theflashnews.blogspot.com

Monday, 2 March 2026

ദ ബിഗ് സേൽ

 എത്ര ശ്രദ്ധിച്ചാലും എല്ലാ  ജനങ്ങളും വിഡ്ഢി കളായിക്കൊണ്ടേ ഇരിക്കുന്നു. കുറച്ചു ദിവസം മുൻപു, പ്രമുഖ പത്രങ്ങളിലെല്ലാം ഒരു ഫുൾ പേജ് കള്ളർ പരസ്യം വന്നു. ഞാനും പത്രംകണ്ട് സന്തോഷ പുളകിത നായി . ഒരു"വലിയ ബസ്സാറു "കാരന്റെ പരസ്യമാണ്. തമിഴ്നാട്ടിലും, മലയാള നാട്ടിലും അങ്ങോളമിങ്ങോളം ശാഖകൾ ഉണ്ടു . അതുകൊണ്ടു അവിശ്വസിക്കേണ്ട കാര്യമില്ല . വീടുകളിലുള്ള പഴയ ന്യൂസ്‌ പേപ്പർ മുതൽ കണ്ട പത്രാദി ഭൂമിക്കു കീഴെയുള്ള സകല പഴയ സാധനങ്ങളും തൂക്കം നോക്കി നല്ല വില തന്നു എടുത്തു കൊള്ളുമത്രേ.   ആ ബസ്സാറിലോട്ടു കൊണ്ട കൊടുത്താൽ മതി. 

2️⃣പത്രത്തിലെ പരസ്യം കണ്ടതും, എൻ്റെ  ആദ്യത്തെ ജോലി ആ ബസ്സാറുകാരനെ വിളിച്ചു കാര്യം  സഥിരീകരിക്കുക എന്നതാ യിരുന്നു. സംസാരിച്ചു ഉറപ്പു വരുത്തി.   പഴയ ന്യൂസ്‌ പേപ്പർ ,പഴയ ടയർ ,പൊത്തു പൊളിഞ്ഞ ഇരുമ്പുരുക്കു സാധനങ്ങൾ വരെ ഒരു ലോഡു സാമാനങ്ങൾ ഇവിടെ സ്ഥലം മിനക്കെടുത്തി കിടക്കയാണ്. പരസ്യത്തിന്റെ മർമ്മം കേട്ടു എന്റെ ശ്രീമതിക്കും പെരുത്തു ഖുശിയായി. "നിങ്ങളെക്കൂടി എടുക്കുമോന്നു ചോദിച്ചു നോക്കിയോ " എന്നൊരു താങ്ങും അവൾ എനിക്കു തന്നു . വല്ലതും തിരിച്ചു ചൊറി യാൻ നിന്നാൽ ഇന്നത്തെ ദിവസം പോക്കാ വും. കൂടെപ്പിറന്നതു അഞ്ചെണ്ണമാണു.  തമാശയുടേയും, ഇടിച്ചുകേറി സംസാര ത്തിൻ്റെയും, ഒടുക്കത്തെ ആശാന്മാരാണെ ന്നാണു അവരുടെയൊക്കെ വയ്പ് . പക്ഷേ  എനിക്കതൊക്കെ  ചിരിവരാത്ത വളിപ്പുക ളായാണു ഈ ജീവിത കാലം മുഴുവൻ  തോന്നിയിട്ടുള്ളതു. ആദ്യം കൊടുക്കേണ്ട പഴയ അടാസ്സു സാധനം ഇവളെ തന്നെ എന്നു മനസ്സിൽ പറഞ്ഞു, മനസ്സിനെ സമാധാനിപ്പിച്ചു ഞാൻ.  വീട്ടിൽ കിടന്ന പഴയ സകല അലിപിലീസ്സു സാധനങ്ങളും വലിയ ഒരു പ്ലസ്ടിക്ക് ബാഗിൽ വാരി നിറച്ചു ശ്രീമതിയും അതിനു എന്നെ സഹായിച്ചു .
രണ്ടാളും ഉടുത്തൊരുങ്ങി ബസാറിലേക്കു വച്ചൊരു കാച്ചു കാച്ചി.  അവിടെ ചെന്നപ്പോ ഴുണ്ട് നമ്മളെക്കാൾ ബ്രമ്മാണ്ടൻ ചാക്കു കളുമായി നീണ്ട  ക്യൂ.    മണ്ണിട്ടാൽ താഴെ വീഴില്ല, അത്രക്കുണ്ട് ജനക്കൂട്ടം. സമൂഹ ത്തിലെ ഉന്നത ശ്രേണിയിൽ ഉള്ളവരാണ് അത്രയും. വന്നിറങ്ങുന്ന വേഷവും, ഹീലും, കാറും കണ്ട് എനിക്കു ബോധക്കേടു വന്നു.   അതുകൊണ്ടു അവറ്റകളെ കാണാത്ത മട്ടിൽ ഞാൻ മാറി നിന്നു . 

3️⃣മൂക്ക് തുളച്ചു കയറുന്ന സുഗന്ധങ്ങളുടെ വിവിധ ബ്രാണ്ടു കളുടെ മണം. മുന്തിയ ഇനം പട്ടു സാരിക ളുടെ വർണ്ണ പൊലിമ കാണണമെങ്കിൽ ഇതു പോലുള്ള ബസാറിലും, മാളിലും പോയി നിന്നാൽ മതി. കണവന്മാരും കൂടെയുണ്ടവും കേട്ടോ. അതുകൊണ്ടു ഈ വക ലക്ഷ്യവുമായി വരുന്നവർ കണവിയെ കൂടെ കൂട്ടുന്നതാവും ഉചിതം.  കുളിയും കാണാം, താളിയും നുള്ളാം.  ഇതു കേട്ടു എന്റെ മൈക്കിട്ടു കേറാൻ ആരും വരണ്ട . സകല മനുക്ഷ്യന്റെം, ഡീസെൻസി പണ്ടു മുതൽ സിറ്റിയിൽ കാണുന്നതാ ഞാൻ . ഒരു ഒന്നര മണിക്കൂർ കഴിഞ്ഞുകാണും ഞങ്ങളുടെ ഊഴമെത്തി. എൻ്റെ  പ്ലാസ്റ്റിക് ചാക്ക് തുറന്നു പോലും നോക്കാതെ അവന്മാർ ത്രാസ്സിൽ എടുത്തു വച്ചു. കാൽ ക്കുലേട്ടറിൽ കുത്തി നോക്കി.  എല്ലാം കൂടി 1500 റുപ്പികക്കു ഉണ്ടത്രേ.  പക്ഷെ ക്യാഷ് തരില്ല. 150 രൂപാ വീതമുള്ള 10 discount കൂപ്പൺ തരും .25000 രൂപാ വരെ വില മതി ക്കാവുന്ന എന്തും അവിടെ നിന്നു വാങ്ങാം. അപ്പോൾ അവർക്ക് 23500 റുപ്പിക മാത്രം നമ്മൾ നൽകിയാൽ മതി.  എങ്ങിനൊണ്ട് ഗുജറാത്തി ബുദ്ധി ... അല്ലേൽ സാമാനങ്ങളു തിരിച്ചു കൊണ്ടു പൊക്കോണം .കൂപ്പണ്‍ ഞാൻ കൈയ്യിൽ വാങ്ങി ..... ഹ ഹ ഹ ഹ 1500രൂപാ മൂല്യമുള്ള കൂപ്പണത്രയും അവിടെ  ഞാൻ ചില വഴിക്കണമെങ്കിൽ ഇനി ഒരു ഇരുപത്തി മൂവായിരത്തി അഞ്ഞൂറു രൂപയുടെ പുതിയ എന്തെങ്കിലും സാധനങ്ങൾ  വാങ്ങി ബില്ലിടണം. അല്ലെങ്കിൽ  25000 രൂപയുടെ സാധനങ്ങൾ എന്തെങ്കിലും  ഒക്കെ  വാങ്ങി  ബില്ലിടണം. അപ്പോൾ ഈ 1500 രൂപയുടെ  കൂപ്പൺ കഴിച്ചുള്ള തുക കൗണ്ടറിൽ അടച്ചാൽ മതി.  നല്ല  സൂത്രത്തിലുള്ള  ബിസിനസ്സ്  പറ്റിപ്പ്. 

4️⃣ധാരാളം  ആളുകൾ അന്തസ്സു നോക്കാതെ വഴക്കിടുന്നുണ്ടവിടെ.             ക്യാ ഫലം. മറ്റുള്ളവന്റെ മുന്നിൽ നാറുന്നു അത്ര തന്നെ. എൻ്റെ  ചോരയും തിളച്ചു. ഭാര്യ പറഞ്ഞു, മിണ്ടാതിരിക്കിൻ,  വീട്ടിൽ  കിടന്ന സകല ആക്രി സാധനങ്ങളും പത്രപ്പരസ്യം കണ്ട്  തൂക്കികൊണ്ടു വന്നിരി ക്കുന്നു. ആ 1500രൂപയുടെ കൂപ്പണും വാങ്ങി   നമുക്ക്  സ്ഥലം വിടാം. ഞാൻ  കൂടെ വന്നതല്ലേ. ഇനിയും കൂടുതൽ  നാറാതിരി ക്കാൻ നമുക്കു പോകാം. ആ കൂപ്പണ്‍ കീറി ആ സെയിൽസ്സുമാന്റെ മുഖത്തേക്കു ഒറ്റയേറും വച്ച്കൊടുത്തിട്ടു, ശ്രീമതിയേയും. കൂട്ടി ഞാൻ ആ സൂപ്പർ  മാർക്കറ്റിൻ്റെ പടിക ളിറങ്ങി മെയിൻ  റോഡിലേക്കു നടന്നു.  ആ ജാള്യത മാറ്റാൻ, പഴവങ്ങാടി ചാലയിലുള്ള ആസാദ് ഹോട്ടലിലേക്ക്, ഒരു കോഴി ബിരിയാണി കഴിക്കുവാൻ കേറി. ഇനി ഞാൻ നിങ്ങൾക്കു ഒരു ചെറിയ സമ്മാനം  തരാം. ഒരാൾക്ക്‌ മാത്രമേ തരൂ. ഈ ചിത്ര ത്തിൽ കാണുന്ന സ്ഥലം ഏതാണ്. എവിടെ യാണെന്ന് മാത്രം എഴുതുകയേ വേണ്ടു. ഞാനും ഒരു സമ്മാനം തരും.  എന്തായാലും ഞാൻ നിങ്ങളെ വിഡ്ഡിയാക്കുകയൊ ന്നുമില്ല. അതുറപ്പാണു. വീട്ടിലെത്തി അടുത്ത നാൾ പ്രഭാതത്തിൽ പത്രം തുറക്കുമ്പോഴാണു ഒരു പരസ്യ നോട്ടീസ് താഴേക്കു ഊർന്നു വീഴുന്നതു. എടുത്തു  നോക്കി.സകല സാധനവും{ Best buy} പകുതി വിലക്ക് കിട്ടുമത്രേ.  ന്യൂസ് പേപ്പറിനുള്ളിൽ മറ്റ് പരസ്യ നോട്ടീസുകൾ വയ്ക്കരുതെ ന്നാണു നിയമം. പത്രവിതരണക്കാരനു  അതിനായി നല്ല കൂലി വേറേയും കിട്ടും. 
ഈ സൂപ്പർമാർക്കറ്റിൽ  നിന്നും ഒരിക്കൽ  മറ്റു സാധനങ്ങളോടൊപ്പം,   ഒരു പായ്ക്കറ്റ് ചപ്പാത്തി കവർ ഞാൻ വാങ്ങി. 45 രൂപ

5️⃣അഞ്ചു ദിവസം കഴിഞ്ഞുള്ള എക്സ്പ്പെ യറി ഡേറ്റാണു അതിൽ പ്രിൻ്റ് ചെയ്തിരു ന്നതു. അടുത്ത ദിവസം രാവിലെ ചുട്ടു കഴിക്കാനായി പത്രത്തിൽ വച്ചപ്പോൾ നാറീട്ടു വയ്യ. ബാക്കിയിരുന്നതും കവറും പരിശോധിച്ചു. മുടിഞ്ഞ മലംനാറ്റം തന്നെ.  മാനുഫാക്ച്ചർ ഡേറ്റ് മായ്ച്ചു, രണ്ടാമതു അച്ചു കുത്തിയിരിക്കുന്നു. ബില്ല് നോക്കി സൂപ്പർ മാർക്കറ്റിലേക്കു വിളിച്ചു.  പർച്ചേസ് മാനേജർ എന്നൊരുത്തനാണു മറുപടി പറഞ്ഞതു. വേണ്ട നടപടി ഉടനെടുക്കാ മെന്നു. രാവിലെ ഒൻപതു മണിക്കാണു വിളിച്ചതു. പക്ഷേ 11മണി ആയിട്ടും യാതൊ രു അനക്കവും ഇല്ല.  വീണ്ടും വിളിച്ചു. അതേ ഒഴുക്കൻ മട്ടിലുള്ള മറുപടി തന്നെ. പത്തു മിനിറ്റിനകം, ചിറയിൻകീഴിലെ ചപ്പാത്തി കമ്പനിയിൽ നിന്നാണെന്ന് ഒരു മുസ്ലിം  സ്ത്രീയുടെ വിളിയെത്തി.   സാറിന് വേണമെങ്കിൽ ചപ്പാത്തി കഴിച്ചാൽ മതി. പരാതിപ്പെട്ടാൽ തന്നെ  എനിക്കൊന്നുമില്ല. എന്നെ ആരും തൂക്കി കൊല്ലാനൊന്നും പോണില്ലെന്നായി അവൾ. ഞാൻ ഫോൺ കട്ട് ചെയ്തു. ഈ സൂപ്പർ മാർക്കറ്റിൽ വീണ്ടും ഞാൻ വിളിച്ചു. എന്തു ഉദ്ദേശ ത്തിലും മര്യാദകേടുമാണു  എൻ്റെ ഫോൺ നമ്പർ ആ സ്ത്രീക്കു കൊടുത്തു കൊണ്ട്  താൻ കാണിച്ചതെന്നു ആ സ്റ്റോർമാനേജർ എന്ന ആ ഇരപ്പാളിയോട് ഞാൻ ദേഷ്യപ്പെട്ടു. ഒരു മണിക്കൂറിനകം നടപടി ഉണ്ടായി ല്ലെങ്കിൽ ഞാൻ ആ  സൂപ്പർ മാർക്കറ്റി ലേക്ക് വരും, ഒരിക്കലും  ആ സൂപ്പർമാർ ക്കറ്റ് തുറക്കാൻ ആകാത്ത വിധം പൂട്ടു വീഴ്ത്തി പരിഹരമുണ്ടാക്കുമെന്നു ഞാൻ പറഞ്ഞു നിർത്തി.  പത്തു മിനിറ്റിനകം കറുത്ത പാൻ്റ്സും, നീല ഷർട്ടും ധരിച്ച രണ്ടു പേർ ബൈക്കിൽ വീട്ടിലെ ഗേറ്റിൽ മുട്ടി. എന്തു വേണമെന്നായി ഞാൻ.  സ്വയം  പരിചയപ്പെടുത്തി  "-----സൂപ്പർമാർക്കറ്റിലെ ഫ്ലോർമാനേജറും, പർച്ചേസ് മാനേജറു മാണു ഞങ്ങൾ ഉള്ളിലേക്കു വരാമോ എന്നായി രണ്ടു പേരും. വരാൻ പറഞ്ഞു. 

6️⃣ ഇവരുടെ ഒക്കെ സ്ഥിരം കാലുപിടി ശൈലി  അറിയാമല്ലോ. അതന്നെ. അവരുടെ സകല ബ്രാഞ്ചിൽ നിന്നും ആ ചപ്പാത്തി മടക്കികൊടുപ്പിച്ചു, ഇനി ആ സ്ത്രീയുടെ അടുത്ത് നിന്നുള്ള പർച്ചേസ് ഒക്കെ നിർത്തി എന്നൊക്കെ പറഞ്ഞു. ഇഷ്ടമുള്ള സാധനങ്ങൾ സാറിന് സൂപ്പർ മാർക്കറ്റിൽ വന്നു രണ്ടു ദിവസം ഫ്രീ പർച്ചേസ് നടത്താം എന്നൊക്കെ  അവർ പറഞ്ഞു. അതിൻ്റെ ഒന്നും ആവശ്യം എനിക്കില്ലെന്നു ഞാൻ മറുപടി പറഞ്ഞു. ഇത്രയും കൂടി പറഞ്ഞു ഞാൻ...... നിങ്ങൾ രണ്ടു പേരും വന്നതു എന്തായാലും നന്നായി. അതല്ല ഞാനാണു അങ്ങോട്ട് വന്നിരുന്നതെങ്കിൽ എന്നെ  പുറത്താക്കി സുപ്പർ മാർക്കറ്റ് നിങ്ങൾക്കു അടക്കണ മെങ്കിൽ  നിയമ സംവിധാനങ്ങളെത്തന്നെ നിങ്ങൾക്ക് ആശ്രയിക്കേണ്ടി വന്നേനേ. സ്ഥാപനത്തിൻ്റെ ഒർജിനൽ ഉടമസ്ഥൻ തന്നെ അതിനായി വരേണ്ടി വരുന്ന അവസ്ഥയാവും ഞാൻ ഉണ്ടാക്കി ത്തീർക്കുക.  അതാണു എന്നെപ്പോലെയു ള്ള പാളയം സ്വദേശികളുടെ ശൈലിയും, രീതിയും.  മറ്റൊരാളുടെ സഹായത്തിനും, നേതാക്കളുടെ സഹായത്തിനും അവരുടെ വീട് തേടിപ്പോയി കാത്തു നിൽക്കുന്ന പതിവും ഞങ്ങൾക്കില്ല.. നന്മയുള്ള എല്ലാ നല്ല മനസ്സുകൾക്കും ജഗദീശ്വര കൃപാ
കടാക്ഷം ഉണ്ടാകട്ടേയെന്നു പ്രാർത്ഥന 🤲🙏
പാളയം നിസാർ അഹമ്മദ്, 
Copyrights©allrights reserved 
                                    Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger|Poet| Editor-in-Chief |Flash News Bulletindaily|Breaking news,investigative reports, editorial writings    
 
         TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
Unlike ·  · 
h♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕





























04--03-2026 ബുധനാഴ്ച 











25-3-2026 ബുധൻ Not for publication 

h

No comments:

Post a Comment