theflashnews.blogspot.com

Thursday, 15 June 2017

കോളേജ് ലൈബ്രറികളും പ്രണയത്തിനു കുട പിടിച്ചേക്കാം🌷


ടെറസ്സിൽ വീഴുന്ന മഴയുടെ കാതടപ്പിക്കുന്ന ഒച്ച കേട്ടാണു ഉണർന്നതു🌹വിദ്യാഭ്യാസ വർഷത്തെ ആരംഭത്തിൽ പതിവാണിതു🌹ഇടവപ്പാതിയുടെ കലാശകൊട്ടിൽ കുടയില്ലാതെ പുറത്തേക്ക് ഇറങ്ങുക വയ്യ🌹രാവിലെ ഓഫീസിൽ  പേകുന്നവഴി തൈക്കാടുള്ള ഗവണ്മെന്റ് Bed ട്രയിനിംങ്ങ് കോളേജിലൊന്നു കേറണം🌹നടൻ മോഹൻലാൽ പഠിച്ച മോഡൽ ബോയിസ് school  ഈ ബിൽഡിംഗിൻെറ താഴത്തെ നിലകളിലാണു🌹            

         2️⃣ആ സ്കൂളിലെ കുട്ടികൾ ക്ളാസിലേക്കു കയറുന്ന 9.30 വരെ കോളേജും പരിസരവും ആൺകുട്ടികളുടെ കുസൃതികളും, ഒച്ചയും ബഹളവുമായിരിക്കും 🌹തൈക്കാട്ടെ ഗവണ്മെന്റ്  ടീച്ചേഴ്സ്  ട്രയിനിംങ്ങ് കോളേജിലെ പ്രിൻസിപ്പൽ എൻെറ അടുത്ത ആത്മമിത്രമാണ്🌹പാളയം ഹിസ്ഹൈനസ് മഹാരാജാസ് യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലും അതെ🌹 പാലക്കാട് ആയിരുന്നു. ഇവിടെ മാറി വന്നിട്ടു  കുറേനാളായി🌹 എന്നും വിളിക്കണൂ, ഒന്ന്  ഒഫീസിലേക്ക്  വരാൻ🌹 പുള്ളിക്കാരൻെറ പ്രിൻസിപ്പൽ ഗമയും, ഗർവ്വും ഒക്കെ എന്നെ കാണിക്കാനാണീ വിളി🌹 വിളിക്കുബോഴെല്ലാം  അടുത്ത ആഴ്ച ആകട്ടേ എന്നു പല അവധി പറഞ്ഞ് എനിക്കു തന്നെ മടുത്തിരിക്കണൂ.....🌹ഒരാളെ പറഞ്ഞു  നിർത്തി എത്ര നാളാണു മനസ്സു മടിപ്പിക്കുക🏃പോരാത്തതിനു ആൾ ഒരു സിൻഡിക്കേറ്റ് മെമ്പറും കൂടിയാണേ!🏃 പരിചയക്കാരുടെ മക്കൾക്കായ് പലതവണ കക്ഷിയുടെ ശുപാർശാ സേവനം ഞാൻ പ്രയോജ നപെടുത്തിയിട്ടുണ്ടു🐾അപ്പോൾ ഇന്നു ചെന്നു  കാണണമെന്നു എൻെറ  മനസ്സ് ഉപദേശിച്ചു🌻എൻെറ മനസ്സു ,ചിലപ്പോഴെങ്കിലും  അങ്ങനെയാണു. നന്മയുള്ള  നല്ല മഹത് കാര്യങ്ങൾ ചെയ്യുവാൻ ചിലനേരം പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും🌻ഇന്നു  അന്തിവരെ ഈ മഴ  ശമനമില്ലാതെ  പെയ്യുക തന്നെ ചെയ്യും എന്നു തോന്നണൂ🌻 മഴ പെയ്യട്ടേ ആർക്കാചേതം🌻ഒരു നഷ്ടവുമില്ല... നേട്ടങ്ങളേള്ളൂ കുടക്കച്ചോടക്കാർക്കും, കുട  നന്നാക്കുന്നവർക്കും🌻എനിക്കു ഇന്നു നഷ്ടമാ ഉണ്ടാവുക!!!🌻കൂടുതലും ഞാൻ  ധരിക്കുക വെള്ള വസ്ത്ര ങ്ങളാവും ഷൂസുമതെ🌷

               3️⃣അടുത്തു കൂടെ പോകുന്ന സകല  വാഹനങ്ങളും  എന്നെ ചെളിതെറിപ്പിച്ചേ പോകൂ🌷 സ്കൂൾ കുട്ടികളെ പഠിപ്പിക്കേണ്ട അദ്ധ്യാപക   രാകേണ്ട കുട്ടികളുടെ  കോളേജിലേ ക്കാണു  ഞാൻ പോകുന്നതു🌷 നിശബ്ദതയുടേയും,  അച്ചടക്കത്തിൻേറയും, സകല വിധ നൈർമ്മ ല്ല്യത്തിൻ്റെയും  പഠന കേന്ദ്രമാണിതു🌷 ഞാൻ, 
എൻെറ യൗവ്വനകാലത്തു നിരവധി തവണ  ഈ കലാലയത്തിൽ വന്നിട്ടുണ്ട്🐦 അതൊ ന്നും പഠന ആവശ്യത്തിനു വേണ്ടി ആയിരുന്നില്ല.🌷അതോർക്കുമ്പോൾ അന്നു കാണിച്ച  തൻേറടമൊക്കെ ഓർക്കും.🌷ശനിയാഴ്ചകളിൽ  പ്രൗഢവും, പൂർണ്ണ നിശബ്ദവുമായ ആ കോളേജു ലൈബ്രറികളിൽ കാമുകിയോടൊപ്പം  ചിലവഴിച്ച അനർഘമായ നിമിഷങ്ങൾ ഓർമ്മയിൽ വരും🌷 ലൈബ്രറിയിൽ രാവിലെ 9.30നു  കസേര   പിടിക്കുന്ന ഞങ്ങൾ, ഉച്ചക്ക് 2.30 നു  ഒക്കെയാണു അവരവരുടെ വീടുകളിലേക്ക് തിരിക്കുക🌷അന്നത്തെ  ലൈബ്ര റേറിയനും, അന്നത്തെ അദ്ധ്യാപകർക്കും  ഞങ്ങളെ ഏറെ പ്രിയമായിരുന്നു🌷 ഈ ബന്ധത്തേയും🌷അവിടത്തെ വിദ്യാർത്ഥി  പോലുമല്ലായിരുന്നൂ ഞാൻ പുറത്തു നിന്നുള്ള  ഒരാളായ എന്നെ അവരൊക്കെഅത്രയും  സ്നേഹമായി അന്നു കണ്ടതിനു  പിന്നിൽ  എന്തായിരുന്നു കാരണമെന്ന്  ഇന്നും  എനിക്കറിഞ്ഞു കൂടാ!!!! 🌷അത്രയും ഇഷ്ടമായിരുന്നു ആ ഗവൺമെന്റ് ബി എഡ് ട്രെയിനിംഗ് കോളേജിലെ സ്റ്റാഫുകൾക്കും, പഠിക്കുന്ന കുട്ടികൾക്കും എന്നോടു🌷 

                           4️⃣ആ കോളേജിനുള്ളിൽ  വളരെയധികം  സ്വാതന്ത്ര്യം ഞങ്ങൾ രണ്ടാളും അന്നവിടെ  അനുഭവിച്ചിരുന്നു 🌷അത്രയും ഫ്രീഡം ഞാൻ അവിടെ അനുഭവിക്കാൻ കാരണം ഒരു പക്ഷേ അവളുടെ മാസ്മരികമായ  പെരുമാറ്റമാവാം🌷അല്ലെങ്കിൽ അക്കാലത്തെ എന്നിലെ മറ്റെന്തെങ്കിലും പ്രത്യേകതകളോ ആവാം 🌺 കോളേജിലേക്കാണു  വർഷങ്ങൾക്കു  ശേഷം  പടികളേറി ആത്മ സുഹൃത്തായ പ്രിൻസിപ്പലിൻെറ   റൂമിലേക്ക്‌ ഞാൻ നടക്കുന്നതു🌷അന്നു അവൾ ആ ലൈബ്രറിക്കുള്ളിലിരുന്നു, എൻെറ ആട്ടോഗ്രാഫിൽ കുത്തിക്കുറിച്ച ഞങ്ങൾ 'നസീർമാമ' എന്നു വിളിച്ചിരുന്ന "ജനാബ്  പ്രേംനസീർ സാഹിബിൻ്റെ" ചലച്ചിത്രത്തിലെ വരികൾ ഇന്നും ഈ കോളേജ് കാംപസ്സിനുള്ളിൽ, എൻെറ പിന്നിലായ്  വിരഹാദ്രമായി തേങ്ങുന്ന പോലെ..........🌺
"ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ മാനസ സരസ്സുകളുണ്ടോ? സ്വപ്നങ്ങളുണ്ടോ,പുഷ്പങ്ങളുണ്ടോ സ്വർണ്ണ മരാളങ്ങളുണ്ടോ?             വസുന്ധരേ! മതിയാകും വരെ               ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം    ഈ മനോഹരതീരത്തു തരുമോ    ഇനിയൊരു ജന്മം കൂടി.....
എനിക്കിനിയൊരു ജന്മം കുടി"                     പാളയം നിസാർ അഹമ്മദ്
Copyright©all rights reserved.  
2010ജനുവരിയിൽ പ്രസിദ്ധീകരിച്ചതു              Stat Counter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളംവായനക്കാരെ നേടിയത് 🍒





20-1-2025 തിങ്കൾ  MU-MO-R-A-N

Wednesday, 24 May 2017

ഭൂമിയെ വിഴുങ്ങാനുള്ള വന്‍ സുനാമി



സുപ്രഭാതം....
ഭൂമിയെ വിഴുങ്ങാനുള്ള വന്‍ സുനാമി തിരമാലകളെ കുറിച്ചുള്ള ഞെട്ടിയ്ക്കുന്ന വിവരം നാസ പുറത്ത് വിട്ടു. ലോകവസാനത്തെ കുറിച്ച് നിരവധി പ്രവചനങ്ങളും വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും നാസയുടെ ഈ റിപ്പോര്‍ട്ടോടെ ലോകം നടുങ്ങലിലാണ്.
ഭൂമിയെ ഒന്നാകെ സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങാന്‍ സാധിക്കുന്ന ഭീമന്‍ സുനാമി നമുക്ക് തൊട്ടടുത്തുണ്ടെന്നാണ് ശാസ്ത്ര ലോകം പറയുന്നത്.
പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ക്ഷിര പഥത്തിന് തൊട്ടടുത്തായാണ് പെര്‍സിയൂസ് സൗരയൂഥം. അത്‌കൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും ഒരപകടം പ്രതീക്ഷിക്കാം. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം.
ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഈ കോസ്മിക് സുനാമിയുടെ വലിപ്പം വര്‍ദ്ധിക്കുന്നു എന്നുള്ളതാണു. ഇപ്പോഴുള്ള വലിപ്പം തന്നെ ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന്റെ ഇരട്ടിവരും. 
സ്നേഹമുള്ള കൂട്ടുകാരേ.........

തിരുവനന്തപുരത്തു കോവളം എന്ന് പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര സ്ഥലം ഉണ്ട് . അവിടത്തെ ഇന്നത്തെ സയാഹ്ന്ന സന്ധ്യയാണ് ഇത് . ആകാശം ഒരു കുഴമ്പ് പോലെ ആയി രിക്കുന്നു . മനോഹരം എങ്കിലും ഭീതിതം ആയ ഒരു ദൃക്ഷ്യം എന്നുവേണം പറയാൻ .. ചില മതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട് . കൃത്രിമം ,ചതി , വഞ്ചന ,വാഗ്ദാന ലംഘനം , ഒസ്സ്യത്ത് തെറ്റിക്കൽ കള്ളസ്സാക്ഷിപറയൽ ഒക്കെ വർദ്ധിക്കുമ്പോൾ .....ഒരു നാൾ സർവശക്തനായ ദൈവം ആകാശമാകെ ചുവന്ന കുഴമ്പു രൂപത്തിൽ ആക്കി തീർക്കുമെന്നു ....എന്നാണ് അങ്ങനെ ആവുക ...അറിയില്ല്യ ആർക്കും അറിയില്ല്യ....പക്ഷേ ...ലോകത്താകെ കൊള്ളരുതായ്മകൾ വര്ധിക്കുന്നു അവയുടെ നാന്നി ആവാം ഈ ദൃക്ഷ്യങ്ങളും ..........
സ്നേഹിക്കുന്നവർ ഇണ പീരിയാതെ തന്നെ ഇരിക്കുക ..വാഗ്ദാന ലംഘനം നടത്താതിരിക്കുക .സാർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ ! നമ്മളെ കാത്തുകൊള്ളട്ടെ

Friday, 5 May 2017

പോലീസ്സു - കേസ്സു - ജഡ്ജി -നീതി - വക്കീൽപണി -IAS-IPS ..എന്നൊക്കെ വച്ചാൽ

ആരു ഭരണചക്രത്തിനു നേതൃത്വം കൊടുത്താ ലും മനുഷ്യത്വത്തിനു വില കൽപ്പിക്കണം. IAS  ആയാലും IPS ആയാലും,എഞ്ചിനീയർ ആയാലും,ഡോക്ടർ ആയാലും, വക്കീലായാ ലും ഉയർന്ന മറ്റു ഏതൊരു പദവി വഹിച്ചാലും ആ വ്യക്തിക്കു അയ്യാൾ അല്ലെങ്കിൽ അവൾ നേടിയ വിദ്യാഭ്യാസത്തിനുള്ള  മാന്യത കൊടുക്കണം. അങ്ങനെ  വേണം പൊതുജന മദ്ധ്യത്തിൽഉരിയാടുവാൻ🧑‍🦼പൊതുജനമദ്ധ്യ ത്തിൽ ഉയർന്ന ഉദ്യോഗസ്ഥരെ  താറടിക്കുന്നതു "മറ്റേ പണി " ചെയ്തു നടക്കുന്നവരുടെ സംസ്കാരമാണു.  രാവും, പകലും ഉറക്ക മൊഴിഞ്ഞു  പഠനത്തിലൂടെ നേടുന്ന അഭ്യുന്നതി  5 ആം ക്ളാസ്സും ഗുസ്തിയുമായി നടന്നവനു മുന്നിൽ തകരാൻ   ഭരണാധിപന്മാർ  അവസരം ഉണ്ടാക്കിക്കൂടാ. അങ്ങനെ വന്നാൽ  ആവേശത്തോടെ പഠിച്ചു മുന്നോട്ടു വരുന്ന നമ്മുടെ പിൻതലമുറയേയും അതു നിരാശ പ്പെടുത്തും.തമിഴിൽ  ഒരു പ്രസിദ്ധമായ ചൊല്ലു ണ്ട്  "മുൻകടം, പിൻകടം പലിശയോടെ കടം"🧍 അനിർവചനീയമായ മനോവേദന ഒരുവ്യക്തി ക്കു ഉണ്ടാക്കും വിധം ആരു പ്രവർത്തിച്ചാലും തലമുറകളോളം നീണ്ടു പോകാവുന്ന തരത്തിൽ അവരുടെയൊക്കെ സന്താനങ്ങളെങ്കിലും ദുരിതങ്ങൾ പേറേണ്ടി വരും🧍തലമുറയിൽ പെട്ട ഒരെണ്ണത്തിന് കുരുടായോ, മുടന്തായോ വായില്ലാ പ്രാണി ആയോ ജനിച്ചാൽ  കഴിഞ്ഞൂ സകലവൻ്റേം ഹുങ്ക് 🧎ഇതേ പോലെ ഒരു അവസ്ഥ എൻ്റെ പിതാവും കടന്നു പോയി🧎പനമ്പള്ളി ഗോവിന്ദമേനോനും, എൻ. ശ്രീകണ്ഠ ൻ നായരും, പാറയിൽ ഷംസുദീനും, ടി,എ മജീദുMLA'യും , ഏറ്റവും  അടുത്ത  സ്വന്തക്കാര നായ തിരുവനന്തപുരം  ശംഖുമുഖത്ത് നിന്ന് ജയിച്ച ലീഗിലെ PAP മുഹമ്മദ്ക്കണ്ണു MLAയും, തിക്കുറിശ്ശിസുകുമാരൻനായരും, ജോസ്പ്ര കാശും, ,അബ്ദുൽ ഖാദറും (പ്രേംനസീർ ),  അബ്ദുൽ വഹാബും (പ്രേംനവാസ് ) ഒക്കെ അടുത്ത സ്വന്തക്കാരോ   അടുത്ത സുഹൃത്തു ക്കളോ ഒക്കെ ആയിരുന്നു🧍പി .കെ.വാസുദേ വൻ നായർ എന്ന മുൻ മുഖ്യമന്ത്രി അന്ന് പാർലമെന്റ്  എം. പി  ആണ്🧍 അദ്ദേഹത്തോടൊപ്പമാണ് ഡൽഹിയിൽ പിതാവ് താമസിച്ചിരുന്നത്റെയിൽവേയിൽ നിന്നും ഒരു ബദ്ധപ്പാട് പിതാവിനു  ആ കാല ഘട്ടത്തിൽ വന്നു ചേർന്നു  = ഒരു സസ്‌പെൻഷൻ= നിസ്സാരമായി തീർക്കാവുന്ന  പ്രശ്നമായിരുന്നു അതു♟️പ്രമുഖനായ ഒരു രാഷ്ട്രീയ  നേതാവായ എംപിയുടെ ഉറപ്പിലും, പ്രേംനസീർമാമയുടെ ഉറപ്പിലും വിശ്വസിച്ച് റെയിൽവേ ബോർഡ് ചെയർമാൻ  വഴി വേഗം ഈ  പ്രശ്‍നം തീർക്കാൻ ഞങ്ങൾ ശ്രമിച്ചു🧎
                                 അച്ഛൻ ആദ്യം  പോയി കാണാനിരുന്നതു അന്നത്തെ കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദ മേനോനെ ആയിരുന്നു🧍 അറിയുകയും  ചെയ്യാം🧍 പ്രേംനസീർമാമാക്കു കൂടുതൽ  അടുപ്പമുള്ളതും, വളരെ അടുത്ത സുഹൃത്തും പാർലമെന്റ്  എംപിയുമായ മറ്റേ കക്ഷിയാണു🧍അയ്യാൾ സകലതും ചെയ്യ്തു തരും എന്ന നസീർമാമയുടെ ഉപദേശമനുസരിച്ചാണു  വഴിമാറിപ്പോയതു 🧎അന്നു  കേരളത്തിൽ  നിന്നുള്ള   മലയാളി രാഷ്ട്രീയ നേതാക്കൾക്കും എംപി മാർക്കും , ന്യൂഡൽഹിയിൽ  ഒരു സ്ഥാനവും വിലയും  കിട്ടുമായിരുന്നില്ല പല കേന്ദ്ര ഗവൺമെന്റ് ഓഫീസ്സുകളിലും🧑‍🦼 " You are  dismissed from the service "   എന്നൊരു രെജിസ്റ്റേഡ് തപാൽ  വീട്ടിൽ കിട്ടിയപ്പോൾ അതു കൃത്യമായി ഞങ്ങൾക്കു ബോദ്ധ്യം  ആയി🧍 ഈ കത്തു വച്ചു കൊണ്ട്  ഹൈക്കോടതിയെ സമീപിക്കുക എന്നതു മാത്രം ആയിരുന്നു പിന്നെ എൻ്റെ അച്ഛനു  മുന്നിലുള്ള ഏക പോം വഴി🧍മിടുക്കനും പ്രമുഖ അഭിഭാഷകനും ആയിരുന്ന  സുബ്രമണ്യൻ പോറ്റിയെ വഞ്ചിയൂരിലെ വീട്ടിൽ പോയി കണ്ട് വക്കാലത്ത് ഏൽപ്പിച്ചു 🧍ഒരു വർഷം കഴിഞ്ഞു ഹൈക്കോ ടതിയുടെ  ഉത്തരവ്  വന്നു 🧍 റെയിൽവേയുടെ  ആ  ഓർഡർ "ക്വാഷ്"(നശിപ്പിക്കുക) ചെയ്തു കൊണ്ടും, മര്യാദക്കു തിരികെ ജോലിയിൽ നിയമിക്കാനും  ആ കാലത്തെ കർക്കശക്കാ രനായ ഹൈക്കോടതി ജസ്റ്റിസ് ഗോപാലൻ നമ്പ്യാരുടെ ബെഞ്ചിൽ നിന്നു ഉത്തരവുണ്ടായി🧍റയിൽവേ വിടുമോ ?🧍മാസങ്ങൾക്കു ശേഷം ഉത്തരവ് പുനഃപരിശോധിക്കുവാൻ റെയിൽവേ ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വീണ്ടും കൊടുത്തു🧍അപ്പോഴേക്കും സുബ്രമണ്യൻ പോറ്റി  കേരളത്തിൻ്റെ അഡ്വക്കേറ്റു ജനറൽ ആയിക്കഴിഞ്ഞിരുന്നു🧍പിതാവു അദ്ദേഹത്തെ പോയി കണ്ടു🧍കേരളത്തിലെ  അഡ്വക്കേറ്റ് ജനറലിന്, കേന്ദ്രത്തിനു എതിരെ കേസ്സു വാദിക്കാൻ യാതൊരു നിയമ തടസ്സവും ഇല്ല,  അദ്ദേഹം തന്നെ കേസ്സു വാദിക്കാം എന്നു അച്ഛനെ സമാധാനിപ്പിച്ചു🧍 നാളുകൾ  കഴിഞ്ഞു🧍 ഒരു നാൾ ഡൽഹിയിൽ നിന്നും പിതാവിന് അറിവ് കിട്ടി🧎സുബ്രമണ്യൻ പോറ്റിയെ ഇന്ത്യൻ പ്രസിഡന്റ്  ഹൈക്കോടതി ജഡ്ജി ആക്കാൻ പോകുന്നുവെന്നു🧍 ഹൈക്കോടതി  ജസ്റ്റിസ് ആയി സത്യ പ്രതിജ്ഞ ചെയ്യുന്നതിനും മുൻപു ഞങ്ങളോട് സുബ്രഹ്മണ്യൻ പോറ്റിസാർ പറഞ്ഞ വാക്ക് പാലിച്ചു🧍കേസ്സു വാദിച്ചു🧍 കേസ്  വീണ്ടും ജയിച്ചു🧍അതേ ഉത്തരവ് തന്നെ വീണ്ടും വന്നു 🧍 സുബ്രമണ്യം പോറ്റി ഹൈക്കോടതി ജഡ്ജി ആയി സ്ഥാനം ഏൽക്കുകയും ചെയ്തു🧍എന്നാൽ...........  ഒരാളെ ദ്രോഹിക്കാൻ മാത്രം  കച്ചയും മുറുക്കി ഇരിക്കുന്നവർ നമുക്കു ചുറ്റും ഉണ്ടാവും🧑‍🦼റെയിൽവേ, ഹൈക്യുകോടതിയുടെ  ഫുൾ ബെഞ്ചിലേക്ക് കേസ്സ് കൊണ്ടു പോയി🧍 കേരള ഹൈക്കോടതി  ചീഫ് ജസ്റ്റിസും, രണ്ടു ജസ്റ്റിസ് മാരും ചേർന്നു കൂടുന്ന കോടതിയാണു ഫുൾ ബെഞ്ച് 🧑‍🦼പിതാവിനെ റെയിൽവേയിൽ വീണ്ടും തിരിച്ചെടുക്കണമെങ്കിൽ,നിയമിക്കാൻ കേസിൽ വ്യക്തത വേണം എന്ന ആവശ്യവുമായാണു റെയിൽവേ വീണ്ടും കോടതിയെ സമീപിച്ചതു🧑‍🦼
തുടക്കത്തിൽ ഇടപെട്ട പ്രേംനസീർ മാമയുടെ ആത്മാർത്ഥ സുഹൃത്ത് ആയ രാഷ്ട്രീയ ക്കാരൻ എം.പിയുടെ  ഇടപെടലാണു റെയിൽ വേയെ ഇത്രയധികം പ്രകോപിപ്പിച്ചത് 🧑‍🦼 
വീണ്ടും ഞങ്ങൾ മറ്റൊരു വക്കീലിനെ കണ്ടുപിടിച്ചു വക്കാലത്തു  ഏൽപ്പിച്ചു🧑‍🦼  പലകുറി  ജഡ്ജി സ്ഥാനം കേന്ദ്രസർക്കാർ വച്ച് നീട്ടിയിട്ടും  നിരസിച്ച, ഏറെ  പ്രമുഖനും  പ്രസിദ്ധനും ആയ സാക്ഷാൽ എസ്സ്‌. ഈശ്വരയ്യർ ആയിരുന്നു ഞങ്ങൾക്ക് വേണ്ടി കോടതിയിൽ ഹാജരായതു🧑‍🦼
നാളുകൾക്കു ശേഷം, ഹൈക്കോടതി കേസ്സു പരിഗണിച്ചു🧑‍🦼അതി ശക്തമായ  വിധി വന്നു🧑‍🦼ഇനി ഒരു കണ കുണ വർത്തമാനങ്ങൾക്കും റെയിൽവേ  മുതിരരുത്🧑‍🦼 മിസ്റ്റർ മുഹമ്മദ് ഖാനെ തിരികെ  സർവ്വീസിൽ ഉടൻ പ്രവേശിപ്പിക്കണമെന്നും~ റീ ഇൻസ്റ്റേറ്റു ചെയ്‌തുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നും റെയിൽവേക്കു കോടതി  ഉത്തരവ് നല്കി 🧑‍🦼 
ഒൻപത്  കൊല്ലം ജോലി ഇല്ലാതെ കഷ്ടപ്പെട്ട പിതാവിനു  റയിൽവേ തന്നതു       "SUBSISTENCE  ALLOWANCE" എന്ന  ഏതാനും നാണയത്തുട്ടുകൾ മാത്രമായിരുന്നു🧍 ഒൻപത്  വർഷത്തെ ശമ്പള കുടിശ്ശിഖക്കു വേണ്ടി  ഇനിയും ഒരു കേസിനു വീണ്ടും പോകാൻ മാത്രം ആസ്തി അപ്പോഴേക്കും ഞങ്ങളുടെ  കൈയ്യിൽ ഉണ്ടായിരുന്നില്ല🧍കാര്യങ്ങളുടെ അവസ്ഥ മനസ്സിലാക്കാതെ പലരും പിന്നിൽ നിന്നും ഞങ്ങളെ കുത്തുകയും ചെയ്‌തു🧍 അപ്പോഴേ ക്കും അൻപത്തിയെട്ടു , അറുപത് വയസ്സായ എൻ്റെ  അമ്മയുടെ  ഏക സഹോദരനായ അമ്മാവൻ വിവിധ അസുഖങ്ങളുമായി നിത്യവും ആശുപത്രിയിലാകാൻ തുടങ്ങി🧍        
അതിൽ നിന്നും നേട്ടമുണ്ടാക്കി യതും,  സഹോദരങ്ങളെ തമ്മിൽ കുത്തിയിരി പ്പുണ്ടാക്കാൻ, പ്രഥമസ്ഥാനത്തു നിന്നു ചരടു വലിച്ചതും,  അമ്മയുടെ മൂത്ത സഹോദരൻ്റെ ഭാര്യയും, മൂത്തമകനും കൂടിയായിരുന്നു  എന്നു ബന്ധുക്കൾ ഒന്നടങ്കം പിൽക്കാലത്തു ഞങ്ങളോട് വന്നു പറഞ്ഞു തന്നു🧑‍🦼 സൂത്രം പറഞ്ഞു, സ്നേഹം നടിച്ചു കിടപ്പാടത്തിൻ്റെ താക്കോൽ തട്ടിയെടുത്തവരുടെ തലമുറ ഒരു നാൾ അലമുറയിടും~സത്യം~അതാണു പ്രപഞ്ചനിയമം~അതാണു നിയതി🧑‍🦼 ഇതൊക്കെ ഈ പ്രായത്തിനിടക്കു എനിക്കു കിട്ടിയ അനുഭവപാഠങ്ങളാണു🧎ഒരു പ്രശ്നം ഉണ്ടായാൽ ഏതറ്റം വരെ പോകണമെന്നു എനിക്കറിയാം🧎അതിനാൽ തന്നെ ഒരുത്തൻ്റേയും, ശുപാർശക്കു, പോയി കൂനി ക്കൂടി  നിൽക്കുകയില്ല🧎 നേരിട്ട്  ചെയ്യാൻ കഴിയുന്നവയേ ചെയ്യൂ🧎 എൻ്റെ  അസാന്നി  ദ്ധ്യത്തിൽ  "വിളിച്ചുപറഞ്ഞേക്കാം" എന്നു പറയുന്ന ഒരു ശുംഭനേയും ഞാൻ മൈൻഡ്  ചെയ്യുകയല്ല.🙏ദ്രോഹം ചെയ്തവരുടെ തലമുറകൾ കണക്ക്  പറയേണ്ടി വരും🙏         മനസ്സിൽ നന്മയുള്ള എല്ലാർക്കും  എല്ലാ നന്മയും ഉണ്ടാകട്ടെ  എന്നു പ്രാർത്ഥിക്കുന്നു🌹നല്ല മനസ്സിനായി പ്രാർത്ഥിക്കുന്നു🌹ഒരാളേം ദ്രോഹിക്കാതെ ഇരിക്കുക🌹വാഗ്ദാന ലംഘനം നടത്താതിരിക്കുക🌹ബാക്കി ഒക്കെ കരുണാമ യനായ സർവ്വശക്തൻ നോക്കിക്കൊള്ളും 🌹
പാളയംനിസാർ അഹമ്മദ്                            copy© rights alrights reserved  .
May 2017 ൽ പ്രസിദ്ധീകരിക്കപ്പെട്ടതു
Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
 


    
  

  














   

Monday, 1 May 2017

മരണത്തെ മുഖാമുഖം കണാനായാൽ സൽകർമ്മ ഫലം അറിയാനാവും....

                                                                     തിരുമന്ധാംകുന്നു ഭഗവതിയെ തൊഴുതുവണങ്ങാൻ സാധിച്ച ആത്മ നിർവൃതിയോടെയാണു, ആട്ടോക്കാരനോടു ഫ്ളൈഓവറിനു സമീപം വണ്ടി നിർത്താൻ ആവശ്യപെട്ടതു🐀 ആട്ടോയിലിരുന്നു തന്നെ ചുറ്റും പരതി 🐀 നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടാവുമോ ഇവിടെ🐀 ഹോട്ടൽ ആര്യഭവൻ ആണു തേടുന്നതു🐀ഓട്ടോക്കാരനോടു ചോദിച്ചിട്ടു കാര്യമില്ല. തുടക്കത്തിൽ നിന്നു യാത്രാദുരം പിന്നിടുബോൾ തന്നെ അവൻ വലിയവായിലെ ഡൈവിംങ്ങ്‌ മിടുക്കു എന്നെ ബോദ്ധ്യ പെടുത്താൻ കിണഞ്ഞു ശ്രമിക്കണുണ്ടു🐦അവൻെറ വിടുവായത്തം എൻെറ ചിന്തകളെ വല്ലാതെ അലോസരപെടുത്തുന്നു🐦 
മുമ്പെനോക്കി വണ്ടി ഓട്ടിക്കടാ എന്നു ആവശ്യപെട്ടു ചെപ്പാകുറ്റിക്കു രണ്ടു പൊട്ടിക്കാൻ കൈ തരിച്ചതാ.
പ്രായം ഏറീരിക്കുന്നു🐦 നാടും നഗരവും വേറെ ആണു🐦
ആട്ടോയിൽ രണ്ടു മിററുണ്ടു🐦പിന്നിൽ നിന്നും വരണ വാഹനങ്ങളെ കാണാനാണെന്നാണു വയ്പ്പു.
കൂടെ ഇരിക്കുന്ന സ്വന്തം തള്ളമാരുടെ പ്രായമുള്ള സ്ത്രീകളെപ്പോലും വെറുതെവിടാനല്ല ആ മിറർ എന്നു നാം മനസ്സിലാക്കിതുടങ്ങുബോഴാണു കൈതരിച്ചു തുടങ്ങുക🐦
ഇടതുകാൽ നിലത്തൂന്നി വണ്ടിക്കു പുറത്തിറങ്ങി കൊഴിഞ്ഞു പോയ ഒക്ടോബറുകളെ ഓർത്തെടുക്കുകയായിരുന്നൂ അയ്യാൾ🐀
ഈ ഭൂമുഖത്തു അയ്യാൾക്കു ആരോരുമില്ലാതിരുന്ന ജന്മ ദിനങ്ങളേയും...🐀 ആ നാളുകളിൽ മാറാപ്പും തോളിൽ തൂക്കി ഒരു മുസ്ലീം ഫക്കീറായ് വടിയും കുത്തി, ആയകളും, ദിക്കീറുകളും 🐀സൂറാകളുമായ് ദർഗ്ഗകൾ തോറും രാപ്പാർക്കൻ ഒരുങ്ങുകയായിരുന്നൂ മനസ്സും ശരീരവും🐦
ഒരു പക്ഷേ ഇന്നീ തോളിൽ തൂങ്ങുന്ന ലാപ്ടോപ് ബാഗിനോളം ഭാരം വരുമായിരുന്നില്ലല്ലോ ഫക്കീർ മാറാപ്പിനെന്നു ഓർത്തപ്പോൾ അയ്യാൾടെ മനസ്സിൽ ദുഖം പടർന്നു.
ഊരു തെണ്ടിയായി ഇറങ്ങുന്ന മുസ്ലിം ഫക്കീറിൻെറ മാറാപ്പിനു ഇസ്ലാമിൽ പുണ്യതയുണ്ടു.
ഒന്നുമുണ്ടാവില്ല അതിൽ. അന്നന്നത്തെ അന്നത്തിനുള്ളവകയല്ലാതെ. നീക്കിയിരിപ്പും,കൂട്ടിവയ്പ്പും ഒന്നും കാണില്ല അതിൽ....ഒരു പുരുഷായുസ്സിൽ ചൈതുകൂട്ടിയ പാപക്കറയുമുണ്ടാവില്ലതിൽ. അവനവൻെറ കർമ്മ ഫലങ്ങളേ കാണൂ.....
ഒരു ചിലപ്പോൾ , യാത്രാ വഴിയിൽ വഴിവക്കിൽ നിന്നും ഒരുതുണയായ് ഒരു ഇണയെ കിട്ടിയാലായീ.....
ഒരു കൈ താങ്ങിനു.....
ഒരു പോലെ ജീവിക്കാനായി.....
ഒരു പോലെ മനസ്സ് പങ്കിടാനായി.
                     .                         തുടരും........................                                  പാളയം നിസാർ അഹമ്മദ്‌ .

Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 07-2-2014ൽ പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️

























































































Monday, 17 April 2017

സൗഹൃദ സമയത്തു അയച്ച മെസ്സഞ്ചർ,വാട്സ് ആപ്പു ഫോട്ടോയും,മെസ്സേജും ഡിലീറ്റു ആക്കാം......

                             

അവളുടെ ഇൻബോക്സിലേക്ക് അപ്രതീക്ഷിതമായി ഒരു മെസ്സേജ് എത്തി.
"നിങ്ങളുടെ കവിത വായിച്ചു; മനോഹരം. എനിക്ക് പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് മനോഹരം. എഴുത്ത് ഇനിയും തുടരുക."
അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു. ഹൃദയത്തിൽ എവിടെയോ തട്ടിയത് പോലെ. അവൾ മറുപടി കൊടുത്തു.
"ഒരുപാട് നന്ദി...!!"
എഴുത്ത് അവൾ അതുവരെ സീരിയസായി എടുത്തിരുന്നില്ല. സമയം കിട്ടുമ്പോൾ ഗ്രൂപ്പുകളിൽ കയറി വായിക്കും. പിന്നെ എന്തെങ്കിലും രണ്ടുവരി കുത്തിക്കുറിച്ചിടും. പക്ഷെ ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ടാണ്. അവളത് അർഹിക്കുന്നുപോലുമുണ്ടോ എന്നവൾക്ക് സംശയമുണ്ടായിരുന്നു. എന്തായലും ഇനി എഴുതുമ്പോൾ കുറച്ചുകൂടി നന്നായി എഴുതണം. അവൾ തീരുമാനിച്ചു.
അടുത്ത ദിവസം തന്നെ അടുത്ത കവിത അവൾ പോസ്റ്റ് ചെയ്തു. എന്നിട്ട് പ്രതികരണത്തിനായി കാത്തിരുന്നു. ചിലരൊക്കെ ലൈക് അടിച്ചു പോയി. പക്ഷെ പ്രതീക്ഷിച്ച പ്രതികരണം വന്നില്ല. അടുത്ത നാളേക്കു അവനു ഇടേണ്ട അപ്വഡേറ്റിനായി പഴയ മാസികയിൽ വന്ന പ്രമുഖ എഴുത്തുകാരൻെറ ലേഖനങ്ങൾ അവൾടെ ഇൻബോക്സിൽ അയച്ചു കൊടുത്തു കൊണ്ടു തിരുത്താൻ ആവശ്യപെടുന്നു. വലിയ ഭാഷാ ഗ്രാഹ്യം അവൾക്കു ഇല്ല എന്നു വിലയിരുത്തികൊണ്ടു തന്നെ.
അപ്പോഴാണ് വീണ്ടും ഇൻബോക്സിൽ മെസ്സേജ് വരുന്നത്.
"സമ്മതിച്ചു... വീണ്ടും തകർത്തു... നിങ്ങൾ വളരെ നന്നായി എഴുതുന്നു, തിരുത്തുന്നൂ .
ഞാൻ നിങ്ങളുടെ വലിയ ഫാൻ ആയി മാറിട്ടോ.. പിന്നെ.. ഇനി എഴുതുമ്പോൾ,ലൈക്കും, കമ്മൻറും വക്കാൻ മറക്കല്ലേ. എന്നെയും അതിൽ നന്നായി പുകഴ്ത്തി മെൻഷൻ ചെയ്യണേ."
അവൾക്കു ഒരുപാട് സന്തോഷമായി. അവൾ ശരി എന്നു പറഞ്ഞു. തൻറെ കഴിവുകൾ ഭർത്താവ് ഇതുവരെ ഒന്ന് പ്രോത്സാഹിപ്പിക്കുകപോലും ചെയ്തിട്ടില്ല. എഴുതിയാൽ വായിക്കാനുള്ള മനസ്സ് പോലും കാണിക്കാറില്ല.
അവർ മെല്ലെ സൗഹൃദം അവിടെ ആരംഭിച്ചു.
ഒരിക്കൽ പോലും അവൻ അവളുമായി മോശമായ രീതിയിൽ സംസാരിച്ചിരുന്നില്ല. അവൻെറ ചാറ്റു ഫ്രണ്ടുസ്ൻെറ ശ്രദ്ധകൂടി അവളിലേക്കവൻ കൊണ്ടുവന്നു... സൗഹൃദകൂട്ടായ്മകളിൽ അവൻെറ വീരസ്യം വിളമ്പുവാൻ.
അതിനിടയ്ക്കാണ്.. അവളുടെ ഫോട്ടോ കാണുവാൻ ആഗ്രഹമുണ്ടെന്ന് അവൻ അറിയിക്കുന്നത്. ആദ്യമൊന്ന് മടിച്ചെങ്കിലും അവൻറെ നിർബന്ധത്തിന് വഴങ്ങി പ്രൊഫൈൽ ഫോട്ടോയായി അവളുടെ ശരിക്കുമുള്ള ഫോട്ടോ വെച്ചു.
അവളുടെ ഇൻബോക്സിലേക്ക് അവന്റെ മെസ്സേജ് കുതിച്ചെത്തി.. "നിങ്ങൾ ഇത്ര സുന്ദരി ആയിട്ടാണോ ഇതുവരെ ഫോട്ടോ വെക്കാത്തെ.. ഒന്നും പറയാനില്ല.. ഞാൻ കണ്ടു ഞെട്ടി.. എന്തൊരു ഭംഗി ആണെന്ന് അറിയാമോ.."
അവളുടെ മനസ്സിൽ സന്തോഷം അലയടിച്ചെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.. "എന്നെ അധികം പൊക്കുകയൊന്നും വേണ്ട.. എനിക്കറിയാം എന്നെപ്പറ്റി.. ഇത് തന്നെ നീ നിർബന്ധിച്ചതുകൊണ്ട് ഇട്ടതാ.. ഞാൻ പ്രൊഫൈൽ ഫോട്ടോ മാറ്റാൻ പോവുകയാ"
"അയ്യോ.. മാറ്റല്ലേ.. പ്ലീസ്.. ദൈവം നിങ്ങൾക്ൾക്കു ഇത്രയ്ക്കു സൗന്ദര്യം തന്നിട്ട് അത് മറച്ചു വെക്കുന്നത്ത് ശരിയല്ല.."
അവൾ ഓർത്തുപോയി.. കല്യാണം കഴിഞ്ഞിട്ട് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഭർത്താവ് ഇതെല്ലാം മറന്നു പോയിരിക്കുന്നു.. എത്ര നല്ല വസ്ത്രം ധരിച്ചാലും ചോദിക്കാതെ ഒന്നും പറയാറില്ല.. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു വാക്ക് കേൾക്കാൻ..
"ശരി.. മാറ്റുന്നില്ല" അവൾ മറുപടി കൊടുത്തു.
അവൻ പിന്നെയും കൂടുതൽ അടുത്തു. അവളുടെ ഫോട്ടാകളെ പുകഴ്ത്തിയും, അവളുടെ സോഷ്യൽ ആറ്റിട്യൂഡിനെ പ്രശംസിച്ചും ഇടയ്ക്കു സൗന്ദര്യത്തെ പുകഴ്ത്തിയും അവൻ അവളുടെ മനസ്സിലേക്ക് കയറുവാൻ തുടങ്ങി.
ഒരിക്കൽ അവൻ പറഞ്ഞു.."നിങ്ങളുടെ ഭർത്താവിൻറെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ നിങ്ങളെ സ്നേഹിച്ചു കൊന്നേനെ.."
"അതെന്താ..?" അവൾ ചോദിച്ചു..
അതോ.. "ഒന്നാമത് നിങ്ങൾ സുന്ദരിയാണ്.. പിന്നെ നല്ലസ്വതന്ത്ര ചിന്താഗതിക്കാരിയാണു,നിങ്ങളെ പോലെയുള്ള ഒരാളെ കിട്ടിയാൽ എൻറെ ജീവിതം എത്ര മാത്രം സന്തോഷമുള്ളതായിത്തീർന്നേനെ.. എനിക്ക് ഒരു വിഷമമുള്ളത് നിങ്ങളുടെ ഭർത്താവ് ഇതൊന്നും തിരിച്ചറിയുന്നില്ലല്ലോ എന്നതാണ്. തിരിച്ചറിഞ്ഞെങ്കിൽ.. നിങ്ങളെ വിട്ട് എങ്ങും പോവാതെ മുഴുവൻ സമയം നിങ്ങളുടെ കൂടെ ചിലവഴിച്ചേനെ.."
അവൻറെ തമാശ അവൾക്ക് ഇഷ്ടമായി. അവൾ ഒരു സ്മൈലി അയച്ചു കൊടുത്തു.
പിന്നെ പറഞ്ഞു.. "ഇക്ക എന്നെ നന്നായി നോക്കുന്നുണ്ട്.. ഒരുപാട് സ്നേഹമാ.." അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ഒരൽപ്പം വിഷമം തോന്നിയിരുന്നു.
പിന്നെയുള്ള ഇടവേളകളിൽ അവൻ അവളുടെ ഭർത്താവിൻറെ കുറവുകളേയും അവളുടെ കഴിവുകളെയും പറ്റി മാത്രമായിരുന്നു സംസാരിച്ചത്.
അതിനിടക്ക് അവൻ അവളുടെ നമ്പർ വാങ്ങിയിരുന്നു. പിന്നെയുള്ള സമയങ്ങളിൽ അവൻ അവളെ വിളിച്ചുകൊണ്ടേയിരുന്നു. അവൻറെ സംഭാഷണ ശൈലി അത്രത്തോളം മനോഹരമായിരുന്നു. ഓരോ വാക്കിലും സ്നേഹം നിറഞ്ഞിരുന്നു.
അവരുടെ ബന്ധം മെല്ലെ മെല്ലെ വളർന്നു. നേരിട്ട് കാണുവാനുള്ള കാര്യങ്ങൾ അവർ സംസാരിക്കുവാൻ തുടങ്ങി.
അവൾ ആദ്യം എതിർത്തെങ്കിലും അവൻറെ നിർബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ചു. അത്രത്തോളം അവളെ സ്വാധിനിക്കുവാൻ അവന് സാധിച്ചിരുന്നു.
അതിനിടക്ക് അവൻ വരവിൻറെ ഉദ്ദേശ്യലക്‌ഷ്യം അവളെ സൂചിപ്പിച്ചു..

"അങ്ങനെ ഒന്നും പറ്റില്ല.. എനിക്ക് പേടിയാ.. നീ വന്നോ.. അതിൽ കൂടുതലൊന്നും പ്രതീക്ഷിക്കരുത്.." അവൾ അവനോട് പറഞ്ഞു.
എന്തിനാ പേടിക്കുന്നെ?.. നമ്മൾ അല്ലാതെ ആരും ഇത് അറിയാൻ പോകുന്നില്ല. പിന്നെ ഇതിൽ എന്ത് തെറ്റാണുള്ളത്. നിങ്ങൾ അറിയാതെ നിങ്ങളുടെ ഭർത്താവിന് ഇത് പോലെ ആരെങ്കിലും ഉണ്ടെങ്കിലോ?.. അതും പോകട്ടെ.. ഒരു ജീവിതമേ ഉള്ളു.. ഇവിടെ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എവിടെ സന്തോഷിക്കുക?.. കുറച്ചു കുടി കഴിഞ്ഞാൽ പ്രായം കൂടി പ്രാരാബ്ധങ്ങൾ തലയിൽ വന്ന് ജീവിതം മടുക്കും. പിന്നെ ആലോചിച്ചിട്ട് കാര്യമില്ല. ജീവിതം സന്തോഷിക്കേണ്ട സമയത്തു സന്തോഷിക്കണം. ഇപ്പൊൾ ഇതൊന്നും വലിയ കാര്യമല്ല. എല്ലാ ആളുകൾക്കും ഇങ്ങനെയുള്ള ബന്ധങ്ങളുണ്ട്. ഇല്ലാത്തവർ വെറും വിഡ്ഢികളാണ്" അവൻ നന്നായി തൻറെ ഭാഗം അവളോട് അവതരിപ്പിച്ചു.
"എന്നാലും.." അവൾ പാതിവഴിയിൽ പറഞ്ഞു നിർത്തി.
"ഒരു കുഴപ്പവുമില്ല.. ഞാൻ ഈ തിങ്കളാഴ്ച്ച വരാം.. തൻറെ ഹസ്ബൻഡ് ഒമ്പതുമണിക്ക് പോകുമല്ലോ.. ഞാൻ പത്തുമണി ആവുമ്പോഴേക്കും വരാം.." ഇനി അധികം സംസാരിച്ചു കുളമാക്കണ്ട. അവൻ സംസാരം അവിടെ അവസാനിപ്പിച്ചു.
തിങ്കളാഴ്‌ച പത്തുമണി ആയപ്പോൾ അവൻ അവളുടെ വീട്ടിലെത്തി. അവൻ അല്പം ടെൻഷനോടെ കാളിംഗ് ബെൽ അമർത്തി. അവൾ വാതിൽ തുറന്നു. അവൻ പെട്ടന്ന് അകത്തു കയറി.
അവൾ അണിഞ്ഞൊരുങ്ങിയിരുന്നു. അവൻ അവളെ ശരിക്കുമൊന്ന് നോക്കി. അവൾ നാണം കൊണ്ട് മുഖം താഴ്ത്തി.
"ഇരിക്കൂ.." അവൾ അവനോട് പറഞ്ഞു.
അവൻ സോഫയിൽ മെല്ലെ ഇരുന്നു.
"കുടിക്കാൻ എന്താ വേണ്ടത്..?"
"ഹോട്ട്.." കള്ള ചിരിയോടെ അവൻ പറഞ്ഞു. അവൾ തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു.. "അല്ലെങ്കിൽ ഇപ്പൊ ഒരു ഗ്ലാസ് വെള്ളം മതി.. "
അവൾ ഒരു ഗ്ലാസ് വെള്ളമെടുത്തു. മെല്ലെ നടന്നു അവൻറെ മുന്നിലുള്ള സോഫയിൽ ഇരുന്നു. അവൾ പറഞ്ഞു..
"എനിക്കെന്തോ പേടി പോലെ.."
"എന്തിന്.. ഇതൊന്നും തെറ്റല്ല.. നമ്മൾ മനുഷ്യരല്ലേ?.. വികാരവും വിചാരവുമുള്ളവർ.. ഉള്ളിലെ ആഗ്രഹം എന്തിനാ അടക്കി വെക്കുന്നത്?.. നാളെ നമ്മൾ മരിച്ചു പോയാലോ.. തീർന്നില്ലേ എല്ലാം.. ഒരാളുടെ ജീവനും ഒരു ഉറപ്പും ഇല്ല.. ഉള്ള സമയം സന്തോഷിക്കുക.. അത്ര മാത്രം"
"എന്നാലും.."
"ഒരു എന്നാലും ഇല്ല.. എനിക്ക് പെട്ടന്ന് പോവണം.. " അവൻ ചിരിച്ചു.
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ..". അവൾ അവൻറെ മുഖത്തുനോക്കി.
"നിങ്ങളുടെ ഭാര്യ ഇങ്ങനെ ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ..?"
അവൻ ഒന്നാലോചിച്ചു.. ഒരു കുടുക്കാണ്.. "അവൾ ഞാൻ അറിയാതെ ചെയ്താൽ.. എനിക്കെന്താ ചെയ്യാൻ പറ്റുക..?"
"ശരി.." അങ്ങനെ ചെയ്തെന്നു നിങ്ങൾ അറിഞ്ഞാൽ അവളെ കുറ്റപ്പെടുത്തുമോ?..
അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. പിന്നെ പറഞ്ഞു.. "അറിയില്ല.."
"ശരി.. അത് പോട്ടെ.. നിങ്ങളുടെ ഉമ്മാക്ക് ഇതുപോലെ ഒരു ബന്ധം ഉണ്ടായിരുന്നുവെന്നറിഞ്ഞാൽ.. നിങ്ങളുടെ പ്രതികരണം എന്തായിരിക്കും..?"
അവൻറെ മുഖം മെല്ലെ മാറി.. കണ്ണുകൾ ചുവന്നു.. ചുണ്ടുകൾ വിറക്കുവാൻ തുടങ്ങി.. അതുകണ്ടപ്പോൾ അവൾ പറഞ്ഞു.. "ദേഷ്യപ്പെടണ്ട നാളെ എൻറെ കുട്ടികൾ എന്നെപറ്റി അങ്ങനെ അറിഞ്ഞാലോ എന്നു കരുതിയാണ് ചോദിച്ചത്.."
"ഇതിൽ തെറ്റില്ല എന്നു പറഞ്ഞ നിങ്ങൾക്ക് തന്നെ ഇങ്ങനെ ദേഷ്യം വന്നാൽ.." അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി..
പെട്ടന്നാണ് ഒരാൾ അകത്തുനിന്ന് പുറത്തേക്കു വന്നത്.. വന്നപാടെ പറഞ്ഞു.. "സോറി, ഉറങ്ങിപ്പോയി.. ഇയാൾ വരുമെന്ന് പറഞ്ഞിരുന്നു.. അതുവരെ ഉറങ്ങാമെന്ന് കരുതി.. എടീ!!.. നീയെന്താ എന്നെക്കാൾ നിന്നെ സ്നേഹിക്കാനറിയാവുന്ന ആൾ ഇവിടെ വന്നിട്ട് എന്നെ വിളിക്കാതിരുന്നേ?.."
അവൻ ഷോക്കേറ്റ പോലെ അങ്ങനെ ഇരുന്നു.. പിന്നെ മെല്ലെ വിയർക്കുവാൻ തുടങ്ങി.. മുന്നിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിക്ക് കുടിച്ചു..
അവൾ പറഞ്ഞു.. "ഇപ്പൊ എല്ലാ കാര്യവും മനസ്സിലായല്ലോ. പൊതുവെ നിങ്ങൾക്കെല്ലാം വിവാഹം കഴിഞ്ഞ സ്ത്രീകളെപ്പറ്റി ഒരു തെറ്റിദ്ധാരണയുണ്ട്.. ഭാര്യാഭർതൃ ബന്ധം എന്നാൽ സെക്സ് മാത്രമല്ല.. അതിനു ഒരുപാട് അർത്ഥമുണ്ട്.. പിന്നെ എൻറെ കവിതയുടെ നിലവാരം എനിക്കറിയാം.. നിങ്ങളുടെ കമന്റ് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു നിങ്ങൾ നല്ല ചൂണ്ടയാണ് ഇടുന്നതെന്ന്.. പിന്നെ നിങ്ങളെ ഇവിടെ വരുത്തിയത് ഒന്നോർമിപ്പിക്കാനാണ്.. നിങ്ങൾ വിരിച്ച വലയിൽ ഒരുപാട് പെണ്ണുങ്ങൾ വീണിരിക്കാം.. വീഴുകയും ചെയ്യും.. പക്ഷെ ഒന്നോർക്കണം.. അവർക്കുമുണ്ട് കുടുംബം.. ചിലരെ പറ്റിക്കുവാൻ എളുപ്പമാണ്.. അത് നിങ്ങൾ മിടുക്കനായതിനേക്കാൾ അവർ പാവങ്ങൾ ആയതുകൊണ്ടാണ്.. ഇനിയെങ്കിലും നന്നാവുക.. സ്വന്തം ഉമ്മയെ സഹോദരിയെ ഭാര്യയെ ഓർത്തെങ്കിലും.."
അവൻ മെല്ലെ എഴുന്നേറ്റു പുറത്തേക്കു നടന്നു...
പുറകിൽ നിന്നും അവളുടെ ഭർത്താവ് മെല്ലെ വിളിച്ചു പറഞ്ഞു .....
"പിന്നെ ആ കവിത അവൾ എഴുതിയതല്ല.. ഞാൻ എഴുതിയതാട്ടോ..."
പറഞ്ഞു പറ്റിക്കുവാൻ എളുപ്പമായതുകൊണ്ട് പലവിധ കുറുക്കൻ ബുദ്ധിയുമായി പലരും നിങ്ങളുടെ പിന്നാലെ കൂടിയേക്കാം. എന്നാൽ ഓർക്കുക സഹോദരിമാരേ.. നമ്മുടെ ചുറ്റും മാന്യത ചമഞ്ഞു നടക്കുന്ന കഴുകന്മാരുണ്ട്. ഒരു ദുർബല നിമിഷത്തിൽ നിങ്ങളവന് അയച്ചുപോയ മെസ്സേജിൻറെ സ്ക്രീൻഷോട്ട്  മതിയാകും നിങ്ങളെയവന് ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുവാൻ. ആ സൗഹാർദ്ദ സമയത്തു വിട്ട സ്ക്രീൻ ഷോട്ടുകൾ  ഗൾഫിലും, യൂട്യൂബ്ലിലും  പലകൈകൾ മറിഞ്ഞു ചുറ്റി തിരിഞ്ഞു ആവേശത്തോടെ  ധാരാളം ആളുകൾ രസിച്ചു ഷെയർ ചെയ്യുന്നൂ എന്നതു മറക്കാതിരിക്കുക.
തോറ്റു പോകരുത് ഇത്തരം  മാന്യന്മാർക്ക് മുന്നിൽ തോൽക്കാനുള്ളതല്ല സ്ത്രീയുടെ മാനം. നവമാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ്ബുക്ക്  മെസ്സഞ്ചർ   തുടങ്ങിയവ ഉപയോഗിക്കുന്ന സഹോദരിമാർ സ്വയം സൂക്ഷിക്കുവാൻ  തുടക്കത്തിലേ ശ്രദ്ധിക്കുക.