ഭക്ഷണം പാഴാക്കരുതു, അമിതമല്ലാതെ, അവശ്യത്തിനു മാത്രമേ ഭക്ഷിക്കാവൂ എന്നാണു പുണ്യ ഗ്രന്ഥങ്ങൾ പറഞ്ഞിട്ടുള്ളതു, എങ്കിലും ഇതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന രൂപത്തിൽ അടുത്തവൻെറ ഭക്ഷണം കൂടി വെട്ടി വിഴുങ്ങുന്ന ഒരുപാടു പേർ ഉണ്ടു🐤
2️⃣മതാപിതാക്കളുടെ അതിസമ്പന്ന നാളുകളിൽ മുഹയദ്ദീൻ മൗലൂദ്, റാത്തീബ്, കുത്തുബിയത്തു തുടങ്ങിയുള്ള പ്രാർത്ഥനകൾ മൂന്നു മാസം കൂടുബോൾ വീട്ടിൽ മുടങ്ങാതെ നടത്തുമായിരുന്നു🐤 രണ്ടോ, മൂന്നോ വെളുത്ത പൂവൻ കോഴികളെയാണു ഈ കുർബാൻ നേർച്ചക്കായി വാങ്ങി വളർത്തുക🐤 ഈ വൈറ്റിലഗോൺ കോഴികൾക്കു ആരേയും ആകർഷിക്കുന്ന വിധം അനേകം പ്രത്യേകതകൾ കുർബാൻ കൊടുക്കുന്ന ഒരു മാസം മുൻപു തന്നെ കൈ വരും🐤വളരെ വലിയ അങ്കവാലും,പൂക്കളും, പോരു കോഴികളെ പോലെ ശൗര്യവും ആകർഷണീയതയും കൈ വരും🐤വീട്ടുകാരോട് നല്ലോണം ഇണങ്ങിയും, എത്ര അകലെ കാണാമറയത്ത് നിൽക്കുന്ന കുർബാൻ കോഴികളായാലും നമ്മുടെ സ്വരം കേട്ടാൽ ഓടി അടുത്തെതും🐤 സമയക്രമമില്ലാതെയുള്ള നിരന്തരമായ കൂവലാണു കുർബാനുള്ള സമയമായി എന്ന് പക്ഷികൾ തന്നെ നമ്മെ ഓർമ്മപെടുത്തുക🐤
പ്രാർത്ഥനാ ദിനത്തിന്റെ രാവിലെ ഈ കോഴികളെ പിടിച്ചു വലിയ കൊട്ടയിലാക്കി ഹലാൽ ആക്കാനായി പാളയം പള്ളിയി ലേക്കാണു ജോലിക്കാരോടോപ്പം ഞങ്ങൾ കൊണ്ടു പോകുക🐤
3️⃣അവിടെ ഹൗള് കഴുകാനും ബാങ്ക് ഇടാനും പള്ളി ജോലികൾ ചെയ്യാനുമായി മോതീനുണ്ടു🐤 ചിലപ്പോഴൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന ഉസ്താദ് ആവണതും അയ്യാൾ തന്നെ🐤 അപ്പോൾ ഈ ഉസ്താദിന്റെ മട്ടും ഭാവവുമൊക്കയങ്ങോട്ടു മാറും🐤 അസ്സൽ ഇസ്കൂൾ അദ്ധ്യാപകനായി തന്നെ അയ്യാൾ ചമയും🐤ആ കാലഘട്ടത്തിൽ ഖുർആൻ പഠനത്തിനു ക്ളാസിൽ ഞാൻ തന്നെയാണ് മുന്നിൽ🐤 കുഞ്ഞു പെൺകുട്ടികളോടു നന്നായി ചൂടാവുന്ന പ്രകൃതമായിരുന്നു ഉസ്താദിനു🐤 സ്കൂൾ അടക്കുന്ന മാർച്ച-ഏപ്രിൽ -മേയ്മാസങ്ങൾ മാത്രമാണു ഞങ്ങളുടെ ഖുറാൻ പഠനകാലം🐤
ഓരോ സൂറായും അർത്ഥം, സന്ദർഭം ഭംഗിയായി ഉസ്താദ് വർണ്ണിച്ചു തരും🐤ആഴ്ച അവസാനം എഴുത്തു പരീക്ഷയും നടത്തും🐤 പരീക്ഷക്കു മൊട്ട കിട്ടുന്ന ആണിനും പെണ്ണിനും ചൂരലിൻെറ നല്ല പെട ചന്തിക്കു കിട്ടുമായിരുന്നു🐤മുതിർന്നപ്പോഴാണു പെൺകുട്ടികൾക്കു ചന്തിക്കു കിട്ടുന്ന ഈ പെടയുടെ രഹസ്യം എനിക്കും കൂടി ബോദ്ധ്യപ്പെട്ടു തുടങ്ങിയതു🐤 വളരെ കൗമാര കാലത്ത് തന്നെ സകലതും സൂക്ഷ്മമായി നിരീക്ഷിച്ചു വളരാൻ കഴിഞ്ഞിരുന്നതിനാൽ അപഭ്രംശം എനിക്കു പെട്ടെന്ന് മനസ്സിലാക്കാനാവുമായിരുന്നു🐤
4️⃣ അന്നു പാളയം മുസ്ലിം ജുമാമസ്ജിദ് ഇമാമിനും, മോതീനുമൊക്കെ വളരെ തുച്ഛമായ ശംബളമായിരുന്നു🐤എങ്കിലും ട്രാൻസിലേഷനും, മുസ്ലിം മന്ത്രിമാരുടെ മന്ത്രി മാരുടെ വീടുകളിലെ പുറം വരുമാനവും, സ്വധീനവും അന്നും ഇമാമിനു ഏറേ വലുതായിരുന്നു🐤 ആ കാലഘട്ടത്തിലും പാളയം ജുമാമസ്ജിദിനു ലോകമറിയുന്ന ആഢ്യഭാവം വളരെ വലുതായിരുന്നു🐾 അവിടെ ഇമാം ആയിരുന്നതു തമിഴ് ഭാഷയിൽ ഖുതുബ പ്രസംഗം നടത്തുന്ന ഇമാമായിരുന്നു🐤 തെങ്കാശിക്കാരനായ ആ തമിഴ് ഇമാമിനെ ഞങ്ങൾ ,25വർഷത്തോളം പാളയം ഇമാം സ്ഥാനത്തിരുത്തിയിരുന്നു🐤
കായിദാ(ബാലപാഠങ്ങൾ)കഴിഞ്ഞു ഒന്നാം ജുസുവിലേക്കു എത്തുന്നവർ ഉസ്താദ്നു പണവും, പഞ്ചസാരയും ,വെറ്റിലയും ഒരു പാക്കും അടങ്ങുന്ന ഒരു കുഞ്ഞു പൊതി കൈ മടക്കായി നൽകേണ്ടിയിരുന്നു🐤കോഴിയെ കൊട്ടയിലാക്കി എത്തിച്ച് ചെറിയ ഒരു സംഖ്യ കൊടുത്താൽ മോതീൻ കലിമ ചൊല്ലി കോഴിയെ ഹലാലാക്കി കഴുത്തു കണ്ടിച്ചു തരും!🐔അതിലല്ല കാര്യം, കലിമ ചൊല്ലി കഴുത്തു കണ്ടിച്ചു നിലത്തേക്ക് ഇടുന്ന കോഴീൻെറ മരണവെപ്രാളം കാണുവാൻ മനക്കട്ടിയില്ലാത്ത ഞാൻ പുറംതിരിഞ്ഞാണു നിൽക്കുക~💐
5️⃣ജീവനു വേണ്ടിയുള്ള കോഴീൻെറ അസ്ത്രം പോലത്തെ പാച്ചിലും, പിടച്ചിലും കഠിന ഹൃദയർക്കേ കണ്ടു നിൽക്കാനാവൂ🐤പണ്ടൊക്കെ വീട്ടിലുള്ള കുട്ടി കുറുമാലുകളേയും, സ്ത്രീകളേയുമൊക്കെ, പക്ഷികളേയും, മുഗങ്ങളേയും അറുക്കുന്ന സ്ഥലത്ത് നിന്നും അകറ്റി നിർത്തുകയാണു ചെയ്യുക🐤ഇന്നു അങ്ങനെയൊന്നും പെണ്ണുങ്ങൾ മാറിനിൽക്കാറില്ല, തീവ്രവാദികൾ മനഷ്യൻെറ കഴുത്തു കണ്ടിക്കണതു യൂട്യൂബിലും, വാട്‌സ് ആപ്പിലും കണ്ടു ശീലമാക്കിയ സ്ത്രീ ജനങ്ങൾക്കാണോ കോഴിയെ കണ്ടിക്കണതു കാണാൻ പേടി🐤
മനുഷ്യനായാലും മൃഗമായാലും , പക്ഷിയായാലും കഴുത്തു കണ്ടിക്കുമ്പോൾ പട പടാ പിടക്കും,റൂഹു പോകാണ്ടിരിക്കാനും, പിടിച്ചു നിർത്താനും പെട, പെടാ, പിടക്കും🐤അതു കാണണതും ചിലർക്കു വിനോദമാണൂ🐤 ബൈക്കു ആക്സിഡൻറിൽപെട്ടു സക്രാത്തു ഹാലിൽ കിടക്കുന്നവൻെറ "മൊബൈൽ വീഢിയോ" എടുത്തു ഫേസ്ബുക്കിലും, വാട്ട്സ്ആപ്പ്ലും ഷെയറു ചെയ്യണവരല്ലേ ഇന്നത്തെ പിള്ളേർ🐤 പ്രായമുള്ളവരെ പോലും ബഹുമാനിക്കാൻ മടികാണിക്കുന്നവർക്കു എന്തു മര്യാദ🐤അലക്കി തേച്ചു വച്ചിരിക്കുന്ന നല്ല തൂ വെള്ള പഴയ മുണ്ടുകൾ കൊണ്ടാണു മുഹയദ്ദീൻ മൗലൂദ് മുറി, പന്തൽ ഇട്ടു അലങ്കാരമാക്കുക🐤
6️⃣ മുറിക്കകം മണവറ പോലെ മുല്ലയും ,പിച്ചിയും പൂവുകളാൽ അകം അലങ്കാരമാക്കും🐤 പാരായണം നടത്താൻ വരുന്ന സംഘവും പൂർണ്ണമായും വെള്ളവസ്ത്രങ്ങളാണു ധരിക്കുക🐤 മൗലൂദും,ഖുത്തുബിയത്തും, റാത്തീബ് മൊക്കെ കഴിയോബോ നടുയാമമാവും🐤 ഇതിൽ പങ്കെടുക്കാൻ വന്നു ചേർന്ന ഞങ്ങളുടെ സകല അടുത്ത ബന്ധുക്കളും ആഹാരം കഴിഞ്ഞേ മടങ്ങുകയള്ളൂ🐤 പലരും ഞങ്ങളുടെ വീട്ടിൽ തന്നെ തങ്ങും. സകല ബന്ധുജനങ്ങളെയും ഒന്നൊഴിയാതെ കുടുംബത്തോടെ ഇതിലേക്കായി ക്ഷണിക്കുകയും ചെയ്യുമായിരുന്നൂ🐤പാളയം പള്ളിക്കു സമീപം പുക്കട നടത്തി വന്നിരുന്ന ഉതുവാൻ പിള്ള സാഹിബ്ബ്നേയും സംഘത്തെയുമാണു മൗലൂതു പാരായണത്തിനു മുൻപേർ പടികെട്ടി വിളിക്കുക🐤 മൗലൂത് പാരായണത്തിനും, ദിക്കീർ ഓതുന്നതിനും വീടും മുറികളും അതീവ ശുദ്ധമാക്കി വക്കണം🐤സകല ബന്ധുക്കളും, കുട്ടികുറുമാലുകളുമായി തലേന്നാൾ വൈകിട്ടു തന്നെ വീട്ടിൽ എത്തും🐤അവർക്കുള്ള ആഹാര പാനീയങ്ങളും വേറെ ഉണ്ടാക്കേണ്ട ജോലി വീട്ടലെ അകംപണി ചെയ്യുന്ന പണിക്കാ രത്തികൾക്കായിരുന്നു🐤 പിൽക്കാലത്തു ഇല്ലായ്മ വന്നപ്പോൾ, ആ തിന്നു പോയഅടുത്ത സ്വന്തക്കാരേയും, ബന്ധുക്കളേയും ഞാൻ പിന്നെ എൻ്റെ വീട്ടിൽ കണ്ടിട്ടില്ല🐤
7️⃣കുർബാൻ കൊടുക്കുന്ന മൗലൂദ് നാൾ വീട്ടിൽ നിന്നും മുഴങ്ങുന്ന~യാ ഹൗദ് യാമുഹയദ്ദീൻ~യാ ഷേഖ് യാ മുഹയദ്ദീൻ അബ്ദുൽ ഖാദിറ് ജയിലിനീ ~എന്നും , മുറാദീയാം മുറാദീയാം മുറാദീയാം, മുറാദീഷേഖ് മുഹയദ്ദീൻ മുറാദീയാം ~എന്നുമുള്ള പാരായണ സംഘങ്ങളുടെ ധ്വനികൾ പാളയം പരിസരത്തെ ഭക്തി നിർഭരമാക്കിയിരുന്നു🐤 ആ രാത്രി നിശബ്ദതയിൽ ആ ദിക്റ്കൾ പാളയം മുഴുവനും മുഴങ്ങിയിരുന്നു🐤നാനാ മതസ്തർ തിങ്ങി നിറഞ്ഞു പരസ്പര ബഹുമാനത്തോടെയും ഐക്യതയോടെയും താമസിച്ചിരുന്ന സ്ഥലമായിരുന്നൂ തിരുവനന്തപുരം പാളയം~1985 കൾ വരെ🐤 പാളയത്തു ഏതു മതസ്ഥരുടേയും വീട്ടിൽ നടക്കുന്ന ഏതു ചടങ്ങിനും എല്ലവരും ഒന്നിച്ചു ഉണ്ടാവുമായിരുന്നു- വേർതിരിവൊന്നുമില്ലാതെ🐤
(പർദ്ദധാരികളെയോ, ഹിജാബ് ധാരികളോ ആയ ഒരാളെ പോലും ഞാൻ ആ കാലത്തിലൊരിക്കലും തിരുവനന്തപുരം ജില്ലയിലോ സമീപ ജില്ലകളിലോ കണ്ടിട്ടു പോലുമില്ല. സൗദി അറേബ്യയിൽ സ്ത്രീകളുടെ നീണ്ട വസ്ത്രം മാറ്റാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു ഇന്നിപ്പോൾ.)എല്ലാം കഴിഞ്ഞാൽ വന്ന ബന്ധുക്കൾക്കും , പങ്കെടുത്തവർക്കും, പാരായണം ചെയ്തവർക്കു മൊക്കെ ആവശ്യം പോലെ ഉറട്ടിയും (പൂ പത്തിരി) കോഴി ഇറച്ചികറിയുമാണു വിളമ്പുക🐤
8️⃣ കുടിക്കാൻ ഏലം ഇട്ട സുലൈമാനിയോ, പാൽ കൂട്ടിയ ചായയോ ആവും നൽകുക🐤. വളർത്തിയ കാലം മുഴുവൻ കോഴികൾ നമ്മോടു കാണിച്ച സ്നേഹ പ്രകടനമൊക്കെ മനസ്സിൽ വരുന്നതു കാരണം കുടുംബാംഗങ്ങളെല്ലാം ആ കോഴി ഇറച്ചി ഭക്ഷിക്കുന്നതിൽ വിമുഖത കാട്ടുകയാണു പതിവു🐤 ചടങ്ങുകൾ കഴിഞ്ഞാൽ ഏഴു ദിവസം ആ മുറി അടച്ചിടുകയാണു പതിവു🐤 വീടിന്റെ അകമൊക്ക മുല്ലപ്പൂ വാസനയായിരിക്കും.... പനിനീരിൻെറ പരിമളവും നിറഞ്ഞു നിൽക്കും❤വിശന്നു വലയുന്നവനു വേണം നാം ഭക്ഷണം നൽകാൻ🐤തിന്നു മദിച്ചു ഭക്ഷണം ഉണ്ടാക്കിയ കുടുംബിനികളുടെ കൈകളെ ഒരു ജാഡക്കു പുകഴ്ത്തി നടക്കുന്ന സ്ത്രീ ലമ്പടന്മാർക്കു ഭക്ഷണം നൽകിയാൽ സമ്പത്തു വർദ്ധിക്കുകയല്ല ശോഷിക്കുകയേ ഉള്ളൂവെന്നതാണു ഞങ്ങൾ അക്കാലത്ത് പഠിച്ചപാഠം🐤 അതാണു ഞങ്ങളുടെ അനുഭവങ്ങൾ പഠിപ്പിച്ചതു❤തിന്നാൻ കൊടുത്തു കൊണ്ടിരുന്നാൽ ആത്മാർത്ഥത നടിച്ചു വന്നിരുന്നു രാവന്തി ചപ്ലാച്ചയടിച്ചു നിന്നു തിന്നു പോണവരുടെ തിരക്കിനും കുറവുണ്ടാവില്ല🐤 വീട്ടിൽ ഗസ്റ്റ് വരാൻ പ്രത്യേക സിനിമ ഷോ നടത്തേണ്ട ആവശ്യം ഇല്ല🐤 ഓസ് ചാപ്പാടു ഏതു പരിചയ വീട്ടിൽ നിന്നു കിട്ടി യാലും, ബന്ധുക്കളടെ നല്ല കൂട്ടം എന്നും കിട്ടും💗എല്ലാർക്കും എല്ലാ നന്മക്കും പ്രാർത്ഥിക്കുന്നു.
💙നല്ല മനസ്സിനായി പ്രാർത്ഥിക്കുന്നു .
9️⃣ പലിശ വാങ്ങാതിരിക്കുക, 💚ഒരാളേം ദ്രോഹിക്കാതെ ഇരിക്കുക♥️ ഒരിക്കലും വാഗ്ദാന ലംഘനം നടത്താതെ ഇരിക്കുക♥️ ബാക്കി ഒക്കെ കരുണാമയനായ സർവ്വശക്തൻ നോക്കിക്കൊള്ളും♦️
പാളയം നിസാർ അഹമ്മദു
Copyright (c) All Rights Reserved.
💎വായനക്കാരുടെ 07-12-2017ലെ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ വളരെയധികം റീഡർഷിപ്പുള്ളതു





