിക്ഷയൊന്നുമല്ല, എങ്കിലും, 
യാതൊരു കണക്കും വക്കാതെയാണു സർവ്വശക്തൻ ഓരോരുത്തരേയും വിളിക്കുക🖊️എങ്കിലും മറ്റുള്ളവരുടെ ജീവിതത്തിനെ വേദനിപ്പിക്കുന്ന കാര്യങ്ങളിൽ ഒരാളും ഭാഗഭാക്കാകാതെ മാറിനിൽക്കുക തന്നെ വേണം🖌️യൗവനത്തിലേ വിധവയായ അവർ തിരിച്ചു മഞ്ചേരിക്കു തന്നെ മടങ്ങി🖌️

                        5️⃣ അന്നത്തെക്കാലത്തു മുസ്ളീം സ്ത്രീകൾ ജോലി ചെയ്യുന്നതു കാണുബോൾ മഞ്ചേരിയിലെ ഇത്തത്താമാർക്കു കഴച്ചു🖌️ പ്രത്യേകിച്ച് അതി സുന്ദരി ആയ വിധവയെ കാണുബോൾ🖊️കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു പിഞ്ചു കുട്ടികളുമായി നജ്മ തലസ്ഥാ നത്തേക്കു വന്നു സെറ്റിലായി🖊️
💎ശ്രീപത്മനാഭസ്വാമിയുടെ മണ്ണു അങ്ങനെയാണു💎 ഇവിടെ വന്നു ചേർന്നവർ തിരുവനന്തപുരം വിട്ടു മടങ്ങിപ്പോവുകയില്ല💎
ഇന്നു മൂന്നിനു മഞ്ചേരി ബോയ്‌സ് സ്കൂളിലൊരു പ്ളസ്ടു തുല്യതാ പഠന ഉദ്ഘാടന ഫംഗ്ഷനുണ്ടു💍അതു കവർ ചെയ്തിട്ടു വേണം എനിക്കു മടങ്ങിപ്പോകാൻ💍പിന്നെ  പതിനെട്ടാം പടിപോലെ കുന്നിൻ ചെരുവിൽ വീടുള്ള അടുത്ത സുഹൃത്തിനേയും കാണണം🖌️
പെരിന്തൽമണ്ണ ഐ.റ്റി. ഐ ക്കു മുന്നിൽ നിന്നും മഞ്ചേരിക്കുള്ള ബസിനുള്ളിലേക്കു കയറുബോൾ ശ്രദ്ധിച്ചു💍 തിരക്ക് നന്നേ കുറവാണു💍ഡ്രൈവറിൻെറ തൊട്ടു പിന്നിൽ തന്നെ മൂന്നു പേർക്കു ഇരിക്കാൻ പാകത്തിലുള്ള സീറ്റു കിട്ടി💍ഇവിടെ സ്വകാര്യ ബസുകൾക്കു ഒക്കെ ഒടുക്കത്തെ സ്പീഡാണു💍 കമ്പിയിലാണു തൂങ്ങി നിൽക്കുന്നതെങ്കിൽ തെറിച്ചു പോകും💍യാത്രക്കാരും ആ വേഗത നന്നായി ആസ്വദിക്കും💍യാത്രക്കാരിൽ ഏറിയപങ്കും പർദ്ദാധാരികളായ സ്ത്രീകളും കുട്ടികളുമാണു🖊️
                  
                    6️⃣വെറുതെയല്ല പാക്കിസ്ഥാൻ എന്ന വിളിപ്പേരു കിട്ടിയതെന്നു മനസ്സിൽ ഞാനോർത്തിരിക്കു ബോൾ മങ്കടക്കു ഇറങ്ങാനുള്ളവരുടെ ശ്രദ്ധക്കായി കണ്ടക്ടർ വിളിച്ചു കൂവുന്നുണ്ടു🖊️അവിടെ നിന്നു കയറിയതും മുഷിഞ്ഞ പർദ്ദധരിച്ച 55ലേറെ പ്രായമുള്ള വനിതയായിരുന്നു🖊️ബസ്സിൻെറ ആടിയുലഞ്ഞ വേഗതയിൽ അവർ വളരെ പണിപ്പെട്ടാണു കമ്പിയിൽ തൂങ്ങി നിൽക്കുന്നതു🖊️മറ്റേ കൈയ്യിൽ ഭാരം നിറഞ്ഞ ഒരു സഞ്ചിയും🖊️ ബസ്സിന്റെ വേഗതയിൽ അതിശക്തമായ കാറ്റ് ഉള്ളിലേക്കു കയറി വരുന്നുണ്ടു🖊️അതോടൊപ്പം ആ സ്ത്രീയുടെ മുഷിഞ്ഞ പർദ്ദയുടെ വിയർപ്പ് നാറ്റം എന്നിൽ ഓക്കാനം വരുത്തി🖊️ഞാനോർത്തു....
ഇസ്ലാം മതവിശ്വാസികൾ വൃത്തിക്കും ശുദ്ധിക്കും പുകഴ്പെറ്റവരാണല്ലോ.....എന്നാലും ഇത്തരം മത കുപ്പായങ്ങൾ എല്ലാ നാളും കഴുകി അത്തറ് പൂശി വേണം ധരിക്കാനെന്ന ബാലപാഠം പോലും വീട്ടുകാർ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നില്ല  പലർക്കും 🖊️
തലസ്ഥാനത്തെ മര്യാദ അനുസരിച്ചു മൂന്നു പേർക്കുള്ള സീറ്റിലെ ഓരത്തേക്കു ജന്നൽ കമ്പിയിൽ പിടിച്ചു കൊണ്ടു ഞാൻ
ഒതുങ്ങിയിരുന്നു🖊️
                        
                        7️⃣ഇനിയും രണ്ടു പേർക്ക് സുഖമായിരിക്കാം എൻെറ അരികിൽ ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം വിട്ടു അവർക്കു അവിടെ ഇരിക്കാം🧨ഇരിക്കണില്ലേ എന്ന അർത്ഥത്തിൽ ഞാനാ സ്ത്രീയുടെ മുഖത്തേക്കു നോക്കി🧨 അത്ര ബദ്ധപ്പെട്ടാണു അവർ തൂങ്ങി നിന്നു ആടുന്നതു.🖊️എന്നെ പുച്ഛത്തോടെ നോക്കിയിട്ടു അവർ തൂങ്ങി ആട്ടം തുടർന്നു🧨സിറ്റിയിൽ കണ്ടു പരിചയമില്ലാത്ത ഇത്തരം ഒരു ദുർമുഖം കണ്ടപ്പോൾ എനിക്കാ മുസ്ലിം പെമ്പറന്നോത്തിയോടു അവജ്ഞയാണു തോന്നിയതു✒️പെട്ടെന്നാണു 'സാറേ! ഇങ്ങോട്ടു എണീറ്റു പോരേ' എന്നു പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേട്ടതു🖊️ഞാൻ തിരിഞ്ഞു നോക്കി.... കണ്ടക്ടർ സീറ്റിനു സമീപത്തായി  ഒരാൾ ഇരുന്നു ചിരിച്ചു കൊണ്ടു കൈകാട്ടി വിളിക്കുകയാണു 🖊️ഞാൻ പ്രതികരിക്കാതെ അയ്യാളെ തന്നെ സൂക്ഷിച്ചു നോക്കി....... 🧨അയ്യാൾ എണീറ്റ് അടുത്തേക്ക് വന്നു എൻെറ അരികിലിരുന്നിട്ടു ചോദിച്ചു 'സാറെന്താ ഇവിടെ'........🧨സാറെന്നാണോ, നിസാറെന്നാണോ അയ്യാൾ എന്നെ വിളിക്കുന്നതെന്നൊരു കൺഫ്യൂഷൻ.....🖊️ മലബാർ അങ്ങനെയാണു!!!🖊️ഓർമ്മയിൽ ഒരുപാട് തിരഞ്ഞു. കിട്ടണില്ല്യാ... 🧨അപ്പോൾ തന്നെ അയ്യാൾ പറയാൻ തുടങ്ങി.. 🧨പ്രീഡിഗ്രിക്കു കൂടെയുണ്ടായിരുന്ന ആറ്റക്കോയ......🧨
      
               8️⃣ഹോ... എൻെറ ഓർമ്മയുടെ കമ്മിയെ കുറിച്ചോർത്തു ഞാൻ നന്നായി ചമ്മി🖊️ആറ്റക്കോയ... ലക്ഷദ്വീപ് നിവാസി🧧അക്കാലത്തു സർക്കാറിൻെറ പ്രമുഖ കോളേജുകളിൽ ലക്ഷദ്വീപ്, ആൻഡമാൻ നിവാസികൾക്കു പ്രത്യേക ക്വാട്ടാ ഉണ്ടായിരുന്നു.. 🧨 യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ നിന്നും ഇവർ പത്തു പതിനഞ്ചുപേർ ഒരു ഗ്രൂപ്പായാണു കോളേജിലേക്ക് വരിക🧨ഞാനോർത്തെടുത്തു🖊️എല്ലാവരുമായും എനിക്കു നല്ല അടുപ്പമായിരുന്നു🖊️ അവരുടെ ഹോസ്റ്റലിലും ഞാൻ പോകുമായിരുന്നു🖊️ ഇപ്പോൾ തിരുവാലിക്കടുത്തായാണു താമസം🧨 പഞ്ചായത്ത് ഡയറക്ടർ ആയിരുന്നു🧨കോയ എന്നെയും കൂട്ടി വീട്ടിലേക്ക് പോകാൻ നിർബന്ധം പിടിച്ചു🧨എൻെറ പ്രോഗ്രാമുകളെല്ലാം പ്രീ പ്ളാൻഡാണെന്നും മടക്ക വണ്ടിക്കു മടങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സകല പ്ളാനും തെറ്റുമെന്നു അവനെ പറഞ്ഞു മനസ്സിലാക്കി🔥ചില നിസ്വാർത്ഥ മനുഷ്യർ ഇങ്ങനെയാണു🖊️മരിച്ചാലും മറക്കാനാവാത്ത വിധം പഴയ ഓർമ്മകളെ പൂത്തുലപ്പിച്ചു ത്രസിപ്പിച്ചു കൊണ്ടേയിരിക്കും🔥ആറ്റക്കോ യയിലും ഞാനാ സാമർത്ഥ്യം കണ്ടു🔥അടുത്ത യാത്രയിലും അവനെ മറക്കാതെ വന്നു കാണാൻ അവൻെറ ഫോൺ നമ്പർ കോൺടാക്ട് ലിസ്റ്റിൽ എഴുതി വച്ചു🖊️
                   

                                 9️⃣
   9️⃣കണ്ടക്ടർ എനിക്കു ഇറങ്ങേണ്ട സ്ഥലം വിളിച്ചു കൂവുന്നുണ്ടു.🖊️യാത്ര പറഞ്ഞിറങ്ങും മുൻപു കോയ തിടുക്കത്തിൽ പറഞ്ഞു🖊️ നമ്മുടെ കൂടെ ഉണ്ടായിരുന്ന എൻെറ അനിയൻ മുഹമ്മദ് ഇപ്പോൾ ഇവിടെ  ആസ്പത്രിയിലാണു 🖊️ആ ആസ്പത്രിയിൽ  കയറി എൻ്റെ  കാലും കാണിക്കണം 🧨ശരി ആയിക്കോട്ടെ കോയ.🧨 അടുത്ത തവണ കാണാം🧨അർദ്ധ സമ്മതത്തോടെ ഞാൻ ബോയ്‌സ് ഹൈസ്‌കൂൾ ലക്ഷ്യമാക്കി അതി വേഗം നടന്നു.ചെല്ലാമെന്നേറ്റ  സമയം കഴിഞ്ഞി രിക്കുന്നു🧨സ്കൂളിൻെറ അങ്കണത്തിൽ ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു ✒️ഞാൻ എത്തിച്ചേരാൻ താമസിച്ചു പോയി ✒️         പാളയം നിസാർ അഹമ്മദ് 
Copyright ©allrights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

Stat Counter Analytics report പ്രകാരം 2014ൽ വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു        


🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸