theflashnews.blogspot.com

Thursday, 13 June 2024

ഐ.എ.എസ്. വിജയഗാഥ💝


ഉയരം കയറുക, ദൂരേക്ക് കയറുക;  നിങ്ങളുടെ ലക്ഷ്യം ആകാശമാണ്, നിങ്ങളുടെ ലക്ഷ്യം നക്ഷത്രമാണ്.  ലോകത്തെ മാറ്റാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം.  യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷ പാസാക്കുക എന്നത് എല്ലാവർക്കും ഒരു കപ്പ് ചായയല്ല.  ചില ഉദ്യോഗാർത്ഥികൾ രണ്ടോ മൂന്നോ ശ്രമങ്ങൾക്കു ശേഷവും പരീക്ഷ വിജയിക്കാൻ പാടുപെടുമ്പോൾ, മറ്റുള്ളവർ തുടർന്നുള്ള സെലക്ഷൻ റൗണ്ടുകളിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെടുന്നു.  രണ്ടാം ശ്രമത്തിൽ യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച ചുരുക്കം ചില ഉദ്യോഗാർത്ഥികളിൽ ഐഎഎസ് ഓഫീസർ സ്മിത സബർവാളും ഉൾപ്പെടുന്നു.  ഐഎഎസ് ഓഫീസർ സ്മിത സബർവാളിൻ്റെ പ്രചോദന കഥ കേൾക്കൂ 💡

        2️⃣1977 ജൂൺ 19 ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ച സ്മിത സബർവാൾ കരസേനാ ഉദ്യോഗസ്ഥൻ കേണൽ പ്രണബ് ദാസിൻ്റെയും പുരബി ദാസിൻ്റെയും മകളാണ്.  വളരെ ചെറുപ്പത്തിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട 23 വയസ്സുള്ള, സ്മിത സബർവാൾ UPSC പരീക്ഷ പാസായി, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ IAS ഓഫീസർമാരിൽ ഒരാളായി. സ്മിത സബർവാൾ തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് സെക്കന്തരാബാദിലെ (തെലങ്കാന) സെൻ്റ് ആൻസ് ഹൈസ്കൂളിലാണ്.അവളുടെ കോളേജ് ജീവിതത്തെക്കുറിച്ച് പറയുമ്പോൾ, ഹൈദരാബാദിലെ ബേഗംപേട്ടിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ന്യൂനപക്ഷ സ്ഥാപനമായ സെൻ്റ് ഫ്രാൻസിസ് കോളേജ് ഫോർ വിമനിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി.  ഇന്ത്യൻ സർട്ടിഫിക്കറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (ഐസിഎസ്ഇ) പരീക്ഷയിൽ അഖിലേന്ത്യ ടോപ്പറായിരുന്നു അവർ എന്നത് ശ്രദ്ധിക്കേണ്ടതാണ്.ഐഎഎസ് ഉദ്യോഗസ്ഥയായ സ്മിത സബർവാൾ "ജനങ്ങളുടെ ഓഫീസർ" എന്നാണ് പരക്കെ അറിയപ്പെടുന്നത്.  വാറങ്കൽ, വിശാഖപട്ടണം, കരിംനഗർ, ചിറ്റൂർ എന്നിവയുൾപ്പെടെ തെലങ്കാനയിലെ വിവിധ സ്ഥലങ്ങളിൽ അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  

                         3️⃣ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഓഫീസർ കൂടിയാണ് അവർ. 2001 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് (ഐഎഎസ്) സ്മിത സബർവാൾ.  സബർവാൾ 2000-ൽ യുപിഎസ്‌സി പരീക്ഷ പാസായി, മികച്ച ഓൾ ഇന്ത്യ റാങ്ക് (എഐആർ) 4 നേടി. 2024 ജനുവരിയിൽ, തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥയും, സെക്രട്ടറിയുമായ സ്മിത സബർവാൾ ടിഎസ് ഫിനാൻസ് കോർപ്പറേഷൻ്റെ മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു.  X-ൽ (Twitter) ഒരു കുറിപ്പ് പങ്കിട്ടുകൊണ്ട് അവർ എഴുതി, "നിങ്ങളുടെ ഹൃദയം ഉൾക്കൊള്ളുമ്പോൾ എല്ലാം പ്രസക്തമാകും. ഇന്ന് ഞാൻ ടിഎസ് ഫിനാൻസ് കമ്മീഷൻ മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു.ThanQ for Electronic Reading🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶

ഇടതുഭാഗത്തു എൻെറ മൂത്ത സഹോദരി ആയിഷാ നസീം, കൈകോർത്തു പിടിച്ചു നിൽക്കുന്നതു പ്രേംനസീർമാമയുടെ മൂത്ത മകളായ ലൈല മതിനി, തൊട്ടരികിൽ ഹബീബ മാമിയുടെ (wife of Prem Nazir) ഏറ്റവും ഇളയ അനിയത്തി നസീമാമാമി...ചെറിയകുട്ടികൾ:-
എൻ്റെ മുറപ്പെണ്ണു സീനത്തു, നിസാർ അഹമ്മദ് എന്ന ഞാൻ, അബ്ദുൽ  നാസർ (Cousin) etc 
🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶🧶

 കുഞ്ഞുങ്ങൾ  ഭൂലോകത്തു ജനിച്ചു വീണാൽ പോര ചില കുഞ്ഞുങ്ങൾക്കു ഉയിരു വീഴണമെങ്കിൽ  ഡോക്ടർ ഒരു പാട്പെടണം  20-1-2025
 കറങ്ങുന്ന അതാഭുത കരവിരുത് 
 വെള്ള നിറച്ച് ബക്കറ്റ് പൊങ്ങത്തതെന്തു
 100വർഷം പഴക്കമുള്ള ചൈനയുടെ മുട്ട
നാഗന് ബന്ഗയി രാത്ഹാനി20-1-2025 തിങ്കൾ





🚩 കമലാസുരയ്യ എന്ന മാധവിക്കുട്ടിയേയും അവിടെ ഖബറടക്കിയിട്ടുണ്ടു 🚩


♥️കമലാസുരയ്യ എന്ന മാധവിക്കുട്ടിയേയും അവിടെ ഖബറടക്കിയിട്ടുണ്ടു🌺 ഒരു നാൾ നമുക്കും  അവിടെ  പോകാം !!! ഈ ചിത്രം അറിയുമോ?...നിങ്ങൾ ആരെങ്കിലും ഈ  സ്ഥലം മുൻപ് കണ്ടിട്ടുണ്ടോ ? ഇത് എന്റെ  മാതാവിനെയും, പിതാവിനെയും ,അമ്മാവനെയും, അളിയനെയും എന്റെ അമ്മയുടെ ധാരാളം ബന്ധുജനങ്ങളെയും, ഒരു 10  തലമുറയെ എങ്കിലും ഖബറടക്കിയ തിരുവനന്തപുരം പാളയം ജുമാമസ്ജിദിലെ ഇത്തിരി പോന്ന ഖബർ സ്ഥലമാണ്‌ 🌴 ബന്ധുജനങ്ങൾക്ക്‌ സിയാറത്തു അർപി ക്കാനായി വെള്ളിയാഴ്ച  ദ്വായുമായി  മാതാ പിതാക്കളെ ഓർമ്മിക്കാൻ എത്തുന്നവർ ആണ്  അവിടെ കൂടി നിൽക്കുന്നവർ 🌴കൂട്ടത്തിൽ ഞാനും ഉണ്ട് 🌴   

         2️⃣ സർവ്വശക്തന്റെ മുന്നിൽ അന്ത്യ ദിനത്തിൽ നില്ക്കേണ്ടി വരുമെന്നു പേടിച്ചു നേർമ്മയോടെ  ജീവിച്ചിരുന്നവരാണു എന്റെ  മാതാപിതാക്കൾ 🌴അപ്പോൾ ആ സർവ്വ ശക്തൻ, അന്ത്യ ദിനത്തിലെ ശിക്ഷകളിൽ നിന്നും കബറിന്റെ അദാബുകളിൽ നിന്നും അവരെയും കാക്കുക തന്നെ ചെയ്യും🌴എന്നെയും അതെ!💐ഏതു പ്രായത്തിൽ ഒരാൾ എത്തിയാലും അവന്റെ മാതാപിതാക്കൾ അവന്റെ സംരക്ഷകർ തന്നെ 💐 അതിന്റെ കുറവ് അനുഭവപ്പെടുന്ന ഒരു ഘട്ടം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നാം നന്നായി വിഷമിക്കും, സ്വയം നിശബ്ദരായിരുന്നു തേങ്ങും 💐അവരെ ഓർത്ത്‌ ഏകാന്ത രാത്രികളിൽ കേഴും💐അപ്പോൾ ഇതും പറയാതെ വയ്യ!!!💐ഇവിടത്തെ  ആറടി മണ്ണ് എനിക്കും അവകാശപ്പെട്ടതത്രേ 💐 ഞാനും ഒരു നാൾ ഇവിടെ വരും 💐അത് എന്നാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ 💐ലക്ഷണങ്ങൾ അതീവ തീവ്രമായി കാണുന്നുണ്ട് 💐എന്റെ  ഉപ്പാപ്പമാർക്ക്  കിട്ടിയ കണക്കു വച്ചാണെങ്കിൽ കരുണാമയനായ  സർവ്വശക്തൻ  ഒരു 40 വർഷം കൂടി തരേണ്ടതാണ്💐ഞാൻ മരണപ്പെട്ടു പോയിട്ടില്ല 💐എന്റെ  യൗവ്വനത്തിൽ മാതാവിനോടും പിതാവിനോടും , കയർത്തു സംസാരിച്ചിട്ടുണ്ട് 💐പല കാര്യങ്ങൾക്കും  മുൻകോപവും, ദുശ്ശഠ്യവും കുഞ്ഞിലെ മുതൽ കൈ മുതലായിരുന്നു💐 എന്തും അവർ അംഗീകരിച്ചിരുന്നു  💐എന്റെ വാക്കുകൾക്കു നല്ല  വില വീട്ടിൽനിന്നും  ബന്ധുജങ്ങളിൽ നിന്നും കിട്ടിയിരുന്നു💐

        3️⃣പഠിക്കാനും മറ്റു കാര്യങ്ങൾക്കും അതി സമർത്ഥനായിരുന്നതിനാൽ എന്ത് കാര്യങ്ങൾക്കും അവർ എന്നെയാണ് മുൻപിൽ നിർത്തിയിരുന്നതു...🎖️എന്റെ മുൻകോപവും ദുശ്ശാഠ്യവുമെല്ലാം ഷിപ്രകോപി, ക്ഷണപ്രസാദി എന്ന നിലയിൽ എന്റെ എല്ലാ ദുശ്ശീലങ്ങളും അവർ പൊറുത്തിരുന്നു 🎖️ഇന്ന് അവയോർത്തു ഞാൻ  വേദനിക്കുന്നുണ്ട്‌ 🎖️തീവ്രമായ  ദുഖം അനുഭവിക്കുന്നുണ്ട് 🎖️എന്തെന്നാൽ ...✨അവർ അത്രയ്ക്ക് എന്നെ പൊന്നുപോലെ നോക്കിയിരുന്നു 🎄അവർ എനിക്ക് സുഹൃത്തുക്കളെ പോലെ ആയിരുന്നു 🎄 മാതാപിതാക്കളോട് ഭൂമിക്കു കീഴെയുള്ള എന്തിനെക്കുറിച്ചും സംസാരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു ..🎄ഇന്ന്  അവർ ആ ഖബർസ്ഥാനിൽ ഉറങ്ങുന്നു .....🎄അവരെ ഒന്ന് കാണുവാൻ എന്റെ മനസ്സ് അതിയായി കൊതിക്കുന്നു ..... തുടിക്കുന്നു 🎄ഇപ്പോൾ അവർ എവിടെ ആവും🎄അങ്ങോട്ട്‌ ചെന്നെങ്കിലും കാണുവാൻ കുറെ നാളായി മനസ്സു തുടിക്കുന്നു🎄 അങ്ങോട്ടു ഞാനും വിളിക്കപ്പെട്ടാൽ  അവരുടെ ചാരത്തു എനിക്കും ചെല്ലാനാവും🧚 അതുതന്നെയാണ്  സാമൂഹ മാദ്ധ്യമങ്ങളോടുള്ള മടുപ്പിന് ഒരു വിഷയം🎄ഒരു പാട് സ്നേഹമുള്ള അന്വേഷണങ്ങൾ ധാരാളം സുഹൃത്തുക്കളിൽ നിന്ന് നിരന്തരം  എനിക്കു വന്നു🎄കുറച്ചു പേരുടെ പേരു എടുത്തു പറഞ്ഞാൽ അത് മറ്റുള്ളവരെ വേദനിപ്പിക്കും. ഇവിടെ ഈ സ്ഥലവും പോരാതെ വരും🎄സ്ത്രീ സുഹൃത്തുക്കളായിരുന്നു ഏറ്റവും കൂടുതലും♂️ അവർക്കും നന്ദി🎄 സഹോദരനായി കാണുന്നുണ്ടല്ലോ🧚 പെരുത്ത് സന്തോഷം🧚

                4️⃣ ഇൻ  ബോക്സ്  മെസ്സെജുകളെ  കൊണ്ട് നിറഞ്ഞു🧚 പ്രവഹിച്ചു  എന്ന വാക്കാണ്‌ ശരി🧚 മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ മറുപടി എഴുതാനും കഴിഞ്ഞില്ല🧚 fb യിൽ കേറിയിട്ടു വേണ്ടേ മറുപടി തരാൻ .. കാരണം പലതാണ്🧚 തിരക്കല്ല🧚 സാമ്പത്തികവുമല്ല🧚 എന്നെക്കുറിച്ച് അന്വേഷിക്കുവാൻ ബന്ധുജനങ്ങളേക്കാൾ, ധാരാളം സുഹൃത്തുക്കൾ ഉണ്ട് സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ഉണ്ടായിരുന്നു📿 പത്രക്കാരും..🧚എന്റെ കുറെ "അലിപിലീസൂ " അളിഞ്ഞ  അപ്പ്‌ഡേറ്റുകൾ വായിക്കുന്നവരാണ് അന്വേഷണവുമായി ഓടി എത്തിയവർ..!🧚ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു🧚 ഇന്നത്തേക്ക് വിട 🧚 എല്ലാ നന്മയും നേരുന്നു🧚                                               🚩ചിത്രം:-പാളയം മുസ്ലിം ജുമാമസ്ജിദ് ഖബർ സ്ഥനാണിത്. ഖബറാളികൾക്കു സലാം വീടുന്നു  പാളയം നിസാർ അഹമ്മദ്‌ .                    Copyright All Rights Reserved.                                September  2012 -ൽ പ്രസിദ്ധീകരിച്ചതു.                Stat counter weeklyAnalystic report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ള ബ്ലോഗ്.




 
🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸
14വർഷമായുള്ള ആത്മബന്ധം എന്റെ വായനക്കാരനും, ഏറ്റവും അടുത്ത സൗഹൃദവുമായ സഹദ് സിറാജ്, ഹജ്ജ് ലീവ് കഴിഞ്ഞു ഖത്തറിലേക്ക് മടക്കം. ഇതു തന്നെ ഓരോ ഗൾഫുകാരൻ്റെ യും ഹൃദയം പൊട്ടുന്ന നിമിഷം
🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸
എന്റെ അടുത്ത സുഹൃത്തും, പതിന്നാലു വർഷമായി എന്റെ എഴുത്തുകളെ ഒന്നു പോലും വിടാതെ വിലയിരുത്തുന്ന B.Tch Engineer (സൗദി അറേബ്യ) കവിയും, പൊതുപ്രവർത്തകനുമായ വാപ്പു, കോഴിക്കോട്.

🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎🧎


🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼🧑‍🦼