
2️⃣അന്നൊക്കെ കേരളകൗമുദി മാത്രമാണു തിരുവനന്തപുരത്തു നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ചിരുന്നതു⛹️ അക്കാലത്ത് സർക്കുലേഷനിൽ ഏറ്റവും അധികം പ്രചാരം നേടിയിരുന്നതും കേരള കൗമുദി മാത്രമാണ് 🏃 കലാനിലയം സ്ഥിരം നാടകവേദി ഉടമയായ കൃഷ്ണൻ നായരുടെ 'തനിനിറം' സായാഹ്ന ദിനപത്രവും ഉണ്ട് 🧎 മാതൃഭൂമി കോഴിക്കോട് നിന്നും, മലയാള മനോരമ കോട്ടയത്ത് നിന്നും പ്രിന്റ് ചെയ്തു തലസ്ഥാനത്തേക്ക് ബസ്സിലോ, ട്രെയിനിലോ പ്രഭാതത്തിൽ എത്തുമ്പോഴേക്കും, തലസ്ഥനവാസികളായ ജനങ്ങൾ അവരവരുടെ ജോലികൾക്കായി വീടുകളിൽ നിന്നും ഇറങ്ങി കഴിഞ്ഞിട്ടുണ്ടാവും🧎കേരള കൗമുദി യിൽ മന്ത്രിയായിരുന്ന അടിയോടിയെ കുറിച്ചു അഴിമതി വാർത്ത പ്രസിദ്ധീകരിച്ചതിനു, വലിയൊരു സംഘം പോലീസ്, പരിശോധന നടത്തിയ സമയമായിരുന്നു അതു🧎 തിരുവനന്തപുരം പേട്ടയിലെ പത്രമാഫീസ് പൂർണ്ണമായും വളഞ്ഞു പരിശോധന നടക്കുകയാണെന്നു എൻ്റെ പിതാവ് പറഞ്ഞു ഞാൻ കേട്ടിരുന്നു🧎പത്രാധിപർ മാരായിരുന്ന കെ. സുകുമാരൻ(കേരള കൗമുദി) അനിയൻ കെ. ബാലകൃഷ്ണൻ (കൗമുദി) എന്നിവ രൊക്കെ എൻ്റെ പിതാവിന്റെയും, അമ്മാവ ൻ്റെയും ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു🏃 എൻ്റെ മൂത്ത സഹോദരിയും , മൂത്ത സഹോദരനും പേട്ട ഹൈസ്കൂളിൽ ആയിരുന്നു ആ കാലഘട്ടത്തിൽ പഠിച്ചിരുന്നതു⛹️
3️⃣കേരളകൗമുദി കുടുംബത്തിലെ കുട്ടികളെല്ലാം എൻ്റെ സഹോദരങ്ങളുടെ അടുത്ത കൂട്ടുകാരും, സഹപാഠികളുമായിരുന്നു🧎 ഒരുനാൾ പ്രഭാത ത്തിൽ ആറുമണി ആയിട്ടുണ്ടാവണം🏃ജനറൽ ആശുപത്രിയിലെ ജംഗ്ഷനിൽ വച്ച് ഒരു പാൽക്കാരൻ്റെ സൈക്കിളും, ഒരു കാറും തമ്മിൽ കൂട്ടിയിടിച്ചു🧎 വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച വലിയ ഒച്ച കേട്ടു പരിസരത്തു ണ്ടായിരുന്ന ജനങ്ങളെല്ലാം ഓടിക്കൂടി 🧎 സൈക്കിളും, പിന്നിൽ കെട്ടി വച്ചിരുന്ന വലിയ ക്യാനും ചരിഞ്ഞു വീണു🧎പാൽ മുഴുവനും നിലത്തൊഴുകി🧎ആ ക്യാനിനുള്ളിൽ നിന്നും പാലോടൊപ്പം കുറേ കിഴി കെട്ടുകളും നിലത്തേക്കു ഒഴുകി🧎ഓടിക്കൂടിയ ജനങ്ങൾ പാലിനോടൊപ്പമുള്ള കിഴിക്കെട്ടുകൾ എന്താണെന്നു തിരക്കി🧎 പാൽക്കാരൻ മറുപടി പറഞ്ഞില്ല🧎ചിലരൊക്കെ കിഴി അഴിച്ചു നോക്കി🐛കഴുകിയെടുത്ത മണ്ണിരകളാണ ത്രയും🐛സേമിയ പോലെ ഉണ്ടു എല്ലാം🐛 ഓടി ക്കൂടിയതു പോലീസല്ലല്ലോ🧎 ജനക്കൂട്ടമല്ലേ🧎സത്യം പറയടാ, ഈ കിഴി കെട്ടുകളൊക്കെ പാലിനുള്ളി ലെന്തിനാണെന്ന് ചോദ്യം ചെയ്തു, ജനം പാൽക്കാരനെ കൈവച്ചു🧎പാലിനു കട്ടിയും, കൊഴുപ്പും കൂട്ടാൻ മണ്ണിരകളെ കഴുകി ശുദ്ധമാക്കി അതിരാവിലെ കിഴികെട്ടി പാലിലിട്ടാണു പാൽ വിതരണത്തിന് ഇറങ്ങുന്നതെന്ന മറുപടി കിട്ടി🧎ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ എന്നു പറയുന്നതു (ജന്നലാശുപത്രിമുക്കു) ഒരുപാട് റോഡുകളും മെഡിക്കൽ ഷോപ്പുകളും, പ്രസിദ്ധമായ ഹോളിഏഞ്ചൽസ് കോൺവെൻ്റു സ്കൂളും, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളും ചേരുന്ന സ്ഥലമാണു🧎
4️⃣കണ്ണാശുപത്രിയും, കണ്ണാടി കടകളും, ഒരു വിളിപ്പാടകലെ പാളയവും, പാളയം കന്നിമാറാ മാർക്കറ്റും, പാളയം യൂണിവേഴ്സിറ്റി കോളേജും, വഞ്ചിയൂർ കോടതി സമുച്ചയവും, ഗവൺമെന്റ് സെക്രട്ടറിയേറ്റും കളക്ടറേറ്റും ഏതാനും വാര അകലെയാണു🧎ഈ വിരപ്പാൽ വാർത്ത രണ്ട് മൂന്നു മിനിട്ടിനകം തിരുവനന്തപുരം സിറ്റിക്കുള്ളിലാകെ പരന്നു 🧎 ജനം സകലമായ ക്യാൻ പാൽക്കാരൻമാരേയും തടഞ്ഞുവച്ചു പരിശോധിച്ചു🧎സകലവൻ്റെയും ക്യാനുകളിൽ കിഴിയുണ്ടു🧑🦯 ജനം പാൽക്കാരെയെല്ലാം വളഞ്ഞിട്ടു മർദ്ദിച്ചു 🧑🦯സിറ്റിയിലേക്കുള്ള പ്രവേശന കവാടങ്ങളായ മെഡിക്കൽ കോളേജിനടുത്തെ ഉള്ളൂർ, കറ്റച്ചാക്കോണം എന്നു അറിയപ്പെട്ടിരുന്ന കേശവദാസപുരം, തിരുമലയും, പേയാടും, ആണ്ടിയിറക്കം എന്ന കരമന, ആറ്റു കാൽ എന്ന ഐരാണിമുട്ടം, (വസൂരി കുത്തി വയ്പ് വരുന്ന നാളുകൾക്കു മുമ്പു, രാജ ഭരണകാലത്ത്, വസൂരി പിടിപെട്ടു മരണപ്പെട്ട വരെ പരമ്പിൽ-പായ ചുറ്റി കെട്ടി ഐരാണിമുട്ടത്തു കൊണ്ടു തള്ളുകയാ ചെയ്യുക) കൊഞ്ചിറവിള ഒക്കെ സൈക്കിളിലും, മോപ്പഡിലും ഉള്ള പാൽ വില്പനക്കാരെ കൈ വക്കാനായി ജനം കാവൽ നിന്നു🧑🦯എല്ലാവനും ചുട്ട ഇടി കിട്ടി,സൈക്കിളും ,മോപ്പഡും,പാൽ ക്യാനും നിലത്തിട്ടു ജീവനും കൊണ്ടു അവർ ഓടി🧑🦯 അതോടെ പോലീസ് ഇടപെട്ടു🧑🦯സൈക്കിൾ-മോപ്പഡ് പാൽ ക്യാൻ വില്പന അവസാനിച്ചു🧑🦯 പത്രങ്ങളുടെ മുൻ പേജിൽ പരിശുദ്ധമായ-പാസ്ച്ചുറൈസ് ചെയ്ത പാലാണു ആരോഗ്യകരം എന്ന തിരുവ ല്ലത്തെ കമ്പനി വക പരസ്യം തുടർച്ചയായി വന്നു തുടങ്ങി🧑🦯
5️⃣സത്യം സർവ്വശക്തനു മാത്രമേ അറിയൂ🧑🦯അക്കാലത്തെ ഈ കൃത്രിമം ആരുടേ താണെന്നു ഇപ്പോൾ പറയുക വയ്യ🧑🦯 ഭാര്യയുട വീട്ടിൽ മൂന്നു നാലു പശുക്കൾ ഉണ്ടായിരുന്നു 🏃 അതിനാൽ പാലിനു പഞ്ചമില്ല🏃 കുപ്പിയിൽ അലുമിനിയം ഫോയിൽ കൊണ്ടു സീൽ ചെയ്ത തണുത്ത പാൽ വീട്ടിനടുത്ത ഡയറിയിൽ പോയി വാങ്ങാം🤾 ചൂടോടെ കറന്ന പാലിൻ്റെ നല്ല രുചിയായിരുന്നു അന്നതിനു🤾 കൂലി കൊടുത്താൽ സ്ത്രീകൾ അവ വീട്ടിൽ കൊണ്ട് തരും🤾സൈക്കിൾ പാൽ 365 ദിവസവും വെള്ളം തന്നെ🤾പാൽക്കാരനോട് എത്ര വഴക്കിട്ടാലും, അതിനു മാറ്റമൊന്നും വരില്ല 🤾മിൽമ പ്ളാസ്റ്റിക് കവർ പാൽ ബൂത്തിൽ നിന്നും അതിരാവിലെ വാങ്ങി വരാൻ സ്ത്രീകളെ കൂലിക്ക് ഏർപ്പാടാക്കി വാങ്ങുമായിരുന്നു🤾 കൂലി കൂടി കൂടി വന്നപ്പോൾ സ്വയം പോയി വാങ്ങാൻ തുടങ്ങി🏃35 വർഷം മുമ്പു "മണ്ണിരപ്പാൽ" വാർത്താ മാദ്ധ്യമങ്ങളിൽ ദിവസവും വലിയ വിഷയമായപ്പോൾ സൈക്കിൾ-മോപ്പഡ് പാൽ സിറ്റിയിലെ വിദ്യാഭ്യാസവും, അറിവും ഉള്ള സകല ജോലിക്കാരും, ഉദ്യോഗസ്ഥരും തിരസ്കരിച്ചു🤾സിറ്റിക്കുള്ളിലെ ജനനം കൊണ്ടുള്ള മെച്ചം വലുതാണ്🧑🦯 നിസ്സാര നിമിഷം കൊണ്ടു ഏതു എളുപ്പവഴികളിലൂ ടെയും, ഊടുവഴികളിലൂടെയും, നടന്നു തന്നെ സംഭവ സ്ഥലങ്ങളിൽ പാഞ്ഞെത്താം🧑🦯ഒരു സംഭവ മുണ്ടായാൽ സിറ്റിയാകെ മിന്നൽപ്പിണർ പോലെ വസ്തുനിഷ്ഠമായി വാർത്ത പരക്കും🤾
മംഗളദായകം അനുഗ്രഹീതം, സർവ്വേശ്വര ചൈതന്യമവർണ്ണനീയം..... എവിടെ യും എഴുതപ്പെട്ടതല്ല.. സ്വന്തവരികൾ തന്നെ
~2.jpg)








No comments:
Post a Comment