theflashnews.blogspot.com

Tuesday, 29 March 2022

ബ്രന്മരക്ഷസ്സ്-അവസാനഭാഗം" വാഗ്ദാനവും കൊണ്ട് മന്ത്രവാദിയുടെ അടുത്ത് പോയ ആൾ ഒരു ചാർത്തും കൊണ്ട് മടങ്ങി എത്തി👁️ ഇരുപത്തി ഒന്നാം നാൾ  രാത്രി എട്ടുമണിക്ക് ജ്യോത്സ്യൻ  എത്തും . ചാർത്തിൽ പറയുന്ന....21 കറുത്ത കോഴികൾ, ചന്ദന ത്തിൽ തീർത്ത 21 മനുക്ഷ്യരൂപങ്ങൾ, തിരിയിട്ടു കത്തിച്ച നൂറ്റി ഒന്നു നില- വിളക്കുകൾ കൽക്കണ്ടം,പൂവ് ഏലം,കറുവാപട്ട അര മീറ്റർ നീളവും വീതിയും ആഴവുമുള്ള ഏഴു ഹോമ കുണ്ഡങ്ങൾ, ചന്ദനത്തിരികൾ ,കുന്തിരിക്കം , 2ജോഡി വെള്ള വസ്ത്രം, ഏഴു പാട്ടനെയ്യ് ,ഓരോ പവന് വീതമുള്ള 101 സ്വർണ്ണനാണ യങ്ങൾ, 21 സാമ്പ്രാണി ചട്ടികൾ 21 സുഭ്ര വസ്ത്രധാരികളായ 21വസ്സുള്ള ചെറുപ്പക്കാരെ അവിടെ ഷാഹുൽ‍   ഹാമീദിനോടൊപ്പം തുണക്കായി ഇരുത്തുവാനും പറഞ്ഞു.   

 2️⃣അന്നേ ദിവസം സ്ത്രീകളെയും കുട്ടികളെയും ഒന്നിച്ചു ഒരു മുറിയിലേക്ക് സുരക്ഷി തമായി പാർപ്പിക്കുവാനും ചാർത്തിൽ  ആവശ്യപ്പെട്ടിട്ടുണ്ടു👁️‍🗨️ വളരെ പണിപ്പെട്ട്‌ ഇവയെല്ലാം ഒരുക്കി വച്ച് വലതു കൈയ്യിൽ തസ്ബീഹും(101 മുത്തുകൾ കൊണ്ടു കോർക്കുന്ന മാല),ചുണ്ടിൽ ദികീറുമായ്,ഉപ്പുപ്പാ ഈസി ചെയറിൽ ചാരിക്കിടന്നു.   രാത്രി എട്ടുമണി ആവുന്നതും കാത്തുകൊണ്ട്.🤰 വലിയ ഒരു പുരു ഷാരം വീടിന്റെ ഉമ്മറത്തും ഉള്ളിലും ആകാംഷയോടെ തിങ്ങി കൂടിയിട്ടുണ്ട് അങ്ങ് അകലെ നിന്നും ഒരു ഉടുക്കിന്റെ നിലക്കാത്ത ശബ്ദവും വെളിച്ചവും അടുത്തേക്ക് വരുന്നു .. വലതുകൈയിൽ ഉടുക്കും ,ഇടതുകൈയ്യിൽ ഒരു തീ പന്തവും വായിൽ കടിച്ചുപിടിച്ച ,വലിയ ഒരു തുടയെല്ലും ,മേലാകെ ഭസ്മക്കുറിയും നിക്കറും ധരിച്ച ആ ഭീഭത്സരൂപം മുറ്റത്തേക്ക് കയറി,ജനം അകന്നു മാറി ..മന്ത്രവാദിയായ ജോത്സ്യനാ ണതു...🤰വീട്ടിനുള്ളിലേക്ക് കയറിയ പാടെ ഈസി ചെയറില്‍ ചാരിക്കിട ക്കുന്ന ഉപ്പുപ്പായുടെ കാലില്‍ സ്രാഷ്ട്ടാംഗം നമസ്കരിച്ചു 🤰എന്നിട്ട് ചാര്‍ത്ത് പ്രകാരം ഒരുക്കിയ മുറിയിലേക്ക് കയറി 🤰

    3️⃣അവിടെ കുളിച്ചു കുട്ടപ്പനായി ഷാഹുല്‍ഹമ്മീദു നില്‍പ്പുണ്ട് .ഹോമ കുണ്ഡത്തിൽ നെരിപ്പ് പകര്‍ന്നു കൊണ്ട് കടിച്ചു പിടിച്ചിരുന്ന തുടയെല്ല് ആ അഗ്നിയി ലേക്ക് ഇട്ടു 🤰ഉടുക്കിന്റെ നിലയ്ക്കാ ത്ത ധ്വനിയും എട്ടു ദിക്കും മുഴങ്ങുന്ന ഉച്ചത്തില്‍ മന്ത്രോച്ചാരണവും. ഷാഹു ലിനെ മുന്നിലേക്ക്‌ മാറ്റിയിരുത്തി. കരിം കോഴികളെ ഓരോന്നായി കഴുത്തറുത്തു ആ രക്തം വീടിനു ചുറ്റുപാടും കൊണ്ട് ഒഴിച്ചു🤰കോഴികളെ അവിടെ കുഴിച്ചിട്ടു 🤰ചന്ദനമനുക്ഷ്യ രൂപങ്ങളില്‍ ആണി അടിച്ചു തീ കുണ്ടത്തില്‍ തള്ളി 🤰അര്‍ദ്ധരാത്രിയോടെ ഷാഹുല്‍ ആ മുറിയിൽ തന്നെ ബോധംകെട്ടു മറിഞ്ഞു വീണു 🤰മുഖത്ത് വെള്ളം തളിച്ച് ഉണര്‍ത്തി ഇരുത്തി .മന്ത്രോച്ചാരണങ്ങളും ,ഉടുക്കിന്റെ കൊട്ടലും അഗ്നി വെളിച്ചവും ,കുന്തിരിക്കത്തിന്റെ പുകയും നിറഞ്ഞ ഭക്തി സാന്ദ്രമായ അന്തരീക്ഷം ...🤰ദൂരെ എവിടെയോ പതിരാകോഴി നിര്‍ത്താതെ കൂവുന്നു ,നായകള്‍ നിര്‍ത്താതെ ഓരിയിടുന്നു🤰 കടവതിലുകളും ,മൂങ്ങകളും കുറുകിക്കൊണ്ട്‌ ചിറകടിച്ചു പറന്നു പോയി.  ആ നിമിഷങ്ങളില്‍ ഷാഹുല്‍ഹമീദു ....."എനിക്ക് വല്ലാതെ ദാഹിക്കുന്നു വെള്ളം വേണം "---എന്ന് മന്ത്രവാദിയോട് ആവശ്യ പ്പെട്ടു 🤰വീടുകാരെയും ,പുറത്തു കൂടി നില്‍ക്കുന്ന പുരുഷാരത്തിനേയും ചെന്നുകണ്ടു ,ആവശ്യം നിറവേറ്റി മടങ്ങിവരുവാന്‍ ,മന്ത്രവാദി അനുവദിച്ചു 🤰

  4️⃣മടങ്ങി വന്ന ഷാഹുലി നോട് തലയാട്ടി യാത്ര പറഞ്ഞ് ഉപ്പുപ്പായുടെയും കൂടി നിന്നിരുന്ന പുരുഷാരത്തി ന്റെയും മുന്നിലൂടെ ആ മന്ത്രവാദി വീടിന്റെ പടികള്‍ ഇറങ്ങി ...🤰പെട്ടെന്ന് കുറെ പനകളില്‍ നിന്നും പനങ്കുലകൾ നിലത്തു വെട്ടിയിടുന്ന പോലെ വലിയ ഒച്ച ദൂരെ കേട്ടു ....🤰പടികള്‍ ഇറങ്ങി കൊണ്ടിരുന്ന മന്ത്രവാദി നടുവൊടിഞ്ഞു ആ മുറ്റത്ത്‌ കമഴ്ന്നടിച്ചു വീണു🤰പുലര്‍കാല കോഴി കൂകുന്നതും കേട്ടു. സകല ജനങ്ങളും സ്തബ്ദരായി അത് നോക്കി നിന്നു ..ആ മന്ത്രവാദിയുടെ മരണം*ആ കുടുംബബന്ധങ്ങളിലെ പിൻ തലമുറ അനുഭവിക്കുന്ന ദുരിതങ്ങൾക്കും ക്ലേശങ്ങൾക്കും ഒരു ഹേതു അതാവാമെന്നു പറയപ്പെടുന്നു.  ഈ കഥയിലെ കഥാപാത്രങ്ങളും അവരുടെ പേരുകളും,ലൊക്കേഷനുകളും വിവരണങ്ങളും  യാഥാർത്ഥ്യവും, നടന്നവയും തന്നെയാണു.🤰 ഷാഹുൽ ഹമീദ് എന്ന ഈ ചെറിയച്ഛൻ പിൽക്കാലത്ത് KSRTCയിൽ നിന്നും District Transport Officer (DTO) വിരമിച്ചു. അദ്ദേഹ ത്തിൻ്റ 18 ആം വയസ്സിലാണു ഈ സംഭവങ്ങൾ  ഉണ്ടായതു.             പാളയം നിസാർ അഹമ്മദ്       Copyrights©allright reserved.











No comments:

Post a Comment