theflashnews.blogspot.com

Friday, 15 May 2015

ഇന്നീ ഈ ചുണ്ടുകൾ എന്നോടെന്തോ മന്ത്രിക്കുന്നു കേൾക്കുവാൻ ആവുന്നീല്ലല്ലോ ചൊല്ലുന്നതു മുഴുവനായ്

പ്രിയരേ ശുഭദിനവും, നല്ലൊരു പകലും ആശംസിക്കുന്നു .......................
ആശംസ
ഒരു കുളിർ കാറ്റെത്തി എന്നോടു മന്ത്രിച്ചുപോയ് 
നാളത്തെ പ്രഭാതം വിടരുമ്പോൾ നിനക്കായ് വന്നെത്തും 
മംഗളാശംസ ഒന്നതിൻ പിന്നിൽ മകളാവാം പെങ്ങളാവാം 
ആത്മാർത്ഥ മാണെന്നാകിൽ ഇദ്ദിനം കേമം തന്നെ
അമ്മയായും പെങ്ങളായും മകളായും കണാമവളെ ഞാൻ !

ഇന്നീ ഈ ചുണ്ടുകൾ എന്നോടെന്തോ മന്ത്രിക്കുന്നു
കേൾക്കുവാൻ ആവുന്നീല്ലല്ലോ ചൊല്ലുന്നതു മുഴുവനായ് ,
എൻ മനം അറിയുന്നു നിൻ മനോ വ്യഥ എല്ലാം
എൻ കണ്ണനു അറിയില്ലേ നിൻ വ്യഥ നീക്കീടുവാൻ !

മേലാട ചാർത്തുന്നു മഴമേഘം കിഴക്കതിൽ
പ്രതീക്ഷിക്കാം കാറും കോളും നാളെയോ മറ്റന്നാളോ !
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കീല്ല
കൈവന്ന ഭാഗ്യത്തെ ഞാനല്ലേ തച്ചുടച്ചു !

പോകുന്നു ഞാനിപ്പോൾ ,കാത്തിരിക്കാം നാളേക്കായി ,
അകലേ കാണും കിരണം ചാരത്തായ് വന്നണഞ്ഞീടാൻ ,
ഇന്നു ഞാൻ മറന്ജീടുകിൽ കേഴരുതൊരിക്കലും നീ ,
ഓർമ്മക്കായി പകർന്നവ ഇവിടെ ഞാൻ വിട്ടേ പോവൂ !!
copy rights (c) reserved ---പാളയം നിസാർ അഹമ്മദു
January 2011 -ൽ പ്രസിധീകരിക്കപ്പെട്ടതു .

THE FLASH NEWS
@Theflashnews twitter.com
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 2011
പോസ്റ്റ്‌ ചെയ്തതു facebook.com ല്‍.10 -12-2011
പോസ്റ്റ്‌ ചെയ്തതു bulletindaily.wordpress.com

 """പൂമ്പാറ്റ തൻ ചിറകിലേറി 

നീർ തുള്ളിയായ് പുനരവതരിക്കാം
ഈ പ്രകൃതിതൻ ശോഭയൂറ്റി 
തെളിനീർ തടങ്ങളിൽ ചെന്നു ചേരാം
ഒഴുകും വഴിയിൽ കാണാമെനിക്കിന്നു
മണൽ വഞ്ചിയിൻ ചാഞ്ചാട്ടവും മഴുവിൻ തിളക്കവും
ആർത്തി പൂത്ത മർത്ത്യന്റെ കൈകൾക്കു തടയിടാൻ
എനിക്കാവുമോ ഞാൻ ഒറ്റക്കായാൽ! heart emoticon """"

നല്ലൊരു പുതുവർഷ പുലരിക്കായ് സമർപ്പിക്കുന്നു ,പ്രിയ മിത്രമേ....!

.........കണ്ണനെ പ്രിയം .....................

"എൻ പ്രിയമേ! നിങ്ങൾ തൻ മൊഴികളിൽ ,
തേനൂറുന്ന തേതെന്നു ചൊല്ലിടട്ടെ,
മൊഴികളിൽ പ്രിയതരം കണ്ണനെന്നതാമെന്ന് ,
മൊഴിയുന്നു ഞാൻ നിൻ കർണ്ണങ്ങളിൽ ,
ആ നിലക്കെന്നിലേ മാറ്റങ്ങൾ കാണുവാൻ ,
ഈ ശിഷ്ടായുസ്സു പൂർണ്ണമായ്‌ ആ നടയ്ക്കൽ വക്കാം "

ശുഭനാൾ നേരാം എന്നും ഞാൻ,
എൻ കഴിവു പോൽ എന്നെന്നും,
ജീവൻെറ തുടിപ്പെൻ ഹൃദയത്തിൽ,
തുടിക്കും നാൾ വരേക്കെൻ പ്രീയമേ!!!!!!
.........................................പാളയം നിസാർ അഹമ്മദു
ബ്ലോഗറിലും വേഡ് പ്രസ്സിലും 2013 കളിൽ പ്രസിദ്ധീകരിക്കപ്പെട്ടത്‌
Copyright © 2013 , All Rights Reserved
 — feeling blessed.



എല്ലാ സുഹൃത്തുക്കൾക്കും ഊഷ്മളമായ നല്ലൊരു സായാഹ്ന്നം ആശംസിക്കുന്നു !!!!!!

.....................................................................................................................
........................കളിപ്പാട്ടി ..................................
രണ്ടുനാൾ കിട്ടിയെൻ മനസ്സിനും ദിനത്തിനും
ആവലോടോടി എത്തി എൻ കുരുന്നിനെ തലോടീടാൻ ,
കുഞ്ഞുടുപ്പുകൾ ,കളിക്കോപ്പുകൾ ,നൂറുകൂട്ടം നുറുങ്ങുകൾ
എല്ലാം അവനേകി ലാളിച്ചു മദിച്ചു ഞാൻ .


മടങ്ങുവാൻ സമയമായ് ഏതാനും മണിക്കൂറുകൾ ,
കുട്ടിക്കുറുംബുകൾ കാണുമ്പോൾ മനസ്സു തപിക്കുന്നു,
ഇനി എന്നു കാണാനാവും പറയൂ 'അമ്മമ്മേ ';
വാക്കിട്ടാൽ വാക്കാവണം ,ഓണത്തിനു എത്തീടുമോ ?

അറിയില്ല എൻ കുഞ്ഞേ! ഒരു നിശ്ചയം മുന്നേ പറയാനില്ല;
അവധിക്കു പിശുക്കുള്ള ഒഫീസ്സിലേക്കല്ലേ പോണൂ !
മുപ്പതു നാൾ കൂടിയാൽ ഒരു അവധി വീണ്ടും വരാം,
അതു കിട്ടിയാൽ പോലും യാത്രക്കു സമയം തീരെ പോരല്ലോ .
Copyright © 2014, All Rights Reserved ---പാളയം നിസാർ അഹമ്മദു


തെറ്റായ ശീലങ്ങൾ ആണു കവിതകൾക്കു നിദാനമത്രെ !!!!

Thursday, 7 May 2015

ബന്ധം എവിടെ സ്വന്തം എവിടെ ......

 


   നല്ലൊരു രാത്രിയും ദിനവും ആവട്ടെ ഇന്നു
ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം.  എന്റെ ചിത്രം തന്നെ മൂന്നും.  ഒന്നു എന്റെ മാതാവിന്റെ ഒക്കത്തു ഞാൻ ഇരിക്കുന്നു,രണ്ടാമത്തേതിൽ മാതാവിന്റെ മടിയിൽ ഇരിക്കുന്നു ..പിന്നെ ഒന്നിൽ മാതാവിന്റെ സഹോദര ഭാര്യയുടെ ഒക്കത്തു ഇരിക്കുന്നു. അവർ എന്റെ മാമിയാണ്. അതായതു എന്റെ നബീസമാമി  (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി).   എത്ര ഊഷ്മളം ആയിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവില്ല്യ.                                   
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു . ആർഭാടമായ വിവാഹം . അടുത്ത ബന്ധത്തിൽ പെട്ടതാ .അടിപൊളി ബിരിയാനി യും അടീഷണൽ സാധനങ്ങളും കൂടെയുണ്ട് . ബിരിയാനി ഇഷ്ട ഭക്ഷണമല്ല .വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു .ആ ആലസ്യത്തിൽ  ഓഡിടോറിയത്തിൽ  ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ . വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്‍കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികിലേക്കു വന്നു. ആ പെണ്‍കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളിക്കുന്ന ഒരു കുട്ടിയും ഉണ്ടു , ആർഭാടമാണ്‌ അമ്മയുടെയും കുഞ്ഞിന്റെം വേഷം.   വെളുക്കെ ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി  "എന്നെ തെരിയുമാന്നു". . ഞാൻ ഓർമ്മയിൽ പരത്തി.  ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ് കണ്ടിട്ടുമില്ല .
ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു- 'ഇതൊക്കെ ആണു  സ്വന്തക്കാർ, ബന്ധക്കാർ.'
 ഞാൻ നല്ലോണം ഒന്ന് ചമ്മി. ഒട്ടും അറിയണില്ല്യാ എനിക്കതിനെ.  ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി . മറുപടി കൃത്യമായി വന്നു .
ഇതാണു  നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകളുടെ മകൾ ....  അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ .  അതിന്റെം കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു ..  ഹോ ! 
 എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോണ്‍ നമ്പർ അടക്കം വ്യക്തമായ മറുപടി തന്നു . മൈക്രോസോഫ്റ്റിൽ പ്രോഗ്രാമ്മർ ആണു ,  നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ ഭർത്താവ്!   മൈക്രോസോഫ്ടും  ഇമാമും  എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു  ....അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു  3 ലക്ഷം രൂപയാണ് ഫീസ്സു.  അതിന്റെ ഭർത്താവിനെ കാണാൻ എനിക്ക് തിടുക്കമായി . നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിചെന്നു അവൾ കൂട്ടി വന്നു. 
വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യൻസ് . 27,28  വയസ്സേ പ്രായം ഉണ്ടാവൂ. എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ എന്നെ  വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി .  ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ആ പയ്യൻസ്  ഈ പ്രായത്തിൽ തന്നെ. ആ ആഢ്യ മുണ്ടു ആ മുഖ പ്രസാദത്തിലും .
എന്റെ പിതാവിന് ഏഴു ഉണ്ടു സഹോദരങ്ങൾ, മാതാവിന്  ഒരാളും. അവരെ ഒക്കെ നന്നായി അറിയാം . അവരുടെ സന്താനങ്ങളെം അറിയും.  അവരുടെ കുട്ടികളിൽ പലരേം അറിയില്ല.   അതാണ്‌ വാസ്താവം . പലരും പല ദിക്കിലാണ്. പോകാഞ്ഞിട്ടോ എവിടെയെങ്കിലും വച്ചു  കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല. ഇപ്പോഴത്തെ ആർഭാടത്തിൽ  ചില കുട്ടികൾ മൈൻഡ് ചെയ്യാറില്ല.  അതേ നാണയത്തിൽ നാമും തിരികെ കൊടുക്കുന്നു അത്രേയുള്ളൂ കാര്യം വെറും സിമ്പിൾ .  
ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക്  വരുന്നു . അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും . കുറഞ്ഞ ചെരിപ്പും അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു ,അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടാവും . അതു വളർത്തു ഗുണം .മാതാ പിതാക്കൾ കാണിച്ചുകൊടുക്കുന്ന വഴി മക്കൾ കാണിക്കുന്നു . ഈ കണ്ണ്  ഇതൊക്കെ എത്ര കണ്ടതാ.  അത്രേള്ളു !!!


Wednesday, 22 April 2015

നാദം കൊട്ടിതന്നെ കേൾക്കണം അല്ലെങ്കിൽ ഫലം തെറ്റായി തന്നെ വരും


പ്രിയ സുഹൃത്തേ ശുഭദിനം.......<3.....
ഇന്നു S .S L .സി  ഫലം   പുറത്തു വരികയാണു.  വകുപ്പു  മന്ത്രിയിൽ നിന്നു 10 . മണിയോടെ പ്രഖ്യാപനം വരും. എൻറെ ആ  കാലഘട്ടവും  ഓർമ്മയിൽ  തിളങ്ങി.
 ഞാൻ എസ് .എസ് .എൽ സിക്ക് പഠിക്കുന്ന സമയം എല്ലാ ജനങ്ങളിലും അതു IAS റിസൽറ്റ് പോലെ പ്രധാന്ന്യവും ആകാംഷയും പ്രാർഥനകളും നിറഞ്ഞതായിരുന്നു. അതിനായി വിദ്യാർഥികൾ തന്നെ മത്സരം ആയിരുന്നു.പത്രങ്ങളിലൊക്കെ മുൻ പേജിൽ ചിത്രം അടിച്ചു വരും,   റിസൾട്ടും.   നല്ല മാർക്ക് വാങ്ങി ജയിച്ചാൽ എന്തും കൈപ്പിടിയിൽ.  
അന്നെനിക്ക് ഊഷ്‌മളമായ
ഒരു പ്രണയമൊക്കെ ഉണ്ടു....
അപ്പോൾ ആർക്കും അറിയുമല്ലോ  എൻറെ പഠനത്തിൻറെ തീവ്രതയും .
 കുട്ടികൾക്ക് എന്തെല്ലാം പ്രതീക്ഷകളും മോഹങ്ങളും ആവും മനസ്സിൽ ഉണ്ടായിരിക്കുക.റിസൾട്ടിലെ ചാഞ്ചാട്ടം ഒരു കുട്ടിയുടെ ജീവിത പന്ഥാവ് തന്നെ മാറ്റിയേക്കും .
പഠനകാലത്ത്‌ ക്ലാസ് ഫസ്റ്റ് ആയിരുന്നു  എല്ലാ ക്ലാസ്സിലും       .കൂട്ടുകാർക്കും അദ്ധ്യാപകർക്കും ഏറെ ഇഷ്ടം ഉള്ള ഒരു കുട്ടി. SSLC  ക്കു അന്നു പരീക്ഷ ഫീസ്സു 15 റുപ്പിക വേണം. അന്നു സഹോദരി MA ക്കു പഠിക്കുന്നു. പിതാവാണെങ്കിൽ  കേന്ദ്ര സർക്കാർ ജോലിയിൽ നിന്നു ഒരു 9 വർഷക്കാലം മാറി നില്ക്കുന്ന സമയം. ഇന്നു തിരികെ ജോലിക്കു കേറാൻ ആവും,നാളെ തിരികെ ജോല്യ്ക്ക് കേറാൻ ആവും എന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു . വീട്ടിലാണെങ്കിൽ നല്ല സാമ്പത്തിക ബുദ്ധിമുട്ടു ഉണ്ടു.......ആഹാരത്തിനു പോലും!!!  ചെറിയ സഹായങ്ങൾ കിട്ടിയിട്ടു  പോലും ഒരു മാസം കടത്തിവിടാൻ ഞങ്ങൾക്ക് ആവണില്ല്യ .     എന്റെ പിതാവിനു റയിൽവേ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം അല്ലാതെ മറ്റൊന്നു അറിയുകയും ഇല്ല. കേന്ദ്ര സർക്കാർ എന്നെന്നേക്കുമായി പറഞ്ഞു വിടാത്തിടത്തോളം അകലെ മറ്റൊരു പണിക്കു പോകാനും ആവില്ല. ബന്ധുക്കൾക്ക് നല്ല സ്ഥാപനങ്ങൾ ഉണ്ടു ..പക്ഷെ അവിടെ കുറഞ്ഞ ശംബളത്തിൽ സാദാജോലിയിൽ എന്റെ പിതാവിന് ജോലികൊടുക്കാൻ സകലർക്കും മടി....ബന്ധുവായിപ്പോയാൽ അങ്ങനേം ഉണ്ടല്ലോ ...അവർക്കും ഉണ്ടല്ലോ പല താല്പര്യങ്ങൾ ..... അത്യാആഡംബര തുല്യമായി ജീവിച്ചതിനു സർവശക്തൻ നല്കിയ ശിക്ഷയാവാം  ആ കാലഘട്ടം.
രാവിലെ പാളയം മാർക്കറ്റിൽ നിന്നും വാങ്ങുന്ന മരിച്ചീനി തുണ്ടം ആണ് അന്നു ഞങ്ങൾക്ക് ആഹാരം .ചായ ഇല്ല .ഒരാഴ്ചത്തെ റേഷൻ അരിക്ക് അമ്മാവൻ 15 റുപ്പിക തരും. ആ അരികൊണ്ടുള്ള കഞ്ഞിയാണ്  ആ ആഴ്ച പൂർത്തി ആക്കുവാൻ.അമ്മാവനു വലിയ ഹോട്ടലൊക്കെ ഉണ്ടു. അവിടെ നിന്നും ബിരിയാനി വരാറില്ല ,കൊടുത്തയക്കാറില്ല, ഞങ്ങൾ ആരും പോയി കഴിക്കാറും ഇല്ല. ഉള്ളത് മൂടി കുടിക്കുക .....വിശപ്പു എറിയാൽ അമ്മാവന്റെ വീട്ടിലേക്കു പോവും ..മാമി (പ്രേംനസീർസാബിന്റെ ഭാര്യാ സഹോദരി)നല്ലൊരു സ്ത്രീ ആയിരുന്നു .കുഞ്ഞും നാളിലേമുതൽ അവരെ  എനിക്ക് വളരെ ജീവനും ആയിരുന്നു. അത്രേം സ്നേഹമുള്ള മഹതി ആയിരുന്നു അവർ. രാവിലെ പോയാൽ  പുട്ട് പയറു തൈര് മുളക് വറുത്തത് ......സായാഹ്നങ്ങളിൽ ചെന്നാൽ ഹോട്ടലിൽ നിന്നു വരുത്തുന്ന അപ്പവും ഇറച്ചിയും .....കുശാലായിരുന്നു അന്നത്തെ ദിനങ്ങൾ .അതാണ്‌ അവസ്ഥ .
പരീക്ഷ ഫീസ്‌ പിതാവിനോട് ചോദിക്കുക വയ്യ. അദ്ദേഹം ദുഖിക്കും .എന്തെന്നാൽ എന്നെ അത്രയ്ക്ക് ജീവനാണ് .പണം അദേഹത്തിന് ഉണ്ടാക്കൻ വേറെ മാര്ഗം ഇല്ല താനും .പറഞ്ഞു.അദ്ദേഹം കരഞ്ഞു കൊണ്ടു മറുപടിയും തന്നു. "മോനെ ,ജോലി എനിക്കു ഉടനെ ശരിയാവും,ഞാൻ തിരിച്ചു ഉടനെ ജോലിക്കു കേറും, അപ്പോ നിനക്കു അടുത്ത വർഷം exam എഴുതാം, ഉറപ്പായും  നിനക്ക് തന്നെ state rank കിട്ടുകയും ചെയ്യും".  പണം കയ്യിൽ ഇല്ലാ എന്നു അദ്ദേഹം എന്നോടു പറയാതെ പറഞ്ഞു. നന്നായി പഠിക്കുന്ന ഒരു കുട്ടിയുടെ മുന്നിൽ ആ ഹൃദയം നുറുങ്ങുന്നത് ഇന്നും എന്നെ അലോസരപ്പെടുത്തുന്നുണ്ട് ...ചിന്തകളിൽ .
പക്ഷെ ഫീ അടച്ചാലേ പരീക്ഷ എഴുതാൻ ആവുകയുള്ളല്ലോ ....എക്സാം ഫീ ലാസ്റ്റ് ഡേ നാളെയാണ് .
അമ്മാവന്റെ അടുത്തേക്ക് ഓടിപ്പോയി .ഒരേ ഒരു തായ് മാമനാണ് .  മാമനോട് ആദ്യമായി ഒരു ആവശ്യം ഞാൻ ചോദിക്കുകയാണ്- അതിനേക്കാൾ വലിയ ഒരു ആവശ്യം പിന്നീട് എനിക്ക് ഉണ്ടും താനും.-  ചെറിയ ആവശ്യങ്ങൾ ചോദിച്ചു അതു ഇല്ലാണ്ടാക്കണ്ടാ എന്നു  ചോദിയ്ക്കാൻ മടി ആയിരുന്നു മനസ്സിൽ, എങ്കിലും അവതരിപ്പിച്ചു.
'അണ്ണാച്ചിമാമാ നാളെ എക്സാം ഫീസ് അടക്കണും'
'എവ്വളവ് '-എന്നു അദേഹം .
15 രൂപയ് -എന്നു ഞാൻ . ഒരു സെക്കന്റിന്റെ ഒരംശം പോലുംഅദ്ദേഹം എടുത്തില്ല. പീജീ സില്ക്കിന്റെ ജൂബ്ബായിലേക്ക് കൈ നീണ്ടു.15 റുപ്പികയുമയി ഞാൻ മടങ്ങി.ആ പണം അടച്ചു പരീക്ഷയും  എഴുതി.
റിസൾട്ടിനായ്‌ കാത്തിരിപ്പ് . പത്രങ്ങളിൽ വരുന്നതിനു തൊട്ടു മുൻപത്തെ നാൾ തന്നെ പിതാവ് DPI  ഓഫീസ്സിൽ പോയി റിസൾട്ടുമായി വന്നു. അകലെ വച്ചു കണ്ടപ്പോൾ തന്നെ ആംഗ്യം കൊണ്ടു ഞാൻ ജയിച്ചു എന്നു കാണിച്ചു .അടുത്തെത്തിയപ്പോഴേക്കും അതു ഊഷ്മളമായ വാത്സല്ല്യ പ്രകടനങ്ങളായി മാറി.  പൂട്ടടക്കം പിതാവിനെ ഞാൻ ചുറ്റിപിടിച്ചു ആ കവിളുകളിൽ ധാരാളം മുത്തമിട്ടു ,,,,,,,,,,,,ആ മാതിരി പിതൃപുത്ര ബന്ധം എൻറെ കുടുംബത്തിൽ തന്നെ വളരെ rare  ആയിരുന്നു . സ്വന്തം പിതാവിൽ നിന്നു ഒരു വാച്ചോ  പൈസയോ വാങ്ങണമെങ്കിൽ കൂടി പലർക്കും   സ്വന്തം  മാതാവിൻറെയോ മറ്റു മീഡിയേറ്റർ മാരുടെയോ സഹായം വേണ്ടീരുന്നു ................
അമ്മാവനോടും ചെന്നു പറഞ്ഞു .
അടുത്ത പരിപാടി എന്നാ  എന്നായി അദ്ദേഹം. പണമില്ലാത്ത ഞങ്ങൾ എന്തുപറയാൻ.         ഞാൻ ഒന്നും മിണ്ടിയില്ല .
അന്നു വൈകുന്നേരം അമ്മയെ കാണാനായി മാമൻ വീട്ടിലേക്കു വന്നു. ഏറെ നേരം അമ്മയോട്  സംസാരിച്ചിരുന്നു.യാത്ര പറയും നേരം "ഇനി നിസാറൈ  എന്ന പണ്ണ പോറായ് . MBBS ക്കു  ആനാൽ അങ്കെ (അദേഹത്തിന്റെ വീട്ടിൽ)വന്തു നിന്തു ഇനി പഠിക്കട്ടും  ... .......'
മാതാവും പിതാവും  അപ്പോൾ അതിനു ഉത്തരം നല്കാനുള്ള അവസ്ഥയിൽ ആയിരുന്നില്ല. നിസ്സഹായർ ആയിരുന്നു.       എനിക്കും മുകളിൽ അന്നു MA ക്കു പഠിക്കുന്ന വിവാഹ പ്രായം ആയ ഒരു സഹോദരി എനിക്കുണ്ടായിരുന്നു.    :'(

നാല് വർഷങ്ങൾക്കു ശേഷം...

 എല്ലാ ബഹുമതികളൊടെയും കേന്ദ്ര സർക്കാർ പിതാവിനെ റീ ഇൻസ്റ്റേറ്റ് ചെയ്തു. പില്ക്കാലത്ത്  southern  railwayile ഏറ്റവും കൂടുതൽ (45വർഷം) സർവീസ് ഉള്ള ഉദ്യോഗസ്ഥനായി അദ്ദേഹം റിട്ടയർ ചെയ്യുകയും ചെയ്‌തു .എന്നാൽ ......
അസൂയാലുക്കളും കുന്നയ്മക്കാരും  ഏഷണിക്കാരും ആയ പരിസരത്തെ ആശ്രിത ബന്ധുജനങ്ങൾ കാരണം ഇങ്ങിനി ഒരിക്കലും മടക്കി കൊണ്ടുവരാൻ ആകാത്ത വിധം  കുടുംബം ശിഥിലമായി കഴിഞ്ഞിരുന്നു.
 ആ അസൂയാലുക്കളും കുന്നയ്മക്കാരും  ഏഷണിക്കാരും ആയ പരിസരത്തെ ആശ്രിത ബന്ധുജനങ്ങൾക്കും സന്താന പരമ്പരകൾക്കും സർവശക്തൻ പൊറുത്തു കൊടുക്കട്ടെ എന്ന് പ്രാർതിക്കുകയെ ഇപ്പോൾ കരണീയമുള്ളു .

എല്ലാർക്കും നന്മയുണ്ടാകട്ടെ. നന്മ ചെയ്യുന്നവർക്ക് നന്മയല്ലാതെ മറ്റൊന്നും വന്നു ചേരുകയും ഇല്ല
🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️🛩️

       മേത്തൻ മണി  അല്ലെങ്കിൽ  
               മേത്തൻസ്  ക്ലോക്ക്

          മേത്തൻ മണി  അല്ലെങ്കിൽ                                      ക്ലോക്ക് ടവർ 





പത്മനാഭ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്താണ്,  കിഴക്കേ കോട്ട, തിരുവനന്തപുരം, കേരളം.  അതിസങ്കീർണ്ണമായ പുള്ളി സംവിധാനത്തോടെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.  ക്ലോക്കിന് സവിശേഷമായ ഒരു രൂപമുണ്ട്.  കവിളിന്റെ വശത്ത് രണ്ട് ആട്ടുകൊറ്റന്മാരുള്ള ഒരു താടിക്കാരന്റെ മുഖമാണ് ഡയലിന് മുകളിൽ.  ക്ലോക്ക് അടിക്കുമ്പോൾ, ആട്ടുകൊറ്റന്മാർ മനുഷ്യന്റെ കവിളിൽ തട്ടി  ഇത് 1840-കളിൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.  രണ്ട് ക്ലോക്ക് വർക്ക് മെക്കാനിസങ്ങൾ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനം ചെന്നൈയിൽ നിന്ന് വാങ്ങിയതായി രേഖകൾ കാണിക്കുന്നു.  ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തിലും സ്ഥാപിച്ചു.  ടിപ്പു സുൽത്താനെതിരായ തിരുവിതാംകൂറിന്റെ വിജയത്തിന്റെ പ്രതീകമായാണ് ഇത് സ്ഥാപിച്ചതെന്ന് മറ്റൊരു ചിന്താധാര പറയുന്നു.

തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമാണ് "മേത്തൻ മണി" അഥവാ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത്.  അത് കാണണമെങ്കിൽ ക്ഷേത്രപ്രവേശനത്തിനു മുൻപിൽ നിന്നുകൊണ്ട് പത്മതീർത്ഥക്കുളത്തിന്റെ എതിർദിശയിലേക്ക് നോക്കണം.  പഴയ കോട്ട കൊട്ടാരത്തിന്റെ മുകളിലാണ് ഇത്.
ക്ലോക്ക് ഇപ്പോഴും കൃത്യമായി പ്രവർത്തിക്കുന്നു, ഒരു ദിവസത്തിൽ ഓരോ മണിക്കൂറും അടിക്കുന്നു.  ക്ലോക്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്  സീ ഡിറ്റു എന്ന സ്ഥാപനം  വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിലാണ്.  മേത്തൻ മണി നഗരത്തിൽ ഒരു ജനപ്രിയ നാഴികക്കല്ല് ആയി തുടരുന്നു, പ്രദേശത്തിന് ചുറ്റും ആശബ്ദം മുഴങ്ങുന്നു.

     പത്മനാഭ സ്വാമി        ക്ഷേത്രം

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ മധ്യഭാഗത്താണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിന് അസാധാരണമായ രീതിയിൽ, ദ്രാവിഡ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്, അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഉയർന്ന മതിലുകളും പതിനാറാം നൂറ്റാണ്ടിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.  ഗോപുരം .കണ്ണ്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ആദികേശവ ക്ഷേത്രത്തിന്റെ ഒരു പകർപ്പാണ് ഈ ക്ഷേത്രം.

പ്രധാന ദേവനായ വിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത് "അനന്ത-സയനം" എന്ന ഭാവത്തിലാണ് - അനന്തൻ എന്ന സർപ്പത്തിന്റെ മേലുള്ള നിത്യ യോഗനിദ്ര  .ശ്രീ പദ്മനാഭദാസൻ   "ആദ്യ സ്ഥാനപ്പേരുള്ള പത്മനാഭന്റെ ദാസൻ" എന്ന നിലയിൽ ക്ഷേത്രത്തിന്റെ ട്രസ്റ്റിയാണ് ശ്രീമൂലം തിരുനാൾ മഹാരാജാവ്.  18-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ മാർത്താണ്ഡ വർമ്മ.  ക്ഷേത്രപ്രവേശന വിളംബരത്തിന് അനുസൃതമായി, ഹിന്ദു വിശ്വാസം അവകാശപ്പെടുന്നവർക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കൂ.  ഭക്തർ വസ്ത്രധാരണം കർശനമായി പാലിക്കണം.

പാളയം നിസാർ അഹമ്മദ്‌ .

Copyright All Rights Reserved. April 22-2015   -ൽ പ്രസിധീകരിക്കപ്പെട്ടതു .
@Theflashnews twitter.co
പോസ്റ്റ് ചെയ്തത് bulletindaily.blogspot.com ല്‍ 22.4  .2015   പോസ്റ്റ് ചെയ്തത് bulletindaily.twitter.com-ല്‍ 22.4.2015
 





















Monday, 12 January 2015

WE CAN READ DREAMS~~ സ്വപ്നങ്ങൾ നമുക്കും വായിക്കാൻ പറ്റും



             ആളുകളുടെ സ്വപ്നങ്ങൾ "വായിക്കാൻ" ഒരു വഴി കണ്ടെത്തിയതായി ജപ്പാൻ ശാസ്ത്രജ്ഞർ അറിയിക്കുന്നു.  എടിആർ കമ്പ്യൂട്ടേഷണൽ ന്യൂറോസയൻസ് ലബോറട്ടറികളിലെ ഗവേഷകർ രാത്രികാല സ്വപ്നങ്ങളുടെ "ലോകത്തിലെ ആദ്യത്തെ ഡീകോഡിംഗ്" എന്ന് പറയുന്ന മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) ഉപയോഗിച്ചു.  അവരുടെ ഗവേഷണം "സയൻസ്" ജേണലിൽ പ്രസിദ്ധീകരിച്ചു. 

                        2️⃣ ഗവേഷകർ എഴുതി: "ഉറക്കത്തിനിടയിലെ ദൃശ്യ ഇമേജറി ദീർഘകാലം സ്ഥിരമായി ഊഹക്കച്ചവടത്തിന്റെ വിഷയമാണ്, എന്നാൽ അതിന്റെ സ്വകാര്യ സ്വഭാവം വസ്തുനിഷ്ഠമായ വിശകലനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. ഇവിടെ, ഞങ്ങൾ ഒരു ന്യൂറൽ ഡീകോഡിംഗ് സമീപനം അവതരിപ്പിക്കുന്നു, അതിൽ മെഷീൻ ലേണിംഗ് മോഡലുകൾ ഉറക്കത്തിൽ ദൃശ്യ ഇമേജറിയുടെ ഉള്ളടക്കം പ്രവചിക്കുന്നു."  60 ശതമാനം കൃത്യതയോടെ  സന്നദ്ധപ്രവർത്തകർ കണ്ട ചിത്രങ്ങൾ പ്രവചിക്കാൻ കഴിഞ്ഞു. മസ്തിഷ്കത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടിയുടെ ഭാഗമായാണ് ഈ ഗവേഷണം.  വികലാംഗരെ തലച്ചോറിന്റെ പ്രവർത്തനം ഉപയോഗിച്ച് കൃത്രിമ അവയവങ്ങൾ നീക്കാൻ സഹായിക്കുന്നതിനും, അബോധ മനസ്സിന്റെ രഹസ്യങ്ങൾ തുറക്കാനുമാവും. ഡിമെൻഷ്യയും മറ്റ് ന്യൂറോളജിക്കൽ അവസ്ഥകളും ഉള്ളവരെ ഈ കണ്ടുപിടിത്തം സഹായിക്കും.സ്വപ്ന പഠനത്തിൽ നിന്നുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതാണ്, എന്നാൽ സാങ്കേതിക വിദ്യയുടെ ധാർമ്മിക വശങ്ങൾ ശ്രദ്ധാപൂർവ്വം നോക്കണം,  നാളെ മറ്റൊരാളുടെ ചിന്തകളെ പരിശോധി ക്കാൻ സർക്കാരുകൾ  മൂന്നാമനെ അനുവദിച്ചേക്കാം."  പ്രധാന ഗവേഷകനായ യുകിയാസു കമിതാനി പറഞ്ഞു,

                   3️⃣ "സ്വപ്‌നങ്ങൾ പുരാതന കാലം മുതൽ ആളുകളെ ആകർഷിച്ചിരുന്നു, എന്നാൽ അവയുടെ പ്രവർത്തനവും അർത്ഥവും ആർക്കും അറിഞ്ഞു കൂടാ.ഇന്നത്തെ ഗവഷണ ഫലങ്ങൾ      "സ്വപ്നങ്ങൾ  കൃത്യമായി വായിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പായിട്ടുണ്ടു. മനശ്ശാസ്ത്ര ശാസ്‌ത്രം വികസിപ്പിച്ചെടുത്ത സിഗ്മണ്ട് ഫ്രോയിഡ്, 1900-ന്റെ തുടക്കത്തിൽ സ്വപ്ന സിദ്ധാന്തങ്ങളെ ക്കുറിച്ചും അവയുടെ സ്വപ്ന വ്യാഖ്യാന ങ്ങളെക്കുറിച്ചും വിപുലമായി എഴുതിയിട്ടുണ്ട്, പലപ്പോഴും അടിച്ചമർത്തപ്പെട്ട ബാല്യകാല ഓർമ്മകളുമായോ ആസക്തികളുമായോ  സ്വപ്നം ബന്ധപ്പെട്ടിരിക്കുന്നു .  ദി ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസിൽ, ഫ്രോയിഡ് സ്വപ്നങ്ങളെ വ്യാഖ്യാനിക്കു ന്നതിനുള്ള ഒരു മനഃശാസ്ത്ര സാങ്കേ തികത വികസിപ്പിച്ചെടുക്കുകയും നമ്മുടെ സ്വപ്നങ്ങളിൽ ദൃശ്യമാകുന്ന ചിഹ്നങ്ങളും രൂപങ്ങളും മനസ്സിലാക്കാൻ മാർഗ്ഗ നിർദ്ദേശങ്ങളുടെ ഒരു പരമ്പര രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു.
പാസ് വേർഡുജാപ്പനീസ് ശാസ്ത്രജ്ഞർ പറയുന്നത്, ആളുകളുടെ സ്വപ്നങ്ങൾ "വായിക്കാൻ" ഒരു വഴി കണ്ടെത്തിയതായി.  എടിആർ കമ്പ്യൂട്ടേഷണൽ ന്യൂറോസയൻസ് ലബോറട്ടറികളിലെ ഗവേഷകർ രാത്രികാല ദർശനങ്ങളുടെ "ലോകത്തിലെ ആദ്യത്തെ ഡീകോഡിംഗ്" എന്ന് പറയുന്നതിന് മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) ഉപയോഗിച്ചു.  അവരുടെ ഗവേഷണം "സയൻസ്" ജേണലിൽ പ്രസിദ്ധീകരിച്ചു.  ഗവേഷകർ എഴുതി: "ഉറക്കത്തിനിടയിലെ ദൃശ്യ ഇമേജറി ദീർഘകാലം സ്ഥിരമായ ഊഹക്കച്ചവടത്തിന്റെ വിഷയമാണ്, എന്നാൽ അതിന്റെ സ്വകാര്യ സ്വഭാവം വസ്തുനിഷ്ഠ വിശകലനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു.


                                  4️⃣ഇവിടെ, ഒരു ന്യൂറൽ ഡീകോഡിംഗ് സമീപനം അവതരിപ്പിക്കുന്നു, അതിൽ മെഷീൻ ലേണിംഗ് മോഡലുകൾ ഉറക്കത്തിൽ ദൃശ്യ ഇമേജറിയുടെ ഉള്ളടക്കം പ്രവചിക്കുന്നു."  60 ശതമാനം കൃത്യതയോടെ അവരുടെ സന്നദ്ധപ്രവർത്തകർ കണ്ട ചിത്രങ്ങൾ പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. മസ്തിഷ്കത്തെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടിയുടെ ഭാഗമാണ് ഗവേഷണം.  വികലാംഗരെ തലച്ചോറിന്റെ പ്രവർത്തനം ഉപയോഗിച്ച് കൃത്രിമ അവയവങ്ങൾ നീക്കാൻ സഹായിക്കുന്നതിന് അബോധ മനസ്സിന്റെ രഹസ്യങ്ങൾ തുറക്കുമെന്ന് ഇത് പ്രതീക്ഷിക്കുന്നു.  ഡിമെൻഷ്യയും മറ്റ് ന്യൂറോളജിക്കൽ അവസ്ഥകളും ഉള്ളവരെയും ഇത് സഹായിക്കും.  ഒരു വക്താവ് പറഞ്ഞു: "സ്വപ്ന പഠനത്തിൽ നിന്നുള്ള ഞങ്ങളുടെ പ്രതീക്ഷകൾ വളരെ ഉയർന്നതാണ്, എന്നാൽ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളും ഞങ്ങൾ ശ്രദ്ധാപൂർവ്വം നോക്കുന്നു, അത് മറ്റൊരാളുടെ ചിന്തകൾ പരിശോധിക്കാൻ മൂന്നാമനെ അനുവദിച്ചേക്കാം."  പ്രധാന ഗവേഷകനായ യുകിയാസു കമിതാനി പറഞ്ഞു, "സ്വപ്‌നങ്ങൾ പുരാതന കാലം മുതൽ ആളുകളെ ആകർഷിച്ചിരുന്നു, എന്നാൽ അവയുടെ പ്രവർത്തനവും അർത്ഥവും അടഞ്ഞിരിക്കുന്നു".  തന്റെ ഗവേഷണം "സ്വപ്നങ്ങൾ കൂടുതൽ കൃത്യമായി വായിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ്" എന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനശ്ശാസ്ത്രശാസ്‌ത്രം വികസിപ്പിച്ചെടുത്ത സിഗ്മണ്ട് ഫ്രോയിഡ്, 1900-ന്റെ തുടക്കത്തിൽ സ്വപ്ന സിദ്ധാന്തങ്ങളെ ക്കുറിച്ചും അവയുടെ വ്യാഖ്യാനങ്ങളെക്കുറിച്ചും വിപുലമായി എഴുതിയിട്ടുണ്ട്.  

                         🪳5️⃣ പലപ്പോഴും അടിച്ച മർത്ത പ്പെട്ട ബാല്യകാല ഓർമ്മകളുമായോ ആസക്തി കളുമായോ സ്വപ്നം  ബന്ധപ്പെട്ടിരിക്കുന്നു. ഫ്രായിഡ് സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്ന ഒരു മനഃശാസ്ത്ര സാങ്കേതികത വികസിപ്പിച്ചെടു ത്തതുണ്ടു, നമ്മുടെ സ്വപ്നങ്ങളിൽ ദൃശ്യമാകുന്ന ചിഹ്നങ്ങളും രൂപങ്ങളും മനസ്സിലാക്കാൻ ഒരു പരമ്പര അദ്ദേഹം രൂപപ്പെടുത്തി. പാസ്‌വേഡു കൾ മാറ്റി സ്ഥാപിക്കാവുന്ന ഒരു  ഉപകരണം കണ്ടു പിടിച്ചു.നിങ്ങളുടെ പാസ്‌വേഡ് ടൈപ്പു ചെയ്യുന്നതിനുപകരം, ഭാവിയിൽ  പാസ്‌വേഡ് ചിന്തിച്ചാൽ മാത്രം മതി" 🪳 ഏതു ആപ്ലിക്കേഷനിലും നിസ്സാരം പോലെ  കയറാം. പാസ്‌വേഡുകൾക്ക് പകരമായി ബ്രെയിൻ വേവ് അടിസ്ഥാനമാക്കിയും കമ്പ്യൂട്ടർ ഗവേഷണം നടക്കുന്നു. മസ്തിഷ്ക തരംഗങ്ങൾ വായിക്കാൻ കഴിയുന്ന ഒരു ഉപകരണവും  കണ്ടെത്തി.  ഈ  സാങ്കേതിക വിദ്യ സുരക്ഷിത വും ഉപയോക്തൃ സൗഹൃദവുമാണു.  നാളെ പാസ്‌വേഡുകൾക്ക് പകരം പാസ്‌വേ ഡുകൾ ചിന്തയിലേക്ക് മാറ്റി സ്ഥാപിക്കാൻ ആളുകൾ തയ്യാറാവും. വിരലടയാള സ്കാനുകൾ, റെറ്റിന സ്കാനുകൾ, മുഖമോ ശബ്ദമോ തിരിച്ചറിയൽ എന്നിവയെക്കാളും കൂടുതൽ പരാജയപ്പെടാ ത്തതും വിലകുറഞ്ഞതുമായ ഉപകരണ മാവുമിതു 🪳 തന്റെ ടീമിന്റെ ചെലവു കുറഞ്ഞ ഹെഡ്‌സെറ്റ് ബ്ലൂടൂത്ത് ഉപയോഗിച്ച് വയർലെസ് ആയി ഇവ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാമെന്നും മൊബൈൽ ഫോണുകൾ, മ്യൂസിക് പ്ലെയറു കൾ, മറ്റ് കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ എന്നിവയ്‌ ക്കൊപ്പം ഉപയോഗിക്കുന്ന ഹെഡ്‌സെറ്റുകളിൽ നിന്ന്  വ്യത്യസ്തമാണിതു. A T M പിൻ പോലുള്ള  കാര്യങ്ങൾ എക്‌സ്‌ട്രാക്‌റ്റു ചെയ്യാനായി ആളു കളുടെ മനസ്സിനെ"ഹാക്ക്"ചെയ്യാൻ കഴിയുന്ന സോഫ്‌റ്റ്‌വെയറുകളും പിന്നാലെ വരും🖲️GOOGLE ൻെറ Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുണ്ടു💎








 





PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻ നമ്മോടൊപ്പമാണുഅവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും, അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️


             
Copyrights(c) All rights reserved . This images or matters may not be reproduced,downloded or used in any manner whatsoever without a prior written permission from the copyright holder. Any reproduction or usage without a written permission is a violation of copyright.)

Saturday, 3 January 2015

A BLOOD TEST PREDICT WHETHER A PERSON IS AT RISK OF COMMITTING SUICIDE:




     ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള              സാധ്യതയിലാണോ എന്ന് രക്ത പരി
         ശോധന വഴി കണ്ടെത്താൻ കഴിയും

ഒരു വ്യക്തി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ടോ എന്ന് രക്തപരിശോധനയ്ക്ക് പ്രവചിക്കാൻ കഴിയുമോ?

ആദ്യമായി, രക്തത്തിലെ ഒരു കൂട്ടം പ്രോട്ടീനുകൾ ആത്മഹത്യാപരമായ പെരുമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ആത്മഹത്യ ചെയ്യുന്ന ആളുകൾക്ക് അടിസ്ഥാനപരമായ ഏതെങ്കിലും വ്യവസ്ഥകൾ പരിഗണിക്കാതെ തന്നെ നിരവധി ജീവശാസ്ത്രപരമായ സ്വഭാവവിശേഷങ്ങൾ പങ്കുവെക്കുന്നതായി തോന്നുന്നു.  ആത്മഹത്യാപ്രവണത ഒരു പ്രത്യേക ക്രമക്കേടായിരിക്കാമെന്ന് ഇത് സൂചന നൽകുന്നു. ഇൻഡ്യാനപൊളിസിലെ ഇൻഡ്യാന യൂണിവേഴ്‌സിറ്റിയിലെ അലക്‌സാണ്ടറും സഹപ്രവർത്തകരും ബൈപോളാർ ഡിസോർഡറും ആത്മഹത്യാ പ്രവണതയും ഉള്ള ഒമ്പത് പുരുഷന്മാരുടെയും ബൈപോളാർ എന്നാൽ ആത്മഹത്യാ ചിന്തകളില്ലാത്ത ഒമ്പത് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് രക്തം ശേഖരിച്ചു.  അവരുടെ രക്തത്തിൽ പ്രകടമായ എല്ലാ ജീനുകളുടെയും. നാല് ജീനുകൾ ആത്മഹത്യാ പ്രവണതയുള്ള ആളുകളുടെ രക്തത്തിൽ വളരെ ഉയർന്ന തലത്തിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഈ ജീനുകൾ കോഡ് ചെയ്യുന്ന ചില പ്രോട്ടീനുകൾ സമ്മർദ്ദത്തിലും കോശ മരണത്തിലും ഉൾപ്പെട്ടതായി അറിയപ്പെടുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൈപോളാർ ഡിസോർഡർ ഉള്ള 42 ആളുകളിൽ സംഘം ഈ പ്രോട്ടീനുകളുടെ അളവ് അളന്നു.  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകൾക്ക് പ്രോട്ടീനുകളുടെ അളവ് കൂടുതലായിരുന്നു. ഒടുവിൽ, ബൈപോളാർ ഇല്ലാതെ ആത്മഹത്യ ചെയ്ത ഒമ്പത് പേരുടെ മൃതദേഹങ്ങളിൽ നിന്ന് സംഘം രക്തം ശേഖരിച്ചു, ചില പ്രോട്ടീനുകളുടെ ഉയർന്ന അളവ് കണ്ടെത്തി.  ബൈപോളാർ ആത്മഹത്യയ്ക്ക് ഇരയായവരെ ഇതേ അവസ്ഥയുള്ള ആത്മഹത്യ ചെയ്യാത്തവരുമായി താരതമ്യം ചെയ്യുന്നതാണ് പഠനത്തിന്റെ പ്രത്യേകതയെന്ന് ചിക്കാഗോ സർവകലാശാലയിലെ പാണ്ഡേ പറയുന്നു.  എന്നാൽ കൂടുതൽ രോഗികളിലും വിഷാദരോഗം അല്ലെങ്കിൽ സ്കീസോഫ്രീനിയ പോലുള്ള മറ്റ് വൈകല്യങ്ങളുള്ള ആത്മഹത്യ ചെയ്യുന്നവരിലും പരിശോധന നടത്തേണ്ടതുണ്ട്, അദ്ദേഹം പറയുന്നു.  ആത്മഹത്യാസാധ്യതയുള്ള ആളുകളെ തിരിച്ചറിയാൻ രക്തപരിശോധന നടത്താമെന്ന പ്രതീക്ഷയോടെ നിക്കുലെസ്‌കുവിന്റെ ടീം ഇപ്പോൾ കൂടുതൽ ആളുകളിലും, സ്ത്രീകളിലും പ്രോട്ടീനുകൾക്കായി തിരയുന്നു.
വളരെ കുറച്ച് സെൻസിറ്റീവായ ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഒന്നോ രണ്ടോ നിമിഷങ്ങളിൽ ആത്മഹത്യാ പ്രവണത തോന്നിയിട്ടില്ല.  ഈ ലോകം നമ്മുടെ ഹൃദയത്തെ നടുക്കുന്ന സംഭവങ്ങളും അപകടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.  നമുക്കെല്ലാവർക്കും, അത് അമിതമായി തോന്നുന്ന സമയങ്ങളുണ്ട്, അല്ലെങ്കിൽ ഞങ്ങൾ വളരെ ക്ഷീണിതരും മടുത്തും, അല്ലെങ്കിൽ ആരെങ്കിലും നമ്മെ ഒറ്റിക്കൊടുക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.  • നിങ്ങൾ വിഷാദത്തിലായിരിക്കുമെന്ന് കരുതുക...• നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു... • നിങ്ങൾ വിഷാദരോഗത്തിന് സാധ്യതയുണ്ടെന്ന് കരുതുക... ശ്രദ്ധിക്കുക ..നിങ്ങൾ തന്നെ!

🎷🎷🎷🎷🎷🎷🎷🎷🎷🎸🎸🎷🎷🎷🎷🎷🎷🎷

🎷



Could a blood test predict whether a person is at risk of committing suicide?

For the first time, a set of proteins in the blood have been linked to suicidal behaviour. People who commit suicide appear to share a number of biological traits, regardless of any underlying conditions. This hints that suicidal behaviour may be a distinct disorder.To investigate, Alexander of Indiana University in Indianapolis and colleagues collected blood from the cadavers of nine men who had bipolar disorder and suicidal tendencies, and nine with bipolar but no suicidal thoughts, and compared levels of all the genes expressed in their blood.Four genes were expressed at significantly higher levels in the blood of people who had been suicidal. Some proteins that these genes code for are known to be involved in stress and cell death.The team then measured levels of these proteins in 42 people with bipolar disorder who had been hospitalised for attempting suicide. People who had been hospitalised more often tended to have higher levels of the proteins.Finally, the team collected blood from the cadavers of a further nine men who had committed suicide without bipolar, and found elevated levels of some of the proteins.   Panday at the University of Chicago says that the study is unique in that it compares bipolar suicide victims with non-suicidal people with the same condition. But the test will need to be performed on many more patients, he says, as well as on suicidal people who have other disorders such as depression or schizophrenia.   Niculescu's team is now looking for the proteins in more people with a range of underlying conditions, and in women, with the hope of developing a blood test to identify people at risk of suicide .

Very few sensitive people have not felt suicidal at a moment or two in their lives.  This world is filled with incidents and accidents that give tremors to our hearts.  For all of us, there are times when it just seems too much, or we get too tired and fed up, or someone betrays and hurts us to a point of no return.  • think that you might be depressed...• want to find out more about your mood... • think that you might be at risk for depression...BE CARE ..YOURSELF!

*Copyrights(c) All rights reserved .