theflashnews.blogspot.com

Friday, 8 November 2024

ഈ അസുഖകാലവും കടന്നു പോകും!

ഇപ്പോൾ വരുന്ന അസുഖങ്ങൾ ചത്ത കോവിഡ് വൈറസ്സുകളെ പല രീതിയിൽ സംസ്കരിച്ചെ ടുത്തു പല തവണയായി കുത്തിവച്ചതിനാൽ വരുന്നവയാണെന്നൊക്കെയാ വിദഗ്ദ്ധരും, പത്ര, ടിവി മാദ്ധ്യമങ്ങളും പറയുന്നതു. ഡാൻസ് കളിച്ചും ചാടിത്തുള്ളിയും നടക്കുന്നവർ നെഞ്ച ത്ത് കൈവച്ചു കൊണ്ടു കുഴഞ്ഞു പെട്ടെന്നു വീഴുന്നു🧯സ്വദേശത്തു നിന്നും വിദേശത്തു നിന്നും കിട്ടുന്ന പതിനായിരക്കണക്കിന് വാർത്തകൾ ഇഞ്ചിഞ്ചായി പരതുമ്പോൾ, അതി ലൊക്കെ ശരിയുണ്ടെന്നു വിശ്വസിച്ചുപോകും🦜  അല്പനാൾ മുൻപ് അടുത്ത ബന്ധത്തിലെ ഒരു മരണാടിയന്തിരത്തിൽ പങ്കെടുത്തു 'മൂന്നാം ഫാത്തിഹ' എന്നാണു ഇതിനെ പറയുക.ആ വീട്ടിലെ സകലവനും ജല ദോഷം, തുമ്മൽ, ചീറ്റൽ, പനി, വിറയൽ. അതൊക്കെ നിസ്സാര മായി കരുതി മടങ്ങി വീട്ടിൽ വന്നപ്പോൾ എന്നെ യും, മകനെയും അവ ഒട്ടി. സിറ്റിയിലാണെങ്കിൽ വീട്ടിൽ കൊണ്ട് കാണിക്കാൻ സ്വാതന്ത്ര്യമുള്ള പരിചയമുള്ള ഡോക്ടർമാർ ഒരുപാടുണ്ട്. ഇവിടെ അങ്ങനെയല്ല അവസ്ഥ🐦

                         2️⃣ഒന്നര മാസം മുൻപ് കോവിഡി നെക്കാൾ ഭീകരമായി പനി ആഞ്ഞടിച്ചു.   ഡിസ്ട്രിക്ട് മെഡിക്കൽ ഓഫീസറായിരുന്ന കുടുംബപരമായി വർഷങ്ങളായി അറിയുന്ന ഡോക്ടർമാരെ ഓൺലൈനിൽ നേരിട്ടു ബന്ധപ്പെട്ടു. ശക്തമായ ആൻ്റിബയോട്ടിക്കും മറ്റു മരുന്നിനും എഴുതി വാട്സ്ആപ്പിൽ കിട്ടി.  ലാബ് ടെസ്റ്റ് Blood, urine, Dengue, H1N1 അതും വാട്സ് ആപ്പിൽ ഡോക്ടറിനു കൈയ്യോടെ അയച്ചു കൊടുത്തു. ഒരസുഖവുമില്ല.വൈറൽ പനിയല്ലാതെ മറ്റൊരസുഖവുമില്ല. ഒരാഴ്ച വിശ്രമം മതി. 20ദിവസം ഒടുക്കത്തെ ക്ഷീണവും മറ്റ് അസ്വസ്ഥതകളും ഉണ്ടാകും🧯 ഓ. ആർ. എസ് ലായനിയും, വെള്ളവും ധാരാളം കുടിച്ചു റെസ്റ്റ് എടുക്കാൻ ഡോക്ടറിന്റെ നിർദ്ദേശം  കിട്ടി.  കോവിഡ് വന്നു പോയ സകലർക്കും എന്തസുഖം വന്നാലും ചുമയും, കഫ ക്കെട്ടും കൂടെ കാണപ്പെടുന്നുണ്ടിപ്പോൾ. കുത്തി വയ്പ് എടുത്ത ചിലർക്കുമതേ🧯 അതു ഒന്നു രണ്ട് മാസം നീണ്ടുനിൽക്കും🧯 വിശദമായി പറഞ്ഞുതരുന്ന  കുടുംബാംഗങ്ങളെപ്പോലെ ഓൺലൈനിൽ ബന്ധപ്പെടാവുന്നവരാണു സിറ്റിക്കുള്ളിലെ അടുത്ത് പരിചയമുള്ള ഭിഷഗ്വരന്മാർ🧯 വീട്ടിൽ പോയി കാണുമ്പോൾ ധാരാളം പേഷ്യന്റ്സ് കാത്തിരിക്കുന്നുവെങ്കിൽ അവരെ മറി കടന്നു പോയി ഡോക്ടറെ കാണുന്നത് മാന്യതയല്ല🧯 ഡോക്ടറിനും, നമുക്കും 🧯 വീട്ടിൽ പോയി കണ്ടാൽ കൺസ ൾട്ടിംഗ് ഫീ 150രുപയിൽ കഴിയും🧯ഒരു മര്യാദ പോലെ ചില ഭിഷഗ്വരർ വേണ്ട നിസാർജീന്നു പറയും🧯

                 3️⃣ നഗരത്തിലേക്കുളള കഠിനമായ തിക്കു,തിരക്കു, രണ്ട് മണിക്കൂറത്തെ വാഹന ഡ്രൈവിംഗും വേണം🧯കാത്തിരിപ്പ് മനസ്സ് മടുപ്പിക്കുന്നു🧯ഇവിടുത്തെ ജീവിതവും ഇപ്പോ ൾ അതെ🧯ഓൺ ലൈനിൽ വിളിച്ചു നേരിട്ടു സംസാരിക്കുമ്പോൾ സകല വിവരങ്ങളും ഡോക്ടർ തരും🧯പ്രസ്ക്രിപ്ഷനും, ല്ബ്രട്ടറി ടെസ്റ്റിനള്ളതും തരും🧯 ഇവ സൗജന്യമായി ലഭിക്കുന്നതായി ആരും ധരിക്കരുതു🧯നമ്മളെ വർഷങ്ങളായി അടുത്തറിയുന്ന ഭിഷഗ്വരർ ആവുമ്പോൾ നമ്മുടെ അഭിമാനത്തിനു കോട്ടം വരാത്ത കൺസൾ ട്ടേഷൻ ഫീ സംഭാഷണം അവസാനിച്ച ഉടനേ ഗുഗിൾ പേ ചെയ്തു കൊടു ക്കും🧯അതൊരു 300രൂപയോ 500രൂപയോ അയക്കും🧯അതു നമ്മുടെ മര്യാദ🧯അടുത്ത അസുഖം വരുമ്പോൾ ഡോക്ടർമാർ നമ്മുടെ ഫോൺകോൾ കിറുകൃത്യമായി ആദ്യമെടുത്തു വേണ്ട സഹായം ചെയ്യുന്നു🧯ഇവിടെ അടുത്ത് രണ്ട്, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളുണ്ടു (CHC)🧯എനിക്കവിടെ വായനക്കാരും, ആതുരശു ശ്രൂഷകരുമായ വനിതാ സൗഹൃദ ങ്ങളുണ്ടു🧯വളരെ അടുത്തറിയുന്നവർ🧯അവ രിൽ ആരെയെങ്കിലും സുഖമില്ലെന്നു ഫോൺ ചെയ്തു പറയുകയേ വേണ്ടൂ🧯കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുന്നതും, ഡോക്ടറിന്റെ മുന്നിൽ വേഗം എത്തിക്കുന്നതും, ലാബ് ടെസ്റ്റി നും, ഇ.സി.ജി ക്കുവരെ ബഹുമാനത്തോടെ കുടെ നിൽക്കും🧯അവരുടെയൊക്കെ അത്ര യും കളങ്കമറ്റ സ്നേഹം കാണുമ്പോൾ അടുത്ത അസുഖ സമയത്ത് അവരെ ബുദ്ധിമുട്ടിക്കുന്ന തിൽ നിന്നു നമ്മെ നമ്മുടെ മനസ്സ് വിലക്കും. കാര്യം വെറും സിമ്പിൾ.
പാളയം നിസാർഅഹമ്മദ് 
copyright© all rights reserved.  
StatCounter  Analytic Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വയനക്കാരെ നേടിയത് .




R-A seen 13-15 ശനി nov2024








  ഇരതേടും കഴുകനു അതി
 ക്രുരമാണു മനസ്സെങ്കിലും,  
 ചിലനേരം ദൈവേച്ഛ ചിലരിൽ
 കാരുണ്യം കൊണ്ട് നിറക്കുമേ.



No comments:

Post a Comment