theflashnews.blogspot.com

Thursday, 3 July 2025

ശല്ല്യങ്ങളെ ശല്ല്യങ്ങൾ എന്നു തന്നെ പറയണം


ധാരാളം കാളുകൾ  അതിരാവിലെ തന്നെ എനിക്കു വരും. ലാൻഡ് ഫോണിന്റെ ശക്തമായ മണിയടിയൊച്ച കേട്ടാണ് ഇന്നും ഞാനുണർ ന്നതു.  ഞാൻ ടെലഫോൺ കണക്ഷൻ എടു ക്കുന്ന കാലഘട്ടത്തിൽ  അപേക്ഷിക്കുമ്പോൾ തന്നെ 3000 രൂപ  അടക്കണമായിരുന്നു. പവനു പോലും അന്നു 4000 രൂപയേ വിലയുള്ളു.   ആ പണം അടച്ചിട്ടു 3 മുതൽ 5 വർഷം വരെ കാത്തിരിക്കണം. താമസ സ്ഥലം ഫീസിബിൾ ഏരിയ അല്ലെങ്കിൽ  പിന്നെയും വർഷങ്ങൾ കാത്തിരിക്കണം. സ്പെഷ്യൽ കാറ്റഗറി എന്നൊരു വകുപ്പിലാണു ടെലഫോണിനുള്ള എൻ്റെ  അപേക്ഷ ഉൾപ്പെടുന്നതു. 

                             2️⃣ഏതാനും ദിവസങ്ങൾക്കകം ഏതെങ്കിലും  വഴിയിലൂടെ  പോസ്റ്റ് ഇട്ടു ലൈൻ വലിച്ചു  വീട്ടിലേക്കു എനിക്കു  കണക്ഷൻ തന്നേ മതിയാകൂ. ഭൂമി കുഴിച്ചു 16 ടെലഫോൺ  പോസ്റ്റ്കൾ  നാട്ടിയാണു എനിക്കു  അക്കാല ത്ത്  കണക്ഷൻ തന്നതു. വർഷങ്ങൾ കഴിഞ്ഞു  റോഡ് കുഴിച്ച് ചെറിയ ഇരുമ്പു പൈപ്പു കുഴലുകളിട്ടു അതിലൂടെ  കേബിൾ വലിച്ച ശേഷം ഇന്ത്യയിലെ എല്ലാ  ദിക്കുകളിലും ഉണ്ടായിരുന്ന ടെലഫോൺ  പോസ്റ്റ്കൾ മാറ്റപ്പെട്ടു.   ഇൻസ്റ്റലേഷൻ ചാർജ് ,   മാസവാടക, ആരാണു വിളിക്കുന്നതെന്നു തിരിച്ചറിയാനുള്ള കാളർ ഐഡി ചാർജ് ഒക്കെ  ആദ്യം അടക്കണം. അതും കഴിഞ്ഞിട്ടാണു വിളിക്കുന്നതിനുള്ള ചാർജും, വാടകയും. ഫ്രീ തരുന്ന കാൾ ഒന്നോ രണ്ടോ  ദിവസം കൊണ്ട്  തീരും. ഞാൻ  താമസിക്കുന്ന 50 വീട്  ചുറ്റളവിൽ അന്നു ആർക്കും ടെലഫോൺ  കണക്ഷൻ  ഇല്ല. എറണാകുളത്തെ  ഒരു CBI ജഡ്ജി ആ കാലഘട്ടത്തിൽ എൻ്റെ  വീട്ടിനു സമീപമാണു താമസിക്കുന്നതു. പുള്ളിക്കാരനും ടെലഫോൺ  ഇല്ല. എൻ്റെ  വീട്ടിൽ  വന്നാണു  കാളുകൾ അദ്ദേഹം  അറ്റൻഡ്  ചെയ്യുക.  അടുത്ത് ആസ്സാം മിലിട്ടറിയിലെ കേണലിനു, തിരുവനന്തപുരത്തെ ഡോക്ടറായ ഭാര്യയെ വിളിക്കണമെങ്കിൽ ഞങ്ങളുടെ വീട്ടിൽ  വന്നേ മതിയാകൂ.  ചുറ്റു പാടുമുള്ളവർ ടെലഫോണിനു വേണ്ടി ഞങ്ങളെയാണു ആശ്രയിച്ചിരുന്നത്. അതിൽ പ്രത്യേകമായി എടുത്തു പറയേണ്ടതു,  വഴുതക്കാട് വിമെൻസ് കോളേജ്  പ്രൊഫസറാ യിരുന്ന ഒരു നൈബറിനെ കുറിച്ച്  ഇവിടെ ഓർ ക്കാതിരിക്കാനാവില്ല. 

             3️⃣നല്ല മര്യദയുള്ള റിട്ടയർ ചെയ്ത ലേഡി പ്രൊഫസർ ആയിരുന്നു  അവർ. അവരും മിക്ക ദിവസങ്ങളിലും  ടെലിഫോൺ  വിളിക്കാനും, വരുന്ന കാൾ  അറ്റൻഡ്  ചെയ്യാനും മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു.  അവർ നടി പാർവ്വതി  ജയറാമിൻ്റെ വല്ല്യമ്മയായിരുന്നു.  ബാറ്റുമിൻറൻ ചാമ്പ്യനും, അർജ്ജുന അവാർഡ്   ജേതാവായ യൂ. വിമൽ  കുമാറിൻ്റെ  മാതാവുമായിരുന്നു അവർ.  നടി പാർവ്വതിയും ഭർത്താവായ ജയറാമും അവിടെ വരുന്ന സമയങ്ങളിൽ  അവർ വന്നു നേരത്തേ  പറയുമായിരുന്നു. ഇന്നു  അവരൊക്കെ വരുമെന്നു.  ഒരു ചലച്ചിത്ര താരങ്ങളേയും അത്രകണ്ട് ശ്രദ്ധിക്കാറില്ല എന്നതിനാൽ ഈ വക കാര്യങ്ങളിൽ ഞങ്ങൾ  ശ്രദ്ധിക്കാറില്ല.അവരൊക്ക ഒരു  തൊഴിൽ  ചെയ്യുന്നു അത്രതന്നെ📍 പഠിത്തത്തിലൂടെ നേടുന്ന ഉന്നത വിദ്യാഭ്യാസവും, പദവികളെയുമേ ഞാൻ എന്നും  ആരാധനയോടെ കാണാറുള്ളു📍 ഫോൺ ചെയ്യാനായി എത്തുന്ന ഒരാളോടും ഞങ്ങൾ പണം വാങ്ങുമായിരുന്നില്ല. ചിലർ മൂന്നോ  അഞ്ചോ രൂപ മേശയിൽ വച്ചിട്ടു പോകും. അതു കൈയ്യോടെ എടുത്തു  അവർക്ക് തന്നെ  തിരികെ നൽകും.  പൈസ തന്നു വിളിക്കാനാണെങ്കിൽ ഇവിടെ  വരരു തെന്ന്  സൗമ്യമായി പറഞ്ഞയക്കും. എന്തായാലും  പ്രതി മാസം ഞാൻ  ടെലഫോൺ  റെൻ്റ്, കാൾ ചാർജും  അടക്കണം. പിന്നെ  ഈ അയലോക്കക്കാരിൽ നിന്നും  പിരിച്ചിട്ടു പണമടക്കേണ്ട ഒരു ഗതികേടും, അവസ്ഥയും അന്നെനിക്കുണ്ടായിരുന്നുമില്ല. എങ്കിലും ഫോൺ വിളിക്കാൻ എത്തിയിരുന്ന പലർക്കും  തീരെ മര്യാദ എന്നതു അടുത്തു കൂടെ പോയിട്ടേ ഇല്ലെന്നതും വസ്തുതയാണു. 

                        4️⃣അവശ്യക്കാരനു ഔചിത്യം കാണില്ലെന്നും, അയൽവാസികൾ പലവിധമാ ണെന്നും നമുക്കു  മനസ്സമാധാനപ്പെടാമെങ്കിലും, ചിലരെക്കൊണ്ടു അസഹ്യമായ ഏറെ ബുദ്ധിമുട്ട് ഞങ്ങൾക്കു  അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്.  ഏതു  അസമയത്തും ഒരൗചിത്യ ബോധവുമില്ലാതെയുണ്ടാകുന്ന ശല്ല്യത്തിനെ ശല്യം എന്നു തന്നെ  പറയണം. ആ വിഷയം അവിടെ നിൽക്കട്ടെ 📍കുറച്ചു അടുത്ത  സുഹൃത്തുക്കൾ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അവരൊക്കെ ആകെ ബേജാറിലായിട്ടാണു എന്നെ വിളിക്കുന്നതു.  തിരുവനന്തപുരത്തിൻ്റെ തനതായ രുചിയുള്ള ബിരിയാണി എവിടെ  കിട്ടുമെന്നു അവർക്കു അറിയണം. സെക്രട്ടറി യേറ്റിൽ  വിവിധ ആവശ്യങ്ങളുമായെ ത്തിയവരാണവർ! ചിലരൊക്കെ  വരുന്നതു വലിയ വൈദ്യുതി ബില്ല് അവരുടെ  ഫാക്ടറി കളിൽ വന്നതു മന്ത്രിയെ കണ്ടു കുറപ്പിച്ചു വാങ്ങാൻ, ചിലർ വരുന്നതു സ്വന്തം ജില്ലയിൽ വൻ വ്യവസായങ്ങൾ തുടങ്ങിയപ്പോൾ ഉദ്യോഗസ്ഥരിൽ നിന്നും  ഉണ്ടായ ശല്ല്യങ്ങൾ നീക്കാൻ അങ്ങനെ പോകുന്നു പല ആവശ്യങ്ങൾ. വിവിധ ജില്ലകളിലുള്ള ഏതു കാര്യത്തിനും സെക്രട്ടറിയേറ്റിൽ വരിക തന്നെ  വേണം. അതു വ്യവസായങ്ങൾ തുടങ്ങാനുള്ള ഉദ്യോഗസ്ഥരുടെ തടസ്സവാദങ്ങൾ മന്ത്രിയിൽ നിന്നും മാറ്റിവാങ്ങാനുള്ള ഉത്തരവുകൾ ക്കുമാകാം ഇവിടെ വരുന്നതു  ഓരോരുത്ത ർക്കും ഓരോരോ  ആവശ്യങ്ങൾ കാണും.  കാര്യസാദ്ധ്യങ്ങൾക്കു വരുന്നവർ തലസ്ഥാനവും, മ്യൂസിയം, ശംഖുമുഖം ബീച്ച്, പത്മനാഭസ്വാമി ക്ഷേത്രം, ബീമാപള്ളി, ശാസ്ത്ര സാങ്കേതിക മ്യൂസിയം എന്നിവയൊക്കെ കണ്ട്  ജോളിയടിച്ചിട്ടാണു മടങ്ങുക. 

               5️⃣തിരുവനന്തപുരം പട്ടണത്തിൽ നിന്നു ഷവർമയും, ബിരിയാ ണിയും കഴിച്ചു മരിച്ചു പോയ ചിലരുടെ പത്രവാർത്ത വായിച്ചിട്ടാണ്ഇവരൊക്കെ വരുന്നതു. തലസ്ഥാനത്തെ ഹോട്ടലിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം  ചെയ്ത ബിരിണിയോ, ഷവർമ്മയോ, പൊറോട്ടയോ ഒക്കെ  കഴിച്ചാൽ ഒരു പക്ഷേ വയറ്റിളക്കം  പിടിച്ചു ചത്തു പോയാലോ എന്ന ആധിയും മനസ്സിൽ കേറ്റിയാണു ഇവിടെ  വരിക. വടക്കോട്ട്  നിന്നും വരുന്നവർ പലരും എന്നോട്  മുമ്പൊക്കെ ഈ സംശയ പറയുമായിരുന്നു.  വൃത്തി ഒട്ടുമില്ലാതെയാണു സിറ്റിയിലെ പാചകമെന്നു പലരും പരാതി പറയും🇿🇦അർദ്ധ രാത്രികളിൽ ആണും,  പെണ്ണും തോളോടു തോൾ കൈയ്യിട്ട്  കെട്ടിപ്പി ടിച്ചു  കാപ്പി കടകളിൽ ശൃംഗരിച്ചെത്തുന്ന ടെക്നോളജിപാർക്കിലെ കാലിഫോർണിയ ഗേറ്റും, ടീ ഷോപ്പ്കളും,  ഒക്കെ ഒന്നു കാണാൻ പറ്റുമോന്നു അന്വേഷിച്ച ഒരു പാടുപേർ ഉണ്ടായി രുന്നു.  അനുശ്രീ-സേവിമനോ മാത്യൂ വിൻ്റെയൊ ക്കെ രോമാഞ്ച കഥകൾ കേൾക്കാനേ ജനത്തി നെന്നും താല്പര്യമുള്ളൂ. പുറത്തു  നിന്നും വരുന്ന വർക്ക് ചോദിക്കാനിതിലൊക്കെയാണു വലിയ താല്പര്യം. ഏതാനും  ദിവസങ്ങൾക്ക് മുൻപ്  കഴക്കൂട്ടത്തെ ഒരു ഹോട്ടലിൽ നിന്നു ബിരിയാണി കഴിച്ച  ഒരു ഡോക്ടർ പെണ്‍ കുട്ടിയും, കോഴിക്കോട്ടുകാരൻ  എഞ്ചിനീയർ പയ്യനും  പാർസൽ വാങ്ങി കൊണ്ടു പോയി തീവണ്ടിയിലിരുന്നു കഴിച്ചു  മയ്യത്തായി പോയ കഥയും, കേരളമൊട്ടാകെ അറിഞ്ഞിരിക്കണു.  
തിരുവനന്തപുരം എന്നു കേട്ടാലേ വടക്കന് ഭയങ്കര പേടിയാ.

      6️⃣ ഭക്ഷണം എന്തേലും മേടിച്ചു കഴിപ്പാനും,  ഗ്രൗണ്ട് വാട്ടർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന ലെഡ്, നൈട്രേറ്റ്, ആഴ്സനിക്കു, ഫ്ലൂറേഡ് എന്നീ ലോഹങ്ങൾ ഒക്കെ  ജാസ്തി അടങ്ങിയ കുഴൽ  വെള്ളം  വാങ്ങി കുടിക്കാനും ജനങ്ങൾക്ക് ഭയമാണു. കിഡ്നി  അടിച്ചു പോകുന്ന കട്ടി വെള്ളമെന്നാ അവരൊക്കെ ഇതിനെ പറയുക. വടക്കോട്ട്  കൂടുതലും കിണറു കുത്തലാ ചെയ്യുക. ഏക്കറു കണക്കിന് വസ്തുക്കൾ ഉള്ള ജന്മികൾ   നല്ല അസ്സല്  പുഴവെള്ളം  വീട്ടിലോട്ടു തന്നെ  ഒഴുക്കി കൊണ്ടു വന്നു ശുദ്ധീകരിച്ചു എടുക്കും.  നൂറും, ഇരുന്നൂറും ഏക്കറിൽ റബ്ബറും , തെങ്ങും, ജാതിക്കയും, അടക്കയും  കൃഷി ചെയ്യുന്നവർക്കു എന്തിനാണു വേറെ  ഒരു ഉദ്യോഗം.  ഒരു ദിവസം 20,000, 50,000 വരുമാനം വരുന്ന എത്രയോ സാധാരണക്കാരായ സ്വഭാവം കൊണ്ടും, പെരുമാറ്റ രീതി കൊണ്ടും പാവത്തു ങ്ങളായ വടക്കൻ ജില്ലക്കാരെ ഞാനെൻ്റെ  ഓഫീസിൽ  വച്ച്  കണ്ടു മുട്ടിയിരിക്കുന്നു.  മടങ്ങി  നാട്ടിലേക്കു പോയാലും ഊഷ്മളമായ സുഹൃത്ത് ബന്ധം  കാത്തു വയ്ക്കുന്ന ധാരാളം  പേരുണ്ടെനിക്കു.  നാട്ടിലെത്തിയാലും, വീട്ടിൽ വരണമെന്ന്  നിർബന്ധിച്ച് ക്ഷണിച്ചു കൊണ്ടിരി ക്കുന്ന  ഇസ്ലമിയത്തുള്ള നിരവധിമുസ്‌ലിം മന്ത്രിമാരുടെ പ്രൈവറ്റ്  സെക്രട്ടറിമാരോ, പേഴ്സണൽ  സ്റ്റാഫിലോ ആരെയെങ്കിലും ഒക്കെ പരിചയപ്പെട്ടിരിക്കാത്ത ഒരു  സമയവും മുമ്പു എനിക്കുണ്ടായിരുന്നില്ല.  സെക്രട്ടറി യേറ്റിലെ ഏതെങ്കിലും വകുപ്പിൽ  ജോയിൻ്റ്  സെക്രട്ടറിമാരോ, ഡെപ്യൂട്ടി സെക്രട്ടറിമാരോ, അഡീഷണൽ സെക്രട്ടറിമാരോ, അഡീഷണൽ  ചീഫ് സെക്രട്ടറിമാരുടെ PA മാരോ ആയിരുന്ന വരെയാണു  സർക്കാർ അധികാരമേറ്റാൽ മന്ത്രിമാരുടെ  പ്രൈവറ്റ്  സെക്രട്ടറിമാരായി നിയമിക്കുക.  

            7️⃣അതുപോലെ എനിക്ക് ഏറ്റവും  അധികം സൗഹൃദം ഉണ്ടായിരുന്ന രണ്ടു പേർ  ഉണ്ടായി രുന്നു. അവരിൽ  ആരെങ്കിലും  ഒരാൾ വരുന്നതു കേരള സ്റ്റേറ്റ് 1 കാറിലാണു.   കാറും പാർക്കു ചെയ്ത് എൻ്റെ  ഓഫീസിലേക്ക്  വന്നാൽ, ആ ആൾ പോകുന്നതു വരെ ആ കാർ  അവിടെ നിന്നും മാറ്റിയിടണമെന്നു ഒരാളും~ഒരു പോലീസ്കാരനും വന്നു പറയുക യില്ല. കാരണം കേരള സ്റ്റേറ്റ് നമ്പർ 1 എന്നാൽ അതു  ചീഫ് മിനിസ്റ്ററിൻ്റെ കാറാണെന്നു കേരളത്തിലെ  ഏതു കണ്ണുപൊട്ടനും അറിയാ മായിരിക്കും. ടേസ്റ്റ് ഉള്ള  നല്ല ബിരിയാണി  വിൽക്കുന്ന നല്ല ഹോട്ടൽ ഇപ്പൊ ഇവിടെ ഏതുണ്ടെന്നു ഞാനോർത്തു നോക്കി.പുത്തൻ  തലമുറ ഹോട്ടൽ പലതിനേം കൊലപാതക കുറ്റവും, വൃത്തി ഹീനതയും പറഞ്ഞു  കോർപ്പറേഷൻ അടപ്പിച്ചു .ഉടമകൾ പലരും അഴിയെണ്ണുന്നു.  മലബാറു കാരുടെ  ഇവിടുള്ള ഹോട്ടലുകളൊന്നും  ഈ വരുന്ന വടക്കർക്കു  വേണ്ടാ. മലബാറിൽ  കുഴിമന്തിയും, കിലോ തൂക്കു ബിരിയാണിയും എന്നും കുന്നും തിന്നു മദിച്ചാണു അവരുടെ  അവിടുത്തെ ജീവിതം.
അപ്പൊപ്പിന്നെ ബിരിയാ നിക്കു വേറെ ഒരു ടേസ്റ്റ്  തന്നെ വേണം. അതിനു എന്താ ഇപ്പോ ചെയ്യുക  എന്നു ഞാനേറെ ചിന്തിച്ചു. മൂന്നു കിലോ കോഴി വാങ്ങിയാൽ, പൂടയും, കൊക്കും, കാലും കളഞ്ഞാൽ, രണ്ടൊരുനൂറു   കിട്ടിയാലായി .കിലോക്ക് നൂറ്റിയെൺപതു രൂപാ  വച്ചു മൂന്നു കിലോടെ പണം എണ്ണി കൊടുത്തേ പറ്റു!! മുൻപ് , തിരുവനന്തപുരം സിറ്റിയിൽ ബിരിയാനിക്കു മികച്ചതായി രണ്ടു ഹോട്ടലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ . വർഷങ്ങളോളം   അവ അത്ത്യു ന്നതിയിൽ പ്രവർത്തിച്ചിരുന്നു. 


               8️⃣സെക്രട്ടറിയേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ഹോട്ടലും, പാളയത്ത് മുസ്ലിം പള്ളിക്കും ,രക്തസാക്ഷി മണ്ഡപത്തിനു നേരെ മുമ്പിൽ ഉണ്ടായിരുന്ന  ഹോട്ടലും, ബിരിയാനിക്കും, ബിരിയാനി ചായക്കും ഏറെ പുകഴ് പെറ്റിരു ന്നത്  രണ്ടാമതു പറഞ്ഞ മുസ്ലിം പള്ളിക്കു മുന്നിലെ ചായക്കടയായിരുന്നു. പിൽക്കാലത്ത്  അതു മുസ്ലിം  ഹോട്ടൽ അല്ല, കൃസ്ത്യൻസിൻ്റെ ഹോട്ടലാണെന്നു ആരൊക്കെയോ പറഞ്ഞു പരത്തി. കച്ചവടം പൊട്ടി.  വിവിധ ആവശ്യ ങ്ങൾക്കു  എത്തിയിരുന്ന ഉന്നതരും മന്ത്രിമാരും, അടുത്തുള്ള MLA  കോട്ടേഴ്സിൽ തങ്ങുന്ന വരും ബിരിയാണി ക്കായി ആശ്രയിച്ചിരുന്നത്  പാളയത്തെ ഹോട്ടലിനെ ആയിരുന്നു .  രണ്ടു ഹോട്ടലും തുടങ്ങിയത് ആയിരത്തി തൊള്ളായിരത്തി  അമ്പതുകളുടെ മദ്ധ്യത്തിലായിരുന്നു. എൻ്റെ  അമ്മയുടെ  അച്ഛൻ  1955ൽ തുടങ്ങിയതായിരുന്നു ഈ പാളയം ജംങ്ങ്ഷനിലെ  ഹോട്ടൽ.  ദൂരെ ദിക്കിൽ നിന്നു ബിരിയാണി മേക്കർമാരേയും, ടീമേക്കർ മാരേയും, ചെല്ലും ചെലവും കൊടുത്തു കൊണ്ടു വന്നു താമസ്സിപ്പിച്ചാണ്   ബിരിയാണി അന്നു ഉണ്ടാക്കി യിരുന്നതു . പിന്നീട് പാളയം കണ്ണിമാറാ  മാർക്കറ്റിനു മുന്നിലായി സീനത്തു ഹോട്ടൽ, സലീം ഹോട്ടൽ,  സവോയി ഹോട്ടൽ വേണുഗോപാലനിലയം ഹോട്ടൽ, അംബാസ്സിഡർ ഹോട്ടൽ , ജാസ്സ് ഹോട്ടൽ, ക്ലാസ്സിക്ക് ഹോട്ടൽ , സംസം ഹോട്ടൽ അങ്ങനെ നിരവധി ,നിരവധി പ്രസിദധമായ അനവധി ഹോട്ടലുകൾ തലസ്ഥാനത്തിൻ്റെ ഹൃദയ ഭാഗത്ത് വന്നു നിറഞ്ഞു. 

                                 9️⃣ പിന്നെ തലസ്ഥാനത്ത് ഉണ്ടായിരുന്നത് കണ്ണാടി പെട്ടിക്കുള്ളിൽ പരിപ്പുവട,കാരാവട, പഴം പൊരി , മോദകം ഒക്കെയുള്ള ലൊട്ടുലൊടുക്കു ചായ പീടികകളുമുണ്ടായിരുന്നു.    പിന്നെ പിന്നെ ബിരിയാണിയും കൊണ്ടു ബൈക്കുകളിൽ ഓടി നടക്കുന്ന  പിള്ളാരും  വന്നു. വീണ്ടും  ശക്തമായ മണി ഒച്ചയാണു ഫോണിൽ.  മലബാർ  സുഹൃത്തു ക്കൾ ആണു ലൈനിൽ.  അവരാണു വിളിക്കു ന്നത്‌.  എന്താ ഇപ്പൊ പറയുക.   പെട്ടെന്ന് അര മണിക്കൂറിനകം ഉണ്ടാക്കാവുന്ന ചിലവു കുറഞ്ഞ ബിരിയാണിയുടെ പാചകക്കുറിപ്പ് സഹോദരിയോട് ചോദിച്ചു എഴുതി  എടുത്തു. അവരുടെ  ഭർത്താവിൻ്റെ  ആളുകളെല്ലാം നിസാര നിമിഷങ്ങൾ കൊണ്ടു  വീട്ടിൽ ബിരിയാണി എന്നും സ്വയം ഉണ്ടാക്കി , വീട്ടിൽ വരുന്ന വിരുന്നുകാർക്കും, വീട്ടിലെ  ഗൃഹനാഥനും കുട്ടികൾക്കും വിളമ്പുന്നവരാണു.   സാമ്പത്തിക സ്ഥിതി വളരെയധികം ഉയർന്ന സമ്പന്നരുടെ ഗൃഹ സ്ഥിതി അങ്ങനെയൊ ക്കെയാണു. ദിവസവും ഗ്യാലൻ കണക്കിനു പെട്രോളോ ഡീസലോ  (എണ്ണ എന്നാണു അതിനൊക്കെ അവർ പറയുക) വാഹനങ്ങളിൽ അടിച്ചു ചെന്നൈ, തിരുവനന്തപുരം, ബാംഗ്ലൂർ, ബോംബെ എന്നു തെക്കും വടക്കും നിർത്തില്ലാതെ ഓടുന്ന വരെ ഞാനറിയും. അവരാണു സമ്പന്നർ. അവരെ വിടെ കിടക്കുന്നു...... ഈ ഞാനെന്ന അത്തപ്പാടി എവിടെക്കിടക്കുന്നു. 🎯12 ഓഗസ്റ്റ് 1997ൽ പ്രസിദ്ധീകരിച്ച ഈ സൃഷ്ടി ഓൺലൈൻ  വായനക്കാക്കാരുടെ  ആവശ്യർത്ഥം  പുനഃപ്രസിദ്ധീകരിച്ചു സ്നേഹപൂർവ്വം സമർപ്പിക്കുന്നു. അഭിപ്രായങ്ങൾ തേടുന്നു
പാളയം നിസാർ അഹമ്മദ് ,
പകർപ്പവകാശം പ്രസാധകനു മാത്രം
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.  
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.  
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.  here
 ©TIPS ARE HIGHLY APPRECIATED          🌐 Pyatm +919447688232       


🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥🟥❤️🟥




          


not for publication 


post03-July.2025 വ്യാഴം -As- MuS-R-N-A-As- Mo-z


m



ബ്രൂണ്ണൈ സുൽത്താൻ 



മരണശേഷം 
സ്കൂട്ടിയിൽ പോയ വൃദ്ധൻ 



തേരീആംഘോം കൈസെവ ദുനിയമെ