മേലാട ചാർത്തുന്നൂ
മഴമേഘം കിഴക്കതിൽ,
പ്രതീക്ഷിക്കാം കാറുംകോളും
നാളെയോ മറ്റന്നാളോ🔥
ആശയായ കാത്തിരുന്നാൽ
യാതൊന്നും നടക്കില്ല,
കൈവന്ന ഭാഗ്യത്തെ
ഞാനല്ലോ തച്ചുടച്ചു🔥
എന്നും ഞാൻ കാത്തിരിക്കാം,
നിൻ പദനിസ്വനം കേൾക്കാൻ,
മഴത്തുള്ളി കിലുക്കമെൻ
കർണ്ണങ്ങളെ മറയ്ക്കുന്നു🔥
പോകുന്നൂ ഞാനിപ്പോൾ,
കാത്തിരിക്കാം നാളേക്കായ്,
അകലേക്കാണും കിരണം
ചാരത്തായണഞ്ഞീടാൻ🔥
തേനൂറുമാ നിമിഷമോർത്താൽ,
മിഴി നനയുന്നതെപ്പൊഴും
ദിഗന്തങ്ങൾ ഭേദിച്ചെൻ മനം,
പറന്നെത്തെന്നൂ നിൻ ചാരേ!🔥
ഇന്നു ഞാൻ മറഞ്ഞീടുകിൽ,
കേഴഴുതൊരിക്കലും നീ,
ഓർമ്മക്കായ് പകർന്നവ,
ഇവിടെ ഞാൻ വിട്ടേ പോകൂ🔥
7-2-2014ൽ പ്രസിദ്ധീകരിച്ചതു.
പാളയം നിസാർ അഹമ്മദ് Copyright © All Rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings. Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings.
Stat Counter Weekly Analytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു.


~2.jpg)

