theflashnews.blogspot.com

Wednesday, 5 October 2022

ഇതു അനുവദിക്കാനേ പാടില്ല.... എൻെറ ചോരയും തിളക്കുന്നു

കഴിഞ്ഞ ദിവസം എനിക്കു ലഭ്യമായ വാർത്തകളിൽ സ്തോഭവും, സംഭ്രമകവും, വേദനിപ്പിക്കുന്നതുമായ  ഗുജറാത്തിലെ ഖേദ ഗ്രാമത്തിലെ വാർത്തയായിരുന്നു ഇതു🎺 നിങ്ങൾക്കു ഈ ചിത്രത്തിൽ കാണാനാവുന്നതും അതിൻെറ സ്റ്റിൽ ദൃശ്യം തന്നെ🎺എനിക്കു ലഭിച്ച വീഡിയോയും ഞാൻ ഷെയർ ചെയ്തിരുന്നു🎻 ഈ വാർത്താ ലേഖനത്തോടൊപ്പം താഴെ ഫുൾ വീഡിയോയും ഞാൻ നല്കുന്നുണ്ടു🎺 സ്വാതന്ത്ര്യം കിട്ടി ജനാധിപത്യ ഭരണം നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥയാണിതു.  ഒരു സംഘം ചെറുപ്പക്കാർ കുറ്റകൃത്യം ചെയ്തു എന്നപേരിൽ- കല്ലുവലിച്ചെറിഞ്ഞു-എന്നാണു ആരോപിക്കപ്പെടുന്ന കുറ്റം🎺 ആ ചെറുപ്പക്കാരെ കുറേ മഫ്തി പോലീസ്കാർ  ചന്തിക്ക് അതിശക്തമായി ലാത്തികൊണ്ടു മർദ്ദിക്കുന്നു🎺 പോലീസുകാർ തനിയെ ശിക്ഷ തീരുമാനിക്കുകയും, അതു നടപ്പാക്കാൻ ധാർഷ്ട്യം കാണിക്കുന്നതു സ്വതന്ത്ര ഇന്ത്യയിൽ ചിന്തിക്കാൻ ആവില്ല🏮 ഉന്നത ന്യായ പീഠത്തിൻെറ  ശ്രദ്ധ ഈ കാര്യത്തിൽ ഞാൻ ക്ഷണിക്കുന്നു🏮{ I invite the attention of the Supreme Court in this matter}


 നാലോ അഞ്ചോ പോലീസ്കാരുടെ പേരിലല്ല.. ആ  പോലീസ്സുകാർ ജോലിചെയ്യുന്ന പോലീസ്സ് സ്റ്റേഷനെ ഒന്നാകെ കളക്ടർ നിയന്ത്രണത്തിലെടുക്കുകയാണു വേണ്ടതു🔑സകലവനേയും സസ്‌പെൻഷനിൽ നിർത്തി,  സർവീസിൽ നിന്നും പറഞ്ഞു വിടേണ്ടവനെ പറഞ്ഞു വിടുകയും വേണം📍 ഇത്തരം നീചമായ കൃത്യങ്ങൾക്കു ഒരു പൊലീസുകാരനു  മനസ്സിൽ തോന്നിയാൽ  കൂടെയുള്ള മറ്റു പോലീസ്കാരെങ്കിലും   ന്യായമല്ലാത്ത കാര്യങ്ങൾക്കു കൂടെയുള്ളവർ തുനിയുബോൾ, തൻെറ ജോലികൂടി നഷടപ്പെടുത്തരുതെന്നു ഓർമ്മിപ്പിച്ചു പിന്തിരിപ്പിക്കാൻ ശ്രമിക്കൂ📍 ഇങ്ങനെ ചന്തിക്ക് അടി കിട്ടിയവർക്കുനട്ടെല്ലിനും,കിഡ്‌നിക്കും,ഗുരുതരമായരോഗങ്ങൾ ഭാവിയിൽ വരാം, ഫിസ്റ്റല, അർശസ്സ്, കോൺസറ്റുപ്പേഷൻ വരാം തുടഎല്ലുകൾ ഭാവിയിൽ  വിട്ടു പോകാം.  ചന്തിയിടിച്ചു താഴെ വീഴുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ അതിശക്തമായ ലാത്തി അടിയാണു നിരവധി തവണ ഓരോ യുവാവിനും കിട്ടിയതായി ഞാൻ മനസ്സിലാക്കുന്നതു📍   

പാളയം നിസാർ അഹമ്മദ്‌ .
Copyright All Rights Reserved.
Listen on YouTube......
🦎GOOGLE REPORTപ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎
BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ 2022ൽ പ്രസിദ്ധീകരിക്കുന്നതു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"

SpecialCourtesy:

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
media's ¶