ഇന്നത്തെ സായാഹ്നത്തിനു അതി മനോഹാ രിത പോലെ• 6. 35 ആയിട്ടും സൂര്യൻ അസ്ത മിച്ചിട്ടില്ല. നന്നേ ചൂടും കുറവു.ആഗസ്റ്റ് അവ സാന വാരദിനങ്ങൾ കുറേ വർഷങ്ങളായി ഇങ്ങനെയാണു. സൂര്യാസ്തമനം ആവണമെ ങ്കിൽ ഏഴുമണിയെങ്കിലും ആവും. മനോഹാ രിത ദർശിക്കാൻ കഴിയുന്നത് അവരവരുടെ കണ്ണിലെ കാഴ്ചയുടെ അളവുപോലെ യാണെന്നാണു ഗ്രീക്കു തത്വ ചിന്തകനായ അരിസ്റ്റോട്ടിൽ പണ്ടേ പറഞ്ഞിട്ടുള്ളതു. . ഇതു തന്നെ തരമെന്നോർത്തു ഞാൻ റേഡിലേ ക്കു നടന്നു. വല്ലപ്പോഴുമുള്ള സായാഹ്ന നടത്തിനിടയിൽ മുഖപരിചയമുള്ള കുറച്ചേറെ പരിചയക്കാരെ കണ്ടുമുട്ടാനാകും.
2️⃣പല വീടുകളിലെയും വീട്ടു വിശേഷ ങ്ങളും, പല വീട്ടുകരുടെ മുൻ ചെയ്തികളും അവരൊക്കെ പറഞ്ഞു തരികയും ചെയ്യുമെന്ന ഒരു നേട്ടമുണ്ട്. വീടിൻ്റെ ഇടവഴി തിരിയുമ്പോൾ ഒരാൾ കാലിൽ ആണി രോഗം വന്ന പോലെ ചാടി ചാടി വരുന്നു. ദിവസങ്ങളായി ഇസ്തിരി ഇടാത്ത ഉടഞ്ഞു മടങ്ങിയ, അല്പം മുഷിഞ്ഞ വെള്ള മുണ്ടും ഷർട്ടും. ഫുൾ സ്ലീവ് ഷർട്ടിൻ്റെ കൈ ചെറുതായി അലക്ഷ്യമായി ചുരുട്ടി ചുരുട്ടി മുട്ടിനു മുകളിൽ തെറുത്തു കയറ്റി വച്ചിട്ടുണ്ട്. മുണ്ടു മടുത്തു കെട്ടിയിട്ടുണ്ടു. കാലിൽ തേഞ്ഞു തുടങ്ങിയ റബ്ബർ സ്ലിപ്പറും. എൻ്റെ കോളേജ് ജീവിത കാലത്തെ പെൺകുട്ടികൾ ഇത്തരക്കാരെ 'പഴന്തുണികൾ' എന്നർത്ഥം വരുന്ന 'റാഗ്സ്' എന്നായിരുന്നു അവജ്ഞ യോടെ പറയുക. ആ മുഖത്തു വലിയൊരു കണ്ണട വച്ചിട്ടുണ്ട്. ഈ കണ്ണട ബൈക്കിൽ യാത്ര ചെയ്യുന്ന ചെറുപ്പക്കാരാണു ധരിക്കുക. ഗോഗ്ഗിൾസ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ കണ്ണട, കണ്ണിൽ പൊടിയടിക്കാണ്ടിരിക്കാ നും, കാറ്റത്തു ചെറു പ്രാണികൾ കണ്ണിൽ വന്നു വീഴാതിരിക്കാനുമാണു ബൈക്ക് റൈഡേഴ്സ് ഇതുപയോഗിക്കുക. എനിക്കു അയ്യാളുടെ അടുത്തെത്താൻ ആയപ്പോൾ, ഞാനയ്യാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏതാടാ ഈ മര മാക്രി ഗോഗ്ഗിൾസ് കണ്ണടയും വച്ചു നടന്നു പോകുന്നതെന്നാണു ഞാൻ അയ്യാളെ നോക്കിയതു. അപ്പോഴേക്കും അയ്യാൾ പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു: ഹ, ഹ നടത്തത്തിനു ഒരു കൂട്ടായല്ലോ സാറേന്നു. ഞാനും ചിരിച്ചു അതേന്നു മറുപടിയും പറഞ്ഞു. ചോദ്യോത്തരം അത്രയുമായപ്പോൾ ഞാൻ ചോദിച്ചു, എവിടെയാണു താമസിക്കുന്നതെന്നു.
ആ ചെറിയ കട കാണുന്നില്ലേ അതിൻ്റെ പിന്നി ലായിട്ടാ സാറേ ഞാൻ താമസിക്കുന്നതു.
3️⃣ആ കട നടത്തുയാൾക്കു വലിയ സാമ്പത്തിക ശേഷിയും, അനവധി ലോറികളും ഉണ്ടായിരുന്നു. ഒക്കെ ഇല്ലാണ്ടായി. അതു പോലെ 'ദാ ണ്ടെ' ഈ വീട്ടുകാരനും. അയ്യാൾ സംസാരം അല്പം നിർത്തിയിട്ടു മറ്റൊരു വീട് ചൂണ്ടിക്കാട്ടി. അയ്യാൾ ചൂണ്ടിക്കാട്ടിയ ഇടതു ഭാഗത്തേക്ക് ഞാൻ കണ്ണോടിച്ചു. എനിക്കു ആളെ മനസ്സിലായി. അവനു ഇപ്പോ പണിയൊ ന്നുമില്ല. വീട്ടിലിരിപ്പു തന്നെ. കുറച്ചു പൈസ ബാങ്കിൽ ഇട്ടിട്ടുണ്ട്. അതെടുത്തു 'തിന്നും'. വേറൊരു പുടുക്കുമില്ല. അയ്യാൾടെ നാടൻ ഭാഷാ പ്രയോഗം എന്നെ ചിരിപ്പിച്ചു. ഇതൊക്കെ പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. കുറഞ്ഞതു രണ്ടു മൂന്നു പേരെങ്കിലും 'ഒരേപോലെ' ഒരു കാര്യം പറയുന്നുവെങ്കിൽ അതിൽ കാതലായ സത്യമുണ്ടെന്നു തന്നയാണു ഞാൻ വിശ്വസി ക്കുക. എങ്ങോട്ട് പോകുന്നു എന്നു ഞാൻ ചോദിച്ചു. അമ്പലത്തിലേക്കു എന്നായി അയ്യാളുടെ മറുപടി. എന്നോടൊപ്പം നടക്കുന്ന അയ്യാൾ, സംസാരം അല്പം നിർത്തി, എന്നിട്ട് തുടർന്നു....എൻ്റെ ഒരു കണ്ണിൻ്റെ ഫീസടിച്ചു പോയി സാറേ. അതാണീ കണ്ണാടി വച്ചിരിക്കു ന്നതു... അയ്യാൾ ബാക്കി പറയുന്നതു കേൾ ക്കാൻ, ഞാൻ നിശബ്ദനായി. ഇടത്തേ കണ്ണു ഗവണ്മെൻ്റിൻ്റെ കണ്ണാശുപത്രിൽ തിമിരത്തിനു (കാറ്ററാക്റ്റു) ഓപ്പറേഷൻ ചെയ്തതാ. അവന്മാർ കുത്തിപ്പൊട്ടിച്ചു കാഴ്ച പൂർണ്ണ മായും ഇല്ലാണ്ടാക്കി എന്നാണു മികച്ച ആശു പത്രിക്കാരെല്ലാം പറഞ്ഞതു. അങ്ങനെ ആരാ പറഞ്ഞേന്നു ഞാൻ ചോദിച്ചു. മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയിലെ ഡോക്ടർ മാരാണു ഇടതും വലതും കണ്ണുകൾ പരിശോധിച്ച ശേഷം പറഞ്ഞതു വലത് കണ്ണു ഓപ്പറേഷൻ ചെയ്തു തരാം അതിനു കാഴ്ച ഉറപ്പായും കിട്ടുമെന്നു•
4️⃣ഇടതു കണ്ണിൽ ഇനി ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നു അരവിന്ദ്കാരാ പറഞ്ഞതു സാറേ. വലത് കണ്ണു കഴിഞ്ഞയാഴ്ച അരവിന്ദ് ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്തു തന്നു. ഇപ്പോ ആ കണ്ണിനു നല്ല കാഴ്ചയുണ്ടു. അത്രയും നേരം ആവേശത്തോടെ സംസാരി ച്ചയാൾ പെട്ടെന്ന് നിശബ്ദനായി. ഗവൺമെൻ്റ് ആശുപത്രിയിൽ അയ്യാൾ പോകാൻ കാണിച്ച മണ്ടത്തരം കൊണ്ട് ഒരു കണ്ണു നഷ്ടപ്പെട്ട തോർത്ത് അയ്യാളുടെ മനസ്സ് കരയു കയാവുമെന്നു എനിക്കു മനസ്സിലായി. ഞാന യ്യാളുടെ മുഖത്തെ ഗോഗ്ഗിൾസ് ഗ്ലാസ്സിലൂടെ ആ കണ്ണുകളിലേക്ക് നോക്കി. അതെ! രണ്ടു കണ്ണുകളിലും കണ്ണുനീർ നിറഞ്ഞു നിൽക്കുന്നു. വളരെ ചെറിയ ക്ലാസ്സിൽ പഠിച്ച പദ്യഭാഗമാണു അപ്പോൾ നാവിൻ തുമ്പത്ത് വന്നതു:
"എന്തുകൊണ്ടോ ശൗരി
കണ്ണു നീരണിഞ്ഞു,
ധീരനായ ചെന്താമര
കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ" കണ്ണു കൊണ്ട് പല കാര്യങ്ങളും ചെയ്യാം, ആരും ശ്രദ്ധിക്കാതെ ആക്ഷൻ കാണിക്കാം, മനോഹാ രിത അളക്കാം, ഒളിഞ്ഞു നോക്കാം, സന്തോഷ ത്തിലും, സന്താപത്തിലും കണ്ണീർ പൊഴിച്ചു കാണിക്കാം. ഒരു കള്ളത്തിനെ സത്യമായി പറഞ്ഞു ഫലിപ്പിക്കാനും കണ്ണിനെ കൊണ്ട് കരഞ്ഞു കാണിപ്പിക്കാം...... നേരും, നെറിയുമില്ലാതെ, സർവ്വശക്തനു നിരക്കാത്ത കാര്യങ്ങൾ ജീവിതത്തിൽ പറഞ്ഞാലും ചെയ്താലും ഓർത്തോർത്തു വിലപിക്കേ ണ്ടുന്ന അവസരങ്ങൾ മുന്നിൽ വരുമത്രേ.
പാളയം നിസാർ അഹമ്മദ്, ©ചിത്രവും പകർപ്പവകാശവും
പ്രസാധകനു മാത്രം©
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings. Author: Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.
Image and copyright belong to the publisher only©
TIPS ARE HIGHLY APPRECIATED 🌐 Pyatm +919447688232
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥