കഴിഞ്ഞ ദിവസം ഗവൺമെന്റു സെക്രട്ടറിയേ റ്റിനുമുന്നിലെ എൻ്റെ ബാങ്ക് വരെ പോണമായിരുന്നു സെക്രട്ടറിയേറ്റല്ലേ സദാ സമരവും, കൊല വിളിയുമാണെപ്പോഴും ജനിച്ചു വളർന്ന് ഇത്രയും കാലം ജീവിച്ച സ്ഥലമാണെന്നൊക്കെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല സ്വന്തം വാഹനത്തിൽ ആ പരിസരപ്രദേശത്തു ചെന്നെത്താൻ കഴിയില്ല വാഹനം പാർക്കു ചെയ്യാൻ ഒരു രക്ഷയുമില്ല🚶
2️⃣ആരെങ്കിലും കൊണ്ടു വന്നു ഇടിച്ചിട്ടു പോകും🏃 അല്ലെങ്കിൽ സമരക്കാർ കല്ലെറിഞ്ഞു ചില്ലു പൊട്ടിക്കും🏃 അല്ലെങ്കിൽ സമരക്കാരോടുള്ള ദേഷ്യം തീർക്കാൻ നമ്മുടെ വാഹനങ്ങളെ പൊലീസ് ലാത്തി കൊണ്ടടിച്ചു പൊട്ടിക്കും🏃 എന്നും ഞാനിതൊക്കെ സമരലഹളക്കിടയിൽ അടുത്ത് നിന്നു കണ്ടു കൊണ്ടിരിക്കുന്നതല്ലേ വീട്ടിൽ നിന്നുമിറങ്ങി ബസ്സ്റ്റാൻഡിൽ പോയി കാത്തു.🏌️ കിട്ടിയതു ഇലക്ട്രിക് ബസ് സെക്രട്ടറിയേറ്റിനു മുന്നിലെ ബസ്റ്റോപ്പിലെത്തിച്ചേരാൻ രണ്ട് മണിക്കൂർ എടുത്തു സമരങ്ങൾ തുടങ്ങാനുള്ള സമയം ആകുന്നതേള്ളൂ🏌️ പത്രമാദ്ധ്യമക്കാരുടെ വലിയൊരു സംഘം വന്നു നില്പുണ്ട്🧎 എനിക്കു സെക്രട്ടറിയേറ്റിനു മുന്നിലെ ബസ്റ്റോപ്പിൽ തന്നെ ഇറങ്ങാനായി🧑🦯ദിവാൻ തഞ്ചാവൂർ സർ ടി. മാധവറാവുവിൻ്റെ വലിയ ഒരു പ്രതിമയുണ്ടവിടെ🚶ആ സ്ഥലത്തിനു സ്റ്റാച്യൂ എന്ന വിളിപ്പേരു വന്നതു അങ്ങനെയാണു🚶ആ പ്രതിമക്കു കീഴേയോ അതിന്റെ പടവു കളിലോ, സെക്രട്ടറിയേറ്റിലെ കമ്പിവേലി മതിൽ കെട്ടിൻ്റെ പടവുകളിലോ എൻ്റെ യൗവ്വന കാലത്തെ സായാന്തനങ്ങൾ സുഹൃത്തക്കളുമായി ഞാൻ രാത്രി ഒൻപത് മണിവരെയൊക്കെ ചിലവഴിച്ചിട്ടുണ്ടെന്നും⛹️സ്പെൻസർ ജംഗ്ഷനിലെ ഇന്ത്യൻ കോഫീ ഹൗസിൽ പോയി മട്ടൺ കട്‌ലറ്റും, മസാലദോശയം, കോഫിയും കഴിച്ചാണു ഞങ്ങളൊക്കെ പിരിയുക🧑🦼നടൻ മോഹൻലാലും, മേനകസുരേഷും, പ്രിയദർശ നും സിനിമ രംഗത്തു എത്തിയപ്പോൾ, കോഫി ഹൗസിനും വാടകകേസ്സും പ്രശ്നങ്ങളും വന്നു ആ ബിൽഡിംഗ് തന്നെ പൊളിച്ചു മാറ്റപ്പെട്ടു 🧑🦼
3️⃣ഇലക്ട്രിക് ബസ്സ് ഒരു അനുഭവമാണു🧜സൗണ്ടില്ല, യാത്രക്കാരനെ കുലുക്കി കുടയില്ല, ഉയരത്തി ൽ പൊക്കി ചാടിപ്പിക്കില്ല, സിറ്റിയിലോട്ടു അവ വളരെ പതുക്കെ മാത്രമേ സഞ്ചരിക്കൂ എന്ന ഒരു ദോഷമുണ്ടതിനു🧑🦼 സ്റ്റാച്ച്യൂ വരെ എത്താൻ ബസ് രണ്ട് മണിക്കൂറെടുത്തിരിക്കുന്നു🧑🦼 നല്ല തിരക്കുണ്ട് ബാങ്കിൽ🧎എൻ്റെ ടേണിനായി കാത്തിരുന്നു ഞാൻ🧑🦼ബാങ്കിന്റെ തിരക്കി ലേക്ക് വന്ന ഒരാൾ ചിരിച്ചു കൊണ്ടു എൻ്റെ സമീപത്തേക്ക് വന്നു🧑🦼 ഞാൻ മുഖമുയർത്തി നോക്കി🧑🦼കുരുവിള സാറാണു🧑🦯 സെക്രട്ടറി യേറ്റിൽ ലാ ഡിപ്പാർട്ട്മെൻ്റിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു. അതു നല്ല പദവിയാണു• റിട്ടയർചെയ്തു പന്ത്രണ്ട് വർഷം വരും 🧯പാളയം ബേക്കറി ജംഗ്ഷനിലാണു താമസം🧑🦽ഞാനദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ട്ടുണ്ട് 🚶രണ്ടു മക്കളുണ്ട് 🚶മകളും ഭർത്താവും അയർലൻണ്ടിലാണു🚶മകൻ ഡൽഹിയിൽ കേന്ദ്ര ഇന്റലിജൻസിൽ ഉയർന്ന ഉദ്യോഗസ്ഥ നാണു🚶അയർലൻഡിലെ മകളുടെ കുട്ടിക ൾക്കു സദാ അസുഖങ്ങൾ വരുന്നതു കൊണ്ടു അതിനുള്ള അഞ്ചാറ് ഐറ്റം ഹോമിയോപ്പതി മരുന്നുകളുടെ വിവരങ്ങൾ കിട്ടുന്നതിനും വാങ്ങി അയച്ചു കൊടുക്കുന്നതിനുമാണു അദ്ദേഹം എന്നെ സമീപിച്ചിരുന്നതു🚶അതു വളരെ വലിയ സൗഹൃദമായി മാറി 🚶ബാങ്കിലെ എൻ്റെ അവശ്യം കഴിഞ്ഞു ഞാനിറങ്ങാൻ തുടങ്ങുമ്പോൾ അദ്ദേഹം അടുത്തേക്ക് ഓടി വന്നു ചോദിച്ചു പൈൽസിന് (അർശസ്സ്) ഹോമിയോപ്പതിയിൽ നല്ല മരുന്നുണ്ടാ വുമോ, ഹോമിയോപ്പതി ചികിത്സമതിയാവുമോന്നും ചോദിച്ചു🏌️ആർക്കാണെന്നു ഞാൻ ചോദിച്ചു🚶
4️⃣അദ്ദേഹത്തിൻ്റെ മിസ്സിസിനാണെന്നു മറുപടി 🚶 ബ്ലഡ് വരുമോന്നു ചോദിച്ചു ഞാൻ 🏌️അതിനും അതേ എന്നായി മറുപടി ⛹️ അതിനുള്ള കാര്യ ങ്ങളൊക്കെ പറഞ്ഞു കൊടുത്തിട്ടു ഞാൻ സ്റ്റാച്ച്യൂവിലെ ബസ്റ്റോപ്പിൽ ഓടിവന്നതും ഒരു കഴക്കൂട്ടം ബസ് എനിക്കു കിട്ടി⛹️ കഴക്കുട്ടത്തിറങ്ങി അടുത്ത ബസ്സിനായി ഞാൻ കാത്തു നിന്നു ⛹️ അസുഖം മാറിയ സമയമായതിനാൽ ഞാൻ നന്നായി ക്ഷീണച്ചു⛹️ നന്നായി വിയർ ത്തു ശരീരമാകെ ഉപ്പുരസംപോലെ⛹️ പിന്നെ എനിക്കു വിമ്മിഷ്ടമാണു, വിയർത്തു അധികം ശീലമില്ല🧎അഥവാ വിയർത്താൽ ഹീറ്ററിട്ടു ചെറുചൂടു വെള്ളത്തിൽ കുളിച്ചു ഫ്രഷാവാതെ മനസ്സമാധാനം വരില്ലെനിക്കു🧎വീട്ടിലേക്കു അല്പദൂരമേള്ളൂ ആട്ടോയിൽ പോകാം🧎പക്ഷേ അടുത്തുള്ള ടെക്നോളജി പാർക്കിലെ ജോലിക്കാരെ പിഴി ഞ്ഞു പിഴിഞ്ഞ് സകലവനേയും പിഴിയുന്നവ രാണു പരിസരത്തെ കടക്കാരും, ആട്ടോകളും🧎 അതുകൊണ്ടു ബസ്സിനായി ഞാൻ കാത്തു ⛹️ ബസ് വരുന്നതു വരെ അല്പം ഇരുന്നാൽ കൊള്ളാമെന്ന് ആശ തോന്നി അതിനായി ചുറ്റും പരതി⛹️വലിയ ഒരു വൃക്ഷത്തിന്റെ സമീപമാണു ഞാൻ നിൽക്കു ന്നതു⛹️വക്ഷത്തിനു ചുറ്റും ആളുകൾക്കിരിക്കാനായി സിമ്മൻ്റിട്ടു പടവു തീർത്തിരിക്കുന്നു⛹️അതിൽ സ്ത്രീകളും പുരുഷന്മാരും ബസ് കാത്തിരിക്കുന്നു⛹️ അല്പം അകലെ ബീച്ച്കുട കുത്തി നിർത്തി ഒരു തടിച്ച സ്ത്രി തകൃതിയായി ലോട്ടറി കച്ചവടം നടത്തു ന്നു⛹️മറ്റൊരു ഭാഗത്തു നിറയെ പലതരം കട കളാണു⛹️
5️⃣പല കടകൾക്കും വൃത്തി കുറവ് എൻ്റെ മനസ്സിൽ തോന്നി🧑🦯 ആ കടകളിൽ ഏതിലെ ങ്കിലും കയറി ചായയോ, വടയോ, ഐസ്ക്രീമോ കഴിച്ചു ക്ഷീണം മാറ്റാൻ എനിക്കാ വുകയില്ല🚶എന്നെ സംബന്ധിച്ച് ആ കടകൾ വൃത്തിയില്ലാ ത്തവ തന്നെ റോഡിന്റെ മറുവശ ത്ത് വിവിധ തരത്തിലുളള നല്ല കടകളിരിക്കുന്നു🧑🦯അല്പം കഴിഞ്ഞപ്പോൾ വൃക്ഷത്തിന്റെ പടവു കളിൽ ഒരു ഇരിപ്പിടം ഒഴിഞ്ഞു🏃 ഞാനതിൽ ചെന്നി രുന്നു 🏃 അടുത്തിരുന്ന ആൾ എന്നെ നോക്കി പരിചയമുള്ള പോലെ നന്നായി ചിരിച്ചു🏃ഞാനും ചിരിച്ചു🤾ഒരു 60വയസ്സു കാണാം അയ്യാൾക്കു🚶 ഷേവ് ചെയ്തു പത്തു ദിവസ മെങ്കിലും ആയ വെളുത്ത കുറ്റി താടിയും തല മുടിയും നീലം മുക്കാത്ത ചുളിഞ്ഞ് അല്പം മുഷിഞ്ഞ വെള്ളമുണ്ടും ഷർട്ടുമാണു വേഷം🚶 മുണ്ട് മടുത്തു കെട്ടിയാണു ഇരിക്കുന്നതു🚶 ഇടക്കിടെ അയ്യാൾ ഒരു പേപ്പർ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എടുത്തു എന്തോ എഴുതി തിരിച്ചു വക്കുന്നു🚶കീബോർഡ് മാത്ര മുള്ള പഴയ ചെറിയ നോക്കിയാ ഫോൺ എടുത്തു ആരെയോ വിളിക്കുന്നു🚶പിന്നെ ഫോൺ പോക്കറ്റിലിടുന്നു🚶തിരിച്ചു അയ്യാൾ ക്കും ഫോൺ വരുന്നുണ്ടു🚶 എനിക്കു കൗതുക മായി ഞാനയ്യാളെ തന്നെ നോക്കിയിരുന്നു🚶ഞാനയ്യാളെ ശ്രദ്ധിക്കയാണെന്നു അയ്യാൾക്കും മനസ്സിലായി🚶അയ്യാൾ എൻ്റെ മുഖത്തു നോക്കി വീണ്ടും ചിരിച്ചു🚶എന്നിട്ട് ചോദിച്ചു എനിക്കു എന്തു ജോലിയാണെന്നു, അതു ഞാൻ പറഞ്ഞപ്പോൾ അടുത്ത ചോദ്യം പേരെന്താണെന്നായി🤸ഞാനതും പറഞ്ഞു 🚶
6️⃣ഞാൻ അയ്യാളോട് തിരിച്ചു ചോദിച്ചു 'എത്ര വയസ്സായെന്നു?...'🤸അയ്യാൾ പതുക്കെ പറഞ്ഞു തുടങ്ങി.........."എനിക്കു എഴുപതു വയസ്സായി സാറേ🚶38വർഷമായി വളയം പിടിക്കലായിരുന്നു സാറേ ജോലി🚶ഇപ്പോൾ മൂന്നാം കാലില്ലാതെ ബസ്സിലൊന്നും കേറാൻ പറ്റില്ല 🚶 കാലിനും അസഹ്യമായ വേദനയും വിറയലുമാണു🚶ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനു നേരെ മുന്നിലാണു താമസിക്കുന്നതു🚶 സിനിമാ നടനായിരുന്ന G.K പിള്ള എൻ്റെ മാമനാണു🚶എനിക്കു മക്കൾ രണ്ടാണു🚶മകളും മകനും🚶മകളെ കെട്ടിച്ചു🚶മരുമകനു സൗദി അറേബ്യയിൽ അറബിയുടെ ഡ്രൈവറാ ണു🚶ഇളയതു മകനാണു🚶ഇരുപത്തിയെട്ടു വയസ്സായി അവൻ ഖത്തറിലാണു അവനും അവിടെ അറബിയുടെ ഡ്രൈവർ ജോലി തന്നെ 🚶അവനു വേണ്ടി വിവാഹാലോചനകൾ തിരക്കി നടക്കുന്നു🚶ജോലിക്കൊന്നും ഈ പ്രായത്തിൽ പോകരുതെന്ന് ഭാര്യയും മക്കളും വിലക്കും🚶സാമ്പത്തിക സ്ഥിതി നല്ലതു തന്നെ 🏌️എങ്കിലും രാവിലെ ഞാൻ ഇവിടെ വന്നിരിക്കും🏌️തിരക്കു ള്ള റൂട്ടിലേക്കുള്ള KSRTC ബസ്സ്കൾ ഇവിടെ വന്നു നിൽക്കുമ്പോൾ, അകലെ കിടക്കുന്ന ട്രക്കുകളെ ഞാൻ വിളിച്ചു പറയും🏌️അവർ ഉടൻ ഇവിടെ വന്നു ആളെടു ക്കും🏌️ഒരു വണ്ടിക്കു അൻപതു രൂപ വച്ച് അവർ എനിക്കു തരും---അയ്യാൾ പറഞ്ഞു നിർത്തി🏌️എന്നിട്ട് പയ്യെ എണീറ്റ് നിന്നു മുണ്ട് കുടഞ്ഞുടുത്തു മടുത്തു കെട്ടി 🏌️അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് 🏌️അയ്യാൾ ഇരുന്നതിനു പിന്നിലായി ഇരുമ്പി ലുള്ള വാക്കിംഗ് സ്റ്റിക് കിടക്കുന്നു🏌️നീളൻ കുടയുടെ കാലിനെപ്പോലെ ഒന്ന്🏌️
7️⃣കടകളിൽ വാക്കിംഗ് സ്റ്റിക് തൂക്കിയിട്ടിരിക്കുന്നതു ഞാൻ കണ്ടിട്ടുണ്ടു🏌️എന്നാൽ ഇന്നു വരെ ഒരു വാക്കിംഗ് സ്റ്റിക് കൈ കൊണ്ട് തൊട്ടിട്ടേയില്ല🏌️ അയ്യാളുടെ വാക്കിംഗ് സ്റ്റിക് പതുക്കെ ഞാൻ കൈയ്യിലെടുത്ത് നിലത്തൂന്നിയിട്ടു എണീറ്റ് നിന്നു🏌️എൻ്റെ വയസ്സിൻ്റെ അവസാന നാളുകളിൽ ഒരുനാൾ എനിക്കും ഇതാവശ്യമായി വരുമെന്ന ചിന്ത എൻ്റെ മനസ്സിലൂടെ കടന്നു പോയി 🌹 ജഗദീശ്വ രാധീനം കൊണ്ടു, അതി ദുഷ്കരമായ അനേകം ജീവിത പ്രതിസന്ധികളെ പുല്ലു പോലെ കടന്നു പോയിട്ടുണ്ടു ഞാൻ 🌹എൻ്റെ മകനു കട്ടിയുള്ള വലിയ വണ്ണമുള്ള പേര കമ്പു കൈയ്യിൽ കൊടുത്തിട്ടു "ഊം... എണീറ്റ് നടക്കു" എന്നു പറഞ്ഞു വീണ്ടും, വീണ്ടും പിച്ച വച്ചു നടന്നു തുടങ്ങിയ കാലവും, ഇനിയുള്ള എന്റെ ശിഷ്ട കാലവും ഞാനോർത്തു കൊണ്ടു എനിക്കുള്ള ബസ് വരുന്നതും നോക്കി അവിടെ നിന്നു🔴പാളയം നിസാർ അഹമ്മദ് Copyrights©allrights reserved Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.
R -A seen 20,21Nov2024
..
സൗഹൃദത്തിന്റെ മകളുടെ വിവാഹം





