theflashnews.blogspot.com

Friday, 18 August 2023

സംസ്കൃതമറിയാ അജ്ഞാനികൾ എന്തറിയുന്നു വിഭോ.


   1️⃣ എൻ്റെ പിതാവിനു വലിയ കമ്പനികളുടെ വക വളരെയധികം വലിപ്പവും നീളവുമുള്ള വാർണ്ണീഷ് കലണ്ടറുകളും ഡയറികളും കിട്ടുമായിരുന്നുവെന്നു മുൻപ് ഞാൻ പറഞ്ഞിരുന്നു. അവയെല്ലാം ശ്രീകൃഷ്ണൻ, സരസ്വതീദേവി, ലക്ഷ്മീദേവി എന്നിവയും,സീനറികളും ഒക്കെ ആയിരുന്നു. വടിവൊത്ത അതി മനോഹരങ്ങളായിരുന്നു  തിളങ്ങുന്ന ആ വാർണ്ണീഷ് പെയിന്റിംഗ് കലണ്ടറുകൾ🕴️അവയെല്ലാം ചുവരിൽ കൊണ്ടു വന്നു തൂക്കിയിടും✒️

    2️⃣സിനിമയിൽ അഭിനയിക്കുന്നതും,  ഫോട്ടോ എടുക്കുന്നതു മൊക്കെ ഹറാമായി കാണുന്ന കാലമായിരുന്നു അതു💃ഞങ്ങളുടെ ഏറ്റവും അടുത്ത സ്വന്തക്കാരും, പിതാവിന്റെ ഏറ്റവും അടുത്ത ആത്മാർത്ഥ സുഹൃത്തുക്കളുമായ, 'ചേട്ടാനിയന്മാരായ',  ചിറയിൻകീഴിലെ രണ്ടു ചലച്ചിത്ര നടന്മാർ നല്ല പ്രസിദ്ധിയിലും   ഞങ്ങളുമായി നല്ല അടുപ്പവുമുണ്ടായിരുന്ന കാലവും ആയിരുന്നു അതു💃ആരാധിക്കുന്ന    വയല്ലെങ്കിലും അന്യമതസ്ഥരുടെ ആരാധനാ വസ്തുക്കളെ നികൃഷ്ടപ്പെടുത്തുകയോ,  അവമതിക്കുവാനോ പാടില്ലെന്നു ഖുറാൻ ശക്തമായി താക്കീത് ചെയ്തു ഓരോ ഇസ്ലാം മതവിശ്വാസികളേയും വിലക്കുന്നു. താമസ സ്ഥലത്തിനു ചുറ്റുമുള്ള അയൽവാസി കളുമായി എൻ്റെ മാതാവിനു നല്ല അടുപ്പമു ണ്ടായിരുന്നു. അവരെല്ലാവരും  സായന്തന ങ്ങളിൽ സംസാരിച്ചിരിക്കാൻ എന്നും വീട്ടിൽ വരുന്നവരായിരുന്നു.  ഈ കലണ്ടറുകൾ കാണുബോൾ അവർ പൂജാമുറിയിൽ ഫ്രയിം ചെയ്തു സൂക്ഷിക്കാനായി  എടുത്തുകൊണ്ടു പോകും.  അവർക്ക് അവ കൊടുക്കുന്നതിൽ    ഞങ്ങളും നല്ല ആനന്ദം അനുഭവിച്ചിരുന്നു. റെയിൽവേസ്റ്റേഷൻ്റെ ഉന്നതാധികാരി റെയിൽവേ സ്റ്റേഷൻ്റെ തൊട്ടു അരികിൽ  തന്നെ താമസിക്കണം എന്നു നിയമമു ണ്ടായിരുന്നതിനാൽ,   നമ്പിമാരും, പോറ്റിമാരും, പൂജാരികളും, ശാന്തിക്കാരും ധാരാളം താമസിക്കുന്ന തിരുവനന്തപുരത്തെ വലിയശാല ഗ്രാമത്തിനടുത്തു കുറച്ചു കാലം റെയിൽവേ ക്വാട്ടേഴ്സ് ഒഴിഞ്ഞു കിട്ടാൻ താമസം നേരിട്ടതിനാൽ ഞങ്ങൾ താമസിച്ചിരുന്നു.

           3️⃣ആ താമസ സ്ഥലത്ത് ബ്രാഹ്മണരും, നമ്പൂരിമാരും, മേനോന്മാരും, നായർ സമുദാ യക്കാരും ധാരളം ഉണ്ടായിരുന്നതിനാൽ നവരാത്രി നാളുകളിൽ ബൊമ്മ കൊലു  തയ്യാറാക്കി  വച്ചിട്ട്, അവരുടെ വാസസ്ഥല ങ്ങളിലേക്കു ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഞങ്ങളെയും ക്ഷണിക്കുമായിരുന്നു🌹തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കാലഘട്ടത്തിലേ കൊട്ടാരത്തിലെ ഉന്നത അധികാര സ്ഥാനങ്ങളിൽ മുഖ്യ അംഗരക്ഷ- കരായൊക്കെ ഉണ്ടായിരുന്നവരുടെ പിന്മുറ ക്കാർ ആയതിനാൽ, തലമുറകൾ കൈമാറി യുള്ള അറിവുമുണ്ട് ഞങ്ങൾക്ക് 🌹മുറജപത്തിനെത്തുന്ന വേദ പാണ്‌ഡ്യത്യമുള്ള ബ്രഹ്മണന്മാർ കൈമാറിയ അറിവുകളും ഉണ്ട് 🌹നവരാത്രിക്കാലത്തു, തമിഴ് ആഘോഷ ങ്ങളുടെ ചുവടു പിടിച്ച് എത്തിയ ബൊമ്മ ക്കൊലു ആരാധനയ്ക്ക് ഇന്ന് കേരളത്തിലും വലിയ പ്രാധാന്യമാണുള്ളത്. ക്ഷേത്രങ്ങ ളിലും വീടുകളിലും ഐശ്വര്യ ദായകങ്ങളായ ബൊമ്മകളെ ഭക്തിയോടെ നവരാത്രി കാലങ്ങളില്‍ ഒരുക്കുന്നു. തിന്മയ്ക്ക് മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെ ടുത്തലായാണു  ബൊമ്മക്കൊലു പൂജിക്കുന്നതു.   കന്നിമാസത്തിലെ കറുത്ത വാവ് കഴിഞ്ഞ് വിജയദശമി വരെയുള്ള ദിവസങ്ങളിലാണ് ബൊമ്മക്കൊലു ഒരുക്കു ന്നത്.   മഹാലക്ഷ്മി, സരസ്വതി, ദുര്‍ഗ തുടങ്ങി ധനത്തിന്റെയും വിദ്യയുടെയും ദുഷ്ടനിഗ്രഹത്തിന്റെയും പ്രതീകങ്ങളായ ദേവിമാരുടെയും ദേവന്മാരുടെയും പ്രതിമകള്‍ വയ്ക്കുന്നു. ഒന്‍പത് തട്ടുകളായാണ് ബൊമ്മക്കൊലുകള്‍ വയ്ക്കാറുള്ളത്. മഹിഷാസുരനെ നിഗ്രഹി ക്കാന്‍ പുറപ്പെടുന്ന ദുര്‍ഗ്ഗാദേവിയെ ഇതു ഓര്‍മ്മപ്പെടുത്തുന്നു🧙

         4️⃣നവരാത്രി വേളയിൽ  വിഗ്രഹങ്ങൾ നിർമ്മിച്ചു തെരുവുകൾ തോറും ഓരോ വീടുകളിലും കയറി ഇറങ്ങി  ബൊമ്മക്കൊലുക്കളും, വിഗ്രഹങ്ങളും വിൽക്കുന്ന ധാരാളം സ്ത്രീകളെ നവരാത്രി സമയം  എല്ലാ ഭാഗത്തും അന്നു കാണാമായിരുന്നു. ഞങ്ങളുടെ വീടുകളിലും അവരൊക്കെ വിൽപനക്കായി എത്തുമായിരുന്നു. 
അക്കാലത്ത്  രണ്ടരയടി പൊക്കം വരുന്ന ഒരു ശില്പം ഷോക്കേസിൽ വയ്ക്കാനായി  വീട്ടിൽ വാങ്ങുകയുണ്ടായി. 
ഗോവിനെ ചാരിനിന്നു ഓടക്കുഴൽ ഊതുന്ന  പീലി ചൂടിയ നീലക്കാർ വർണ്ണനെയാണു വാങ്ങിയതു. ആ ശില്പത്തിൻ്റെ അതി മനോഹാരിത കണ്ടാണു നല്ല ഉയർന്ന വില കൊടുത്തു ബൊമ്മക്കൊലു വില്പനക്കാരിയിൽ നിന്നും  ആ ശില്പം എൻ്റെ അമ്മ വാങ്ങിയതു.  ഭദ്രമായി ഷോക്കേസിനുള്ളിൽ അതു വക്കുകയും ചെയ്തു. വീട്ടിൽ വരുന്ന സകലരും ആ ശില്പത്തിൻ്റെ മനോഹാരിത കണ്ട്  ശ്ലാഘിച്ചു.  സകല മതസ്ഥരും ആ ശില്പത്തെ രൂപമൊത്ത നീലക്കാർ വർണ്ണനാണെന്നു പുകഴ്ത്തി പറഞ്ഞു.
 അങ്ങനെയിരിക്കെ   പിതാവിനു അടുത്ത സൗഹൃദമുണ്ടായിരുന്ന   ചിറയിൻകീഴ് കൂന്തള്ളൂർ ദേശത്തെ കൊച്ചു കൃഷ്ണൻ ജ്യോത്സ്യർ ഒരുനാൾ വീട്ടിൽ വരാൻ ഇടയായി.  കേരളമറിയുന്ന പ്രഗത്ഭനും,  ജോതിഷം പറഞ്ഞാൽ അതുപോലെ സംഭവിക്കുന്ന മിടുക്കനുമായിരുന്നു ഈ ജോത്സ്യർ.  ഈ ശില്പം കണ്ട ഉടനേ അദ്ദേഹം പറഞ്ഞു. അതിമനോഹരമാണിതു. പക്ഷേ......

     5️⃣ ഇത്തരം വിഗ്രഹങ്ങൾ  വിവിധ പ്രദേശങ്ങളിലെ പല വീടുകളിലും സൂക്ഷിക്കാറില്ലെന്നും സ്ത്രീകൾക്കു ദോഷം ഭവിക്കുമെന്നും, ഉണ്ണികൃഷ്ണനെയാണു  വീടുകളിൽ പൂജിക്കുന്നതെങ്കിൽ സന്താന ലബ്ധിക്കു വളരെ ദോഷമാണെന്നും പറഞ്ഞു വച്ചു. അതിനുള്ള കാരണവും അദ്ദേഹം വിശദമായി പറഞ്ഞു. ഒരുണ്ണികൃഷ്ണ്ണനാണു ആരാധനക്കായി വീട്ടിലുള്ളതെങ്കിൽ പിന്നെ മറ്റൊരുണ്ണി വേറേ എന്തിനാണു.  ഇതേ കാര്യം മുൻ പൊരിക്കൽ വലിയ ഒരു ക്ഷേത്രത്തിലെ പോറ്റി പറഞ്ഞതും  ഓർമ്മവന്നു. 1936ൽ ചിത്തിരത്തിരുന്നാൾ മഹാരാജാവ്   തിരുമനസ്സു ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച ശേഷമാണ്  അമ്പലത്തിൽ മറ്റു താഴ്ന്ന സമുദായത്തിനും, കീഴ് ജാതിക്കാർക്കും പ്രവേശനം കിട്ടിയതു. സംസ്കൃതമോ , പൂജാകാര്യങ്ങളോ, മുറകളോ അറിയുന്നതിലെ അജ്ഞതമൂലം പലരും പല രുപങ്ങളും വീടുകളിൽ തന്നെ പടമായും, വിഗ്രഹങ്ങളായും വച്ചു ആരാധന തുടങ്ങി.   വൃത്തിയും, ശുദ്ധിയും,വൃതവും നോക്കാതെയുള്ള ഇത്തരം, കാര്യങ്ങൾ വിപരീതമായി ഭവിച്ചു  നന്മയെക്കാൾ ദോഷമാണു ക്ഷണിച്ചു വരുത്തുകയെന്നതു വാസ്തവം തന്നെ.  ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കാൻ പാടില്ല എന്നു  ഭൂരിഭാഗം ജ്ഞാനമുള്ള ഹൈന്ദവർ പറയാറുണ്ട്; അത് പെൺകുട്ടികൾക്ക് ദോഷകരമാണെന്നാണ് അവർ പറയുന്നത്. ഓടക്കുഴൽ ഉള്ള കൃഷ്ണൻ കുഴപ്പക്കാരനാണ് എന്നാണ് അവരുടെ വിശ്വാസം🧜


                6️⃣ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുന്നതിൽ യാതൊരു ദോഷവും തെറ്റും ഇല്ല എന്നു കുറച്ചു പേർ വാദിക്കുന്നു. ഓടക്കുഴലൂതി കൃഷ്ണൻ ഗോപികമാരെ ആകർഷിച്ചു എന്നതു കൊണ്ടാ  കണം പെൺകുട്ടികൾക്ക് ഓടക്കുഴലുള്ള കൃഷ്ണൻ ദോഷം ചെയ്യുമെന്ന് പറയുന്നത്.   കൃഷ്ണവിഗ്രഹം പൂജിക്കുന്നതിനോ, വീട്ടിൽ വെറുതെ വയ്ക്കുന്നതിനോ തടസ്സം  ഇല്ല. വിഗ്രഹത്തിൽ നിന്നും ഓടക്കുഴൽ ഊരി മാറ്റാനും പാടില്ല. അത് അപൂർണ്ണ കൃഷ്ണ നാകും. അതുപോലെ കൃഷ്ണ വിഗ്രഹം എന്നല്ല ഒരു വിഗ്രഹവും വീട്ടിൽ വയ്ക്കാൻ പാടില്ല എന്നും ചില പ്രദേശങ്ങളിൽ കടുത്ത വിശ്വാസ മുണ്ട്🤼 എന്നാൽ വീട്ടിൽ വിഗ്രഹം വച്ച് അതിൽ മന്ത്രം ചൊല്ലി പൂക്കൾ അർപ്പിക്കുകയോ, നിവേദ്യം കൊടുക്കുകയോ ചെയ്താൽ ആ വിഗ്രഹത്തിന് ക്രമേണ ശക്തിചൈതന്യം ഉണ്ടാകും🤹 പിന്നീട് ഈ വിഗ്രഹം ഇതേ രീതിയിൽ തന്നെ പരിപാലിച്ചേ തീരൂ🏇 പൂജയോ നിവേദ്യമോ തുടങ്ങിയാൽ തുടർന്നും നിത്യവും ചെയ്യണം. ഒരു തരത്തിലും അശുദ്ധിയാകാതെ നോക്കണം🏂വലിയ സൗകര്യങ്ങളില്ലാത്ത ചെറിയ വീടുകളിൽ ഇത്തരം ആരാധനകൾ തുടർന്നു കൊണ്ട് പോകുക ബുദ്ധിമുട്ടാകും🪂 സമയപരിമിതി, സ്ഥല പരിമിതി, വീട്ടിലെ ശുദ്ധി, വൃതശുദ്ധി എന്നിവ കൊണ്ടാണ് വിഗ്രഹാരാധന ക്ഷേത്രങ്ങളിൽ മാത്രം മതിയെന്നും വീടുകളിൽ പാടില്ല എന്നും പറയുന്നത്🧑‍🦼


                       7️⃣ഈ പ്രശ്നങ്ങളില്ലാതെ ആരാധിക്കുവാൻ  സാധിക്കുന്നവർക്ക് മാത്രം വീട്ടിൽ വിഗ്രഹം വച്ച് അനുഷ്ഠാനങ്ങൾ നടത്താം🦸 യാതൊരു പൂജയും ഇല്ലാതെ വെറുതേ സങ്കല്പത്തിന് വേണ്ടിയോ കൗതുകത്തിനോ ഏതൊരു വിഗ്രഹവും വീടുകളിൽ വയ്ക്കാം🦹പൂജാ മുറിയിലോ ഹാളിലോ വയ്ക്കാം🧜 ഭഗവത് സ്വരൂപമായതിനാൽ മുറപോലെ കഠിനമായ വൃത്തിയും, കഠിനമായ ശുദ്ധിയും ഉള്ളിടത്ത് വയ്ക്കണമെന്ന് മാത്രം🏋️ ഇല്ലെങ്കിൽ ഐശ്വര്യ മില്ലാതെ, ദൈവാധീനമില്ലാതെ, എഴുന്നേറ്റ മില്ലാതെ, ഇരണംകെട്ടു  പോകുബോഴേ അവര വർക്കു വന്നു ഭവിച്ച കഷ്ടകാലത്തെ കുറിച്ച് തിരക്കി നടന്നു, പ്രശ്ന പരിഹാരം തേടുകയുള്ളൂ
 എല്ലാവർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുകയേ എനിക്കിവിടെ കരണീയമുള്ളൂ🌄                                                 
പാളയം നിസാർ അഹമ്മദു, 
 Copyrights © allrights reserved, 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings  
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറേ വായനക്കാരെ നേടിയത് 🛑


🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦
SpecialCourtesy:♨️

NB: Picture and News courtesy with thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ ALL COPY RIGHTS BELONGS TO THEIR RESPECTIVE OWNERS 

🐦🐦🐦🐦🐦🐦🐦🐦🐦🐦

Tuesday, 1 August 2023

ആന ഫസ്റ്റ് srepneck pain. Even if you get a little relief, it's nice.

🦀🦀🦀🦀🦀🦀🦀🦀🦮🦮🦮🦮🦮🦮🦮🦮🦮
different spellings of the same diagnostic test that monitors your heart's electrical activity. EKG is the abbreviation from the German spelling of electrocardiogram (which is elektrokardiogramm in German).
🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧🧧
Everyone gets neck pain. Even if you get a little relief, it's nice.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
    An endangered Philippine vulture baby is fed by a hand puppet modeled after its mother.

🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀Homes in Alaska's capital are swept away by flash floods.
👽👽👽👽👽👽👽👽👽👽👽👽👽👽👽👽👽
     First step of the Elephant  
☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️☑️
 This is mind-blowingly wonderful magic
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀The mother cat took the child who went out without asking and beat him.
🦮🦮🦮🦮🦮😃🦮🦮🦮🦮🦮🦮🦮🦮🦮🦮😃
🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮
🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮
🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮
🐦