സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്നു ലെനിൻ ഗ്രാഡ്:78 വയസ്സുള്ള ഒരു പെൻഷൻകാരൻ പലചരക്ക് വണ്ടിയിൽ മനുഷ്യശരീരങ്ങൾ കൊണ്ടു പോകുന്നതിനിടയിൽ സംശയം തോന്നി പോലീസ് തടഞ്ഞു 📢
കറുത്ത മാലിന്യ സഞ്ചികൾ നിറച്ച ഒരു വണ്ടി തള്ളിക്കൊണ്ടു പോകുന്നത് കണ്ട
പോലീസ് ഫോഴ്സിനു സംശയം തോന്നിയാണു ഈ വൃദ്ധനെ തടഞ്ഞതു - ആ മാലിന്യ സഞ്ചിക്കുള്ളിൽ ഒരു സ്ത്രീയുടെ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.പിന്നീട് ഈ ആളുടെ അപ്പാർട്ട്മെന്റ് പൊലീസ് പരിശോധിച്ചു.
അവിടെ നിന്ന് കൂടുതൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തി. ഈയ്യാളും ഭാര്യയും, കുടുബത്തിലെ മറ്റുള്ളവരും സ്ത്രീ കളെ തട്ടികൊണ്ടു വന്നു ശരീരഭാഗങ്ങൾ ഭക്ഷിച്ചു വന്നിരുന്നതായാണു സംശയിക്കുന്ന തു. ഈ കാര്യങ്ങൾ വർഷങ്ങളായി ആരും ശ്രദ്ധിച്ചിരുന്നില്ലെന്നു മാത്രമല്ല നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള പരാതികൾ ഒന്നുപോലും ഇന്നു വരെ വന്നിട്ടുമില്ലത്രേ. ബാക്കി വന്നിരുന്ന മനുഷ്യാവശിഷ്ടങ്ങൾ ഈയ്യാൾ നീക്കം ചെയ്യാൻ വളരെയധികം ശ്രമം നടത്തിയതായി കാണുന്നു. ഈ വൃദ്ധൻ്റെ പ്രായാധിക്യവും, സാധനങ്ങൾ നീക്കം ചെയ്യാനുള്ള ഉരുട്ടുവണ്ടി പബ്ലിക് റോഡിലൂടെ ഉന്തുന്നതുമാണു ഈ വൃദ്ധനെ തടഞ്ഞു നിർത്തി പരിശോധനക്കു പൊലീസിനെ പ്രേരിപ്പിച്ചത്....... ഭീകരമായ അവയവഛേദ കേസുകൾക്ക് റഷ്യയിലെ ഈ പീറ്റേഴ്‌സ്ബർഗ് വളരെക്കാലമായി കുപ്രസിദ്ധി നേടിയ സഥലമാണു. ക്രിമിനൽ കേസ് രെജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ശക്തമായി നടക്കുന്നു🦮
പാളയം നിസാർ അഹമ്മദ് Copy © rights all rightsreserved
***Palayam Nizar Ahamed (M. Nizar Ahamed) Journalist | Editor-in-Chief |. Flash News-Bulletin DailyBreaking news, investigative reports & editorial writing

~2.jpg)


No comments:
Post a Comment