theflashnews.blogspot.com

Wednesday, 22 April 2015

നാദം കൊട്ടിതന്നെ കേൾക്കണം അല്ലെങ്കിൽ ഫലം തെറ്റായി തന്നെ വരും


പ്രിയ സുഹൃത്തേ ശുഭദിനം.......<3.....
ഇന്നു S .S L .സി  ഫലം   പുറത്തു വരികയാണു.  വകുപ്പു  മന്ത്രിയിൽ നിന്നു 10 . മണിയോടെ പ്രഖ്യാപനം വരും. എൻറെ ആ  കാലഘട്ടവും  ഓർമ്മയിൽ  തിളങ്ങി.
 ഞാൻ എസ് .എസ് .എൽ സിക്ക് പഠിക്കുന്ന സമയം എല്ലാ ജനങ്ങളിലും അതു IAS റിസൽറ്റ് പോലെ പ്രധാന്ന്യവും ആകാംഷയും പ്രാർഥനകളും നിറഞ്ഞതായിരുന്നു. അതിനായി വിദ്യാർഥികൾ തന്നെ മത്സരം ആയിരുന്നു.പത്രങ്ങളിലൊക്കെ മുൻ പേജിൽ ചിത്രം അടിച്ചു വരും,   റിസൾട്ടും.   നല്ല മാർക്ക് വാങ്ങി ജയിച്ചാൽ എന്തും കൈപ്പിടിയിൽ.  
അന്നെനിക്ക് ഊഷ്‌മളമായ
ഒരു പ്രണയമൊക്കെ ഉണ്ടു....
അപ്പോൾ ആർക്കും അറിയുമല്ലോ  എൻറെ പഠനത്തിൻറെ തീവ്രതയും .
 കുട്ടികൾക്ക് എന്തെല്ലാം പ്രതീക്ഷകളും മോഹങ്ങളും ആവും മനസ്സിൽ ഉണ്ടായിരിക്കുക.റിസൾട്ടിലെ ചാഞ്ചാട്ടം ഒരു കുട്ടിയുടെ ജീവിത പന്ഥാവ് തന്നെ മാറ്റിയേക്കും .
പഠനകാലത്ത്‌ ക്ലാസ് ഫസ്റ്റ് ആയിരുന്നു  എല്ലാ ക്ലാസ്സിലും       .കൂട്ടുകാർക്കും അദ്ധ്യാപകർക്കും ഏറെ ഇഷ്ടം ഉള്ള ഒരു കുട്ടി. SSLC  ക്കു അന്നു പരീക്ഷ ഫീസ്സു 15 റുപ്പിക വേണം. അന്നു സഹോദരി MA ക്കു പഠിക്കുന്നു. പിതാവാണെങ്കിൽ  കേന്ദ്ര സർക്കാർ ജോലിയിൽ നിന്നു ഒരു 9 വർഷക്കാലം മാറി നില്ക്കുന്ന സമയം. ഇന്നു തിരികെ ജോലിക്കു കേറാൻ ആവും,നാളെ തിരികെ ജോല്യ്ക്ക് കേറാൻ ആവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു . വീട്ടിലാണെങ്കിൽ നല്ല സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടു.......ആഹാരത്തിനു പോലും!!!  ചെറിയ സഹായങ്ങൾ കിട്ടിയിട്ടു  പോലും ഒരു മാസം കടത്തിവിടാൻ ഞങ്ങൾക്ക് ആവണില്ല്യ .     എന്റെ പിതാവിനു റയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം അല്ലാതെ മറ്റൊന്നു അറിയുകയും ഇല്ല. കേന്ദ്ര സർക്കാർ എന്നെന്നേക്കുമായി പറഞ്ഞു വിടാത്തിടത്തോളം അകലെ മറ്റൊരു പണിക്കു പോകാനും ആവില്ല. ബന്ധുക്കൾക്ക് നല്ല സ്ഥാപനങ്ങൾ ഉണ്ടു ..പക്ഷെ അവിടെ കുറഞ്ഞ ശംബളത്തിൽ സാദാജോലിയിൽ എന്റെ പിതാവിന് ജോലികൊടുക്കാൻ സകലർക്കും മടി....ബന്ധുവായിപ്പോയാൽ അങ്ങനേം ഉണ്ടല്ലോ ...അവർക്കും ഉണ്ടല്ലോ പല താല്പര്യങ്ങൾ ..... അത്യാആഡംബര തുല്യമായി ജീവിച്ചതിനു സർവശക്തൻ നല്കിയ ശിക്ഷയാവാം  ആ കാലഘട്ടം.
രാവിലെ പാളയം മാർക്കറ്റിൽ നിന്നും വാങ്ങുന്ന മരിച്ചീനി തുണ്ടം ആണ് അന്നു ഞങ്ങൾക്ക് ആഹാരം .ചായ ഇല്ല .ഒരാഴ്ചത്തെ റേഷൻ അരിക്ക് അമ്മാവൻ 15 റുപ്പിക തരും. ആ അരികൊണ്ടുള്ള കഞ്ഞിയാണ്  ആ ആഴ്ച പൂർത്തി ആക്കുവാൻ.അമ്മാവനു വലിയ ഹോട്ടലൊക്കെ ഉണ്ടു. അവിടെ നിന്നും ബിരിയാനി വരാറില്ല ,കൊടുത്തയക്കാറില്ല, ഞങ്ങൾ ആരും പോയി കഴിക്കാറും ഇല്ല. ഉള്ളത് മൂടി കുടിക്കുക .....വിശപ്പു എറിയാൽ അമ്മാവന്റെ വീട്ടിലേക്കു പോവും ..മാമി (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി)നല്ലൊരു സ്ത്രീ ആയിരുന്നു .കുഞ്ഞും നാളിലേമുതൽ അവരെ  എനിക്ക് വളരെ ജീവനും ആയിരുന്നു. അത്രേം സ്നേഹമുള്ള മഹതി ആയിരുന്നു അവർ. രാവിലെ പോയാൽ  പുട്ട് പയറു തൈര് മുളക് വറുത്തത് ......സായാഹ്നങ്ങളിൽ ചെന്നാൽ ഹോട്ടലിൽ നിന്നു വരുത്തുന്ന അപ്പവും ഇറച്ചിയും .....കുശാലായിരുന്നു അന്നത്തെ ദിനങ്ങൾ .അതാണ്‌ അവസ്ഥ .
പരീക്ഷ ഫീസ്‌ പിതാവിനോട് ചോദിക്കുക വയ്യ. അദ്ദേഹം ദുഖിക്കും .എന്തെന്നാൽ എന്നെ അത്രയ്ക്ക് ജീവനാണ് .പണം അദേഹത്തിന് ഉണ്ടാക്കൻ വേറെ മാര്ഗം ഇല്ല താനും .പറഞ്ഞു.അദ്ദേഹം കരഞ്ഞു കൊണ്ടു മറുപടിയും തന്നു. "മോനെ ,ജോലി എനിക്കു ഉടനെ ശരിയാവും,ഞാൻ തിരിച്ചു ഉടനെ ജോലിക്കു കേറും, അപ്പോ നിനക്കു അടുത്ത വർഷം exam എഴുതാം, ഉറപ്പായും  നിനക്ക് തന്നെ state rank കിട്ടുകയും ചെയ്യും".  പണം കയ്യിൽ ഇല്ലാ എന്നു അദ്ദേഹം എന്നോടു പറയാതെ പറഞ്ഞു. നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ മുന്നിൽ ആ ഹൃദയം നുറുങ്ങുന്നത് ഇന്നും എന്നെ അലോസരപ്പെടുത്തുന്നുണ്ട് ...ചിന്തകളിൽ .
പക്ഷെ ഫീ അടച്ചാലേ പരീക്ഷ എഴുതാൻ ആവുകയുള്ളല്ലോ ....എക്സാം ഫീ ലാസ്റ്റ് ഡേ നാളെയാണ് .
അമ്മാവന്റെ അടുത്തേക്ക് ഓടിപ്പോയി .ഒരേ ഒരു തായ് മാമനാണ് .  മാമനോട് ആദ്യമായി ഒരു ആവശ്യം ഞാൻ ചോദിക്കുകയാണ്- അതിനേക്കാൾ വലിയ ഒരു ആവശ്യം പിന്നീട് എനിക്ക് ഉണ്ടും താനും.-  ചെറിയ ആവശ്യങ്ങൾ ചോദിച്ചു അതു ഇല്ലാണ്ടാക്കണ്ടാ എന്നു  ചോദിയ്ക്കാൻ മടി ആയിരുന്നു മനസ്സിൽ, എങ്കിലും അവതരിപ്പിച്ചു.
'അണ്ണാച്ചിമാമാ നാളെ എക്സാം ഫീസ് അടക്കണും'
'എവ്വളവ് '-എന്നു അദേഹം .
15 രൂപയ് -എന്നു ഞാൻ . ഒരു സെക്കന്റിന്റെ ഒരംശം പോലുംഅദ്ദേഹം എടുത്തില്ല. പീജീ സില്ക്കിന്റെ ജൂബ്ബായിലേക്ക് കൈ നീണ്ടു.15 റുപ്പികയുമയി ഞാൻ മടങ്ങി.ആ പണം അടച്ചു പരീക്ഷയും  എഴുതി.
റിസൾട്ടിനായ്‌ കാത്തിരിപ്പ് . പത്രങ്ങളിൽ വരുന്നതിനു തൊട്ടു മുൻപത്തെ നാൾ തന്നെ പിതാവ് DPI  ഓഫീസ്സിൽ പോയി റിസൾട്ടുമായി വന്നു. അകലെ വച്ചു കണ്ടപ്പോൾ തന്നെ ആംഗ്യം കൊണ്ടു ഞാൻ ജയിച്ചു എന്നു കാണിച്ചു .അടുത്തെത്തിയപ്പോഴേക്കും അതു ഊഷ്മളമായ വാത്സല്ല്യ പ്രകടനങ്ങളായി മാറി.  പൂട്ടടക്കം പിതാവിനെ ഞാൻ ചുറ്റിപിടിച്ചു ആ കവിളുകളിൽ ധാരാളം മുത്തമിട്ടു ,,,,,,,,,,,,ആ മാതിരി പിതൃപുത്ര ബന്ധം എൻറെ കുടുംബത്തിൽ തന്നെ വളരെ rare  ആയിരുന്നു . സ്വന്തം പിതാവിൽ നിന്നു ഒരു വാച്ചോ  പൈസയോ വാങ്ങണമെങ്കിൽ കൂടി പലർക്കും   സ്വന്തം  മാതാവിൻറെയോ മറ്റു മീഡിയേറ്റർ മാരുടെയോ സഹായം വേണ്ടീരുന്നു ................
അമ്മാവനോടും ചെന്നു പറഞ്ഞു .
അടുത്ത പരിപാടി എന്നാ  എന്നായി അദ്ദേഹം. പണമില്ലാത്ത ഞങ്ങൾ എന്തുപറയാൻ.         ഞാൻ ഒന്നും മിണ്ടിയില്ല .
അന്നു വൈകുന്നേരം അമ്മയെ കാണാനായി മാമൻ വീട്ടിലേക്കു വന്നു. ഏറെ നേരം അമ്മയോട്  സംസാരിച്ചിരുന്നു.യാത്ര പറയും നേരം "ഇനി നിസാറൈ  എന്ന പണ്ണ പോറായ് . MBBS ക്കു  ആനാൽ അങ്കെ (അദേഹത്തിന്റെ വീട്ടിൽ)വന്തു നിന്തു ഇനി പഠിക്കട്ടും  ... .......'
മാതാവും പിതാവും  അപ്പോൾ അതിനു ഉത്തരം നല്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല. നിസ്സഹായർ ആയിരുന്നു.       എനിക്കും മുകളിൽ അന്നു MA ക്കു പഠിക്കുന്ന വിവാഹ പ്രായം ആയ ഒരു സഹോദരി എനിക്കുണ്ടായിരുന്നു.    :'(

നാല് വർഷങ്ങൾക്കു ശേഷം...

 എല്ലാ ബഹുമതികളൊടെയും കേന്ദ്ര സർക്കാർ പിതാവിനെ റീ ഇൻസ്റ്റേറ്റ് ചെയ്തു. പില്ക്കാലത്ത്  southern  railwayile ഏറ്റവും കൂടുതൽ (45വർഷം) സർവീസ് ഉള്ള ഉദ്യോഗസ്ഥനായി അദ്ദേഹം റിട്ടയർ ചെയ്യുകയും ചെയ്‌തു .എന്നാൽ ......
അസൂയാലുക്കളും കുന്നയ്മക്കാരും  ഏഷണിക്കാരും ആയ പരിസരത്തെ ആശ്രിത ബന്ധുജനങ്ങൾ കാരണം ഇങ്ങിനി ഒരിക്കലും മടക്കി കൊണ്ടുവരാൻ ആകാത്ത വിധം  കുടുംബം ശിഥിലമായി കഴിഞ്ഞിരുന്നു.
 ആ അസൂയാലുക്കളും കുന്നയ്മക്കാരും  ഏഷണിക്കാരും ആയ പരിസരത്തെ ആശ്രിത ബന്ധുജനങ്ങൾക്കും സന്താന പരമ്പരകൾക്കും സർവശക്തൻ പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാർതിക്കുകയെ ഇപ്പോൾ കരണീയമുള്ളു .

എല്ലാർക്കും നന്മയുണ്ടാകട്ടെ. നന്മ ചെയ്യുന്നവർക്ക് നന്മയല്ലാതെ മറ്റൊന്നും വന്നു ചേരുകയും ഇല്ല
🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️

       മേത്തൻ മണി  അല്ലെങ്കിൽ  
               മേത്തൻസ്  ക്ലോക്ക്

          മേത്തൻ മണി  അല്ലെങ്കിൽ                                      ക്ലോക്ക് ടവർ 





പത്മനാഭ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്താണ്,  കിഴക്കേ കോട്ട, തിരുവനന്തപുരം, കേരളം.  അതിസങ്കീർണ്ണമായ പുള്ളി സംവിധാനത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.  ക്ലോക്കിന് സവിശേഷമായ ഒരു രൂപമുണ്ട്.  കവിളിന്റെ വശത്ത് രണ്ട് ആട്ടുകൊറ്റന്മാരുള്ള ഒരു താടിക്കാരന്റെ മുഖമാണ് ഡയലിന് മുകളിൽ.  ക്ലോക്ക് അടിക്കുമ്പോൾ, ആട്ടുകൊറ്റന്മാർ മനുഷ്യന്റെ കവിളിൽ തട്ടി  ഇത് 1840-കളിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.  രണ്ട് ക്ലോക്ക് വർക്ക് മെക്കാനിസങ്ങൾ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനം ചെന്നൈയിൽ നിന്ന് വാങ്ങിയതായി രേഖകൾ കാണിക്കുന്നു.  ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തിലും സ്ഥാപിച്ചു.  ടിപ്പു സുൽത്താനെതിരായ തിരുവിതാംകൂറിന്റെ വിജയത്തിന്റെ പ്രതീകമായാണ് ഇത് സ്ഥാപിച്ചതെന്ന് മറ്റൊരു ചിന്താധാര പറയുന്നു.

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമാണ് "മേത്തൻ മണി" അഥവാ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത്.  അത് കാണണമെങ്കിൽ ക്ഷേത്രപ്രവേശനത്തിനു മുൻപിൽ നിന്നുകൊണ്ട് പത്മതീർത്ഥക്കുളത്തിന്റെ എതിർദിശയിലേക്ക് നോക്കണം.  പഴയ കോട്ട കൊട്ടാരത്തിന്റെ മുകളിലാണ് ഇത്.
ക്ലോക്ക് ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നു, ഒരു ദിവസത്തിൽ ഓരോ മണിക്കൂറും അടിക്കുന്നു.  ക്ലോക്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്  സീ ഡിറ്റു എന്ന സ്ഥാപനം  വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിലാണ്.  മേത്തൻ മണി നഗരത്തിൽ ഒരു ജനപ്രിയ നാഴികക്കല്ല് ആയി തുടരുന്നു, പ്രദേശത്തിന് ചുറ്റും ആശബ്ദം മുഴങ്ങുന്നു.

     പത്മനാഭ സ്വാമി        ക്ഷേത്രം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മധ്യഭാഗത്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് അസാധാരണമായ രീതിയിൽ, ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഉയർന്ന മതിലുകളും പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.  ഗോപുരം .കണ്ണ്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ആദികേശവ ക്ഷേത്രത്തിന്റെ ഒരു പകർപ്പാണ് ഈ ക്ഷേത്രം.

പ്രധാന ദേവനായ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് "അനന്ത-സയനം" എന്ന ഭാവത്തിലാണ് - അനന്തൻ എന്ന സർപ്പത്തിന്റെ മേലുള്ള നിത്യ യോഗനിദ്ര  .ശ്രീ പദ്മനാഭദാസൻ   "ആദ്യ സ്ഥാനപ്പേരുള്ള പത്മനാഭന്റെ ദാസൻ" എന്ന നിലയിൽ ക്ഷേത്രത്തിന്റെ ട്രസ്റ്റിയാണ് ശ്രീമൂലം തിരുനാൾ മഹാരാജാവ്.  18-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാർത്താണ്ഡ വർമ്മ.  ക്ഷേത്രപ്രവേശന വിളംബരത്തിന് അനുസൃതമായി, ഹിന്ദു വിശ്വാസം അവകാശപ്പെടുന്നവർക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ.  ഭക്തർ വസ്ത്രധാരണം കർശനമായി പാലിക്കണം.

പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved. April 22-2015   -ൽ പ്രസിധീകരിക്കപ്പെട്ടതു .
@Theflashnews twitter.co
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 22.4  .2015   പോസ്റ്റ് ചെയ്തത് bulletindaily.twitter.com-ല്‍ 22.4.2015