അന്ത്യ നാളുകളിലെ ആത്മാഭിമാനം."കണ്ണു തെറ്റിയാൽ അച്ഛൻ സോഫയിൽ മൂത്രം ഒഴിക്കും. നാപ്പി കെട്ടിയാൽ അഴിച്ചു കളയും, തറയിൽ ഒക്കെ അപ്പി വീണു കിടക്കും. ക്ലീൻ ചെയ്തു ഞാൻ മടുത്തു. ഹോം നഴ്സ് വന്നാൽ ഒരാഴ്ചയിൽ കൂടുതൽ നിൽക്കില്ല.” സുഹൃത്ത് കണ്ണു നീരോടെ പറഞ്ഞു. വേറൊരു സുഹൃത്ത് പങ്കുവെച്ച കഥ "മരണക്കിടക്കയിൽ ഉള്ള അമ്മയെ നാപ്പി കെട്ടിയിട്ട് പുറത്തു പശുവിനെ കെട്ടാൻ പോയതാണ്, തിരികെ വന്നപ്പോൾ, കൈകൊണ്ട് അപ്പി വാരി തലയിലും, കട്ടിലിലും ഒക്കെ തൂത്തു. ഒരു ഫുൾ ഡേ അമ്മയെ ക്ലീൻ ചെയ്യാൻ ആയി പോയി.
2️⃣ "ഒരു പരിചയക്കാരി "ചേട്ടാ, എൻ്റെ അമ്മായിഅമ്മ തുണി ഉടുക്കില്ല, എന്തുടുപ്പി ച്ചാലും പറിച്ചു കളയും, ബന്ധുക്കളുടെ മുൻ പിൽ നാണം കെട്ടു. മടുത്തു. "സുഹുത്തു ക്കളും, പരിചയക്കാരും, ബന്ധുക്കളും പങ്കു വച്ച കഥകൾ ഒരു ചെറിയ പുസ്തകത്തിൽ എഴുതാനും മാത്രം ഉണ്ട്. നിങ്ങളുടെ അറിവിലും ഇതേപോലെ ധാരാളം അനുഭവങ്ങൾ കാണും. പ്രായം ആയവരെ കെയർ ചെയ്യുക എന്നാൽ അത് വളരെ ശ്രമകരമായ കാര്യമാണ്. പ്രത്യേകിച്ചും ഓർമ്മ പോയവർ. മിക്കവാറും ഇവരെ കെയർ ചെയ്യുന്നത് വീട്ടിലെ ഒരു അംഗത്തിന്റെ (മകനോ, മകളോ, മരുമകളോ, മരുമകനോ, അനന്തവരോ ഒക്കെ) ഉത്തരവാദിത്വം ആയി മാറാറുണ്ട്. അവരുടെ മാനസിക ബുദ്ധിമുട്ടുകൾ ആലോചിച്ചിട്ടുണ്ടോ? ആദ്യം ചെയ്യാനുള്ളത്, പ്രായം ആകുന്നവരെ നോക്കുന്നവരോട് സ്നേഹത്തോടും, കരുണയോടും പെരുമാറുക എന്നുള്ളതാണ്. നിങ്ങളെ കൊണ്ട് ആവുന്നതി ൻ്റെ പരമാവധി പിന്തുണയും,സ്നേഹവും, സാമ്പത്തികമായ സഹായം വേണമെങ്കിൽ അതും, വേണ്ടപ്പെട്ട വരെ നോക്കുന്നവർക്ക് നൽകുക. ഒരു വാക്കു കൊണ്ടു പോലും അവരെ വേദനിപ്പിക്കാതെ ഇരിക്കുക, കുറ്റങ്ങൾ ഒന്നും പറയാതെ ഇരിക്കുക, കുറവുകൾ ഒക്കെ സഹിക്കുക. ഇവയൊക്ക പ്രധാനമാണ്. ഇനി കാര്യത്തിലേക്ക് വരാം. എങ്ങിനെയാണ് അന്ത്യനാളുകളിൽ ഓർമ്മ പോയ ഒരു വ്യക്തിക്ക് ഇനിയുള്ള കുറച്ചു കാലങ്ങൾ ആത്മാഭിമാനത്തോടെയും, അന്തസോടെയും ജീവിക്കാൻ പറ്റുക?
3️⃣ഇതിനായി മക്കളും, വേണ്ടപ്പെട്ടവരും ചേർന്ന് 'പാലിയേറ്റിവ് കെയറിനായി" കൃത്യമായ ഒരു പ്ലാൻ ഉണ്ടാക്കുക എന്നതാണ്. എന്താണ് 'പാലിയേറ്റിവ് കെയറ്' അഥവാ 'സാന്ത്വന പരിചരണം'? മരണക്കിടക്കയിൽ ആയ ഒരു രോഗിക്ക് അസ്വാസ്ഥ്യമോ, ദുരിതമോ ഒഴിവാക്കി, കഴിവതും കുറഞ്ഞ വേദന ഉറപ്പാക്കി അവരുടെ ജീവിതനിലവാരം കഴിയുന്നത്ര മികച്ചതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിചരണ രീതിയാ ണ്പാലിയേറ്റിവ് കെയറ്. ചിലപ്പോൾ ഏതാനും ദിവസങ്ങൾ മുതൽ നിരവധി മാസങ്ങൾ വരെ പാലിയേറ്റിവ് കെയറ് വേണ്ടി വരും. സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ.
1. ഏറ്റവും ആവശ്യം, വീട്ടിൽ വന്നു നോക്കുന്ന ഒരു ഡോക്ടറുടെ സേവനമാണ്. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സേവനം ആവശ്യം വന്നേക്കാം. 2. വൈകാരികതയെക്കാൾ, സാമാന്യ ബുദ്ധി പ്രയോഗിക്കുക. രോഗിക്ക് കഴിവതും വേദനകൾ ഒഴിവാക്കുക എന്നത് മാത്രമാണ് പ്രധാനം. അവർക്ക് വേദന അറിയാതെ ഇരിക്കുവാനും, മയങ്ങുവാനും, ഉറങ്ങുവാനും ഒക്കെ ഉള്ള മരുന്നുകൾ ഡോക്ടറും ആയി ഡിസ്‌കസ് ചെയ്ത് ഒരു പ്ലാൻ ഉണ്ടാക്കുക. നിങ്ങളുടെ ആവശ്യങ്ങൾ. പറഞ്ഞാലേ ഡോക്ടർക്ക് കൃത്യമായ മരുന്നുകൾ നൽകാൻ പറ്റുകയുള്ളൂ. ഈ മരുന്നുകൾ. കൃത്യമായി കൊടുക്കുക. മൂത്രം പോകുവാനായി, ആഹാരം ഫീഡ് ചെയ്യുവാനായി ഒക്കെ. കുഴൽ ഇട്ടവർ, ചിലപ്പോൾ അത് ഊരി ക്കളയുവാനും, അത് കൂടുതൽ വേദനകളിലേക്കും.
4️⃣ അവരെ എത്തിക്കുവാനും സാധ്യത ഉണ്ട്. മെഡിക്കൽ സ്റ്റോറുകളിൽ restraining strap കൾ ലഭ്യമാണ്. Restraining strap കൾ ഉപയോഗിച്ചാൽ അവർക്ക്ആവശ്യത്തിന് കൈകൾ അനക്കുകയും ചെയ്യാം, പക്ഷെ ടുബ് വരെ കൈകൾ എത്തുകയും ഇല്ല. തുടക്കത്തിൽ പറഞ്ഞ മൂന്ന് രോഗാവസ്ഥ ഉള്ളവർക്കും, ഒരു ഡോക്ടറുടെയും, സോഷ്യൽ വർക്കറുടെയും സഹായത്തോടെ കൃത്യമായ പ്ലാനുകളോടെ, മരുന്നുകളുടെ സഹായത്തോടെ രോഗിക്കും, പരിചരിക്കുന്നവർക്കും ബുദ്ധിമുട്ടില്ലാത്ത ഒരു പരിചരണ രീതി ഉണ്ടാക്കിയെടുക്കാം. 3. രോഗിയുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക. ചില ആൾക്കാരുടെ സാമീപ്യം അവർക്ക് സാന്ത്വനം നൽകും, അവരെ കാണുവാനും, സംസാരിക്കുവാനും ഉള്ള അവസരങ്ങൾ നൽകുക. അതേ പോലെ, ചില ആൾക്കാരെ കാണാനേ ഇഷ്ടം ഉണ്ടാവില്ല. അങ്ങിനെയുള്ള അവസരങ്ങൾ കഴിവതും ഒഴിവാക്കുക. 4. അവരുടെ വൈകാരിക ഇഷ്ടങ്ങൾ നടത്തുക. ഇഷ്ടമുള്ള പാട്ടുകൾ, സിനിമയിലെ രംഗങ്ങൾ ഇവയൊക്കെ കേൾക്കുവാനും, കാണുവാനും ഉള്ള അവസരങ്ങൾ ഉണ്ടാക്കുക. 5. ആദ്ധ്യാത്മികമായോ, മതപരമായോ ഉള്ള അവരുടെ അവകാശങ്ങൾ, ഇഷ്ടങ്ങൾ ഇവയൊന്നും നിഷേധിക്കരുത്. മകളോ, മകനോ അവിശ്വാസി ആണെങ്കിലും, അച്ഛനോ, അമ്മയ്ക്കോ, ഭക്തിഗാനം, കേൾക്കുവാനോ, പ്രാർഥനകളിൽ പങ്കെടുക്കാവനോ ഉള്ള അവരുടെ ഇഷ്ടങ്ങൾ നിഷേധിക്കാതെ ഇരിക്കുക.
5️⃣വയസ്സ് ഏറിയവർ അവരുടെ ശാരീരിക വേദനകളും, മരുന്നുകളുടെ കടുത്ത റിയാക്ഷ നുകളും കാരണം നിർബന്ധബുദ്ധിയും ദേഷ്യ വും, സഡേറ്റീവ് മരുന്നുകൾ കാരണം വാതോരാ തെ സംഭാഷണും കാണിക്കുന്നവരാണു. അതു വൃദ്ധരോഗികൾ ഉള്ള സകല വീടുകളിലും ഉള്ള കാഴ്ച തന്നെ. ജനിച്ചു വീണ സന്താനങ്ങളെ ആ മാതാപിതാക്കൾ നിങ്ങളെ വളർത്തിയതും ഇത്തരം ശാഠ്യങ്ങൾ സഹിച്ചു തന്നെയാണെന്ന തു സ്വന്തം മനസ്സിനെ സദാ പഠിപ്പിച്ചു ഉരുവിട്ടു പറഞ്ഞു കൊണ്ടിരുന്നാൽ വയസ്സായവരെ നോക്കാനും അന്വേഷിക്കാനും, ഒരു സന്താനങ്ങ ൾക്കും ഒരു പ്രയാസവും ഏർപ്പെടുകയില്ല. മലമൂത്ര വിസർജ്യങ്ങളെ എടത്തു മാറ്റി വൃത്തി യായി കിടത്തുവാനും മനസ്സ് ഉണ്ടാകും. അവരുടെ ഇഗിംത്തിന് അനുസരിച്ചു പ്രാർത്ഥന യോ, പുരാണ ഗ്രന്ഥ പാരായണമോ (ബൈബിൾ, രാമായണം, ഖുറാൻ വായനയോ ഉൾപ്പെടെ) ഒക്കെ ആശ്വാസം നൽകിയേക്കാം. അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചു ള്ള മരണാനന്തര ചടങ്ങുകൾ നടത്തുവാനുള്ള ഉറപ്പും വേണമെങ്കിൽ കൊടുക്കണം. 6. എപ്പോളും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക, റൂം ക്ലീൻ ആയി ഇടുക, ദുർഗന്ധം ഉണ്ടാകാതെ സൂക്ഷിക്കുക. 7. സ്വസ്ഥവും, സന്തോഷജനകമായ ഒരു മരണത്തിനായി അവരെ തയ്യാറെടുപ്പിക്കക. ചിലർക്ക് സംഗീതം, ഭക്തിഗാനങ്ങൾ, ചില പ്രത്യേക മണം അല്ലെങ്കിൽ അഭിരുചികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. സഹായം കേരളത്തിൽ എവിടെ ലഭ്യമാണ്? കേരളത്തിൽ 'പാലിയേറ്റിവ് കെയറ്' അഥവാ 'സാന്ത്വന പരിചരണ' ത്തിനായുള്ള. സഹായം (നഴ്സസ് വിസിറ്റ് ഉൾപ്പെടെ) വളരെ നല്ല രീതിയിൽ, തികച്ചും. സൗജന്യമായി സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തുന്നുണ്ട്.
6️⃣ സ്വന്തം വീട്ടിൽ വൃദ്ധരായവർ ഉണ്ടെങ്കിൽ മെഡിക്കൽ കോളേജ് , ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ അടുപ്പിച്ചു അടുപ്പിച്ചു സന്ദർശന സമയങ്ങളിൽ പോയി ആരോരുമില്ലാത്തവരേയും ആരെങ്കിലും ഒക്കേ ഉള്ളവരേയും പറ്റുമ്പോഴൊക്കെ സന്ദർശിച്ചു തീരെ വയസ്സായവരേയും അവരുടെ കൂട്ടിരിപ്പുകാരേയും സന്ദർശിച്ചു , സംസാരിച്ചു മടങ്ങി വരാൻ പറ്റുമ്പോഴൊക്കെ എല്ലാവരും ശ്രമിക്കണം. ശ്രദ്ധിക്കണം. അപ്പോൾ മനസ്സിലാകും നമ്മുടെ വീട്ടിൽ കിടക്കുന്ന വൃദ്ധർ അതിനെയെല്ലാംകാൾ ദൈവ തുല്ല്യരാണെന്നു അപ്പോഴേ മനസ്സിലാക്കാൻ സാധിക്കൂ. ഈ കാണുന്ന 'പ്രഭ' യൊന്നും ശാശ്വതമല്ലെന്നും മനസ്സിലാകും. കേരളംസാന്ത്വന പരിചരണത്തിന് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള ആശാ വർക്കറെയോ [Accredited SocialHealth Activists (ASHAs)] അടുത്തുള്ള പബ്ലിക് ഹെൽത്ത് സെൻ്ററിലോ ഫോണിൽ ബന്ധപ്പെട്ടു നിർദ്ദേശങ്ങൾ തേടുക 🤩 ഈ രംഗത്തെ വിദഗ്ധരുടെ നിർദ്ദേശാശുസരണം വേണ്ട മാറ്റങ്ങളോടെ സമൂഹമനസ്സാക്ഷിക്കു മുമ്പിൽ സമർപ്പിക്കുന്നതു. ദയവായി മാക്സിമം ഷെയർ ചെയ്യുവാൻ ശ്രദ്ധിക്കുക.
പാളയം നിസാർ അഹമ്മദ്.
StatCounter Weekly Analystic report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയ ബ്ലോഗ്
🔴 Palayam Nizar Ahamed Copyrights©allrights reserved. Analytics Weekly Report shows numerous readers in various countries.
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news, investigative reports & editorial writings TIPS ARE HIGHLY APPRECIATED Pyatm +9194476 88232
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
16-12-25 Tue, Mo, R, MU, A, kod