'ളുഹർ' നമസ്കാരത്തിനായ് ബാങ്ക് കേൾക്കണൂ. മെയിൻ റോഡ് ആകെ തിരക്കിന്റെ പ്രളയം. ഒരു വാഹനത്തിനും ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ ആവണില്ല. ഹോണിന്റേം, എഞ്ചിന്റേം ശബ്ദം കൊണ്ടു പള്ളിയും പരിസരവും ശബ്ദമുഖരിതം. തൊട്ടടുത്തു വലതു ഭാഗത്തായി രക്തസാ ക്ഷികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഒരു മണ്ഡപം ഉണ്ട്. ഇപ്പോ രാഷ്ട്രീയ പാർട്ടിക ളുടെ ഗോദ അവിടെയാണ്. ഏതോ ചുവപ്പു പാർട്ടി പന്തലിട്ടു മൈക്ക് കെട്ടി ഗ്വാ ഗ്വാ വിളിക്കുന്നുണ്ടു. ഇടതുഭാഗത്തു പള്ളിയോ ടു ചേർന്ന് സിദ്ധി വിനായക ക്ഷേത്രമാണു. ശാന്തമാണവിടം. ബാങ്ക് ഇടുന്ന ആൾ വല്ലാതെ വലിച്ചു നീട്ടുന്നു...
2️⃣ക്യാൻസർ വന്നു അതി കഠിനമായ വേദനയാൽ നരകിക്കുന്ന ഒരാളുടെ മോർഫിൻ മരുന്നിനുള്ള വിലാപം പോലെ ആയിട്ടുണ്ട് അയ്യാളുടെ ബാങ്കുവിളി. സ്ഥിരം ജീവന ക്കാരുണ്ട്. അവരല്ല നിസ്കാരത്തിനായ് വന്നു മൈക്ക് കൈയ്യിൽ കിട്ടിയ ഏതോ ഒരാളുടെ വിളി. ചെറുപ്പത്തിൽ പള്ളിക്കു അടുത്ത് താമസിക്കുമ്പോൾ. ബാങ്ക് കേൾ ക്കുമ്പോഴേക്കും എണീറ്റു പള്ളീലേക്ക് നിസ്കരത്തിനായ് ഓടി പോവും. പ്രഭാത ങ്ങളിൽ എത്ര തണുപ്പുണ്ടെങ്കിലും, എത്ര മടി പിടിച്ചു കിടന്നാലും ആ ബാങ്കുകൾ എന്നെ സർവശക്തന്റെ സാമീപ്പ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ചിലരുടെ ബാങ്കുകൾ എന്നെ വല്ലാതെ ആകർഷി ക്കുമായിരുന്നു. തെങ്കാശിക്കാരനായ ഒരു ഇമാം പണ്ടു അവിടെ ഉണ്ടായിരുന്നു. ഇരുപത്തിഅഞ്ചു മുപ്പതു വർഷം ഇമാം പദവിയിൽ ആയിരുന്നു അവിടെ. പ്രൗഡ ഗംഭീരമായിരുന്നു ആ ശബ്ദം . പലപ്പോഴും ബാങ്ക് വിളിക്കുക അദ്ദേഹം ആയിരുന്നു. വല്ലാത്ത ഒരു മാസ്മരിക ശബ്ദത്തിനു ഉടമയായിരുന്നു അദ്ദേഹം. ഗൾഫിൽ നമ്മുടെ നാട്ടുകാർ പോയി തുടങ്ങും മുമ്പേ, ഗൾഫ് രാജ്യങ്ങളിലും, സൗദിഅറേബ്യ, മലേഷ്യ, ബ്രൂണോ ഭരണാധികാരികൾ പാളയം പള്ളിയിൽ നമസ്കാരത്തിനു എത്തി അവരുമായി നല്ല അടുപ്പമുണ്ട് ഇമാമിനു. അക്കാലത്ത് തന്നെ നന്നായി അറബി സംസാരിക്കുകയും, ട്രാൻസിലേ ഷൻ ജോലികൾ വരെ ഇമാം ഭംഗിയായി ചെയ്യുമായിരുന്നു. എൻ്റെ മാതാവിൻ്റെ പിതാവും, സഹോദരനും, മറ്റ് ബന്ധുക്കളും പള്ളി ഭാരവാഹികൾ ആയിരുന്ന സമയ ത്താണു, ഞങ്ങൾ തമിഴ് സംസാരിക്കുന്ന മുസ്ലീസ് ആയിരുന്നതിനാൽ തിരഞ്ഞെ ടുത്തു നിയമിച്ചതാണു ഈ ഇമാമിനെ.⭐ അദ്ദേഹത്തിൻ്റെ വെള്ളിയാഴ്ച ഖുത്തുബ പ്രസംഗം തമിഴിൽ അതി മനോഹരമായി രുന്നു. തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗമായ പാളയം ജുമുഅ മസ്ജിദ് ജംഗ്ഷനിൽ അപ്പോഴേക്കും പൂർണ്ണ നിശബ്ദത ആയിരിക്കും ആ സമയത്ത്. അദ്ദേഹത്തിൻ്റെ തമിഴ് 'ഖുതുബ' പ്രസംഗം കേൾക്കാൻ വിവിധ മതസ്ഥർ പള്ളിക്കു പുറത്ത് കാത്തു നിൽക്കുന്നതു അന്നു കാണാമായിരുന്നു⭐
3️⃣നിസ്കാരത്തിനു ഒരു നേരം കണ്ടില്ലെകിൽ കൂടി തിരഞ്ഞു പിടിച്ചു കാരണം അന്വേഷിക്കും. അതായിരുന്നു ആ ഇമാം. ഇസ്മെഴുത്തു, പിഞ്ഞാണ മെഴുത്തു, അറബി മന്ത്രവാദം അങ്ങനെ ഒരുപാട് വികൃതികൾ അല്പ സ്വല്പം ഉണ്ടായി രുന്നുവെ ങ്കിൽ കൂടി നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു ആ ഇമാം രാത്രി ഇഷ നമസ്കാരം കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലൂടെ വേണം അദ്ദേഹത്തിന് കടന്നു പോകാൻ. എന്റെ വീടിന്റെ പിന്നി ലാണ് പുള്ളിക്കാരന്റെ വാസസ്ഥലം. എൻ്റെ വീടിന്റെ ഭാഗത്തു എത്തുമ്പോൾ തന്നെ അദ്ദേഹം നിൽക്കും. അന്നു രാവിൽ ഇഷാ നമസ്കാരത്തിനു എന്നെ കണ്ടില്ല. അതി ന്റെ കാരണം തിരക്കനാണ് ആ നില്പു. ഉള്ളിലേക്ക് നോക്കി നിസാാാർ എന്നു നീട്ടി ഒരു വിളിയും ഉണ്ടാവും, ,ചോദ്യവും പിന്നാലെ വരും . "നിസാർ ,ഇഷാക്കു കാണല്ല്യേ ? "- "അലിംസ മാമാ ,അതു വന്തു ,അതു വന്തു " എന്തേലും ടൂപ്പ് പറഞ്ഞു തലയൂരാൻ നോക്കും ഞാൻ. തമിഴിലെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ ഉത്തരം. മിക്കപ്പോഴും ഹോം വർക്കോ പഠിക്കാനോ ഉണ്ടാവും അതാവും കാരണ മായി പറയുക. ഞാൻ 'ആലിംസാ മാമ' എന്നാണു അദേഹത്തെ വിളിക്കുക. എന്റെ ബന്ധുവോ സ്വന്തക്കാരനോ ഒന്നും ആയിരുന്നില്ല. ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളി യാഴ്ചകളിൽ ഖുതുബ കഴിഞ്ഞു വീട്ടിൽ ഊണിനു വന്നിട്ടുണ്ട്. പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം. അത്രേള്ളു. വിവിധ ജില്ലകളിൽ നിന്നും തലസ്ഥാനത്തു ജോലിക്കു എത്തു ന്നവരും, മന്ത്രിമാരും, സിനിമാ നടന്മാരും ഉൾപ്പെടെ 4000 പേരെങ്കിലും കൂടുന്ന വെള്ളി യാഴ്ച ഖുതുബ നമസ്കാരം കഴിഞ്ഞു ഞങ്ങളുടെ വീട്ടിൽ പാളയം പള്ളിയിലെ ഇമാമുമാർ ഊണിനു വരുന്ന പതിവുണ്ടാ യിരുന്നു🚶നന്നായി തമിഴ് മുനാജാത്ത് പാട്ടുകളും ഇമാം പാടും. പുള്ളിക്കാരനു ഒരു ഹൊർമൊണിയം പെട്ടിയൊക്കെ ഉണ്ടു . അതു മീട്ടിയാ പാടുക. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഞാനും അതിലെ കട്ടകളിൽ വിരൽ ഓടിച്ചു നോക്കും. ആ കാറ്റു വീശണ സൂത്രത്തിൽ പിടിച്ചു ആട്ടിനോക്കും. എന്തൊക്കെയോ ട്യൂണ്‍ വരും. വരുന്ന ട്യൂണിനു ഒപ്പിച്ചു ഒരു പാട്ടും മൂളിനോക്കും "യേ ദുനിയാ യേ മെഹഫിൽ മേരേ കാം കീ നഹീം"....... ഞാൻ ഒന്നു പാടും ....പെട്ടിയിൽ നിന്നു വരുന്ന ട്യൂണ്‍ വേറെ ഒന്നും !
4️⃣അന്നൊക്കെ എന്നാലാവതു ശ്രമിച്ചു നോക്കീട്ടുണ്ട്. റ്റ്യൂണും പാട്ടും ഒത്തു പോകാനായി. പക്ഷെ നടന്നില്ല!!!!!ഇപ്പോഴും അതേ !!🌹നന്മയുള്ള നല്ല മനുഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🌹 NB: ചിത്രത്തിൽ പാളയം ജംങ്ങ്ഷൻ. പാളയം സിദ്ധി വിനായക ക്ഷേത്രം, സെൻ്റ് ജോസഫ്സ് ലാറ്റിൻ കത്തീഡ്രൽ ഒക്കെ കാണാം.
*പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved
മാദ്ധ്യമങ്ങളിൽ നേരത്തെ പ്രസിദ്ധീകരിച്ചതു🚨Google ൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു. Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news, investigative reports & editorial writings
TIPS ARE HIGHLY APPRECIATED Pyatm +9194476 88232
R-N-A-M-06-01-2025 Monday


~2.jpg)

No comments:
Post a Comment